- Posted by K. R. Narayanan
കേരളം എങ്ങിനെ ഉത്ഭവിച്ചു, അവിടുത്തെ ആദ്യതാമസക്കാര് ആര് ആയിരുന്നു എന്നതിനെക്കുറിച്ച് ഒരു പാട്തര്ക്കങ്ങളും ഗവേഷണങ്ങളും നടന്നിരുന്നു - ഇപ്പോള്നടക്കുന്നും ഉണ്ട്. ഈ ഭൂവിഭാഗത്തില്‍ ആദ്യത്തെതാമസക്കാര് എപ്പോള് എങ്ങിനെ ഇവിടെ വന്നു?നമ്പൂതിരികള്‍, നായന്മാര്‍, ഈഴവര്‍, തുടങ്ങിയവര് എപ്പോള്‍ ഇവിടെ എത്തി? എന്നെല്ലാമാണ് സാധാരണമലയാളത്തുകാരുടെ സംശയങ്ങള്‍. ഇതിനെല്ലാം ഓരോകാലത്ത് ഓരോ ഐതിഹ്യങ്ങളും കഥകളും പ്രചാരത്തില് ഉണ്ടായും ഇരുന്നു. കൂടാതെ,ചരിത്രക്കാരും, ഭൂശാസ്ത്രജ്ഞന്മാരും, നരവംശ ശാസ്ത്രജ്ഞന്മാരും മറ്റും അവരുടെതായവിശദീകരണങ്ങളും കൊടുത്തു കൊണ്ടും ഇരുന്നു. ഇവരുടെ നിഗമന ങ്ങളില്‍ പലതുംവളരെ അത്ഭുതങ്ങള് ഉളവാക്കുന്നവയാണ്. അതുകൊണ്ട്, നമ്മുടെ നാടിന്റെപൂര്വ്വീകത്തിലേക്ക് ഒരു എത്തി നോട്ടം ഒരു പക്ഷെ രസകരവും ആയിരിക്കും.
ഉല്‍പ്പത്തി
കേരളത്തിന്റെ ഉത്ഭവത്തെ ക്കുറിച്ചും ഇവിടെ ആദ്യമായി താമസം തുടങ്ങിയ ആര്യബ്രാഹ്മണരെ കുറിച്ചും ഉള്ള "കേരളോല്പ്പത്തി" കഥകള് നമ്മുടെ ഇടയില് വളരെപ്രസിദ്ധങ്ങള് ആണല്ലോ. മഹാ വിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്നപരശുരാമന് ഗോകര്ണ്ണ ദേശത്തിന്റെ മലകളില് നിന്നും തന്റെ മഴു തെക്ക് ഭാഗത്തേക്ക്-സമുദ്രത്തിലേക്ക് - എറിഞ്ഞു എന്നും, മഴു വീണിടം വരെയുള്ള സമുദ്രം പിന്‍വാങ്ങി, ആപ്രദേശമാണ് പിന്നീടു കേരളം ആയതെന്നുമാണ് ആണ് ഈ കഥകള്‍ പറയുന്നത്. അതുംകൂടാതെ, ഉത്തരേന്തൃ യില്‍ നിന്നും ആര്യ ബ്രാഹ്മണരെ കൊണ്ട് വന്നു ഈ പ്രദേശംഅവര്‍ക്ക് ദാനം ആയി അദ്ദേഹം കൊടുത്തു എന്നും ആണ് ഐതിഹ്യം. അതുകൊണ്ട്,ആര്യ ബ്രാഹ്മണര് ആയിരുന്നു ഇവിടുത്തെ ആദ്യത്തെ നിവാസികള് എന്നാണു ഈഐതീഹ്യം സൂചിപ്പിക്കുന്നത്.
