കേരള സമൂഹം ഇന്നൊരു പ്രത്യേക കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് . ജാതിവ്യവസ്ഥയുടെ പതനം ഏതാണ്ട് പൂര്‍ണമായി കഴിഞ്ഞു. മതപരമായ ചേരിതിരിയലുകള്‍ മുന്‍കാലങ്ങളെക്കാള്‍ രൂക്ഷമായി കൊണ്ടിരിക്കുന്നു. സെമിറ്റിക് മതങ്ങളുടെ സംഘടിതമായ വോട്ടു ബാങ്കുകളും അവ കേരള രാഷ്ട്രീയത്തിലും സംസ്കാരത്തിലും സാമ്പത്തിക മേഖലകളിലും ചെലുത്തുന്ന ഏകപക്ഷീയമായ പല സ്വാധീനങ്ങളും കേരളസമൂഹത്തെ കലുഷിതമാക്കുന്നു. ഈ അവസരത്തില്‍ സ്വാഭ്വാവികമായ ഒരു ഹിന്ദു ഐക്യം രൂപപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ പല സ്ഥലത്തും കാണപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ ഹൈന്ദവ ഐക്യത്തിന്റെ അവസരം മുതലെടുത്ത് അതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ചില പരമ്പരാഗത ശക്തികള്‍ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളും ഇതോടൊപ്പം കാണപ്പെടുകയും ചെയ്യുന്നു.ഒരു പ്രത്യക്ഷശ്രമത്തേക്കാള്‍ പരോക്ഷമായ ശ്രമങ്ങളാണ് അവര്‍ ഇതിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.
ഏതു മുന്നേറ്റങ്ങളുടെയും നേത്രത്വം പിടിച്ചടക്കാന്‍ എളുപ്പമായ വഴി അതിന്റെ സാംസ്കാരിക നേത്രത്വം പിടിചെടുക്കലാണ്. നിര്‍ഭാഗ്യവാശാല്‍, ഹിന്ദു സമുദായത്തിലെ സാംസ്കാരിക അല്ലെങ്കില്‍ ധാര്‍മിക ഉന്നതി നിര്‍ണയിക്കപെടുന്നത് ഇന്നും ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആണ്. അതിനൊരു പ്രധാന അടിസ്ഥാനം ക്ഷേത്ര ആചാരങ്ങളിലും കലകളിലും ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള മേല്‍കോയ്മ ആണ്. ഈഴവര്‍ അടക്കമുള്ള പല പിന്നോക്ക ജനവിഭാഗങ്ങളും ആരെല്ലാമോ അടിച്ചേല്‍പ്പിച്ച ആ അപകര്‍ഷതാ ബോധവും ഏന്തി "ഞങ്ങള്‍ ഇതിലൊക്കെ പിന്നിലാണ്, ഞങ്ങളെ ഇതൊക്കെ പഠിപ്പിച്ചു തന്നു ഉയര്‍ത്തേണമേ" എന്ന മട്ടില്‍ കയ്യും കൂപ്പി സംസ്കാരമാകുന്ന ആ "തീര്‍ഥ ജലം" വാങ്ങാന്‍ വരിനില്‍ക്കുകയാണ്.
എന്നാല്‍ ചരിത്രപരമായി എന്താണ് സത്യാവസ്ഥ? ഈ ക്ഷേത്രങ്ങളുടെയും ക്ഷേത്ര കലകളുടെയും യഥാര്‍ത്ഥ അവകാശികള്‍ ആരാണ്? ആദ്യമായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചവര്‍ ആരാണ്?. ആരാണ് ഇവിടെ ആദ്യമായി ആരോഗ്യ ചികിത്സാ പദ്ധതികള്‍ ആരംഭിച്ചത് ?. ആരാണ് ഉത്സവങ്ങളുടെയും മാമാങ്കങ്ങളുടെയും ഉപജ്ഞാതാക്കള്‍ ? ആരാണ് ആയോധന കായിക വിദ്യകളുടെ ആശാന്മാര്‍?
