നല്ലതൊരുവന്‍ ചെയ്ത നല്ലകാര്യം മറപ്പത്നല്ലതല്ലാത്തതുടനെ മറന്നീടുന്നതുത്തമം
ധര്‍മ്മം സദാ ജയിക്കുന്നു, സത്യംജയിക്കുന്നിങ്ങു സര്വ്വദാഅധര്മ്മവും ജയിക്കുന്നി-ല്ലസത്യവുമൊരിക്കലും.
നെല്ലിന്നു നീരു വിട്ടീടില്പുല്ലിനും പോയിടുന്നത്കല്ലിലത്രേ ജലം, നെല്ലില്‍ -ച്ചെല്ലും വഴി ചെറുക്കുകില്‍.
പേരും പ്രതിഭയും നല്ലോ-രാരുമേ കൈവിടില്ലത്,നേരറ്റ കൃപണര്ക്കൊട്ടുംചേരാ, നേരേ വിപര്യയം.
ഒന്നുണ്ടു നേരു, നേരല്ലി-തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവുംധര്മ്മവും വേണമായുസ്സ്നില്ക്കുകില്ലാര്ക്കുമോര്ക്കുക.
ദത്താപഹാരം വംശ്യര്ക്കുമത്തലേകീടുമെന്നതുവ്യര്ത്ഥ മല്ല പുരാഗീരി-തെത്രയും സത്യമോര്‍ക്കുക.
കൊടുത്തതു തിരിച്ചങ്ങോ-ട്ടെടുക്കുന്നവനെത്രയുംനിസ്വനാമവനെക്കാളുംനിസ്വനില്ലാരുമൂഴിയില്.
No comments:
Post a Comment