By Sarath Prasannakumar in THIYYA / EZHAVA
ഈഴവരെക്കുറിച്ച് ഒരു പഠനം: ഒന്നാം ഭാഗം
തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ച ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തെക്കുറിച്ചും ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും കേള്ക്കാത്തവര്‍ കേരളത്തില്‍ ഉണ്ടാകില്ല എന്ന് തന്നെ പറയാം. ഇതുമായി ബന്ധപ്പെട്ട് കൂടെ കേള്ക്കുന്ന ഒരു ജാതി പേരാണ് ഈഴവന്‍ അഥവാ തീയ്യന്‍ അതുമല്ലെങ്കില്‍ മധ്യകേരളത്തില്‍ അറിയപ്പെടുന്ന ചോവന്‍ അത്യുത്തര കേരളത്തില്‍ അറിയപ്പെടുന്ന ബില്ലവന്‍.
ഈ ജാതിയുമായി ബന്ധപ്പെട്ടു അറിയപ്പെടുന്ന ഒരു സംഘടനയാണ് നേരത്തെ പറഞ്ഞ ശ്രീനാരായണ ധർമ്മ പരിപാലന യോഗം അഥവാ എസ്. എന്‍.ഡി.പി. ആരംഭത്തില്‍ ഇത് ഒരു സാമുദായിക സംഘടന ആയിരുന്നില്ല. എന്നാല്‍ ഇന്ന് എസ്. എന്‍.ഡി.പി എന്ന് പറഞ്ഞാല്‍ ഈഴവരുടെ ഒരു സാമുദായിക സംഘടന എന്ന നിലയിലാണ് കേരളീയ പൊതു സമൂഹം കണക്കാക്കീ വരുന്നത്. അതിന്റെ നേതാവ് ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ ആണ്.
നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, ഈഴവർ, തീയർ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പു ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും ഈഴവർക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി.
വിദ്യ കൊണ്ട് പ്രബുദ്ധരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനും സംഘടനകൊണ്ട് ശക്തരാകാനും നാരായണഗുരു നൽകിയ ആഹ്വാനം പ്രാവർത്തികമായത് യോഗം വഴി ആയിരുന്നു. താലികെട്ട് കല്യാണം, പുളികുടി തുടങ്ങിയ അനാചാരങ്ങൾ നിർത്തലാക്കിയതും വിവാഹസമ്പ്രദായം ലളിതമാക്കിയതും ഗുരുവിന്റെ നിർദ്ദേശപ്രകാരം യോഗം പ്രവർത്തിച്ചത് വഴിയാണ്. കെ. അയ്യപ്പന്റെ നേതൃത്വത്തിലുണ്ടായ ‘സഹോദര പ്രസ്ഥാനം’, അയ്യങ്കാളി നേതൃത്വം നൽകിയ ‘സാധുജനപരിപാലന യോഗം’, പണ്ഡിറ്റ് കെ.പി. കറുപ്പന്റെ നേതൃത്വത്തിലുണ്ടായ അരയസമുദായ സംഘടന തുടങ്ങിയവയൊക്കെ യോഗം പ്രവർത്തനങ്ങളിൽ നിന്ന് ഉത്തേജനം ഉൽക്കൊണ്ട് രൂപം കൊണ്ടവയാണ്
നാരായണ ഗുരുവിന്റെ വിപ്ലവകരമായ ഉപദേശങ്ങൾ
• ജാതിയുണ്ടെന്ന് വിശ്വസിക്കരുത്
മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.
• വിദ്യാഭ്യാസം വർദ്ധിപ്പിക്കണം
മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.
• ദുർദ്ദേവതകളെ ആരാധിക്കരുത്
മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
• പ്രാണിഹിംസ ചെയ്യരുത്
ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്.
• വ്യവസായം വർദ്ധിപ്പിക്കണം
ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.
• കള്ളുചെത്ത് കളയണം
മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.
കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ജാതിയും വളരെ പ്രബലമായ അവർണ വിഭാഗവുമാണ് ഈഴവർ. കേരള ജനസംഖ്യയുടെ 23% ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. വടക്കൻ കേരളത്തിലെ മലബാർ മേഖലയിൽ തീയ്യ എന്ന പേരിലാണ് ഈഴവർ അറിയപ്പെടുന്നത്. തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ . ഉത്തരകേരളത്തിലെ തീയ്യ, അത്യുത്തരകേരളത്തിലെബില്ലവർ എന്നീ വിഭാഗങ്ങളെയും ഈഴവരായി കണക്കാക്കുന്നുണ്ട്.
ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - ശ്രീലങ്ക പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് തീയ്യ ആയി എന്നും കരുതുന്നു. എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ചെത്തുകാരൻ എന്നർത്ഥം വന്ന് ചേർന്നത് എന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം.
മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. സേവകൻ എന്ന പദം ചേകവർ എന്നും പിന്നീട് “ചോവൻ“ എന്നുമായി മാറി എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നത്. തമിഴ് നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം വാങ്ങിയുണ്ണുന്നവൻ‘, ‘ബുദ്ധമതക്കാരൻ‘ എന്ന അർത്ഥവും കാണുന്നു.
ചേകവർ
ഉപവിഭാഗമായ തീയർ അവരെ സ്വയം പൊരാളികളായി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പറയുന്നതു ചേകവർ പടനായകന്മാരും നാട്ടുരാജാക്കന്മാരുമെണെന്നാണു. കൂടാതെ, കളരിപ്പയറ്റിൽ സമർത്ഥരായവരേയും ചേകവർ എന്നു വിളിച്ചിരുന്നു.
തെങ്ങ് കൃഷി കേരളത്തിൽ പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. ബുദ്ധമതാനുയായികളായിരുന്ന ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാദഗതിയുണ്ട്. സ്ഥാണുരവിവർമ്മയുടെ കാലത്തെ (848-49) തരിസാപള്ളി ശാസനങ്ങൾ ഇവരെ പരാമർശിക്കുന്നുണ്ട്. ബുദ്ധമതസമ്പർക്കമായിരിക്കാം ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്.
ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ് ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു. നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്നേ തന്നെ ഈഴവർ കേരളത്തിൽ വേരുറപ്പിച്ചിരുന്നു. ഇവർ വടക്കേമലബാറിലും കോഴിക്കോട്ടും തീയ്യർ എന്നും പാലക്കാട്ടും വള്ളുവനാട്ടിലും ചേകവൻ എന്നും അറിയപ്പെട്ടു. തെക്കുള്ളവർ ഈഴവർ എന്നാണ് അറിയപ്പെടുന്നത്.
നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു. രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി. മേധാവിത്വത്തെ എതിർക്കാത്തവരെ ശൂദ്രരാക്കി ഉയർത്തുകയും എതിർത്തവരെ ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു. അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ ഭരണകർത്താക്കൾ (നമ്പൂതിരി ബ്രാഹ്മണർ) കണക്കാക്കിയിരുന്നത്.
ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ കൃഷിആയിരുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ ആയുർവേദത്തിലും, കളരിപ്പയറ്റിലും, ജ്യോതിഷത്തിലും, സിദ്ധവൈദ്യത്തിലും അഗ്രഗണ്യരായി നിലനിന്നു. ആരാധനാ സമ്പ്രദായങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ നശിച്ചു പോയതിനെത്തുടർന്ന് ആരാലാണൊ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടത്, അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും) ഈഴവർക്ക് ആശ്രയിക്കേണ്ടതായി വന്നു.
മലബാറിൽ നടപ്പുള്ള തോറ്റം പാട്ടുകളിൽ ഇവർ കരുമന നാട്ടിൽ (ഇന്നത്തെ കർണ്ണാടക) നിന്നും അള്ളടം വഴി ഉത്തരകേരളത്തിൽ എത്തിച്ചേർന്നതായി പറയപ്പെടുന്നു. ബില്ലവൻ, ഹാളേപൈക്കർ, ബൈദ്യർ, പൂജാരി, തീയ്യൻ എന്നെല്ലാം പറയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണ് തീയ്യൻ എന്നായിത്തീർന്നത്.