പക്ഷെ ഭൂശാസ്ത്രജ്ഞന്മാരും, ചരിത്രക്കാരും നര വംശശാസ്ത്രജ്ഞന്മാരും മറ്റുംഇതിനോട് യോജിക്കുന്നില്ല. അതിന്നു പല കാരണങ്ങളും ഉണ്ട്. ആര്യ്യന്മാര് ഇന്നത്തെകേരള പ്രദേ ശത്തില് വരുന്നത് തന്നെ ക്രിസ്താബ്ദം മൂന്നാം നൂറ്റാണ്ടിനോട് അടുത്തകാലഘട്ടത്തില്‍ ആണെന്നും, ആ സമയത്ത് ഇന്നത്തെ കേരളം കൊങ്കു നാട്ടിലെ “വഞ്ചി” (കുറവഞ്ചി) തലസ്ഥാനമായി ഭരിച്ചിരുന്ന ദ്രാവിഡന്മാരായ ചേരന്മാരുടെ ഒന്നാം സാമ്രാജ്യത്തിന്റെ, പ്രധാന പ്പെട്ട തുറമുഖങ്ങള് ഉള്ക്കൊണ്ട, തെക്കന് പ്രവിശ്യയുംആയിരുന്നു എന്നതിനു തെളിവുകള് ഉണ്ട്. ( ഈ വസ്തുതകള്‍ മുസ്സൂരിസിന്നടുത്തുമാലിയന്കരയില്, കടല് വഴി കേരളത്തില് എത്തിയ സെയിന്ടു തോമസ്സിന്റെകാലത്തും ഇവിടെ ആര്യ്യന്മാരോ ബ്രാഹ്മണരോ ഉണ്ടായിരുന്നില്ലഎന്നും, പ്രത്യുത,ഇവിടെ ദ്രാവിഡ ഭരണം ആയിരുന്നു എന്നും സൂചിപ്പിക്കുന്നു).
ഗോകർണ്ണത്തിന്റെ തെക്കോട്ടുള്ള പ്രദേശം (ഇപ്പോഴത്തെ കേരളം ഉള്പ്പെടെയുള്ളപ്രദേശങ്ങള്) കടലിന്നടിയില് ആയിരുന്നിരിക്കണം എന്നുള്ള തില് ശാസ്ത്രജ്ഞന്മാര്ക്ക്എതിര്പ്പൊന്നും ഇല്ല. പക്ഷെ, തുടര്ച്ചയായ മഴയും പഴയ ഗോകര്ണ്ണ പ്രദേശങ്ങളിലെ(ഇന്നത്തെ ദക്ഷിണ കൊങ്കണം) കുന്നുകളുടെയും, മലകളുടെയും മണ്ണ് ഇടിവും, മണ്ണൊലിപ്പും മറ്റും മൂലം, കാലക്രമത്തില്‍ ഈ കടല്‍ പ്രദേശം നികന്നു കര ആയിതീര്ന്നിരിക്കാം എന്ന് അവര് പറയുന്നു. തുടര്ച്ചയായ മഴയും, നല്ല വളക്കൂറുള്ള മണ്ണുംഒരു പക്ഷെ വൃക്ഷങ്ങള്ക്ക് അനുകൂല മായതുകൊണ്ടു ഈ പ്രദേശം ഒരു കൊടും കാടായിതീര്‍ന്നു എന്നും, അതിന്നു ശേഷം എത്രയോ സഹസ്രം ആണ്ടുകള്ക്ക് ശേഷമേ ഇവിടെമനുഷ്യര് താമസിച്ചു തുടങ്ങിയുള്ളൂ എന്നും ചരിത്ര ക്കാരന്മാര് പറയുന്നു. അതുകൊണ്ട്,കേരളോല്പ്പത്തിയില് പറഞ്ഞിട്ടുള്ള കഥകള് പാടെ സ്വീകരിക്കാന് വിഷമം ആണ്.
ആദിമ നിവാസികൾ
ഇന്നത്തെ മലയാള മണ്ണിന്റെ ഏറ്റവും ആദ്യത്തെനിവാസികള് പശ്ചിമ ഘട്ടത്തിലെ കരുത്തു കുറുകിയശരീരവും, ചുരുണ്ട മുടിയും ഉള്ള പ്രോട്ടോ-ആസ്ട്രോലോയിഡ് (Proto-Austroloid) വര്ഗ്ഗത്തില്പെട്ട നെഗ്രിട്ടോകൾ (Negritos)എന്ന ആദിമ മലജാതിക്കാര് ആണെന്നു കാണുന്നു. ഇവര്‍ മിക്കവാറും, മരങ്ങളുടെയും, സസൃങ്ങളുടെയുംമൂല്യ വശങ്ങളെ കുറിച്ച് നല്ല അറിവുള്ളവര്ആയിരുന്നു എന്നും , മൃഗ വേട്ട, മത്സ്യം പിടുത്തം,ചെറിയ തോതില് ഉള്ള കാര്ഷിക ജോലികള്മുതലായവയില് പ്രവീണരും ആയിരുന്നു എന്നും ആണ് അനുമാനിക്കേണ്ടി ഇരിക്കുന്നത്.
