By Udayabhanu Panickar in THIYYA / EZHAVA
ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഒരു DNA പരീക്ഷണവും അതിന്റെ വിളംബരവും മനോരമയില്‍ വന്നിരുന്നു അതും ഈഴവരും തീയരും രണ്ടാണെന്നവാദം ഉയര്‍ത്തിയിരുന്നു. കാരണം തീയരുടെ ഉത്ഭവം യൂറോപ്പില്‍ നിന്നും ആയതിനാലെന്നായിരിന്നു. ഏതാണ്ടതേ സമയം തന്നെ ഈഴവരുടെ ഉത്ഭവവും യൂറോപ്പില്‍ നിന്നും തന്നെ എന്നാ മറ്റൊരു DNA പരീക്ഷണവും പഠനവും വന്നിരിന്നു. മനോരമയിലെ ലേഖനകര്ത്താവിനോ മനോരമയ്ക്കോ ഇതറി വില്ലായിരിന്നു എന്നുവേണം അനുമാനിക്കാന്‍. ഏതായാലും ഒരു കാര്യം ആ രണ്ടു പഠനങ്ങളി ല്‍ നിന്നും മനസ്സിലായി; രണ്ടും; (ഈഴവനും തീയനും), ഒന്നുതന്നെ. ഇനി കൂടുതല്‍-കൂടുതല്‍ DNA പരീക്ഷണങ്ങളും ആ പരീക്ഷണങ്ങളെക്കുറിച്ചുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള നിഗമനങ്ങളും അറിയുംതോറും മാനുഷ്യരെല്ലാവാരും ഒന്നുതന്നെ എന്നാ ഗുരുദേവ മന്ത്രത്തിലേക്ക് - അഥവാ ഉപനിഷത്ത് മന്ത്രത്തിലേക്കാണു എല്ലാ വിര ലുകളും ചൂണ്ടുന്നതും. അതില്‍ നിന്നും ഒന്നു നമുക്ക് മനസ്സിലാക്കാം; ഗുരുദേവസൂക്തങ്ങളും ഉപനിഷത്ത് സൂക്തങ്ങളും ശാസ്ത്രീയസത്യങ്ങളാണെന്നുള്ള മറ്റൊരു സത്യം.
ഭാരതീയരെ വിഘടിപ്പിച്ചു നിറുത്തി സ്വന്തം തത്ത്വസംഹിതകളും ഭരണതന്ത്രങ്ങളും പ്രചരിപ്പിച്ചു ഭരണം കയ്യാളിയിരുന്നവ ര്‍ തന്നെയാകാണം മറ്റൊരുതന്ത്രത്തിലൂടെ നമ്മെ വിഘടിപ്പിച്ചുനിറുത്തി പരോക്ഷമായി ആധികാരം കയ്യടക്കുവാ ന് ശ്രമിക്കുന്നതെന്നുള്ള സത്യം നമ്മുടെ അവര്‍ണ്ണ-സവര്‍ണ്ണ-ജാതി-ദളിത-ബുദ്ധ-ജൈന-സിഖ്-സായി-ആദിവാസി-ആര്യ-ദ്രാവിഡ മതിലുകളും അതിരുകളും കെട്ടിയിരിക്കുന്ന സനാതനധര്മ്മിക ള്‍ മനസ്സിലാക്കിയാല്‍ നന്നായിരിന്നു. ഈ മതിലുകളും അതിരുകളും മാറ്റണമെങ്കി ല്‍ ഈ അവര്‍ണ്ണ-സവര്‍ണ്ണ-ജാതി-ദളിത-ബുദ്ധ-ജൈന-സിഖ്-സായി-ആദിവാസി-ആര്യ-ദ്രാവിഡ വര്‍ഗ്ഗങ്ങ ള്‍ ഒന്നിച്ചുകൂടണം എന്നസത്യം മനസ്സിലാക്കിയാ ല്‍ നന്നായിരിക്കും.