ശ്രീ മുത്തപ്പൻ ക്ഷേത്രം നടത്തിപ്പുകാർ ഈ സമുദായക്കാരാണ്. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഈ സമുദായവുമായി ബന്ധപ്പെട്ട ധാരാളം മഠങ്ങളും (മഠം) കളരികളും മലബാറിലുടനീളം കാണാം.
അവർണർ
ചരിത്രപരമായി, വർണാശ്രമവ്യവസ്ഥയ്ക്കു് (ചാതുർവർണ്യ സമ്പ്രദായത്തിന്) പുറത്തായാണ് ഈഴവ സമൂഹത്തെ കണക്കാക്കിയിരുന്നത്. ബുദ്ധമതക്കാരായിരുന്ന ഈ സമൂഹം, ആര്യഅധിനിവേശത്തെ പ്രതിരോധിച്ചിരുന്നതിനാലാകണം ഇത് എന്ന് കരുതുന്നു.
ആയുർവേദത്തിലും, യുദ്ധകലയിലും, വാണിജ്യത്തിലും ഈഴവർ പണ്ടു തൊട്ടേ നിപുണരായിരുന്നു. അഷ്ടാംഗഹൃദയത്തിന്റെഒരു പഴയകാല തർജ്ജമ നടത്തിയത് പ്രശസ്തനായ ഈഴവ വൈദ്യൻ കായിക്കര ഗോവിന്ദൻ വൈദ്യരായിരുന്നു.
കുല നാമങ്ങൾ
ഇന്നത്തെ കാലത്ത് സാധാരണയായി ഈഴവർ കുലനാമങ്ങൾ അധികം ഉപയോഗിച്ചുകാണാറില്ല. 20-ആം നൂറ്റാണ്ടിന്റെ മുമ്പ് വരെ പണിക്കർ, ആശാൻ, ചാന്നാർ, വൈദ്യർ തുടങ്ങിയ കുലനാമങ്ങൾ ഉപയോഗിച്ചിരുന്നു. കേരളത്തിലെ തെക്കൻഭാഗങ്ങളിലെ ചിലയിടങ്ങളിൽ ഇപ്പോഴും വൈദ്യർ, പണിക്കർ കുലനാമങ്ങൾ ഉപയോഗിച്ചു കാണുന്നുണ്ട്.
(തുടരും....)
ഈഴവരെക്കുറിച്ച് ഒരു പഠനം: രണ്ടാം ഭാഗം
തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:
ഇന്നലെ നമ്മള്‍ പരിശോധിച്ചത് ഈഴവ ജാതിയുടെ ഉല്പ്പത്തിയെക്കുറിച്ചായിരുന്നു. കേരളത്തില്‍ എന്ന് മുതലാണ് അത് ഉണ്ടായത് എന്നും സാമൂഹ്യമായും ജാതീയമായും അതിന്റെ അവസ്ഥ എന്തായിരുന്നുവെന്നും അതില്‍ നിന്ന് കര കയറാന്‍ ഉണ്ടാക്കിയ സംഘടന ഏതാണ് എന്നതിനെക്കുറിച്ചുമായിരുന്നു. ആ സംഘടനയെയും അതിന്റെ ഇന്നത്തെ അവസ്ഥയെയും കുറിച്ച് നമുക്ക് വിശദമായി വഴിയെ പരിശോധിക്കാം.... ഇപ്പോള്‍ നമുക്ക് ഇതിന്റെ മറ്റു ഭാഗങ്ങള്‍ പരിശോധിക്കാം.
ഈഴവമെമ്മോറിയൽ ഹർജി
ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3 നു തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിനു ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഹർജിയാണ് ഈഴവ മെമ്മോറിയല്‍ ഹര്ജി എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. അസംഘടിതരായിരുന്ന ഈഴവാദികളെ സംഘടിപ്പിക്കുന്നതിലും വിദ്യാഹീനരായിരുന്ന അവരെ വിദ്യാസമ്പന്നരാക്കുന്നതിലും വേണ്ടിയുള്ള ഡോ. പല്പുവിന്റെആദ്യ ചുവടുവയ്പ്പായിരുന്നു ഈഴവമെമ്മോറിയൽ.
സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്ക് ലഭിക്കാൻ വേണ്ടിയൊരു നിവേദനംജി.പി. പിള്ളയുടെ നേതൃത്വത്തിൽ 1891 ജനുവരി 11ൻ മലയാളിമെമ്മോറിയൽ എന്ന പേരിൽ മഹാരാജാവിന് സമർപ്പിച്ചിരുന്നു. അത് തയ്യാറാക്കിയത് എഴുത്തുകാരന്‍ സി.വി. രാമന്പിള്ളയായിരുന്നു.
അക്കാലത്ത് ഈഴവരാദി അവർണ്ണരെ തിരുവിതാംകൂറിൽ 5 രൂപയിൽ കൂടുതൽ മാസശമ്പളമുള്ള തസ്തികകളിൽ നിയമിച്ചിരുന്നില്ല. ക്രിസ്തുമതത്തിലേക്ക് മതം മാറ്റം നടത്തിയ അവർണ്ണർക്ക് പോലും എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാൽ ഈഴവർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. സ്കൂൾ പ്രവേശനത്തിനും ഇതു തന്നെയായിരുന്നു സ്ഥിതി. മതം മാറാതെ തന്നെ തങ്ങൾക്കും ഇവ ലഭിക്കണമെന്ന് ഈഴവർ ഈ ഹരജിയിലൂടെ ആവശ്യപ്പെട്ടു.
ഈഴവരുടെ അവശതകളെക്കുറിച്ച് ജി.പി. പിള്ള ഇംഗ്ലണ്ടിലെ കോമൺസ് സഭയുടെയുംകോൺഗ്രസ്സ് സമ്മേളനങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു.എന്നാൽ അവയൊന്നും പ്രയോജനം ചെയ്തില്ല. എൽ.എം.എസ് ഡിഗ്രി നേടിയ ഡോ. പല്പു തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ഒരു ജോലിക്ക് അപേക്ഷിച്ചുവെങ്കിലും ആ അപേക്ഷ തിരസ്കരിക്കപ്പെട്ടു. ദിവാനുമായി നടത്തിയ ചർച്ചയും ഫലം കണ്ടില്ലന്ന് വന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവമെമ്മോറിയൽ സമർപ്പിക്കപ്പെട്ടു. ഇതിന്റെ ഫലമായി സർക്കാർ നിലപാടില്‍ ചെറിയൊരയവ് വന്നു. അവർണ്ണർക്ക് സ്കൂളുകളിൽ പ്രവേശനം ലഭിച്ചു.
എസ്.എൻ.ഡി.പി. യോഗം
ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ്‌എസ്.എൻ.ഡി.പി. യോഗം. കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരായണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-നു കമ്പനി നിയമപ്രകാരംരജിസ്റ്റർ ചെയ്തു. ശ്രീനാരായണഗുരു യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും കുമാരനാശാൻആദ്യ സെക്രട്ടറിയും ആയിരുന്നു.
ആരംഭം
സാമുദായികസമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തിൽ ആദ്യമായുണ്ടായത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്. ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭണം തുടങ്ങാൻ വേണ്ടി ‘ഈഴവ മഹാജനസഭ’ എന്ന പേരിൽ ഒരു സംഘടന തുടങ്ങുവാൻ ഡോ. പല്പു തീരുമാനിച്ചു. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ‘മലയാളി’ പത്രത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂർ മുതലായ പ്രദേശങ്ങളിൽ ഡോ. പല്പുവും അദ്ദേഹത്തിന്റെ സ്നേഹിതരും ചില യോഗങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അക്കാലത്താണ് അരുവിപ്പുറത്ത് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതും ശിവക്ഷേത്രം സ്ഥാപിക്കുന്നതും. അതിന്റെ ഭരണത്തിനും മറ്റ് ഉത്തരവാദിത്വങ്ങൾക്കുമായി ഒരു “വാവൂട്ട് യോഗം” നന്നായി പ്രവർത്തിക്കുന്നതായി ഡോ. പല്പു മനസ്സിലാക്കി. സമുദായോദ്ധരണത്തിനായുള്ള സംഘടന വിജയകരമായി നടത്താൻ അതിനെ മതത്തോട് ബന്ധിപ്പിക്കുകയും ഗുരുവിന്റെ അധ്യക്ഷതയിൽ ആ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് ഡോ. പല്പു മനസ്സിലാക്കി. നാരായണഗുരുവുമായും അദ്ദേഹത്തിന്റെ അനുയായികളുമായും മറ്റും ചർച്ചകൾ നടത്തി ഗുരുവിന്റെ പൂർണ്ണ അനുഗ്രഹവും അനുയായികളുടെ പിന്തുണയും സമ്പാദിച്ചു.