ഇതിലെക്കൊന്നു തിരിഞ്ഞുനോക്കി നമ്മുടെ അപകര്‍ഷതാ ബോധത്തെ ഉല്‍കൃഷ്ടതാ ബോധമാക്കുന്നതാണ് ഈ ലേഖനത്തിന്റെ പ്രഥമ ലക്‌ഷ്യം.
നമുക്കറിയാം നമ്മുടെ പല വിഖ്യാത ക്ഷേത്രങ്ങളും പത്തും, പതിനഞ്ചുഉം, ഇരുപതും നൂറ്റാണ്ടുകള്‍ പഴക്കം ഉള്ളതാണ്. അവിടെ എല്ലാം മേല്‍ശാന്തിക്കാരും തന്ത്രിമാരും നമ്പൂതിരിമാര്‍ ആണ് ജീവനക്കാര്‍ സവര്‍ണ്ണ രും. എന്നാല്‍, കേരളത്തില്‍ നമ്പൂതിരിമാര്‍ കുടിയേറുന്നതും "ഉടലെടുക്കുന്നതും" വെറും തൊള്ളായിരം കൊല്ലങ്ങള്‍ക്ക് മുന്‍പാണ്. അപ്പോള്‍പിന്നെ അതിനു മുന്‍പ് ആരാണ് ആ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതും ആരാധനാ വിധികള്‍ നടപ്പാക്കിയതും? ആരായിരുന്നു അവയുടെ ഊരായ്മക്കാര്‍? എല്ലാ ക്ഷേത്ര കലകളുടെയും "അമ്മയായ" കൂടിയാട്ടത്തിന് രണ്ടായിരം കൊല്ലം പഴക്കം ഉണ്ടെന്നാണ് UNESCO കണക്കാക്കിയിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത കലയായി UNESCO അംഗീകരിച്ചതും ഈ കൂടിയാട്ടം തന്നെ. ("വില്ലടിച്ചാന്‍ പാട്ട് " ആണ് ഈഴവ കല എന്നാണ് "കേരള" ചരിത്രകാരന്മാര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത്)
ഇനി ചരിത്രത്തിലേക്ക്, ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ശ്രീലങ്കയില്‍ നിന്നും കേരളത്തില്‍ എത്തിയ ബുദ്ധഭിക്ഷു രക്ഷീതധീരനും അനുചരന്മാരും കേരളത്തില്‍ അറുപതിനായിരം പേരെ പരിവ്രാജകന്മാര്‍ ആക്കിയെന്നും അഞ്ഞൂറ് "വിഹാരങ്ങള്‍" സ്ഥാപിച്ചുവെന്നും "മഹാവംശം" എന്ന ചരിത്ര ഗ്രന്ഥത്തില്‍ നിന്നും മനസിലാക്കാം. അതിനു മുന്‍പ്, മത സിദ്ധാന്തങ്ങളില്‍ അധിഷ്ടിതമല്ലാത്ത ദ്രാവിഡ ആചാരങ്ങള്‍ ആണ് കേരള ജനത പിന്തുടര്‍ന്ന് വന്നത്. പ്രാക്രത ആരാധനാ രീതികളും ഇതില്‍പെടും.ഇതിനു ശേഷം പിന്നീട് നൂറ്റാണ്ടുകളോളം കേരളത്തിന്റെ മത, സാംസ്കാരിക, സാമ്പത്തിക മേഖലകളില്‍ സ്വാധീനം ചെലുത്തിയത് ബുദ്ധമതം ആയിരുന്നു. പുരാതന ക്ഷേത്രങ്ങളുടെ വാസ്തുശില്‍പ ശാസ്ത്രങ്ങളില്‍ ഈ സ്വാധീനം നിഴലിച്ചു കാണാം. കൂടിയാട്ടമായി കേരളീയ ക്ഷേത്രങ്ങളില്‍ അഭിനയിച്ചു വരുന്ന "ഭഗവദ്ജ്ജുകം" ആട്ടപ്രകാരത്തില്‍ നിന്നും ബുദ്ധമത പ്രചാരത്തെ മനസിലാക്കാം (പല കഥകളും ബുദ്ധ ചരിതങ്ങള്‍ ആണ്).
