1924 നവംബര്‍ 2-ന് താഴത്തേതില്‍ വാമക്ഷിയമ്മയുടേയും മൂലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ അനന്തരവനും കവിയുമായ പന്തളം രാഘവപ്പണിക്കരുടെയും മകനായിപത്തനംതിട്ടയിലെ കോന്നിയ്ക്കു സമീപമുള്ള വകയാര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു.
1940-ല്‍ സ്ക്കൂള്‍ ഫൈനല്‍ പാസ്സായതിനുശേഷം 1947 വരെ ഇന്ത്യയില്‍ പലയിടത്തും അലഞ്ഞു നടന്നു. യാത്രയ്ക്കിടയില്‍ മഹാത്മാഗാന്ധി ,രമണമഹര്‍ഷി തുടങ്ങി അനേകം മഹാത്മാക്കളോട് ബന്ധപ്പെടുവാന്‍ ഇടയായി. ഡോ.ജി.എച്ച്.മീസിനോടൊത്തു താമസിച്ചു പാരമ്പര്യ മന:ശാസ്ത്രം (Traditional Psychology), പുരാവൃത്തശാസ്ത്രം (Mythology), നരവംശ ശാസ്ത്രം (Anthropology), എന്നിവയില്‍ വിപുലമായ അറിവു ആര്‍ജ്ജിച്ചു. ഫിലോസഫിയില്‍ എം.എ. ബിരുദം നേടിയശേഷം കൊല്ലം എസ്. എന്‍. കോളേജില്‍ സൈക്കോളജി അദ്ധ്യാപകനായും പിന്നീട് മദ്രാസ് വിവേകാനന്ദ കോളേജില്‍ ഫിലോസഫി അദ്ധ്യാപകനായും ജോലിചെയ്തു.
1952 - ല്‍ ശ്രീ നാരായണ ഗുരുവിന്‍റെ ശിഷ്യനും അനന്തരഗാമിയുമായ നടരാജഗുരുവിന്റെ ശിഷ്യനായി. അദ്ദേഹത്തോടൊപ്പം വേദാന്തം, ആധുനികശാസ്ത്രം മുതലായവയെ സമഞ്ജസമാക്കി മനസ്സിലാക്കാനുള്ള രഹസ്യങ്ങള്‍ ഹൃദിസ്ഥമാക്കി. 1956 മുതല്‍ 1959വരെ ബോംബെ, കാശി, ഹരിദ്വാര്‍,ഋഷീകേശം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളില്‍ താമസിച്ച് വേദാന്തം,ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചു. 1963 മുതല്‍ 1967 വരെ ഡല്‍ഹിയിലെ സൈക്കിക്ആന്‍ഡ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു.
1969 മുതല്‍ 1984 വരെ ആസ്ത്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസ്സറായിരുന്നു.
1984നു ശേഷം അധിക സമയവും ഫേണ്‍ഹില്‍ നാരായണ ഗുരുകുലത്തില്‍ ഗ്രന്ഥരചനയില്‍ മുഴുകി കഴിഞ്ഞു. നാരായണ ഗുരുകുലത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയുടേയും അധിപനായിരുന്ന ഗുരു മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറിലധികം കൃതികള്‍ രചിച്ചു. 1999മെയ് 14ന് ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ വച്ച് സമാധിസ്ഥനായി.
( കടപ്പാട്~ മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച യതി ചരിതം എന്ന പേരിലുള്ള ഗുരുവിന്റെ ആത്മ കഥ).
ആള്‍ദൈവങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്ന ഈ സമയത്ത്, പോകുന്ന വഴിയൊക്കെ അടിച്ചുവാരാന്‍ ഒരു ചൂലുമായി പ്രഭാതസവാരിക്കിറങ്ങിയിരുന്ന, ജ്ഞാനസാഗരമായിരുന്ന ഗുരുവിന്‍റെ സ്മരണകള്‍ എല്ലാവര്‍ക്കും ഒരു വഴികാട്ടിയാകട്ടെ...
No comments:
Post a Comment