ചില ഉദരംഭികള് സകല പ്രാണികളേയും ദൈവം നമ്മുടെ ഉപയോഗത്തിനായികൊണ്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നു, നാം അതുകളെ കൊന്നു ഭക്ഷിക്കുന്നതുകൊണ്ട് യാതൊരു പാതകവും വരാനില്ല എന്നിങ്ങനെ ആരാവാരം ചെയ്തുകൊണ്ട് വായില്ലാപ്രാണികളെ വധിച്ച് ഉപജീവിക്കുന്നു. കഷ്ടം! ഇപ്രകാരം മനുഷ്യരുടെ ഉപയോഗത്തിനായികൊണ്ടുതന്നെ സ൪വപ്രാണികളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നുവെങ്കില് അതുകള് അന്യോന്യം പിടിച് ഭക്ഷിക്കുന്നതിനും മനുഷ്യ൪ ചിലപ്പോള് അതുകളാല് അപഹരിക്കപ്പെട്ടു പോകുന്നതിനും സംഗതിവരുമായിരുന്നോ? ഇല്ല.
പുത്രന് തള്ളയുടെ സ്തന്യത്തെ ഉപയോഗക്കുന്നതിനല്ലാതെ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഉപയോഗിക്കണമെന്ന് ദൈവസങ്കല്പം സംഭവിക്കുമോ? അത് ഒരിക്കലും വരുന്നതല്ല. ഇതുപോലെ ദൈവം മനുഷ്യരുടെ ഉപയോഗത്തിനായികൊണ്ടുതന്നെ പ്രാണികളെ സൃഷ്ടിച്ചിരിക്കുന്നുവെന്നുള്ള വ്യവഹാരം അതുകളുടെ ക്ഷീരാദികളിലായിരുന്നുവെങ്കില് എത്രയോ ന്യായമായിരിക്കുമായിരുന്നുൟ അപ്പോള് അചരപദാ൪ത്ഥങ്ങളായ ധാന്യാദികളൊക്കെയും മനുഷ്യരുടെ ഉപയോഗത്തിനായികൊണ്ടുതന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്നുവെന്നും ക്ഷീരാദികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചിട്ടല്ലാതെ പശ്വാദികളെ സൃഷ്ടിച്ചിട്ടുള്ളതല്ലെന്നും സ്പഷ്ടമാകുന്നു.
പ്രാണികളെ ഭക്ഷിക്കുന്നതിലത്രേ മനുഷ്യത്വം സിദ്ധിക്കുന്നുള്ളു എങ്കില് വ്യാഘ്രാദികളായ ക്രൂരജന്തുകളിലല്ലയോ അതിമനുഷ്യത്വം സിദ്ധിക്കേണ്ടത്? ഇങ്ങനെ വരുമ്പോള് ചില ജീവകാരുണ്യമുള്ള ആളുകള്തന്നെ മൃഗങ്ങളായിരിക്കുന്നുള്ളു എന്നല്ലയോ വന്നുകൂടുന്നത്? കൊള്ളാം! ഈ അസംഗതികള് ദൈവത്തില് സ്ഥാപിച്ചു പറയുന്നതിനേക്കാളും വലുതായ ഒരു ദൈവദൂഷണം വല്ലതുമുണ്ടോ?
- ഗുരുദേവ൯

No comments:
Post a Comment