എന്ത് കൊണ്ട് ബുദ്ധമതത്തിനു ഈ സാംസ്കാരിക സാങ്കേതിക മേന്മ കൈവന്നു? വൈദിക മതത്തിന്റെ പ്രധാന പോരായ്മ അത് താന്ത്രിക വിധികള്‍ക്ക് കൊടുക്കുന്ന അമിത പ്രാധാന്യം ആണ്. ഈ അമിത പ്രാധാന്യം കൊണ്ട്, ബുദ്ധിമാനായ ഒരു മനുഷ്യന്റെ ഒരു ദിവസത്തില്‍ കുറെ സമയം ഈ വൈദികവൃതികള്‍ക്ക് മാറ്റി വക്കേണ്ടി വന്നിരുന്നു. ഉദാഹരണം, ഒരു നമ്പൂതിരി വ്യവസ്ഥ അനുസരിച്ച്, ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എണീറ്റാല്‍ ആളുടെ വൈദിക പ്രവര്‍ത്തി അവസാനിക്കണമെങ്കില്‍ രാവിലെ പതിനൊന്നും മണി ആകണം (കുളി, പ്രഭാത വന്ദനം, ഗായത്രി മന്ത്രം, സൂര്യനമസ്കാരം, തേവാരം, ദേവതാ പൂജ എന്നിവ കഴിഞ്ഞു വരുമ്പോള്‍) പിന്നെ ഉച്ചയൂണ്, ഉറക്കം അത് കഴിഞ്ഞാല്‍ സന്ധ്യാ വന്ദനം മുതലായവ. എന്നാല്‍, ബുദ്ധ സന്യാസിമാര്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എണീറ്റ് യോഗ കഴിഞ്ഞു പിന്നെ പഠനവും പഠിപ്പിക്കലും ആയിരുന്നു. നിരന്തരമായ ഈ പഠനവും പഠിപിക്കലും ബുദ്ധ സന്യാസിമാരെ അറിവിന്റെ ഉന്നത തലങ്ങളില്‍ എത്തിച്ചു. ആയുര്‍വേദവും, ഗണിതവും, ജ്യോതി ശാസ്ത്രവും, വാസ്തു കലയും, ആയോധനകലയും ബുദ്ധ കാലഘട്ടത്തില്‍ വളര്‍ന്നു വികസിച്ചു. ലോക പ്രശസ്തങ്ങള്‍ ആയ നളന്ദയും തക്ഷശിലയും പോലുള്ള സര്‍വകലാശാലകള്‍ ലോകത്തിനു അറിവിന്റെ മായാജാലകങ്ങള്‍ തുറന്നു. (ഇവയൊക്കെ നിസ്സാരവല്‍ക്കരിക്കാന്‍ വേണ്ടി പുരോഹിത വര്‍ഗ്ഗം കരുതിക്കൂട്ടി "ഡിങ്കന്‍"" സമാന പുരാണ കഥകളില്‍ രചിച്ചു. അത് കൊണ്ട് അതിന്റെ ആധികാരികത ലോകം അംഗീകരിക്കില്ല ."വിശ്വാസികള്‍ " മാത്രം അംഗീകരിക്കും).
