അമരകോശം ബുദ്ധന്റെ പര്യായപദങ്ങളെ ഇപ്പ്രകാരം പറയുന്നു
"മുനീന്ദ്ര ശ്രീഘ്ന ശാസ്താമുനി ശാക്യമുനിസ്തു യാ
ശാസ്താവിനെ ആരാധിക്കുന്ന പലരും ബുദ്ധനെ അവഹേളിച്ചു സംസാരിക്കുന്നതു കാണുമ്പൊള്‍ ചിരി ആണ് ഉണ്ടാകുന്നത്. യഥാര്‍ത്ഥ ശാസ്താവിനെ അവഹേളിക്കുന്നു . ഏതോ കുബുദ്ധി ഉണ്ടാക്കിയ ഹരിഹര പുത്രന്‍ എന്ന അസത്യത്തെ ആരാധിക്കുന്നു .
ശാസ്ത്രയുഗത്തിലും മനുഷ്യനു മതങ്ങളും, അന്ധവിശ്വാസങ്ങളും ചിന്താശേഷി ഇല്ലാതാക്കുന്നതില്‍ വിജയിച്ചിരിക്കുന്നു
Dilimon Vjayansobhana
പള്ളി എന്ന വാക്ക് ബുദ്ധ ക്ഷേത്രങ്ങളും ആയി ബന്ധപ്പെട്ടതാണ് എന്ന് കേട്ടിട്ടുണ്ട്. ശബരിമലയിൽ കൊണ്ടുപോകുന്ന ഇരുമുടിയ്ക്കും പള്ളിക്കെട്ട് എന്നാണു പറയുന്നത്. ശബരിമല ക്ഷേത്രം പുനരുദ്ധാരണം നടത്തിയപ്പോൾ മാളികപ്പുറം ക്ഷേത്രംകൂടി നന്നാക്കാനുള്ള കാശ് വകുപ്പിൽ ഉള്പ്പെടുതിയിരുന്നില്ല. പക്ഷെ സന്നിധാനത്ത് പണിതുടങ്ങിയപ്പോൾ ഒരു കുടം നാണയങ്ങൾ ഒരു കുഴിയിൽ നിന്നും കിട്ടി എന്നും ആ കാശ് ഉപയോഗിച്ച് മാളികപ്പുറത്തും പണി നടത്തി എന്നും ഞാൻ ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട്, (ശബരിമല ശാസ്താവിന്റെ ചരിത്രം, Dr സോമൻ). അങ്ങനെ ലഭിച്ച നാണയങ്ങളിൽ ബുദ്ധ കാലത്തിലെ പാലി ഭാഷ ആണ് എഴുതിയിരുന്നത്. ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ അത് ഇവിടെ പങ്കുവെയ്ക്കുക. അയ്യപ്പൻറെ പഴയ കല്ല് വിഗ്രഹത്തിന്റെ ഫോട്ടോ ആരെങ്കിലും കണ്ടിട്ടുണ്ടോ? ആ ഫോട്ടോ മുകളില പറഞ്ഞ ബുക്കിലോ അല്ലെങ്കിൽ കേരള കൌമുദി ഇറക്കിയ ഒരു വര്ഷത്തെ ശബരിമല സുപ്പ്ലിമെന്റിലോ ഉണ്ട്. ഇവ രണ്ടിൽ എതിലോ ഒന്നിൽ ഞാൻ ആ ഫോട്ടോ കണ്ടിട്ടുണ്ട്.അത് ഇപ്പോഴത്തെ വിഗ്രഹത്തിൽ നിന്നും നല്ല വ്യത്യാസം ഉള്ള രീതിയിൽ ആയിരുന്നു. ബുദ്ധവിഗ്രഹവും ആയി യോജിപ്പില്ല എങ്കിലും അത് ഒരു ബുദ്ധ സന്യാസിയുടെതുപോലെ തോന്നും.
മേലൂരാൻ ഫ്രം മേലൂർ
ഒന്ന്. അയ്യപ്പന്‍ എന്നാ സങ്കല്പംാ ഉത്തര ഭാരതത്തില്‍ ഒരിടത്തും ഇല്ല.
--- ശാസ്താവ് ഉണ്ടോ ? , മുത്തപ്പന്‍ , ഗുരുവായൂരപ്പന്‍ എന്നിവ ഉത്തര ഭാരതത്തില്‍ ഉണ്ടോ ?
രണ്ടു: അയ്യപ്പന്റെപ പൈതൃകം സവര്ണന ശക്തികള്ക്ക്ത ദഹിക്കതതിനാല്‍ ആണ് ശിവന്റെയും, വിഷ്ണുവിന്റെയും മകന്‍ എന്നാ വികൃതമായ ജന്മ ചരിത്രം ചാര്ത്തി കൊടുത്തത്.