യോഗം രുപീകരണം
ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്.
ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, ഈഴവർ, തീയർ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പുശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും ഈഴവർക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി.
എൻ.കുമാരന്റെ നേതൃത്വം
1919ൽ എൻ. കുമാരൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ കാലത്താൺ ക്ഷേത്രപ്രവേശന പ്രക്ഷോഭണം, മദ്യവർജ്ജന പ്രക്ഷോഭണം, വൈക്കം സത്യാഗ്രഹംതുടങ്ങിയവയിൽ യോഗം പങ്കെടുത്തത്. വൈക്കം സത്യാഗ്രഹത്തിന്റെ ഫലമായി ക്ഷേത്രവീഥികളിൽ സഞ്ചരിക്കാൻ അവർണ്ണർക്ക് അനുവാദം ലഭിച്ചു.
ടി.കെ. മാധവന്റെ നേതൃത്വം
1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭണഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭണങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.
സി.കേശവന്റെ നേതൃത്വം
1933ൽ സി. കേശവൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ചേർന്ന് നിവർത്തന പ്രക്ഷോഭണം ആരംഭിച്ചു. 1935 ജൂൺ 7ൻ കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം അദ്ദേഹത്തെ ജയിലിൽ എത്തിച്ചുവെങ്കിലും നിവർത്തന പ്രക്ഷോഭണം വൻ വിജയമായി. അതിന്റെ ഫലമായി അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അനുമതിയും, ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണവും സർക്കാർ അനുവദിച്ചു. അതോടൊപ്പം സർക്കാർ നിയമനങ്ങൾ നടത്താൻ പബ്ലിക്ക് സർവീസ് കമ്മീഷനും രൂപീകൃതമായി. അതോടെ എല്ലാ ജാതിക്കാർക്കും പട്ടാളത്തിലും പ്രവേശനം ലഭിക്കുകയും “നായർ പട്ടാളം” എന്ന പേർ മാറുകയും ചെയ്തു.
ആർ.ശങ്കറും അതിനു ശേഷവും
സാന്ത്വന്ത്ര്യ സമരത്തിൽ യോഗം കോൺഗ്രസിനോടൊപ്പം ചേർന്നു നിന്നു. യോഗം വിദ്യാഭ്യാസ കാര്യത്തിൽ വീണ്ടും ശ്രദ്ധപതിപ്പിച്ചത് ആർ. ശങ്കർ യോഗം സെക്രട്ടറിയായതോടുകൂടെയാണ്.
1947ൽ കൊല്ലത്ത് ശ്രീനാരായണ കോളേജ് സ്ഥാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നാടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളേജുകളുടെ ഭരണം 1952ൽ എസ്.എൻ ട്രസ്റ്റിനു കീഴിലാക്കി.
നാരായണഗുരു മരണം വരെ പ്രസിഡന്റ് പദവി വഹിച്ചു. തുടർന്ന് കെ. അയ്യപ്പൻ, എം. ഗോവിന്ദൻ, പി.കെ. വേലായുധൻ,വി.കെ. പണിക്കർ, ഡോ. പി.എൻ. നാരായണൻ, കെ. സുകുമാരൻ, ആർ. ശങ്കർ, വി.ജി. സുകുമാരൻ, കെ.എ. വേലായുധൻ,എ. അച്ചുതൻ, സി.ആർ. കേശവൻ വൈദ്യർ, എം.കെ. രാഘവൻ, കെ. രാഹുലൻ, ജി. പ്രിയദർശൻ, സി.കെ. വിദ്യാസാഗർഎന്നിവർ യോഗം പ്രസിഡന്റുമാരായിരുന്നു.
യുവജനവിഭാഗവും വനിതാവിഭാഗവും യോഗത്തിനുണ്ട്. യോഗത്തിന്റെ ഇപ്പഴത്തെ മുഖപത്രം ‘യോഗനാദം’ ആണ്.എസ്.എൻ. ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്നവയല്ലാതെ യോഗത്തിന്റേതായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.
(തുടരും.....)
ഈഴവരെക്കുറിച്ച് ഒരു പഠനം: മൂന്നാം ഭാഗം
തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:
ഈഴവ ചരിത്രം പരിശോധിക്കുമ്പോള്‍ അതിന്റെ ഭാഗമായിട്ടുള്ള ജാതി സമ്പ്രദായം പരിശോധിക്കാതെ പോകുന്നത് ശരിയായിരിക്കില്ല. അതിനു ജാതി സമ്പ്രദായത്തെക്കുറിച്ച് ചരിത്രപരമായ ഒരു അറിവ് നമുക്ക് ആവശ്യമാണ്. നമുക്ക് അതിലേക്ക കടക്കാം....
കേരളത്തിലെ ജാതി സമ്പ്രദായം
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വളരെ വൈകിയാണ് കേരളത്തിൽ ജാതിവ്യവസ്ഥ നിലവിൽ വന്നത്. ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം നമ്പൂതിരിമാർസ്വാധീനശക്തിയുള്ളവരായി മാറുകയും തുടർന്ന് ജാതിവ്യവസ്ഥ നിലവിൽ വന്നു എന്നും കരുതപ്പെടുന്നു. സവർണ്ണരെന്നും അവർണ്ണരെന്നും ഉള്ള വ്യത്യാസം വർണ്ണത്തെ അടിസ്ഥാനമാക്കിയാണെങ്കിലും അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതി നിർണ്ണയത്തിൽ പ്രതിഫലിച്ചുകാണാം
ചരിത്രം
ഇന്ത്യയിലെ തന്നെ ജാതിവ്യവസ്ഥയുടെ ഉത്പത്തിയെപ്പറ്റി രണ്ട് സിദ്ധാന്തങ്ങൾ ആണ് നിലവിലുള്ളത്. ഒന്ന് ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്നും മറ്റേത് ആര്യന്മാരാണ് ജാതി സമ്പ്രദായം ആരംഭിച്ചതെന്നുമാണ് ആദ്യത്തേതിന് തെളിവുകളുടെ പിൻബലമില്ല. ആര്യന്മാരുടെ വരവിനു മുന്ന് ഇവിടെ ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. അതിനാൽ രണ്ടും ഖണ്ഡിക്കുക പ്രയാസമാണ്. എന്നാൽ ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ് സംഘകാലത്തേത്. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല.
ആയർ, കുറവർ, വെള്ളാളർ പരവർ എന്നിങ്ങനെയുള്ള ജനവിഭാഗങ്ങൾ ആണ് അന്ന് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് ജാതിയെക്കുറിക്കുന്ന വിഭാഗീയതയല്ല മറിച്ച് അവരവർ വസിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ അറിയപ്പെടുന്ന പേരാണ്[ ഒരോ കൃതികളും അതാത് സ്ഥലത്തെ ജനങ്ങളെപറ്റിയുള്ളവയാണ്.
സംഘ കാലത്തെ തമിഴരുടെ ഇടയിൽ പറയൻ (പറകൊട്ടുന്നവൻ) കടമ്പൻ (കർഷകൻ) തുടിയൻ (തുടികൊട്ടുന്നവൻ) പാണൻ(പാട്ടു പാടുന്നവൻ) എന്നീ വിഭാഗങ്ങൾ ഉണ്ട് എന്ന്തൊൽകാപ്പിയർ, അദ്ദേഹത്തിനു ശേഷം ജീവിച്ചിരുന്ന മാങ്കുടിക്കീഴാർ എന്നിവർ സൂചിപ്പിച്ചിരിക്കുന്നു. എന്നാൽ അതും ജാതികൾ ആണെന്നു പറയുന്നില്ല. തൊഴിൽ സംബന്ധമായ തിരിവുകൾ മാത്രമേ അർത്ഥമാക്കുന്നുള്ളൂ.