ജാതി വ്യവസ്ഥയെ തള്ളി പറഞ്ഞത്കൊണ്ട് താഴ്ന്ന ജാതികളുടെ കുത്തക ആയിരുന്ന യന്ത്ര (mechanical) സാങ്കേതിക (technical) വിദ്യകളെ സ്വാംശീകരിക്കുവാനും ബുദ്ധസന്യാസിമാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.അതിനാലാണ് ബുദ്ധ പാരമ്പര്യം പിന്തുടര്‍ന്ന ചൈനയും, ജപ്പാനും, കൊറിയയും, തായ്‌വാനും എല്ലാം ഇന്നും സാങ്കേതിക വിദ്യകളാല്‍ ലോകത്തില്‍ പിടിച്ചു നില്‍ക്കുന്നത്. (ഇന്ത്യയില്‍ പൌരോഹിത്യം ഇവയെല്ലാം അന്ധ വിശ്വാസത്തിന്റെ തൊഴുത്തില്‍ കെട്ടി നശിപ്പിച്ചു, സ്വന്തം നിലയുറപ്പിക്കാന്‍. വേണ്ടി മാത്രം.) ഇന്നും നമുക്ക് ഒരു പിച്ചാത്തി പോലും ഉണ്ടാക്കാന്‍ കൊല്ലന്‍ തന്നെ വേണം!. വിവേകാനന്ദ സ്വാമികളുടെ വിഖ്യാതമായ വരികള്‍ ഇവിടെ കടം കൊള്ളട്ടെ "നവോഥാന ഭാരതം ഇവിടെ ഉയിര്‍ കൊള്ളട്ടെ, കലപ്പ എന്തിയ കര്‍ഷകന്റെ കുടിലില്‍ നിന്ന്, ചെരുപ്പ് കുത്തിയില്‍ നിന്ന്, അങ്ങാടിയില്‍ നിന്ന് കാടുകളില്‍ നിന്ന്..ഉന്നത വര്‍ഗ്ഗം ഇവിടെ അസ്തമിക്കുന്ന മുഹൂര്‍ത്തത്തില്‍ നവോഥാന ഭാരതത്തിന്റെ പ്രാരംഭ കാഹളം കേള്‍ക്കുമാറാകും". എന്തുകൊണ്ട് ഭാരതത്തിന്റെ മനസ്സറിഞ്ഞ സ്വാമിജി ഇത് പറഞ്ഞു ?
ഇനി കേരളത്തിലേക്ക്, എ.ഡി ഒന്ന് മുതല്‍ എ.ഡി. പതിനൊന്നാം നൂറ്റാണ്ട് വരെ നില നിന്നിരുന്ന ഉന്നതമായ ആ സാംസ്കാരിക സാങ്കേതിക ജീവിത രീതിയെ കാശാപ്പ് ചെയ്തത് ചോള ഭരണ കാലവും ശങ്കരാചര്യരുടെ നേത്രത്തിലുള്ള വൈദികമത ഉദ്ധാരണവുമാണ്. (ഇവിടെ തര്‍ക്കം വരുന്നത് കൊണ്ട് വിവേകാനന്ദ സ്വാമികളെയും" ശങ്കരനു തലച്ചോറ് ഉണ്ടായിരുന്നു പക്ഷെ ഹ്രദയം ഉണ്ടായിരുന്നില്ല" നാരായണ ഗുരുവിനെയും "ജാതിയെ പറ്റി പറയുമ്പോഴെല്ലാം ശങ്കരന് ബുദ്ധിയും കൊണ്ട് പറക്കാന്‍ ശ്രമിച്ചിട്ടുണ്ട്" കടം കൊള്ളട്ടെ). അപ്പോള്‍ അന്ന് കേരളത്തില്‍ നില നിന്നിരുന്ന ആ ഉന്നതമായ ജനവിഭാഗം എവിടെ പോയി മറഞ്ഞു? അവര്‍ക്കെന്തു സംഭവിച്ചു?