അവര്‍ക്ക് ശേഷം വന്നവര്‍ ആയിരുന്നത്രെ ദ്രാവിഡര്‍. ഇവര്‍ മെഡിറററേനിയൻപ്രദേശങ്ങളില്‍ നിന്നും ഇറാക്ക്, ഇറാന്‍, ബാലുചിസ്താന്‍ വഴി ഇന്ത്യയിലേക്ക് വന്നവര്‍ആണ്.പല ചരിത്രക്കാരുടെയും അഭിപ്രായം, ഇവര്‍ സുമേരിയന്‍ സംസ്കാരത്തിലെഅബ്രഹാമിന്റെ പൂര്വീകന്മാരില്‍ നിന്നും ഉത്ഭവിച്ചവര്‍ ആയിരുന്നു എന്നും,അബ്രഹാമിന്റെ വാഗ്ദത്ത പ്രദേശമായ പലസ്തീനിലെക്കുള്ള പ്രയാണത്തിന്നു വളരെമുമ്പ് തന്നെ ഭാരതത്തിലേക്ക് പുറപ്പെട്ടവര്‍ ആയിരുന്നു എന്നും ആണ്. ഇവര്‍ഉത്തരേന്തൃയായിലും, ഉത്തര പശ്ചിമ ഭാരതത്തിലും (മോഹന്‍-ജോ-ദാരോ, ഹാരപ്പാതുടങ്ങിയ) ദ്രാവിഡ സംസ്കാരങ്ങള്‍ സൃഷ്ട്ടിച്ചവര്‍ ആയിരുന്നു. അവര്‍ക്ക് പുറകെ,ഉദ്ദേശം 1500 ബീ.സീ. യില്‍ മദ്ധ്യ എഷിയന്‍ സ്റെറപ്പീസ്സുകളില്‍ നിന്നും ഭാരതത്തിലോട്ടുതിരിച്ച ആര്യ്യന്മാര്‍ ഇവരെ ആക്രമിച്ചു ദക്ഷിണ ഭാരതത്തിലേക്ക് ഓടിച്ചു എന്നുമാണ്പറയുന്നത്.
ഒരു പക്ഷെ, ആദിമ നിവാസികള്‍ കഴിഞ്ഞാല്‍, പിന്നീട്ഇവിടെ താമസക്കാരാക്കിയത് ദ്രാവിഡരായിരുന്നഈഴവന്മാരായിരുന്നു എന്ന് ചിലര് കരുതുന്നു. അവര്‍എവിടെ നിന്ന് വന്നു എന്നതില്‍ ഇപ്പോഴും സംശയങ്ങള്‍ഇല്ലാതില്ല. അവരുടെ പേര് സൂചിപ്പിക്കുന്നത് പോലെ, ഒരുപക്ഷെ, അവര്‍ "ഈഴ" ദേശത്തു നിന്ന്കുടിയേറിപ്പാര്‍ത്ത്തവര്‍ ആയിരിക്കാം. കാരണം, സിംഹളദ്വീപായ ശ്രീ ലങ്ക “ഈഴം” എന്ന തമിഴ് (ദ്രാവിഡ) പേരില്‍ആയിരുന്നു അറിയപ്പെട്ടിരുന്നത്. കൂടാതെ, ഇവര്‍ക്ക്ദ്വീപില്‍ നിന്ന് വന്നവര്‍ എന്ന അര്‍ത്ഥത്തില്‍ “ദ്വീപര്‍” എന്നപേരും ഉണ്ടായിരുന്നു. ഈ പദം കാലക്രമത്തില്‍ ലോപിച്ച്"തീയര്‍" എന്നായി തീരുകയും ചെയ്തുവത്രേ.
ആര്യ്യന്മാര്‍ ഏ.ഡി. നാലാം നൂറ്റാണ്ടോടു കൂടിയാണ് ഇന്നത്തെ കേരളത്തിലേക്ക്കടക്കുന്നത് എന്ന് പറഞ്ഞുവല്ലോ. ഏകദേശം ആ സമയത്ത് തന്നെ ആയിരുന്നുകേരളത്തില് ഒന്നാം ചേര സാമ്രാജ്യം അസ്തമിച്ചു, കലെബരന്മാരുടെ മൂന്നുനൂറ്റാണ്ടുകളോളം നീണ്ടു നിന്ന കറുത്ത കാലഘട്ടം (Kalebara Interregnum) തുടങ്ങുന്നതും.