പൊതുവേ പറഞ്ഞാൽ സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയിൽ ഇന്നു കാണുന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ഗംഗാസമതലത്തിൽ നിന്ന് പിൽക്കാലത്തു നടന്ന കുടിയേറ്റങ്ങൾക്കു ശേഷമാണ് പഴയ സ്ഥിതിക്കു മാറ്റം വരുന്നത്.
ഉത്തരേന്ത്യൻ ജനപദങ്ങളിൽ നിന്ന് ക്രി.വ. നാലാം നൂറ്റാണ്ടുമുതലായിരിക്കണം തെക്കൻ ദേശങ്ങളിലേക്ക് കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിച്ചത്. അതിനു മുന്നേതന്നെ ഉത്തരേന്ത്യയിൽ അനിഷേധ്യ മേധാവിത്വം ഉറപ്പിച്ചിരുന്ന അവർ ആദ്യം ചെറിയ കുലങ്ങളേയും മറ്റും എതിർത്ത് തോൽപ്പിച്ചു. അവർക്ക് കീഴ്‌പെട്ടവരെ അവർക്ക് അഭിമതരായ ജാതിക്കാരാക്കി മാറ്റി. എന്നാൽ അവർക്ക് കീഴ്‌പെടുത്താനാവാത്തവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗമാണ് ജാതിവ്യവസ്ഥ. ദ്രാവിഡ രാജാക്കന്മാരുമായി സൌഹൃദത്തിലായി അവർക്ക് ക്ഷത്രിയ പദവി കൽപിച്ചു നൽകി ബ്രാഹ്മണർക്ക് തൊട്ടു താഴെയുള്ള സ്ഥാനക്കാരാക്കി. ദ്രാവിഡ ദൈവങ്ങൾക്ക് വേദ പരിവർത്തനം നടത്തി ആര്യന്മാരാക്കി. വടക്കേ ഇന്ത്യയിലെ അന്നത്തെ ദൈവമായ പശുപതി ബ്രാഹ്മണദൈവമാക്കപ്പെട്ടു.
ദക്ഷിണേന്ത്യയിലെ കുറവരുടെ ദൈവമായ മുരുകനെ ശിവപുത്രനായ കാർത്തികേയനായും മറവരുടെ കൊറ്റവയെ പാർവതിയായും ആയന്മാരുടെ ദൈവമായ മായോനെ കൃഷ്ണനായും വെള്ളാളരുടെ ഇന്ദ്രനെ ആര്യന്മാരുടെ ഇന്ദ്രനായും പരവരുടെ വരുണനെ വിഷ്ണുവായും സ്വാംശീകരിച്ചു. ഇതോടൊപ്പം രാജാക്കന്മാരുടെ കുലത്തെ മഹാഭാരത പരാമർശിതമായ സൂര്യ, ചന്ദ്ര, യദു വംശങ്ങളോട് ബന്ധിച്ചു. അവരെ സംബന്ധിച്ചിടത്തോളം ഇത് മഹത്തായ പാരമ്പര്യം ദാനമായി ലഭിക്കുന്നതിനു തുല്യമായിരുന്നു. തെക്കേ ഇന്ത്യയിലാണ് അവർക്ക് കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നത്.
ഉത്തരേന്ത്യയിൽ ബുദ്ധ-ജൈനമതങ്ങൾ ശക്തമായതോടെയായിരിക്കണം തെക്കേ ഇന്ത്യ ലക്ഷ്യമാക്കി ബ്രാഹ്മണർ പ്രയാണം ആരംഭിച്ചത്. കർണ്ണാടകത്തിലെ കദംബ രാജാവായ മയൂരശർമ്മന് ക്ഷത്രിയ പദവി നൽകി ആര്യ പുരോഹിതർ പ്രസ്ഥാനം ആരംഭിച്ചു. കർണ്ണാടകത്തിൽ വ്യാപകമായ സ്വീകരണം ലഭിക്കുകയും രാജാവ് ബ്രാഹ്മണർക്കധിവസിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതോടെ ആര്യന്മാർ അനിഷേധ്യ ശക്തിയായി മാറി. നാട്ടുകാരിൽ ജാതി വ്യവസ്ഥ ഏർപ്പെടുത്തി.
കർണ്ണാടകം വഴി കേരളത്തിലും തമിഴകത്തിലും പ്രവേശിച്ച ബ്രാഹ്മണർ രാജാക്കന്മാരെ സ്വാധീനിച്ച് അവരുടെ വേദജ്ഞാനം മന്ത്ര തന്ത്ര ജ്ഞാനം മുതലായവയാൽ ഒട്ടുമിക്ക രാജാക്കന്മാരെയും വശത്താക്കാൻ അവർക്ക് കഴിഞ്ഞു. ഏതാനും ഉയർന്ന വ്യാപാരങ്ങൾ ചെയ്തിരുന്ന ജനവിഭാഗത്തെ ബ്രാഹ്മണ മതം സ്വികർപ്പിച്ചെങ്കിലും അവർക്ക് താഴ്‌ന്ന സ്ഥാനങ്ങൾ നൽകി പോന്നു. മറ്റുള്ളവരെ വാണിജ്യം തൊഴിലാക്കിയവരെ ശൈവർ എന്ന സ്ഥാനം നൽകി അവർക്ക് അഭിമതരാക്കി. എതിർത്ത് നിന്ന എല്ലാവരേയും ശ്രൂദ്രർ എന്ന സ്ഥാനം നൽകി അനഭിമതരാക്കി.
കേരളത്തിൽ നായന്മാർക്ക് ഒരു വിശേഷ സ്ഥാനം കൽപിച്ചു നൽകുകയുണ്ടായി. കേരള ബ്രാഹ്മണരായ നമ്പൂതിരിമാരിൽ മൂത്ത സഹോദരനുമാത്രമേ സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുവാനുള്ള അവകാശം സിദ്ധിച്ചിരുന്നുള്ളൂ. സ്വത്തിന് നിരവധി അവകാശികൾ ഇല്ലാതിരിക്കുവാനുള്ള ശ്രമമായി രൂപപ്പെടുത്തിയ ആചാരമായിരുന്നു ഇത്. മറ്റു സഹോദരന്മാർക്ക് നായർ സ്ത്രീകളുമായുള്ള സംബന്ധം ഏർപ്പാടാക്കി. നായർ യുവാക്കളെ സൈന്യത്തിൽ ചേർത്തു.
നായർ യുവാക്കൾ വാൾ എന്തി എവിടേയും നടന്നിരുന്ന കാഴ്ചയും ഇതിന് ശക്തിയാവുന്ന തെളിവായി ചിലർ ചൂണ്ടിക്കാണിക്കുന്നു. സംഘകാലത്ത് അന്നത്തേക്കാൾ തീവ്രമായ യുദ്ധങ്ങളും സമരങ്ങളും നടന്നിരുന്നു. അക്കാലത്ത് പോലും സൈനികർ വഴിയിലൂടെ വാളും പിടിച്ച് നടന്നിരുന്നില്ല. പ്രാകൃതമായ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നില്ല സംഘകാലത്ത് ക്രമസമാധാന പാലന ചുമതലയുണ്ടായിരുന്ന ചാന്നാർമാർക്ക] പോലും ആരെയും കൊല്ലാനുള്ള അവകാശങ്ങൾ ഉണ്ടായിരുന്നില്ല.
അവർ ശക്തി സംഭരിച്ചതോടെ ക്ഷേത്രങ്ങൾ പതിയെ കൈവശപ്പെടുത്താൻ തുടങ്ങി. അവിടേയും എതിർപ്പുകൾ നേരിടേണ്ടിവന്നതായി നിരവധി പരാമർശങ്ങൾ ഉണ്ട്. ക്ഷേത്രങ്ങൾ സ്വന്തമാക്കിയ അവർ ഭൂസ്വത്തുക്കൾക്കു മേലുള്ള അവകാശങ്ങൾ ക്ഷേത്രങ്ങളുടെ പേരിൽ നിന്ന് സ്വന്തം പേരിലേക്ക് മാറ്റി. ഇതിനായി പല കുതന്ത്രങ്ങളും രേഖകളും ചമച്ചു. സംഘകാലത്ത് കാര്യമായ പേരില്ലാതിരുന്ന ഇവർ പതിനൊന്നാം നൂറ്റാണ്ടോടെ ജന്മിമാരും കോടീശ്വരന്മാരുമായിത്തീർന്നു. കൂടുതൽ എതിർപ്പുകൾ ഇല്ലാതിരിക്കാനായി നമ്പൂതിരിമാർക്ക് സ്വീകാര്യമായിരുന്ന ജാതിക്കാരെ കൂടുതൽ ഉയർന്ന സ്ഥാനങ്ങൾ നൽകി.