അവരാണ് ഇന്നത്തെ ഈഴവര്‍ അടക്കമുള്ള "അവര്‍ണ" ജന വിഭാഗങ്ങള്‍. എന്താണീ അവര്‍ണര്‍? പലര്‍ക്കും ഒരു ധാരണ ഉണ്ട് അവര്‍ണര്‍ എന്ന് വച്ചാല്‍ ശൂദദ്രര്‍ ആണെന്ന്. എന്നാല്‍ സത്യം അതല്ല. വര്‍ണാശ്രമ വ്യവസ്ഥ അനുസരിച്ച് "ബ്രാഹ്മണ, ക്ഷത്രിയ , വൈശ്യ, ശൂദ്ര' വിഭാഗങ്ങള്‍ ആണ് ഉള്ളത്. ഇതില്‍ ബ്രാഹ്മണന്‍ ആയ നമ്പൂതിരി മുതല്‍ ശൂദ്രന്‍ ആയ നായര്‍ വരെ പെടും. ഈ വര്‍ണാശ്രമ വ്യവസ്ഥക്ക് പുറത്തുള്ളവര്‍ എല്ലാം അവര്‍ണര്‍ ആകുന്നു. അതിനാല്‍ ബുദ്ധ മതഅനുയായികള്‍ ആയ ഈഴവര്‍ അടക്കമുള്ളവര്‍ അവര്‍ണര്‍ ആയി മാറി. നൂറ്റാണ്ടുകളോളം കേരള മണ്ണില്‍ അവര്‍ മേല്കൊയ്മയോടെ ജീവിച്ചു എന്നതിന് തെളിവാണ് ഒരു കോടിയില്‍ അധികമുള്ള ഈഴവ ജന സംഖ്യ !
ഇനി ഇവരുടെ രാഷ്ട്രീയ , സാമ്പത്തിക സാംസ്കാരിക സംഭാവനകളിലെക്ക്. കേരളത്തെ ബുദ്ധ മതവുമായി ബന്ധപെടുതുന്ന ഏറ്റവും പ്രാചീനവും വിശ്വാസ യോഗ്യവുമായ രേഖ ഗുജറാത്തിലെ ഗിര്‍നാര്‍ പാറയില്‍ അശോക ചക്രവര്‍ത്തി കൊത്തിവച്ച ധര്‍മലിപികളാണ്. ഇതില്‍ കേരള പുത്രര്‍ എന്നാണ് രേഖ പെടുത്തിയിരിക്കുന്നത് .നമുക്കെല്ലാവര്‍ക്കും അറിയാം ചേരമാന്‍ പെരുമാള്‍ ആരായിരുന്നു എന്ന്. ചേര രാജാക്കന്മാര്‍ 'ആതന്‍" എന്ന വാക്ക് പേരിന്റെ കൂടെ ചേര്‍ത്തിരുന്നു (നേടും ചേരലാതന്‍ , ഉതിയന്‍ ചേരലാതന്‍ മുതലായ മഹാ രാജാക്കന്മാര്‍) ആതന്‍ എന്ന വാക്ക് "ആര്‍ഹതന്‍ " (സംബോധി പ്രാപിച്ച ബുദ്ധ സന്യാസി) എന്ന വാക്കിന്റെ രൂപാന്തരമാണ്. ഇതിനര്‍ത്ഥം ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്നവര്‍ ഇന്ന് കാണുന്ന ഉയര്‍ന്ന വര്‍ഗ്ഗക്കാര്‍ ആയിരുന്നില്ല എന്നതാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ മാ ഹുവാന്‍ പോലും പറയുന്നത് കൊച്ചിയിലെയും കോഴിക്കോട്ടെയും രാജാക്കന്മാര്‍ ബുദ്ധമതക്കാര്‍ ആയിരുന്നു എന്നാണ്
