Suresh Venpalavattom
അധികാരം കിട്ടിയ നാൾ മുതൽ തൻറ്റെ സവർണ്ണ മനസ്സിനു സുഖം ലഭിയ്ക്കുവാൻ ഈഴവരാദി ജനവിഭാഗങ്ങളെ പരമാവധി ദ്രോഹിയ്ക്കുവാനും, അതിനായി സവർണ്ണമേധാവികളുമായി ചേർന്ന് രാജാവിനെ ഭീഷണീപ്പെടുത്തിയും, സുഖിപ്പിച്ചും നിയമങ്ങൾ സൃഷ്ടിയ്ക്കുന്നതിൽ മാത്രമാണയാൾ ശ്രദ്ധിച്ചിരുന്നത്. നാടിൻറ്റെ നന്മയ്ക്കായി യാതൊന്നു ചെയ്യാതിരുന്ന ഇയാൾ, ഈഴവരെ എല്ലാവിധ പൊതു സേവനരംഗത്തു നിന്നും, അധികാരകേന്ദ്രങ്ങളിൽ നിന്നും, സൈനികവൃത്തിയിൽ നിന്നും തുടച്ചു നീക്കുകയും, പിരിഞ്ഞു പോയവരെ നശിപ്പിയ്ക്കാൻ പുറകേ നടന്നവനും ആണ്.
അങ്ങനെ തൊഴിൽ നഷ്ടപ്പെട്ട, ഉപദ്രവം സഹിയ്ക്കാതെ വിദേശസേനയ്ക്കൊപ്പം കൂടിയ ഈഴവ പടയാളികളുടെ കയ്യിൽ കിട്ടിയാൽ പരമാവധി ദ്രോഹിച്ച്, അയാളെ കഷണം കഷണം ആക്കി മാറ്റുമെന്ന ഭയത്താൽ കൂടുതൽ മെച്ചപ്പെട്ട മരണം തേടി മണ്ണടി ക്ഷേത്രത്തിൽ വച്ച് ഇയാൾ ആത്മഹത്യ ചെയ്തു. ഇതെഴുതുന്നത് പ്രത്യേകിച്ച് എന്തെങ്കിലും ഉദ്ദേശത്തോടെയല്ല, എങ്കിലും സവർണ്ണർക്ക് നെയ്ക്കിണ്ടി വയ്ക്കാൻ നടക്കുന്ന യുവതലമുറ കുറച്ചൊക്കെ ചരിത്രം അറിഞ്ഞിരിയ്ക്കണാം; അല്ലെങ്കിൽ മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന പൂർവ്വികരോടുള്ള നന്ദികേടായിപ്പോകുമത്!
200 വര്‍ഷങ്ങള്‍ക്കുമുന്‍പ് വൈക്കം മഹാദേവര്‍ ക്ഷേത്രത്തിനു തൊട്ടുകിഴക്കുവശത്ത് ഒരു കുളമുണ്ടായിരുന്നു.
ഇന്ന് അവിടെ ദളവാക്കുളം ബസ്സ്റ്റന്‍ഡ് സ്ഥിതിചെയ്യുന്നു.
ബുദ്ധവിഹാരമായിരുന്ന വൈക്കം ക്ഷേത്രം തിരിച്ചുപിടിക്കാന്‍ ഒരുംബെട്ട ചാവേറുകളായ നൂറുകണക്കിനു ഈഴവരെ അക്കാലത്തെ(1806ല്‍) തിരുവിതാംകൂറിലെ ദളവയായിരുന്ന വേലുത്തബി ഈ കുളത്തിലിട്ടു കുഴിച്ചുമൂടി.
ആ മൂടപ്പെട്ട കുളമാണ് ദളവാക്കുളമായി അറിയപ്പെട്ടത്.
ഒരു കുളം മൂടാന്മാത്രം ശവങ്ങള്‍ കാരണമാകണമെങ്കില്‍ എത്രമാത്രം നിരായുധരായ മനുഷ്യരെ അന്നു രക്തസാക്ഷികളക്കിക്കാണും. ഏതാനും പേരെയാണെങ്കില്‍ പുറത്തെവിടെയെങ്കിലും കുഴിച്ചുമൂടുമായിരുന്നു. വംശീയമായ കൂട്ടക്കൊലതന്നെ നടത്തിയ വേലുത്തംബിയുടെ നായര്‍ കിംങ്കരന്മാര്‍ അക്കാലത്ത് വൈക്കം ക്ഷേത്രത്തിനു വടക്കുവശത്തുള്ള നിരവധി ഈഴവരുടെ ചെവി അരിഞ്ഞെടുക്കുകയെന്ന ഹീന കര്‍മ്മങ്ങളും ചെയ്തിരുന്നു.
ദളവാക്കുളം സംഭവത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു നാടന്‍പാട്ട് വൈക്കത്തും സമീപ പ്രദേശങ്ങളിലും പ്രചരിച്ചിരുന്നു.
"കരിവര മുഖനാം കരിപ്പണിക്കര്‍
ഗുരുവരനമലന്‍ കുന്നേല്‍ചേന്നി
കൂകിവിളിക്കും ഒട്ടായി
പുലിപോലെ പായുന്ന മാലുത്തണ്ടാന്‍......"(പൂര്‍ണരൂപം ലഭ്യമല്ല.)