അഞ്ചു തിണകളിലും ഒരേ തൊഴിൽ ചെയ്ത് ജീവിക്കുന്നവരെല്ലാം തന്നെ തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടും രക്തബന്ധമുള്ളവർ പോലും വിവിധ ജാതിക്കാരായി. ഒരു ബന്ധമില്ലാത്ത പലരും ഒരേ ജാതിക്കാരായിത്തീർന്നു.
ഈ ജാതികൾ തമ്മിൽ ഐക്യം ഉണ്ടാവുകയും അത് തങ്ങളുടെ ഭാവിക്ക് അപകടം സൃഷ്ടിക്കുവാൻ ഇടയാവുകയും ചെയ്യാതിരിക്കാൻ ജാതികൾ താഴ്‌ന്ന ജാതിക്കാരോട് തൊടൽ തീണ്ടൽ എന്നീ അതിർ വരമ്പുകൾ സൃഷ്ടിച്ചു. എല്ലാ ജാതിക്കാർക്കും ഇത് താഴ്‌ന്ന ജാതിക്കാരോട് പ്രയോഗിച്ച് ചാരിതാർത്ഥ്യം അടയാൻ പറ്റുന്ന ഒരു അഭിമാനപ്രശ്നമാക്കി മാറ്റി. ഇത് സംഘടിത ശക്തി ചെറുക്കാനുള്ള ജന്മി മേധാവിത്യത്തിന്റെ വജ്രായുധമായിരുന്നു.
തരം തിരിവ് (ചരിത്രം)
ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ടൂ) മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ , അവർണർ എന്നീ രണ്ടു വിഭാഗങളായി മാറ്റി നിർത്തിയിരുന്നു.
ബ്രാഹമണർ, ക്ഷത്രിയർ, അംബലവാസികൾ, ശൂദ്രർ( പാരമ്പര്യകുലത്തൊഴിൽ ഇല്ലാത്ത എല്ലാ നായർ വിഭാഗവും) എന്നിവർ സവർണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു. ഇവരിൽ കുലത്തൊഴിൽ ചെയ്തിരുന്ന ചില വിഭാഗങ്ങളെ (കണിയാർ, കമ്മാളർ അഥവാ വിശ്വകർമജൻ തുടങ്ങിയവ) രണ്ടു ഗണങ്ങൾക്കും അത്യന്താപേക്ഷിതമായും കണ്ടിരുന്നു.
വൈശ്യർ എന്ന ഒരു വർണ വിഭാഗം ഇവിടെയുണ്ടായിരുന്നതായി യതൊരു തെളിവുകളും ചരിത്ര രേഖകളിൽ ഇല്ല.
സവർണ്ണ ജാതികൾ
ബ്രാഹ്മണർ - നമ്പൂതിരി ബ്രാഹ്മണർ, പരദേശി ബ്രാഹ്മണർ (അയ്യർ, അയ്യങ്കാർ, ഗൌഡ സാരസ്വത ബ്രാഹ്മണർ എന്നിവർ)
അമ്പലവാസികൾ - അന്തരാള ജാതികൾ എന്നറിയപ്പെടുന്നവർ, പുഷ്പക ബ്രാഹ്മണർ ( ഉണ്ണി, നമ്പീശൻ, ചാക്യാർ, മാരാർ).
ക്ഷത്രിയർ - പെരുമാൾ ( വർമ്മ എന്ന സ്ഥാനപ്പേർ സ്വീകരിച്ചവർ), തിരുപ്പാട്, സാമന്ത ക്ഷത്രിയർ (തമ്പാൻ, തമ്പുരാൻ, കോവിൽ തമ്പുരാൻ, രാജ, തിരുമുല്പ്പാട്) എന്നിവർ (അന്തരാള ജാതി - ക്ഷത്രിയർക്കും നായ്ന്മാർക്കും ഇടയിലുള്ളവർ)
ക്ഷത്രിയ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (തമ്പി, കർത്ത, കർത്താവ്, കയ്മൾ, ചെമ്പകരാമൻ, ഉണ്ണിത്താൻ,വലിയത്താൻ, മന്നാഡിയാർ, കിരിയത്തിൽ നായർ, നമ്പ്യാർ, പിള്ള, ഇല്ലക്കാർ, സ്വരൂപക്കാർ, പടമംഗലക്കാർ, തമിഴ് പടക്കാർ, കുറുപ്പ്
ശൂദ്രർ - എല്ലാ നായർ ( പാരമ്പര്യ കുലത്തൊഴിൽ ചെയ്തിരുന്ന വെളുത്തേടത്തുനായർ, ചക്കാല നായർ, ഇടയ നായർ, ചെമ്പുകൊട്ടി നായർ, ഓട്ടതു നായർ, പള്ളിച്ചാൻ നായർ, പുലിയത്ത് നായർ, മതവൻ നായർ, കലംകൊട്ടി നായർ, അണ്ടൂരാൻ നായർ, വട്ടേക്കാടൻ നായർ, അത്തിക്കുറിശ്ശി നായർ, ചീതികൻ നായർ, ചാലിയൻ നായർ, കടുപ്പട്ടൻ നായർ തുടങ്ങിയവ ഒഴികെ ) വിഭാഗങ്ങൾക്കും ശൂദ്ര സ്ഥാനമായിരുന്നു.
നാഞ്ചിനാട്ട് വെള്ളാർ
അവർണ്ണ ജാതികൾ
കമ്മാളർ (തട്ടാൻ , കൊല്ലൻ, ആശാരി), കണിയാൻ
ഈഴവ(തീയ്യർ) മലയൻ, മണ്ണാൻ, പണിയൻ
പുലയൻ, കുറുമൻ, കാടർ, പറയൻ തുടങിയവർ
(തുടരും.....)
ഈഴവരെക്കുറിച്ച് ഒരു പഠനം: നാലാം ഭാഗം
തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:
പത്മനാഭൻ പല്പു (പി. പൽപ്പു)
കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ഡോ. പത്മനാഭൻ പൽപു എന്ന ഡോ. പൽപു 1863 നവംബർ 2-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ (പഴയതിരുവിതാംകൂർ) പേട്ട യിൽ സ്ഥിതിചെയ്യുന്ന നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തിൽ ജനിച്ചു
അച്ഛൻ ഭഗവതീ പത്മനാഭൻ തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ച ഒരാളായിരുന്നു.. അമ്മ മാതപ്പെരുമാൾ സ്നേഹസമ്പന്നയും ഈശ്വരഭക്തയും ആയിരുന്നു.ശ്രീനാരായണഗുരു തിരുവനന്തപുരത്ത് സഞ്ചരിച്ചിരുന്ന കാലത്ത് പല്പുവിനേയും കുടുംബത്തേയും സന്ദർശിക്കാറുണ്ടായിരുന്നു.