(കൊച്ചി രാജവംശം 11ആം നൂറ്റാണ്ട് മുതല്‍ രാജ്യം ഭരിക്കുന്നു എന്നാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. എന്നാല്‍ 16ആം നൂറ്റാണ്ട് മുതല്‍ മാത്രമേ ഈ രാജവംശത്തിന്റെഎഴുതപ്പെട്ട ചരിത്രം ലഭ്യമുള്ളൂ. ഇവിടെയും വലിയൊരു കാലയളവിലെ ചരിത്രം മറച്ചു വച്ചിരിക്കുന്നു)
ചേര രാജ്യത്തിന്‍റെ ആസ്ഥാനമായ വഞ്ചി രാജ്യത്തിന്‍റെ (മഹോദയപുരം എന്ന കൊടുങ്ങല്ലൂര്‍) ) ആകാശചുംബി ആയ ബുദ്ധ വിഹാരം ലോക പ്രശസ്തം ആയിരുന്നു. ചോള രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്ന കാവേരിപൂമ്പട്ടണം കടലെടുത്തപ്പോഴും കാഞ്ചീപുരതു ക്ഷാമം ബാധിച്ചപ്പോഴും ജനങ്ങള്‍ വഞ്ചി നഗരത്തെ ആയിരുന്നു ആശ്രയിച്ചതെന്നു "മണിമേഖല" യില്‍ പറയുന്നു. ഇതൊക്കെ കൂടാതെ, ഗാന്ധാര ദേശത്തിലെ മൂലനാഥ ക്ഷേത്രത്തിനു മാതൃക ആകാന്‍ മാത്രം പ്രസിദ്ധി നേടിയ ഒരു ബുദ്ധ വിഹാരം (ശ്രീമൂലവാസവിഹാരം) കേരളത്തിലുണ്ടായിരുന്നു. ഇതില്‍ നിന്നും വാസ്തു വിദ്യ ആദ്യമായി കേരളത്തില്‍ കൊണ്ട് വന്നതെന്ന് ആരെന്നു നമുക്ക് മനസിലാക്കാം. ബുദ്ധന്റെ ജന്മദേശമായ "കപിലവാസ്തു" വില്‍ നിന്നുമാണ് തച്ചു ശാസ്ത്രത്തിലെ "വാസ്തു വിദ്യ" യുടെ ഉറവിടം എന്ന് ചിലര്‍ പറയുന്നു.
(എന്നാല്‍ അടുത്ത കാലത്തായി വാസ്തു വിദ്യയുടെ ചുക്കാന്‍ പിടിക്കുന്നത് ആരാണ്? മരമോ കല്ലോ കൈകൊണ്ടു തോട്ടിട്ടില്ലത്തവര്‍ ആണ് വാസ്തു വിദ്യയുടെ ഉപജ്ഞാതാക്കള്‍ എന്ന് പറഞ്ഞു നമ്മെ കബളിപ്പിക്കുന്നത്. "പറച്ചി പെറ്റ പന്തിരുകലത്തിന്റെ" കഥയും പറഞ്ഞു ഈ എല്ലാവിധ അറിവുകളുടെയും പിതൃത്വം പുരോഹിത മതം ഏറ്റെടുത്തു)
ബൌദ്ധ -ജൈന മതങ്ങള്‍ കേരളത്തിന് നല്‍കിയ ഏറ്റവും മഹത്തായ സംഭാവന സാക്ഷരതയും വിദ്യയുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പള്ളിക്കൂടം (പള്ളി=വിഹാരം) എന്ന പേര് വരാന്‍ കാരണം അതാണ്.... .കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ "നാനം മോനം" എന്ന് എഴുതിച്ചിരുന്നു. "നമോത്തു ജിനതേ" എന്നതിന്റെ ചുരുക്കം ആണത്. . ഇനി പറയൂ കേരളത്തില്‍ വിദ്യാഭ്യാസം സാര്‍വത്രികം ആക്കാന്‍ ശ്രമിച്ചവരുടെ പിന്‍ഗാമികള്‍ ആര്?