ചില ചരിത്രക്കരന്മാരുടെ അഭിപ്രായം, ഉത്തര ഭാരതത്തിലെ "അഹി ചാത്ര"ത്തില്‍നിന്നും മയൂര വര്‍മ്മന്‍ എന്ന രാജാവായിരുന്നു ആര്യ്യന്മാരെ ഇങ്ങോട്ട്അയച്ചതെന്നാണ്. ഏതായാലും ആര്യ്യന്മാര്‍ അവരുടെ കൂടെ ചില ആശ്രിതഗോത്രങ്ങളെയും, വേദങ്ങളെയും, വൈദീകങ്ങളെയും ഹിന്ദു ധര്‍മ്മത്തെയും"കേരളത്തിലേക്ക് കൊണ്ട് വന്നു എന്ന് പറയ പ്പെടുന്നു. ( ഈ ആശ്രിതരില്‍ ചിലര്‍ ഇന്നത്തെനായര്‍ സമുദായത്തിന്റെ മുന്‍ഗാമികള്‍ ആയിരുന്നിരിക്കാം എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്; പക്ഷെ അത് ശരി അല്ലാ എന്ന പക്ഷക്കാര് ആണ് ചരിത്രക്കാരന്മാര് ).അങ്ങിനെ ആര്യ്യന്മാരും, ഹിന്ദു മതവും ഏ.ഡി. നാലാം നൂറ്റാണ്ടില്‍ മാത്രമേകേരളത്തില്‍ എത്തിയിട്ടുള്ളൂ എന്ന് വിശ്വസി ക്കെണ്ടിയിരിക്കുന്നു. ( സെയിന്ടു തോമസ്സ്കൊടുങ്ങല്ലൂരിന്നടുത്തുള്ള ചില ബ്രാഹ്മണരെയാണ് ആദ്യമായി ക്രിസ്തു മതത്തില്‍ചേര്‍ത്തത് എന്ന വാദവും, അത് കൊണ്ട്, അംഗീകരിക്കാന്‍ പറ്റാവുന്നതല്ല).
ചാതുര്‍ വര്‍ണ്ന്യത്തിലെ താഴത്തെ കണ്ണികള്‍ (ശൂദ്രര്‍) ആയിരുന്ന "നായര്‍"സമുദായക്കാര്‍കേരളത്തില്‍ എത്തുന്നതാകട്ടെ ആര്യ ബ്രാഹ്മണരുടെവരവിനു വളരെ ശേഷം ഏ. ഡി. പന്ത്രണ്ടാംനൂറ്റാണ്ടില്‍ ആയിരുന്നു എന്ന് കരുതുന്നതായിരിക്കുംകൂടുതല്‍ ശരി. അത് കൊണ്ട്, അവര്‍ നാലാംനൂറ്റാണ്ടില്‍, ആര്യ്യന്മാരുടെ കൂടെ കേരളത്തില്‍ വന്നുഎന്ന വാദവും ചരിത്രക്കാരന്മാര് സ്വീകരിച്ചിട്ടില്ല.
ഭാഷാ-സംസ്കാരങ്ങൾ
ദക്ഷിണേന്ത്യയിലെ ദ്രാവിഡരില്‍ ആര്യ്യന്മാരെശക്തമായി എതിര്‍ത്തവരും, അവരുടെ പുരാതനസംസ്കാരവും, ഭാഷയും മറ്റും ആര്യ ഭാഷാ-സംസ്കാരങ്ങളില്‍ ലയിച്ചു പോകാതെ സംരക്ഷിക്കുകയും, സ്വന്തമായ വ്യക്തിത്വം നിലനിര്‍ത്തുകയും ചെയ്തവര്‍ തമിഴ് ദ്രാവിഡര്‍ മാത്രം ആയിരുന്നു എന്ന് പറയേണ്ടിഇരിക്കുന്നു. എന്നാല്‍ കേരളത്തില്‍ ആര്യ്യഭാഷയായ സംസ്കൃതം വളരെ അധികംസ്വാധീനം ചെലുത്തി യിരുന്നു എന്നും, ഒരു പക്ഷെ അത് കാരണം ആയിരിക്കാം,അന്നത്തെ ചേരത്തിന്റെ മൂലഭാഷയായിരുന്ന തമിഴ്, കാലക്രമത്തില്‍സംസ്കൃതീകരിക്കപ്പെട്ടു പിന്നീടു സുറിയാനി, ഹീബ്രു, പെര്സിയന്‍, അറബി, ചൈനീസ്,പോര്‍ട്ടുഗീസ്, ലത്തീന്‍ എന്നീ ഭാഷകളിലെ പദങ്ങളും പ്രയോഗങ്ങളും ഉള്‍ക്കൊണ്ടു,പുതിയ ഒരു ഭാഷ - മലയാള ഭാഷ- ആയി കുലശേഖരന്മാരുടെ രണ്ടാം ചേര സാമ്രാജ്യസമയത്ത് (800 - 1200 AD ) രൂപം കൊണ്ടത് എന്നാണു ചരിത്രം പറയുന്നത്