അച്ഛൻ തന്നെയായൊരുന്നു പല്പുവിന്റെ ആദ്യഗുരു. മണലിൽ എഴുത്ത് പഠിച്ച ശേഷം അഞ്ചാമത്തെ വയസ്സിൽ 1868 ൽ രാമൻപിള്ള ആശാന്റെ കീഴിൽ എഴുത്തിനിരുന്നു. പഠിത്തത്തിൽ പല്പു സമർത്ഥനായിരുന്നു. 1875 ജൂലൈയിൽ പല്പു എ.ജെ. ഫെർണാണ്ടസ് എന്ന സായിപ്പിന്റെ കീഴിൽ വിദ്യാർത്ഥിയായി. എന്നാൽ കുടുംബം അക്കാലങ്ങളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവും നേരീടേണ്ടി വന്നു. 1878 മാർച്ച് മാസത്തിൽ മൂന്നാം ഫോറത്തിൽ പ്രവേശിക്കാനുള്ള പരീക്ഷ അദ്ദേഹം വിജയിച്ചു. അതനുസരിച്ച് തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഹൈസ്കൂളിൽ പ്രവേശിച്ചു. ജ്യേഷ്ഠൻ വേലായുധനും അദ്ദേഹത്തോടൊപ്പം അവർണ്ണർക്കായി നീക്കിയിട്ടിരുന്ന ബെഞ്ചിലിരുന്ന് പഠിച്ചു. ഫെർണാണ്ടസ് സായിപ്പ് പല്പുവിന്റെ അവസ്ഥ കണ്ട് ഒരു നേരത്തെ ഭക്ഷണം നൽകി സഹായിച്ചു. 1883 ൽ മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു. എന്നാൽ ജ്യേഷ്ഠൻ വേലായുധൻ ഉപരിപഠനത്തിനായി എഫ്.എ.ക്ക് ചേർന്നതിനാലുണ്ടായ സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാൻ പല്പു കോളേജിൽ ചേർന്നില്ല. എന്നാൽ, ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വാദ്ധ്യാരായി ഇടക്ക് ജോലി ചെയ്ത് പല്പു ചെലവിനുള്ള തുക കണ്ടെത്തുകയും അടുത്ത വർഷം 1884 ൽ കോളേജിൽ ചേരുകയും ചെയ്തു. അങ്ങനെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി.
വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂർ സർക്കാർ നടത്തിയ പരീക്ഷയിൽ 4-മനായി എത്തിയെങ്കിലും സംസ്ഥാനത്തെ ജാതി വ്യവസ്ഥയുടെ ഫലമായി അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. വയസ് അധികമായിരുന്നു എന്നാണ് കാരണമായി അതിനു കാണിച്ചത്. എന്നാൽ ഹതാശനാകാതെ പല്പു മദ്രാസ് മെഡിക്കൽ കോളെജിൽ ചേർന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വേലായുധൻ മദ്രാസ് സർക്കാരിന്റെ കീഴിൽ ക്ലാർക്കായി ജോലി നേടിയിരുന്നുവെന്നതും നാരായണഗുരുവിന്റെ പ്രോത്സാഹവും പല്പുവിന്റെ മദ്രാസ് വിദ്യാദ്യാസത്തെ ഏറെ അനുകൂലിച്ചു. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും സമർത്ഥമായി പഠിച്ച് അദ്ദേഹം നാലുവർഷം കൊണ്ട് എൽ.എം.എസ് ഡിഗ്രി കരസ്ഥമാക്കി അദ്ദേഹം ഭിഷഗ്വരനായി.
ഉദ്യോഗം
പഠനം പൂർത്തിയാക്കി തിരുവിതാംകൂർ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ച അദ്ദേഹത്തിനു ജാതീയ കാരണങ്ങളാൽ ജോലിയും നിഷേധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹം മൈസൂർ സർക്കാരിന്റെ കീഴിൽ ഒരു ഭിഷഗ്വരനായി സേവനം തുടങ്ങി. മാസം 100 രൂപാ ശമ്പളത്തിലായിരുന്നു ആദ്യത്തെ ജോലി. ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിൻ നിർമ്മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അത്. എന്നാൽ, വാക്സിന് ഗുണനിലവാരമില്ല എന്ന പേരിൽ സർക്കാർ സ്ഥാപനം അടച്ചു. എന്നാൽ, തന്റെ സ്ഥിരോത്സാഹം മൂലം സർക്കാരിന് ലഭിച്ച വരുമാനത്തിന്റെ നീക്കിയിരിപ്പിൽ 120 രൂപ ലിംഫ് ശേഖരണത്തിനായി ഡോ. പല്പു അനുവദിച്ചെടുത്തു. അദ്ദേഹം കന്നുകുട്ടികളെ വാങ്ങി വാക്സിൻ നിർമ്മാണം ആരംഭിച്ചു. അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി. താമസിയാതെ സർക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസം വർദ്ധിക്കുകയും ലിംഫ് നിർമ്മാണത്തിന് കൂടുതൽ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറംരാജ്യങ്ങളിലേക്കെല്ലാം കയറ്റി അയക്കപ്പെടാനും ഗുണനിലവാരം പുലർത്തുന്നതിനുള്ള വിജ്ഞാപനം ലഭിക്കാനും ഇടയായി.
താമസിയാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിൻ നിർമ്മിക്കനുള്ള പദ്ധതിയുടെ ചുമതല പല്പുവിനെ ഏൽപ്പിക്കപ്പെട്ടു. അങ്ങനെ വിദേശരാജ്യത്ത് ഉപരിപഠനം നടത്താനുള്ള സാധ്യത തെളിഞ്ഞു.. എന്നാൽ വീണ്ടും മേലുദ്യോഗസ്ഥർ പല്പുവിനെ പ്ലേഗ് ബാധയുടെ ചുമതാലയേല്പിച്ചു. 1894 മുതൽ 98 വരെയുള്ള കാലയളവിൽ ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി, മെഡിക്കൽ സ്റ്റോർ തുടങ്ങിയവയുടെ ചുമതലയും പല്പുവിന് ലഭിച്ചു.
1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും തൃണവൽകരിച്ചുകൊണ്ട് അദ്ദേഹം അതിനെതിരെ പോരാടി. ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു..
ഉപരിപഠനം
ആതുരസേവനരംഗത്തെ സ്തുത്യർഹമയ സേവനങ്ങൾ മാനിച്ച് മൈസൂർ സർക്കാർ അദ്ദേഹത്തെ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചു. ഇംഗ്ലണ്ടിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം പഠിച്ചു. പാരീസ്, ജർമ്മനി, ജനീവ, റോം തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിലും അദ്ദേഹം ഒന്നരവർഷക്കാലം പഠനം നടത്തി. കേംബ്രിഡ്ജിലും, പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം പ്രവർത്തിച്ചു. കേംബ്രിഡ്ജിൽ നിന്ന് ഡിപ്ലോമ ഇൻ പബ്ലിക് ഹെല്ത്തും, ലണ്ടനിൽ നിന്ന് എഫ്.ആർ.പി.എച്ച്. ബിരുദവും നേടി. എം.ആർ.സി.എസ്സിനു രജിസ്തർ ചെയ്തെങ്കിലും പരീക്ഷയ്ക്കിരിക്കാൻ അദ്ദേഹത്തിനായില്ല. ഇന്ത്യയിൽ സാമാന്യം പ്രശസ്തനായിരുന്ന അദ്ദേഹത്തിന് വിദേശത്ത് നിരവധി ജോലി വാഗ്ദാനങ്ങൾ ലഭിച്ചു. എന്നാൽ, അതെല്ലാം തിരസ്കരിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനായ രണ്ടാമത്തെ വൈദ്യനായിരുന്നു ഡോ. പല്പു.
ഉയർന്ന ഉദ്യോഗം
ഉപരിപഠനം കഴിഞ്ഞതോടെ ഡോ. പല്പുവിന് കൂടുതൽ ഉയർന്ന തസ്തികകളിൽ നിയമനം ലഭിച്ചു. മൈസൂർ സിറ്റി ഹെൽത്ത് ഓഫീസർ ആയിട്ടായിരുന്നു അതിൽ ആദ്യത്തേത്. 1905-ൽ മൈസൂർ സർക്കാരിന്റെ സാനിട്ടറി കമ്മീഷണരുടെ പേർസണൽ അസിസ്ന്റന്റായി നിയമിതനായി. 1907 ൽ ഡപ്യൂട്ടി സാനിറ്റേഷൻ കമ്മീഷണറായി. ഇക്കാലയളവിൽ 'വിഷൂചിക' എന്ന സാംക്രമിക അസുഖം പൊട്ടിപ്പുറപ്പെട്ടു. കുടിവെള്ളത്തിലെ രോഗാണുബാധയാണ് കാരണമെന്ന് ഡോ. പല്പു കണ്ടെത്തി. എന്നാൽ കുടിവെള്ളവിതരണത്തിന്റെ ചുമതലക്കാരനായിരുന്ന ഒരാളുടെ ബന്ധുവായ മറ്റൊരു ഉദ്യോഗസ്ഥൻ ശ്രീനിവാസ റാവു സർവ്വശക്തിയും ഉപയോഗിച്ച് ആ കണ്ടെത്തലിനെ എതിർത്തു. കുടിവെള്ള സാമ്പിളുകളിലെല്ലാം രോഗാണുബാധ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം മൂലം റാവു അതെല്ലാം മറച്ചു. സർക്കാർ ഡോ. പല്പുവിനെ ഉദ്യോഗത്തിൽ തരംതാഴ്തി. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം ജോലി രാജിവെക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.
