ജാതിക്കോമരം
കൃത്യമായി നിര്‍വചിക്കപ്പെട്ട ജാതിശ്രേണിയില്‍ ഇരയാര് വേട്ടക്കാരനാര് എന്നത് ആപേക്ഷികമായിരുന്നു. ജാതിയുടെ ഏണിപ്പടികളില്‍ ഏത് ജാതിയെടുത്താലും അവര്‍ക്ക് മുകളില്‍ അവരെ വേട്ടയാടുന്നവരും, താഴെ അവരുടെ ഇരകളും ഉണ്ടായിരുന്നു. താഴോട്ട് പോകുന്നതിനനുസരിച്ച് ഇരകളുടെ എണ്ണം കൂടുകയും വേട്ടക്കാര്‍ കൂടുകയും ചെയ്യുന്നു. പറയനെ തൊട്ടാല്‍, അനേകം തവണ കുളിച്ചാല്‍ മാത്രം ശുദ്ധി വരുന്ന പുണ്യദേഹമായിരുന്നു പുലയന്റേത് എന്ന് അന്തരിച്ച ചരിത്രകാരന്‍ ഡോ. എം. എസ്. ജയപ്രകാശ് പറഞ്ഞതായി എവിടെയോ വായിച്ചു. ഉള്ളാടന്‍ തൊട്ടത് കള്ളാടി കൂട്ടില്ല എന്ന പഴംചൊല്ലിലും മുഴച്ച് നില്‍ക്കുന്നത് ജാതീയതയുടെ ഈ ഭീകരഭാവം തന്നെ. ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നവന് അതിലും താഴേക്കിടയിലുള്ളവനെ ചൂഷണം ചെയ്യാന്‍ അവകാശം നല്‍കിയാണ് സവര്‍ണബ്രാഹ്മണചൂഷണ മതം നിലനിന്നുപോന്നത്.
No comments:
Post a Comment