WRITTEN BY
DrKamaljith Abhinav |
പന്തളം രാജാവിന്റെ സഹോദരി ഒരു പിന്നോക്ക ജാതിക്കാരനുമായി (ഈഴവന്‍ അല്ല) ഒളിച്ചോടി. (വിശദ വിവരങ്ങള്‍ ആ രേഖകളില്‍ ഉണ്ടായിരുന്നു). രാജാവ് പ്രതികാരത്തിനായി പിന്നോക്കക്കാരന്റെ കുടുംബം തകര്ക്കു കയും, ദമ്പതികളെ വേട്ടയാടാനായി പടയാളികളെ നിയോഗിക്കുകയും ചെയ്തു. രാജകൊപത്തില്‍ നിന്നും രേക്ഷപ്പെടാനായി പ്രസ്തുത ദമ്പതികള്‍ നീലിമാലയുടെ അടിവാരത്തില്‍ ഉള്ള വനത്തില്‍ ഒളിവില്‍ പാര്ത്തു . കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്ക്ക് ഒരു മകന്‍ ജനിക്കുകയും അവര്‍ ആ കുട്ടിയെ അയ്യപ്പന്‍ എന്ന് വിളിച്ചു. രാജാവിനോട് ശക്തമായ വിദ്വേഷം ഉണ്ടായിരുന്ന അയ്യപ്പന്റെ അച്ഛന്‍ രാജ കുടുംബത്തോട് പകരം വീട്ടാനായി അയ്യപ്പനെ അന്ന് നിലവിലുണ്ടായിരുന്ന കളരി പാടശാലയായ ചീരപ്പന്ചിനരയില്‍ ( ഈഴവര്‍ ആയിരുന്നു ആയ കാലത്ത് പ്രമുഖ കളരിക്ക് അവകാശികള്‍. ഒതേനന്‍ വരെ ഈഴവ കളരിയില്‍ ആണ് പഠിച്ചത്) എത്തിച്ചു.
എന്നാല്‍ പഠനം പൂര്ത്തി യാകുന്നതിനു മുന്പ്ത തന്നെ അയ്യപ്പന്റെ. മാതാ പിതാക്കള്‍ മരിക്കുകയായിരുന്നു. പഠനത്തില്‍ സമര്ഥപനായ അയ്യപ്പന്‍ കളരി ഗുരുക്കളുടെ മകളുമായി പ്രണയത്തില്‍ ആകുകയും ചെയ്തു. എന്നാല്‍ ആ കളരിയില്‍ തന്നെ വിദ്യാര്ഥിയ ആയിരുന്ന കരിമലയില്‍ കോട്ട കെട്ടി വാണിരുന്ന ഒരു ഈഴവ പ്രമാണി (പേര് ഓര്മ്മിയില്ല, ഇത്തരത്തില്‍ കോട്ട കെട്ടി സ്വന്തം അംഗ രക്ഷകരുമായി, കൊള്ളയും, കൊലയും നടത്തി ധനാട്യര്‍ ആയി കഴിഞ്ഞിരുന്ന ആള്ക്കാ രെ കുറിച്ച് വടക്കന്‍ പാട്ടുകളില്‍ ധാരാളം വര്ണ്ണാനകള്‍ ഉണ്ട്. ആധുനിക കാലത്തെ ഒരു അബ്കാരി മുതലാളി എന്ന് വേണമെങ്കില്‍ പറയാം) ഗുരുക്കളുടെ മകളെ സ്നേഹിച്ചിരുന്നു. സമ്പന്നന്‍ ആയ അയാളെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്ന ഗുരുക്കള്‍ തനിക്ക് അറിയാവുന്ന അവസാന അടവും പ്രസ്തുത പ്രമാണിയെ പഠിപ്പിച്ചിരുന്നു.