മൈസൂരിൽ പ്ലേഗു വീണ്ടും വിനാശം സൃഷ്ടിച്ചപ്പോൾ സർക്കാർ പല്പുവിനെ മടക്കി വിളിച്ചു. ഇത്തവണ ജയിൽ സൂപ്രണ്ടായി ഉദ്യോഗക്കയറ്റം നൽകി. പിന്നീട് അദ്ദേഹം മദ്രാസ് സർക്കാരിന്റെ കീഴിലും ബറോഡ സർക്കാരിന്റെ കീഴീലും ജോലി നോക്കി. ജോലിക്കിടയിൽ ആരോഗ്യപ്രദർശനങ്ങളും ആരോഗ്യവിവരദായിയായ നാടകങ്ങളും അദ്ദേഹം സംഘടിപ്പിക്കുകയും അതെല്ലാം രാജാവിന്റേയും മറ്റും പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു
ബറോഡയിൽ നിന്ന് മൈസൂരിൽ തിരിച്ചെത്തി ഡോ. പല്പു താൻ പണ്ട് ജോലി ചെയ്ത ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി ജോലി നോക്കി. നീണ്ട 35 വർഷത്തെ പൊതുജനസേവത്തിനുശേഷം അദ്ദേഹം 1920 ൽ വിരമിച്ചു.
സാമൂഹിക ധാരയിലേക്ക്
തിരുവിതാംകൂറ് രാജ്യത്ത് സർക്കാർ ജോലിയിൽ അധഃകൃതർക്ക് പ്രവേശനമില്ലായിരുന്നു. അഞ്ചുരൂപയിൽ മേലെ ശമ്പളമുള്ള ഒരു ജോലിയും ഈഴവർക്ക് ലഭിക്കുമായിരുന്നില്ല. ഡോ. പല്പുവിന്റെ ജോലി സാധ്യത അന്നത്തെ ദിവാൻ തള്ളിക്കളഞ്ഞു. താൻ ജനിച്ച മണ്ണിൽ തന്നോട് കാണിക്കപ്പെട്ട അനീതിക്കെതിരെ പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഫലമായി മദ്രാസ് സർക്കാരിലേക്കും മറ്റും മെമ്മോറിയലുകൾ അയച്ച് അവിടത്തെ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും താണജാതിക്കർക്ക് പ്രവേശനം നേടിയെടുത്തു.
മെഡിക്കൽ സ്കൂളിൽ തനിക്കു പ്രവേശനം നിഷേധിച്ചതിന്റേയും, ജ്യേഷ്ഠനും തനിക്കും ഉദ്യോഗം നിരസിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ച് അദ്ദേഹം തിരുവിതാംകൂർ ദിവാന് പരാതി ബോധിപ്പിച്ചു. അധികൃതർ കാട്ടുന്ന അനീതികൾക്കെതിരെ പത്രമാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങൾ എഴുതി. 1885 മുതൽ 1924 വരെ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂർ വാണിരുന്നത്. അക്കാലത്ത് പരദേശികളായ തമിഴ് ബ്രാഹ്മണർക്കായിരുന്നു ഉദ്യോഗം ലഭിച്ചിരുന്നത്. ഈ തള്ളിക്കയറ്റത്തിനെതിരെ പ്രക്ഷോഭം നടത്താൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. 1890-ൽ നടന്ന ഈ പ്രക്ഷോഭത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. നായർ, ഈഴവർ, മിസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങി എല്ലാ ജാതിക്കാരും ഒരുമിച്ച് അതിൽ പങ്കെടുത്തു.
തന്റെ ജാതിയിൽ പെട്ട മനുഷ്യർക്ക് സാമൂഹികനീതി ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്1903-ലെ എസ്.എൻ.ഡി.പി യുടെ രൂപവത്കരണം. ഈഴവർക്ക് നീതി ലഭിക്കുവാനുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിൽസ്വാമി വിവേകാനന്ദൻ അദ്ദേഹത്തെ ഭാരതത്തിലെ ഏതെങ്കിലും ആത്മീയ ഗുരുവുമൊത്ത് പ്രവർത്തിക്കുവാൻ ഉപദേശിച്ചു. ജനങ്ങളെ ആത്മീയവൽക്കരിക്കുവാനും വ്യവസായവൽക്കരിക്കുവാനുമായിരുന്നു ഗുരുവിന്റെ ഉപദേശം. ഇന്ത്യയിലെ ഏതൊരു സംഘടനയ്ക്കും വിജയകരമാകുവാൻ ആത്മീയതയുടെ ചട്ട ആവശ്യമാണെന്നായിരുന്നു വിവേകാനന്ദന്റെ ഉപദേശം. ഇത് അദ്ദേഹത്തെ ശ്രീനാരായണ ഗുരുവിലേക്ക് നയിച്ചു. എസ്.എൻ.ഡി.പി. പിന്നീട് കേരളത്തിലെ പല സാമൂഹിക മുന്നേറ്റങ്ങൾക്കും ചുക്കാൻ പിടിച്ചു.
കഷ്ടതയനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ തന്റെ ജാതീയരിൽ മാത്രം ഒതുങ്ങിയില്ല. മൈസൂരിലെ തെരുവുകളിൽ അന്തിയുറങ്ങിയ അസംഖ്യം പാവങ്ങൾക്ക് തണുപ്പിൽ നിന്നു രക്ഷപെടാനായി തന്റെ ചിലവിൽ അദ്ദേഹം കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി. മൈസൂരിലായിരുന്നപ്പോൾ അദ്ദേഹം വാലിഗാർ സമുദായത്തിന് തങ്ങളുടേ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനായി ഒരു സംഘടന രൂപവത്കരിച്ചു.
കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമർശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ്ലീഷ്ദിനപ്പത്രങ്ങളിൽ പല ലേഖനങ്ങളും എഴുതി. തന്റെ സ്വന്തം ചിലവിൽ ഈഴവരുടെ അധഃസ്ഥിതിയെ ചൂണ്ടിക്കാണിച്ച് താൻ അയച്ച പരാതികളും പത്രങ്ങളിൽ താൻ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ക്രോഡീകരിച്ച് അദ്ദേഹം ‘കേരളത്തിലെ തിയ്യന്മാരോടുള്ള പെരുമാറ്റം’ എന്ന പേരിൽ ഒരു പുസ്തകം എഴുതി. ഈ പുസ്തകവും അതിന്റെ മലയാളം പരിഭാഷയും കേരളത്തിലെ അന്നു നിലനിന്ന താഴ്ന്ന ജാതിക്കാരുടെ ദുരവസ്ഥയ്ക്ക് ഒരു ലിഖിത രേഖയായി.
ഈഴവ മെമ്മോറിയൽ, മലയാളി മെമ്മോറിയൽ
അധഃസ്ഥിതർക്ക് തങ്ങളുടെ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനുള്ള സമരത്തിലെ രണ്ടു നാഴികക്കല്ലുകളായിരുന്നു “ഈഴവ മെമ്മോറിയൽ“, “മലയാളി മെമ്മോറിയൽ” എന്നിവ. അന്നത്തെ സർക്കാരും അന്നു നിലനിന്നിരുന്ന സാമൂഹിക ദുരവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. തിരുവിതാംകൂർ മഹാരാജാവിന് 1891-ൽ സമർപ്പിച്ച മലയാളി മെമ്മോറിയൽ പിന്നോക്ക സമുദായങ്ങൾക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ ഒന്നിച്ചുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. ഡോ. പൽപ്പു മൂന്നാമനായി ഒപ്പുവെച്ച് സമർപ്പിച്ച ഈ ഹർജ്ജി സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്നദിവാൻമാർ അവരുടെ നാട്ടുകാർക്ക് എല്ലാ സർക്കാർ ജോലികളും നീക്കിവെക്കുന്നത് ചൂണ്ടിക്കാട്ടി. ഈഴവരുടെ സംസ്ഥാനത്തിലെ ദുരവസ്ഥയും ഈഴവർക്ക് ഏറ്റവും താഴെയുള്ള സർക്കാർ ജോലികൾ പോലും നിഷേധിക്കുന്നതും ഈ മെമ്മോറിയൽ പ്രതിപാദിച്ചു. ഇതേ സമയത്ത് ഇങ്ങനെയുള്ള വിവേചനങ്ങൾ ഇല്ലാതിരുന്ന മലബാർ സംസ്ഥാനത്ത് ഉയർന്ന ജോലികളും ഈഴവർക്ക് ലഭിക്കുന്നതും ഈ ഹർജ്ജിയിൽ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി 1891 ഏപ്രിൽ 21-നു സർക്കാർ പറഞ്ഞത് പൊതുവേ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ഈഴവർ അവരുടെ പരമ്പരാഗത തൊഴിലുകളായ കൃഷി, കയർനിർമ്മാണം, കള്ള് ചെത്തൽ എന്നിവ തുടർന്ന് ജീവിച്ചാൽ മതി എന്നതായിരുന്നു.