(പുരോഹിതമതം അറിവും വിദ്യയും ജനങ്ങളില്‍ നിന്നും കഴിയുന്നത്ര മറച്ചു പിടിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ)
വിദ്യാവിതരണത്തില്‍ എന്ന പോലെ രോഗ ചികിത്സയിലും ബൌദ്ധഭിക്ഷുക്കള്‍ ശ്രദ്ധാലുക്കള്‍ ആയിരുന്നു. ആയുര്‍വേദത്തിനു കേരളത്തില്‍ മൗലികതയും പ്രചാരവും സിദ്ധിച്ചത് അങ്ങിനെയാണ്.വിഹാരങ്ങളെല്ലാം ധര്‍മ്മചികിത്സാ കേന്ദ്രങ്ങള്‍ കൂടി ആയിരുന്നു. തകഴി,തിരുവിഴ,ഏറ്റുമാനൂര്‍, മണ്ണാറശാല, പനച്ചിക്കല്‍, ഗുരുവായൂര്‍, മൂകംബി, പള്ളിപ്പുറത്ത് കാവ് മുതലായ ക്ഷേത്രങ്ങളില്‍ ഇന്നും നടന്നു വരുന്ന ചികിത്സാ പദ്ധതി പഴയ ബുദ്ധ-ജൈന പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. വൈദ്യ, ജ്യോതിഷം എന്നീ ശാസ്ത്രങ്ങളില്‍ കേരളീയ ബ്രാഹ്മണര്‍ നൈപുണ്യം നേടിയത് ബൌദ്ധ പണ്ഡിതന്മാരില്‍ നിന്നുമാണ്. ബൌദ്ധ പണ്ഡിതനായ വാഗ്ഭടന്റ്റെ "അഷ്ടാംഗ ഹൃദയം" കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ആയുര്‍വേദ ഗ്രന്ഥമാണ്. "രസ വൈശേഷിക സൂത്രത്തിന്റെ " കര്‍ത്താവായ ദന്തനാഗാര്‍ജ്ജുനനും ആ ഗ്രന്ഥത്തിന്റെ വ്യാഖ്യാതാവായ നരസിംഹനും കേരളീയരായ ബുദ്ധ സന്യാസിമാരാണ്.
(ആയുര്‍വേദം അഥര്‍വ വേദത്തില്‍ നിന്നും ഉത്ഭവിച്ചതാണ് അതിനാല്‍ അതിന്റെ കുത്തക ബ്രാഹ്മണര്‍ക്ക് ആണ് എന്നാണ് നമ്മുടെ ആളുകള്‍ തന്നെ നമ്മെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളെയും കൈകൊണ്ട് തൊടാത്ത, അരികത്തേക്ക് പോലും അടുപ്പിക്കാത്തവര്‍ എങ്ങിനെ ചികില്‍സിച്ചിരുന്നു ആവൊ?)
ഇതെല്ലാം ഇവിടെ എഴുതിയത് ജാതി ഭ്രമം ആരിലും ഉളവാക്കാന്‍ അല്ല. മറിച്ച്, അറിവുകളുടെയും സംസ്കാരത്തിന്റെയും കാര്യത്തില്‍ നമ്മില്‍ പലരിലുമുള്ള അപകര്‍ഷതാ ബോധത്തെ ഒരു പരിധി വരെ ഒഴിവാക്കാന്‍ ആണ്. നമ്മില്‍ പലരിലുമുള്ള അപകര്‍ഷതാ ബോധം ചരിത്രത്തില്‍ നുണകഥകള്‍ തിരുകി വച്ച് അടിച്ചേല്പ്പിച്ചതാണ്. തലമുറകളായി നുണ കലര്‍ന്ന ചരിത്രം പഠിച്ച നമ്മള്‍ സ്വന്തം സ്വത്വം തന്നെ മറന്നു പോയി. ഹൈന്ദവത്തിന്റെ പേരിലും , ദേശീ യതയുടെ പേരിലും, ഭാരതീയ സംസ്കാരത്തിന്റെ പേരിലും എല്ലാം ഈ നുണ കഥകളുടെ ഉപജ്ഞാതാക്കള്‍ നമ്മളില്‍ നമ്മളറിയാതെ ബൌദ്ധികമായ അടിമത്തം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ നമ്മള്‍ ഇപ്പോഴും ജാഗരൂകരായി ഇരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നമ്മുടെ ചരിത്രം തന്നെ നമ്മളില്‍ നിന്നും അപഹരിക്കപ്പെട്ടിരിക്കയാണ്. പരശുരാമന്‍ മഴുവെറിഞ്ഞു കേരളം ഉണ്ടാക്കി എന്നതിന് ശേഷം നാം നേരെ പഠിക്കുന്നത് മാര്‍ത്താണ്ടവര്‍മ്മയെ കുറിച്ചാണ്. ഇതിനിടയിലെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം ആര് നശിപ്പിച്ചു ആര് നമ്മില്‍ നിന്നും മറച്ചു വച്ചു? ഈ കാലയളവിലാണ് പുരാതന ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്, ഈ കാലയളവിലാണ് മാമാങ്കവും മറ്റു ഉത്സവങ്ങളും ആരംഭിച്ചത്. ഈ കാലയളവിലാണ് ആയുര്‍വേദവും വിദ്യാഭ്യാസവും വികസിച്ചത്. ഈ കാലയളവിലാണ് ക്ഷേത്ര ഉത്സവങ്ങള്‍ ആരംഭിച്ചത്. എന്തിനു ഇവ ബോധപൂര്‍വം മറച്ചു വക്കുന്നു?