-- വൈക്യതം ? ഈ ശിവ-വിഷ്ണുമാരുടെ ഉത്ഭവമോ ? ആനയും കുരങ്ങും പാമ്പും പറവയും കൂടി ദേവതമാരാവുന്ന സങ്കല്‍ പ്പ മണ്ഡലത്തില്‍ ഒരു പ്രത്യേക ലക്ഷ്യം വെച്ച് വിക്യതമാക്കി എന്നു പറയാന്‍ കഴിയുമോ ?
മൂന്നു:വാവര്‍ എന്നാ മുസ്ലിം സുഹൃത്ത് ഉണ്ടാകണം എങ്കില്‍ എ.ഡി. അറുനൂറ്റമ്പത്കള്ക്ക് ശേഷം ആകാനെ വഴിയുള്ളൂ. ആ കാലത്ത് ആണ് പാലാഴി മഥനം ഉണ്ടായത് എന്ന് കുഞ്ഞുങ്ങള്‍ പോലും വിശ്വസിക്കില്ല.
-- പഴയ പോസ്റ്റിലും സൂചിപ്പിച്ചിരുന്നു ... പാലാഴി മഥനം കഴിഞ്ഞ് ശൈവ മോഹിനീ സം യോഗം കഴിഞ്ഞ് ഉണ്ടായ പുത്രന്‍ 'അയ്യപ്പന്‍ ' ഇങ്ങ്നെയാണോ വിശ്വസിക്കപ്പെടുന്നത് ? അത് ശാസ്താവിന്റെ ഉത്പത്തിയാണ്. . അയ്യപ്പന്‍ ഇവിടെ ജീവിച്ചു മരിച്ച യോദ്ധാവ് തന്നെ . അദ്ദേഃഅത്തില്‍ ശാസ്താവിന്റെ അവതാരം ആരോപിക്കുകയാണ്‍ ചെയ്യുന്നത്.. രാമനേയും ക്യഷ്ണനേയും വിഷ്ണുവിന്റെ അവതാരമാക്കിയപോലെ തന്നെ.
നാല്: സ്വാമി ശരണം എന്നാ പ്രയോഗം ബുദ്ധ മതവുമായുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്നു.
അഞ്ചു: ശാസ്താവ് എന്നത് ബുദ്ധന്റെ ഒരു നാമം ആണ്. ശാസ്താവിന്റെ അവതാരം ആണ് അയ്യപ്പന്‍ എന്ന വിശ്വാസം ചേര്ത്ത് വായിക്കുക
-- ശാസ്താവിന്റെ നിരുക്താര്‍ ത്ഥം 'ശാസിക്കാന്‍ അധികാരമുള്ളവന്‍ എന്നാഅണ്. അത് ബുദ്ധ ദേവന്റെ പര്യായ പദമാണ് എന്നതും അം ഗീകരിക്കുന്നു.
ആറു: കുന്നിന്‍ മുകളിലെ ക്ഷേത്രങ്ങള്‍ മിക്കതും പഴയ ബുദ്ധ, ജൈന വിഹാരങ്ങള്‍ ആയിരുന്നു എന്നത് സംശയാതീതമായി തെളിയിക്കപെട്ട കാര്യം ആണ്.
-- ഇതൊരു പ്രസ്താവനാ വാക്യമല്ലേ ? അവലം ബം എന്താണ്.. പ്രസിദ്ധമായ എത്ര ക്ഷേത്രങ്ങള്‍ മറ്റ് മതങ്ങളുടേതും പലയിടങ്ങളിലായുണ്ട് ?
ഏഴു: ശരണം വിളിച്ചുള്ള മലകയറ്റം, കാണാതായ അയ്യപ്പനെ കട്ടില്‍ വിളിച്ചു അന്വേഷിച്ച പന്തളം രാജാവിന്റെയും, പരിവാരങ്ങളുടെയും ഓര്മ്മചക്കായാണ്. വേറൊരു ഹിന്ദു ക്ഷേത്രത്തിലും അത്തരം ഒന്നില്ല.
-- ഓരോ ക്ഷേത്രങ്ങളിലും ഓരോ തരം ആചാര വിശേഷതകള്‍ ഇല്ലേ ?
ഹര ഹരോ ഹരയും , ഹര ഹര മഹാദേവ് ഉം , അമ്മേ നാരായണയും , ഗോവിന്ദ ഗോവിന്ദയും എല്ലാം പലയിടങ്ങളിലും ശരണ വിളികളായി ഉപയോഗത്തിലുമില്ലേ ?
No comments:
Post a Comment