ഇതിനിടയില്‍ പന്തളം കുടുംബത്തില്‍ അനന്തര അവകാശികള്‍ ഇല്ലാതായി. അന്നത്തെ തെക്ക് നാട്ടു രാജ്യങ്ങളില്‍ നിലവിലുള്ള സമ്പ്രദായം മരുമക്കത്തായം ആയിരുന്നു അല്ലോ. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ സഹോദരിയോടുള്ള വെറുപ്പ് മാഞ്ഞ രാജാ മനസ് വിഷമിക്കുന്നത് കണ്ട ചാര പ്രമുഖന്‍, തനിക്ക് മുന്പ്ഞ തന്നെ അറിയാമായിരുന്ന, എന്നാല്‍ രാജകുമാരിയോടുള്ള സ്നേഹത്താല്‍ അവരുടെ രക്ഷക്ക് താന്‍ മറച്ചു പിടിച്ചിരുന്ന രഹസ്യം രാജാവിനോട് തുറന്നു പറഞ്ഞു. അവകാശിയായി തനിക്ക് ഒരു അനന്തിരവന്‍ ഉണ്ടെന്ന സത്യം അറിഞ്ഞ രാജാവ് അവനെ തേടി അനുചരന്മാരെ അയച്ചു.
ഇതിനിടയില്‍ ഗുരുക്കള്‍ മകളും അയ്യപ്പനുമായുള്ള പ്രണയ ബന്ധം അറിയുകയും, അതിനെ എതിര്ക്കുികയും ചെയ്തിരുന്നു. അയ്യപ്പന്‍ കളരിയില്‍ നിന്നും പുറത്താകുകയും ചെയ്തു. രാജ കിങ്കരന്മാര്‍ കളരിയില്‍ എത്തുകയും ഗുരുവിനോട് അയ്യപ്പന്‍ പന്തള രാജകുമാരന്‍ ആണെന്ന് അറിയിക്കുകയും ചെയ്തു. ഗുരുവിനോടൊപ്പം ഉണ്ടായിരുന്ന കരിമല പ്രമാണി ഇത് കേട്ടപ്പോള്‍ അസ്വസ്ഥനായി. അയ്യപ്പന്‍ രാജകൊട്ടാരത്തില്‍ എത്തി കഴിഞ്ഞാല്‍ താനും ഗുരു പുത്രിയും ആയുള്ള വിവാഹം നടക്കില്ല എന്ന് അയാള്ക്ക്ഞ ഉറപ്പായിരുന്നു. അതിനാല്‍ അവളെ തട്ടികൊണ്ട് പോയി വിവാഹം കഴിക്കാന്‍ അയാള്‍ നിശ്ചയിച്ചു.അതിന്‍ പ്രകാരം പ്രവര്ത്തികക്കുകയും ചെയ്തു.
അയാളെയും സന്ഘതെയം പിന്തുടര്ന്നക അയ്യപ്പന്‍ കരിമലയില്‍ വച്ച് ഏറ്റു മുട്ടുകയും, യുദ്ധത്തില്‍ പ്രമാണിയുടെ അനുചരന്മാരെ കൊന്നൊടുക്കുകയും ചെയ്തു. നേരിട്ടുള്ള യുദ്ധത്തില്‍ അയ്യപ്പനെ കീഴ്പ്പെടുത്തുക അസാധ്യം എന്ന് മനസിലായ അയാള്‍ അവസാന അടവ് പ്രയോഗിക്കുകയും, അത് തടയാന്‍ അയ്യപ്പന് കഴിയുകയില്ല എന്ന് മനസിലാക്കിയ ഗുരു പുത്രി ഇടയില്‍ വീണു ആ വെട്ടു സ്വയം ഏല്ക്കുനകയും ചെയ്തു. സ്തംഭിച്ചു പോയ പ്രമാണിയെ ഈ അവസരം ഉപയോഗിച്ച് അയ്യപ്പന്‍ വധിച്ചു.