നുണ കഥകളും നമ്മുടെ സംസ്കാരത്തെ കുറിച്ചുള്ള തമസ്കരണവും ഇന്നും കപട രൂപത്തില്‍ ഇവിടെ നില നില്‍ക്കുന്നു. ഇതിനു ഉദാഹരണമാണ് ഗുരുദേവന്റെ ഗുരുവായി ചട്ടമ്പി സ്വാമികളെ ഉയര്‍ത്തി കൊണ്ട് വരുന്നത്, ശ്രീ നാരായണഗുരു സ്വാമി വിവേകാനന്ദന്റെ കണ്ടെത്തല്‍ ആണെന്ന് വരുത്താന്‍ ശ്രമിക്കുന്നത്, കേരളത്തിലെ കായിക സംസ്കാരത്തിന്റെ പ്രതീകമായി ശ്രീ ശാന്തിനെ എടുത്തു കാണിക്കുന്നത് (പി.ടി.ഉഷയെ അല്ല , സുരേഷ് ബാബുവിനെ അല്ല), സംഗീതത്തിന്റെ പ്രതീകമായി ചമ്പയെയും ദക്ഷിണാ മൂര്‍ത്തിയെയും എടുത്തു കാണിക്കുന്നത് (ഇവരെക്കാലും പതിന്‍മടങ്ങ് പ്രതിഭ ആയ ദേവരാജന്‍ മാസ്റ്റരെ അല്ല) അങ്ങിനെ എല്ലാ രംഗത്തും ഇത്തരത്തിലുള്ള തമസ്കരണങ്ങള്‍ കാണാം.ഇതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ബോധപൂര്‍ണ്ണമായ പ്രവര്‍ത്തികള്‍ക്കും പ്രതികരണങ്ങള്‍ക്കും കഴിയും, കാരണം നാം കേരള സമൂഹത്തില്‍ ഭൂരിപക്ഷമാണ്.
ബൌദ്ധപാരമ്പര്യത്തെ കുറിച്ച് എഴുതിയത് ആ മതത്തിലേക്ക് മാര്‍ഗ്ഗം കൂട്ടാനുമല്ല, മറിച്ച് നമ്മുടെ പാരമ്പര്യതിന്റെ വേരുകളിലേക്ക് വായനക്കാര്‍ക്ക് ഇറങ്ങി ചെല്ലാന്‍ വേണ്ടിയാണ്. (പാരമ്പര്യം ഇല്ലാത്തവര്‍ പലസ്ഥലത്തും തലകുനിച്ചു നില്‍ക്കേണ്ടി വരും, അതാണ് നമ്മുടെ സാമൂഹ്യ കാഴ്ചപാട്. അതിനാല്‍ നമുക്കും ഉന്നതമായ പാരമ്പര്യം ഉണ്ടെന്നു നാം അറിയണം) ഇതിലെ കുറെ അറിവുകള്‍ക്ക് ഡോക്ടര്‍. കെ. സുഗതന്റെ "ബുദ്ധനും നാണു ഗുരുവും" എന്ന പുസ്തകത്തോട് കടപ്പെട്ടിരിക്കുന്നു.നാമെല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണത്.

No comments:
Post a Comment