ദ്രാവിഡരും, ആര്യ്യന്മാരും കേരളത്തിലേക്ക് വന്നത് , പശ്ചിമ ഘട്ടത്തിലെ ചുരങ്ങള്‍ വഴിആയിരുന്നെങ്കില്‍, ഈ പ്രദേശത്തിന്റെ തുറസ്സായ പടിഞ്ഞാറന്‍ കടലുകളില്‍ കൂടി മറ്റനവധി നാട്ടുകാര്‍ ഇവിടെ വ്യാപാരത്തിനും, മതം പ്രചരിപ്പിക്കാനും, സാമ്രാജ്യങ്ങള്‍സ്ഥാപിക്കാനും മറ്റും എത്തിയിരുന്നു എന്നും , അവര്‍ കേരളത്തിന്റെ ഭാഷയെയുംസംസ്കാരത്തെയും വളരെ അധികം സ്വാധീനിച്ചിരുന്നു എന്നും പറയേണ്ടിയിരിക്കുന്നു.മൂവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ ബാബിലോണിയ, സിറിയ, ഗ്രീസ്, റോം തുടങ്ങിയപ്രദേശങ്ങളില്‍ നിന്നും പല നാട്ടുകാരും ഇവിടെ വന്നിരുന്നു. പിന്നീട്, ബീ. സീ. 585ഓടടുത്ത കാലങ്ങളില്‍ ജൂതന്മാരും ഇവിടുത്തെ താമസക്കാരായി എത്തി.പിന്നീട്സിറിയയില്‍ നിന്നും സുറിയാനി ക്രിസ്തിയാനികളും, അറബി ദേശത്തു നിന്നുംഇസ്ലാമുകളും, യൂറോപ്പില്‍ നിന്ന് ഡച്ചുകാര്‍, പോര്‍ത്തുഗീസുകാര്‍, ഫ്രാന്സുകാര്‍,ഇന്ഗ്ലീഷുകാര്‍ തുടങ്ങിയവരും കാലക്രമത്തില്‍ എത്തി. ഇതിനെല്ലാം മുമ്പ് തന്നെ , മൌര്യസാമ്രാജ്യത്തിലെ അശോകന്നു മുമ്പും പിന്‍പും ആയി ജൈന മതക്കാരും, ബുദ്ധ മതക്കാരും ഇവിടെ എത്തിയിരുന്നു.
ഇതിനെല്ലാം പുറമേ, ഒമ്പതാം നൂറ്റാണ്ടോടുത്ത കാല ഘട്ടങ്ങളില്‍, ശ്രീ.ശങ്കരാചാര്യ്യരുടെയും, അതല്ലാതെയും ഉണ്ടായ ബ്രാഹ്മണീയ സംസ്കാരത്തിന്റെപുനരുദ്ധാരണവും ജൈന, ബൌദ്ധ മത-സംസ്കാരങ്ങളുടെ നാശവും മറ്റും കേരളത്തിലെസാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ വളരെ അധികം സ്വാധീനിക്കുകയും ചെയ്തു. അത്കൊണ്ട് തന്നെ ആയിരിക്കണം, "കേരളം പലതരത്തിലുള്ള ഭാഷകളുടെയും,സംസ്കാരങ്ങളുടെയും മൂശ"എന്ന് വിളിക്ക പെട്ടിരുന്നത്. ഇത്തരം സാഹചര്യ്യങ്ങളില്‍ഒരു പ്രദേശത്തിനും, തങ്ങളുടെ സ്ഥായിയായ ഭാഷയെയും, സംസ്കാരങ്ങളെയുംഒറ്റയ്ക്ക് മാറ്റി നിറുത്തി സംരക്ഷിക്കുവാന്‍ അസാദ്ധ്യമാണ്. കേരളത്തിനു സംഭവിച്ചതുംഇത് തന്നെ യാണ്!
ആധാര സൂചി
1.William Logen (1887): The Malabar Manual
2.K.P.Padmanabha Menon (1914): Kochi Rajya Charithram.
3.C. Achyutha Menon (1911): The Cochin State Manual.
4.Sreedhara Menon, A.(1970): Survey of Kerala History
5.Issac, Dr.C.I (2004): The Origin of Syrian Christians of Keralam.
6.Thomapaedia: Christianity Older Than Hinduism in Kerala- Brahmins arrive in
Kerala much later than Christianity.
7.Anon: Kerala History- Cultural Heritage of Kerala.
No comments:
Post a Comment