അതിന്റെ പൂര്‍ണരൂപം ടികെ. മാധവന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി പത്രത്തിന്റെ 1924ലെ ഏതോ ഒരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
വൈക്കത്ത് അന്ന് ദളവയുടെ വലം കയ്യായിരുന്ന വൈക്കം പത്മനാഭപിള്ളയുടെ നേത്രുത്വത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടാനായി കൈപ്പുഴ,നീണ്ടൂര്‍,കുറുവിലങ്ങാട്,കോഴ എന്നീ സ്ഥലങ്ങളിലേക്ക് ഈഴവര്‍ ഓടി രക്ഷപ്പെടുകയുണ്ടായി.(വിവേകോദയം മാസിക-1975 മെയ് ജൂണ്‍ ലക്കം)ഇങ്ങനെ ഓടി രക്ഷപ്പെട്ടവരാണ് ഇന്ന് ആ പ്രദേശങ്ങളിലെ കുറുചേകോന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
മാർത്താണ്ഡവർമ്മയുടെ കാലം മുതൽ രാജകീയ സേവനത്തിലും, രാജാവിൻറ്റെ വിശ്വസ്തതയിലും മുന്നിൽ നിന്നിരുന്ന ഈഴവർക്കെതിരെ നമ്പൂതിരി - നായർ ബാന്ധവം വളർത്തിക്കൊണ്ട് വന്ന നേർച്ചക്കോഴി ആയിരുന്നു വേലുത്തമ്പി. 1801 ൽ അധികാരമേറ്റതു മുതൽ ഈഴവരെ ഒഴിവാക്കി തുടങ്ങി. സൈനികരായി നായന്മാരെ മാത്രം നിയോഗിച്ചെങ്കിലും അവർക്കുള്ള യുദ്ധകാല അലവൻസ്സുകൾ വെട്ടിച്ചുരുക്കി, അവരുടെ ശത്രുത സമ്പാദിച്ചു. പിന്നീട് അവരെ ഒതുക്കാൻ മെക്കാളെ പ്രഭുവിനെ കൂട്ടു പിടിച്ചു. തന്ത്രശാലിയായ മെക്കാളെ തമ്പിയുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുത്തു, പകരം തിരുവിതാംകൂർ ഒരു സാമന്തരാജ്യമായി, അതിനുള്ള ഉടമ്പടികൾ ബാലരാമവർമ്മ മഹാരാജാവിനെ ഭയപ്പെടുത്തി ഒപ്പിടുവിയ്ക്കാൻ തമ്പിയും മടിച്ചില്ല. ഇങ്ങനെ സ്വതന്ത്രരാജ്യത്തെ സാമന്തരാജ്യമാക്കി,ബ്രിട്ടീഷുകാരുടെ സേനയ്ക്ക് 4 ലക്ഷത്തിനു പകരം 8 ലക്ഷം രൂപാ നൽകാൻ വ്യവസ്ഥയുണ്ടാക്കിയവനാണു പിന്നീട് രാജ്യസ്നേഹിയുടെ കുപ്പായം അണിഞ്ഞ് ഒരവസാനശ്രമം നടത്തിയത്.
സാമന്തരായതോടെ മക്കാളെ പ്രഭു തമ്പിയെ നിയന്ത്രിച്ചു തുടങ്ങി, അപ്പോൾ പെരുമ്പടപ്പ് സ്വരൂപത്തിലെ മക്കാളെയുടെ ശത്രു പാലിയത്തച്ചനുമായി ചേർന്ന് ബോൾഗാട്ടി പാലസ്സിൽ കടന്ന് മക്കാളെയെ വധിയ്ക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടു. മഹാരാജാവിൻറ്റേയോ സേനയുടേയോ അനുമതിയില്ലാതെ ബ്രിട്ടീഷുകാരോട് തിരുവിതാംകൂർ സേനയെ കൊണ്ട് യുദ്ധം ചെയ്യിച്ചു. അങ്ങനെ ദളവ പദവി പോയിക്കിട്ടി, തലയ്ക്ക് 50,000 രൂപാ വിലയും തിരുവിതാംകൂർ പ്രഖ്യാപിച്ചു. അന്ന് തമ്പിയുടെ സേനയെ ഈഴവപ്പടയാളികൾ ആണു തോൽപ്പിച്ചത്. കുണ്ടറ വിളംബരത്തിൽ എന്തോ നിറം പിടിപ്പിച്ച നുണകൾ ചരിത്ര പുസ്തകങ്ങൾ ഇന്നു പഠിപ്പിയ്ക്കുന്നു, അന്തർജ്ജനങ്ങളെ ബ്രിട്ടീഷ്സേന (തമ്പി പിരിച്ചു വിട്ട ഈഴവസേന) ബലാത്സംഗം ചെയ്യുന്നു,ജാതി വ്യവസ്ഥ നശിപ്പിയ്ക്കുന്നു, മിഷണറികൾ ക്ഷേത്രങ്ങളിൽ കുരിശ് വയ്ക്കുന്നു, ആയതിനാൽ ബ്രിട്ടീഷ്സേനയ്ക്കെതിരെ യുദ്ധത്തിനിറങ്ങണം അത്രേയുള്ളൂ ആ വിളംബരം!
1801 - 1809 വരെ മാത്രമേ ഭരിച്ചുള്ളുവെങ്കിലും അയാൾ തിരുവിതാംകൂർ രാജാക്കന്മാരേയും, ഈഴവരേയും നിലയില്ലാക്കയത്തിലേയ്ക്ക് തള്ളി വിട്ടിട്ടാണു ഒടുങ്ങിയത്!

No comments:
Post a Comment