പ്രണയിനിയുടെ മരണത്തില്‍ ഹതാശന്‍ ആയ അയ്യപ്പന്‍ ആ മൃത ദേഹവും താങ്ങി കരിമല കടന്നു തങ്ങളുടെ താമസ സ്ഥലത്ത് എത്തുകയും അവിടെ നിന്ന് മല കയറി മുകളിലുള്ള ബുദ്ധ വിഹാരത്തിന്റെ അടുത്ത് ഉള്ള ഒരു സ്ഥലത്ത് അവളെ അടക്കുകയും, അതിനടുത്തുള്ള ഒരു സ്ഥലത്ത് യോഗാസനത്തില്‍ മുഴുകി മരണം കാത്തു കഴിയുകയും ചെയ്തു.
അയ്യപ്പന്‍ ഇരിക്കുന്ന ആസനത്തില്‍ മുഴുകി ദിവസങ്ങള്‍ ഇരുന്നാല്‍ സൂര്യപ്രകാശം ആവാഹിച്ചു സ്വയം ദഹികാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്. അതിന്‍ പ്രകാരം അയ്യപ്പന്‍ ആത്മാഹൂതി ചെയ്യുകയും ചെയ്തു.
കളരി ഗുരുവില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ പന്തളം രാജാവും, പരിവാരങ്ങളും അയ്യപ്പനെ അന്വേഷിച്ചു കാട്ടിലൂടെ അലയുകയും, ദിവസങ്ങള്ക്ക് ശേഷം അയ്യപ്പന്റെട സമാധി സ്ഥലം കണ്ട്തുകയും ചെയ്തു. ബുദ്ധ വിഹാരം ക്ഷേത്രമായി മാറിയത് പില്കാകല ചരിത്രം.
ഈ കഥ വിശ്വാസ യോഗ്യമാകാന്‍ കാരണം.
ഒന്ന്. അയ്യപ്പന്‍ എന്നാ സങ്കല്പംാ ഉത്തര ഭാരതത്തില്‍ ഒരിടത്തും ഇല്ല.
രണ്ടു: അയ്യപ്പന്റെപ പൈതൃകം സവര്ണന ശക്തികള്ക്ക്ത ദഹിക്കതതിനാല്‍ ആണ് ശിവന്റെയും, വിഷ്ണുവിന്റെയും മകന്‍ എന്നാ വികൃതമായ ജന്മ ചരിത്രം ചാര്ത്തി കൊടുത്തത്.
മൂന്നു:വാവര്‍ എന്നാ മുസ്ലിം സുഹൃത്ത് ഉണ്ടാകണം എങ്കില്‍ എ.ഡി. അറുനൂറ്റമ്പത്കള്ക്ക് ശേഷം ആകാനെ വഴിയുള്ളൂ. ആ കാലത്ത് ആണ് പാലാഴി മഥനം ഉണ്ടായത് എന്ന് കുഞ്ഞുങ്ങള്‍ പോലും വിശ്വസിക്കില്ല.
നാല്: സ്വാമി ശരണം എന്നാ പ്രയോഗം ബുദ്ധ മതവുമായുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്നു.
അഞ്ചു: ശാസ്താവ് എന്നത് ബുദ്ധന്റെ ഒരു നാമം ആണ്. ശാസ്താവിന്റെ അവതാരം ആണ് അയ്യപ്പന്‍ എന്ന വിശ്വാസം ചേര്ത്ത് വായിക്കുക
ആറു: കുന്നിന്‍ മുകളിലെ ക്ഷേത്രങ്ങള്‍ മിക്കതും പഴയ ബുദ്ധ, ജൈന വിഹാരങ്ങള്‍ ആയിരുന്നു എന്നത് സംശയാതീതമായി തെളിയിക്കപെട്ട കാര്യം ആണ്.
ഏഴു: ശരണം വിളിച്ചുള്ള മലകയറ്റം, കാണാതായ അയ്യപ്പനെ കട്ടില്‍ വിളിച്ചു അന്വേഷിച്ച പന്തളം രാജാവിന്റെയും, പരിവാരങ്ങളുടെയും ഓര്മ്മചക്കായാണ്. വേറൊരു ഹിന്ദു ക്ഷേത്രത്തിലും അത്തരം ഒന്നില്ല.
No comments:
Post a Comment