1784ല്‍ ശ്രീമാന്‍ വില്ല്യം ജോണ്‍സ് എന്നാ സായിപ്പ് “ഇഷ്യാടിക് സൊസൈറ്റി” എന്നപേരി ല്‍ നമ്മുടെ അമൂല്യമായ പൈതൃക സമ്പത്തുക്കളായ ആത്മീയശാസ്ത്രക്രിതികളെ കാത്തുസൂക്ഷിക്കാനെന്നു തെറ്റിദ്ധരിപ്പിച്ചു തുടങ്ങുകയും എന്നാ ല്‍ അവയില്‍ അനാവശ്യമായ തിരുത്തുലുകളും തര്ജ്ജിമകളെ വികലപ്പെടുത്തി, നമ്മുടെ സംസ്കാരം മേശമെന്നു വരുത്തി നമ്മേ അപകീര് ത്തിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അവരുടെ മതത്ത്തിലാക്കി സ്വന്തം എണ്ണം കൂട്ടി. അതിനെത്തുടര്‍ന്ന്, ഒക്സ്ഫോര്‍ഡ് വിശ്വവിദ്യാലയത്തിലെ ബോഡ ന് ചെയ ര്‍ എന്ന പഠനസംവിധാനത്തിലൂടെ തുടര്‍ന്നും പോന്ന ആ വിഘടനം ഇന്നും അനുസ്യൂതം തുടരുകായാണ്. ഇന്നു അതിനായി അനോകം വിശ്വവിദ്യാലയങ്ങളിലായി വളരെയധികം പഠനസംവിധാനങ്ങളിലൂടെയും, ച ര്ച്ചാസംവിധാനങ്ങളില്ക്കൂടിയും കൂടുത ല്‍ കൂടുതല്‍ വിഘടനപദ്ധതികള് കൃതൃമമായ തെളിവുക ള്‍ ശൃഷ്ടിച്ചുകോണ്ട് പ്രായോഗികമാക്കുന്നുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നവ ര്‍ അവരുടെ അധികാരം സ്ഥാപിക്കാനും അതിനെ ഉറപ്പിക്കാനും, ആണിങ്ങനെ ചെയ്യുന്നതെന്ന സത്യം മനസ്സിലാക്കാതെ നമ്മുടെ ജനം ഈഴവനും തീയനും രണ്ടാണ്, നായരും ഈഴവനും, തീയരും മൂന്നാണ്, നായരും ഈഴവനും, തീയരും, മേനോനും നാലാണ്, നായരും ഈഴവനും, തീയരും, മേനോനും, പുലയനും അഞ്ചാണ്, ഞങ്ങള്‍ ആര്യന്മാരും ദ്രാവിഡരും, ബുദ്ധരും, സിദ്ധാരും, വള്ളുവനും, നമ്പൂതിരിയും, ബ്രാഹ്മണനും ഒക്കെയായി നിലകൊണ്ടു. കച്ചവടത്തിനും മതവികസനത്തിനും വന്ന പേര്‍ഷ്യക്കാരും യൂറോപ്പ്യന്മാരുമായ കച്ചവടക്കാരും പാതിരിമാരും അവരോടൊപ്പം വന്ന ഭരണക്കാരും, നമ്മെ, നാം പല ജാതികളും മതങ്ങളും വര്‍ണ്ണങ്ങളും വര്‍ഗ്ഗങ്ങളും ആണെന്ന, നമ്മുടെ തന്നെ തെറ്റായ ചിന്തയെ അരക്കിട്ടുറപ്പിച്ചു. അവര്‍ ഔദ്യോഗികമായിത്തന്നെ 1901ലെ കാനേഷുമാരി കണക്കെടുപ്പിലൂടെ 2378 ജാതകളും 43 വര്‍ഗ്ഗങ്ങളും ഒക്കെയായി ആധികാരികമായിത്തന്നെ നമ്മേ വിഭജിച്ചു. തന്നെയുമല്ല ഈ കണക്കെടുപ്പിലൂടെ സാമുദായികമായി നിലനിന്നിരുന്ന ഉച്ചനീചത്ത്വങ്ങളെ കൂടുതല്‍ ആധികാരികമാക്കുകയും ചെയ്തു.
പേര്‍ഷ്യരും യൂറോപ്പ്യരും നാമമാത്രമായി തിരിച്ചുപോയി എങ്കിലും ഇന്നും ഭാരതത്തെ ഭരിക്കുന്നതും നയിക്കുന്നതും അവരുടെ ഗുണത്തിനും ആവശ്യത്തിനും അവര്‍ ഉണ്ടാക്കിവച്ചിട്ടുപോയ തത്ത്വങ്ങളും നീയമങ്ങളും അനുസരിച്ചും അവര്‍ പഠിപ്പിച്ചുണ്ടാക്കിയ ഒരുപറ്റം ഭരണാധികാരികളില്‍ കൂടിയും ആണുതാനും. ഈ കപടനാടകങ്ങള്ക്കൊന്നിനും മറുപടി കൊടുക്കാന്‍ ഉള്ള കഴിവ് നമ്മുടെ ജനങ്ങള്‍ക്കില്ല എന്നതാണു സത്യം. മറുപടി കൊടുക്കുന്നതിനു പകരം നാം ഇന്നും തമ്മിലടിച്ചു കഴിയുന്നു.
No comments:
Post a Comment