ഈ മറുപടിയിൽ ക്ഷുഭിതനായ ഡോ. പൽപ്പു സംസ്ഥാനത്തെ ഇടയ്ക്കിടക്ക് സന്ദർശിച്ച് ജനങ്ങളെ അധികാരികളുടെ മനോഭാവത്തിനെതിരെ ഒരുമിപ്പിച്ചു. സർക്കാരിന്റെ ഭൂരിപക്ഷം ജനങ്ങളോടുമുള്ള മനുഷ്യത്വമില്ലാത്ത പെരുമാറ്റം ഒഴിവാക്കുവാനുള്ള ഏക വഴി ഒത്തൊരുമിച്ചുളള പ്രതിഷേധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ‘അധിക ഈഴവ സംഘടന’ (Greater Ezhava Association) എന്ന സംഘടന രൂപവത്കരിച്ചു. തിരുവനന്തപുരത്തു നടന്ന ആദ്യത്തെ സമ്മേളനത്തിൽ 300-ൽ അധികം ആളുകൾ പങ്കെടുത്തു. ഉച്ചനീചത്വം ഒഴിവാക്കുവാനായി പതിനായിരം ഈഴവർ ഒപ്പുവെച്ച ഒരു ഭീമഹർജ്ജി സർക്കാരിനു സമർപ്പിക്കുവാൻ ഈ സമ്മേളനത്തിൽ തീരുമാനമായി. ഡോ. പൽപ്പു ഒപ്പുകൾ ശേഖരിക്കുവാനായി മുന്നിട്ടിറങ്ങി. 1896 സെപ്റ്റംബർ 3 നു സമർപ്പിച്ച ഈ ഭീമഹർജ്ജിയാണ് ‘ഈഴവ മെമ്മോറിയൽ’ എന്ന് അറിയപ്പെടുന്നത്. തന്റെ സ്വന്തം കുടുംബത്തിന് ഈഴവരായതു കൊണ്ട് മാത്രം അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ഈ ഹർജ്ജിയിൽ അദ്ദേഹം വിവരിച്ചു.
അദ്ദേഹത്തിന്റെ അടുത്ത നീക്കം ബ്രിട്ടീഷ് നിയമസഭയുടെ ശ്രദ്ധ തിരുവിതാംകൂർ സർക്കാരിന്റെ അനീതികളുടെ നേരെ കൊണ്ടുവരിക എന്നതായിരുന്നു. സ്വാമി വിവേകാനന്ദൻറ്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ ഒരു കത്തുമായി ഡോ. പൽപ്പു ബാരിസ്റ്റർ പിള്ളയെ ലണ്ടനിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് നിയമസഭാ സാമാജികരിലൂടെ ഈ പ്രശ്നം ബ്രിട്ടീഷ് നിയമസഭയിൽ അവതരിപ്പിച്ചു. ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയപ്പോൾ ഡോ. പൽപ്പു ബ്രിട്ടീഷ് നിയമസഭാംഗമായിരുന്ന ദാദാഭായി നവറോജിയിലൂടെ ബ്രിട്ടീഷ് നിയമസഭയിൽ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഇന്ത്യാ സെക്രട്ടറിക്ക് ഒരു നിവേദനം സമർപ്പിക്കപ്പെട്ടു. ഇതിന്റെ ഭലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.
ദേശീയ മുഖ്യധാരയിലെ പല നേതാക്കളുമായി ഡോ. പൽപ്പു അടുത്ത ബന്ധം പുലർത്തി. സ്വാമി വിവേകാനന്ദൻ, സരോജിനി നായിഡു എന്നിവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഉൾപ്പെടും. പലരും അദ്ദേഹത്തെ ഒരു ജാതിയുടെ വക്താവായി അധിക്ഷേപിച്ചപ്പോൾ സരോജിനി നായിഡു അദ്ദേഹത്തെ ഒരു മഹാനായ വിപ്ലവകാരി എന്നു വാഴ്ത്തി. സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിച്ചപ്പോൾ അദ്ദേഹം സ്വാമിയെ ഒരു റിക്ഷയിൽ ഇരുത്തി വലിച്ച് മൈസൂർ നഗരം ചുറ്റിക്കാണിച്ചു. ഈ യാത്രയിൽ വയ്ച്ചാണ് വിവേകാനന്ദൻ അദ്ദേഹത്തിനോട് ജനലക്ഷങ്ങളെ ആത്മീയവൽക്കരിക്കാനും വ്യവസായവൽക്കരിക്കാനും ആവശ്യപ്പെട്ടത്. മൈസൂർ ഗവർണ്മെന്റ് അദ്ദേഹത്തെ പ്ലേഗിനുള്ള മരുന്നായ ലിംഫ് നിർമ്മാണം പഠിക്കുവാൻ യൂറോപ്പിലേക്കയച്ചു. ബാംഗ്ലൂരിൽ പ്ലേഗ് പടർന്നുപിടിച്ച് 15,000-ത്തോളം ആളുകൾ മരിച്ചപ്പോൾ അദ്ദേഹം പകർച്ചാവ്യാധിയെ വകവെക്കാതെ രോഗികളെ ശുശ്രൂശിച്ച് അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.
മൈസൂർ സർക്കാരിൽ നിന്നും വിരമിച്ച അദ്ദേഹം മലബാറിന്റെ വികസനത്തിനായി മലബാർ എക്കൊണോമിക് യൂണിയൻ എന്ന സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിൽ നിന്നുള്ള ലാഭം പൊതുജനങ്ങളുടെ നന്മയ്ക്കായി അദ്ദേഹം വിനയോഗിച്ചു. കുമാരൻ ആശാൻ, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കൾക്ക് ആശയങ്ങൾ പകർന്നത് ഡോ. പൽപ്പുവിന്റെ പ്രവർത്തനങ്ങളാണ്. ശ്രീ നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്.
കുടുംബജീവിതം
ഡോ പല്പുവിന് 28 വയസ്സുള്ളപ്പോൾ നാരായണഗുരുവിന്റെ സഹപാഠിയായിരുന്ന കൃഷ്ണൻ വൈദ്യന്റെ സഹോദരിയായിരുന്ന പി.കെ.ഭഗവതിയമ്മയെ കല്യാണം കഴിക്കുകയുണ്ടായി. (1891 സെപ്റ്റംബർ 13). രണ്ട് പെണ്മക്കളും മൂന്ന് ആണ്മക്കളും ആ ദമ്പതിമാർക്ക് ഉണ്ടായി.
മരണം
1950 ജനുവരി 25-നു അദ്ദേഹം അന്തരിച്ചു.
?"വെള്ളാളരുടെ ഇന്ദ്രനെ" ആര്യന്മാരുടെ ഇന്ദ്രനായും പരവരുടെ വരുണനെ വിഷ്ണുവായും സ്വാംശീകരിച്ചു.
ReplyDeleteപമ്പര വിഡ്ഢിത്തം .
ReplyDeleteവെള്ളാളര്‍ ശൈവര്‍(ശിവപുത്രര്‍ -“പിള്ള” മാര്‍ .
അവര്‍ക്ക് ഇന്ദ്രന്‍ എന്നൊരു ദേവന്‍ ഇല്ലായിരുന്നു