By Udayabhanu Panickar
ഈഴവർ പെരുമാക്കന്മാരുടെ കാലത്തിനു് എത്രയോ മുമ്പു്, അതെ, മൂവായിരം കൊല്ലങ്ങൾക്കുമുമ്പു് എഴുതിയിട്ടുള്ള വാല്മീകി രാമായണത്തിലെ കേരളവർണ്ണനയിൽ നാളീകേരവൃക്ഷത്തെ വർണ്ണിക്കുന്നുണ്ടു്. എന്നല്ലാ, രണ്ടായിരത്തിയഞ്ഞൂറു കൊല്ലങ്ങൾക്കുമുമ്പു് ബുദ്ധദേവന്‍റെ കാലത്തു് തക്ഷശിലയിലെ വൈദ്യശാഖാദ്ധ്യക്ഷനായിരുന്ന ആത്രേയനും, കാശിയിലെ വൈദ്യകുലാചാര്യനായിരുന്ന സുശ്രുതനും അവരുടെ വൈദ്യഗ്രന്ഥങ്ങളിൽ നാളീകേരത്തെപ്പറ്റി പ്രദിപാദിച്ചു കാണുന്നുണ്ടു്.
പണ്ടുപണ്ടേ കേരളത്തിലുണ്ടായിരുന്ന ഈ തെങ്ങു വൃക്ഷം പെരുമാക്കന്മാരുടെ കാലത്തു സിലോണിൽ നിന്നും ഇവിടെ കുടിയേറിപ്പാർക്കാൻ വന്ന ഈഴവർ കൊണ്ടുവന്നതാണെന്നു കേരളചരിത്രം എഴുതിവയ്ക്കുകയും നാം അതു വിശ്വസിക്കുകയും ചെയ്യുന്നതിന്‍റെ പൊരുൾ എന്തായിരിക്കും? കേരളത്തിൽ ഇന്നും ഈഴവർ ജനസംഖ്യയിൽ പ്രധമസ്ഥാനം അർഹിക്കുന്നവരാണല്ലോ? ഇത്ര വലിയൊരു സംഘം ജനത ഒരു സുപ്രഭാതത്തിൽ സിലോൺ വിട്ടിറങ്ങിപ്പോന്നു എന്നു വരാവുന്നതല്ല. സിലോൺ രാജ്യത്തു അന്നു ഇത്ര വലിയ ജനസംഖ്യ ഉണ്ടായിരുന്നോ എന്നും അറിയേണ്ടതാണു്. ഏതാനും ഈഴവർ കേരളത്തിൽ വന്നതിനു ശേഷം നാട്ടുകാർ അവരോടൊപ്പം ചേർന്നു് അങ്ങനെ വമ്പിച്ച സമുദായമുണ്ടായി എന്നു് ആർക്കും വാദമേയില്ല. ഇറ്റലിയിൽ നിന്നും വന്ന കൃസ്തുമതപ്രചാരകരോടു ചേർന്ന കേരളീയർ “ലത്തീൻക്രിസ്ത്യ”രെന്നും, സിറിയയിൽനിന്നും വന്നവരുടെ അനുയായികൾ “സിറിയൻക്രിസ്ത്യ”രെന്നും അറിയപ്പടുന്നു. അതുപോലെ ഈഴത്തുനാട്ടിൽ നിന്നും വന്നവരുടെ അനുയായികൾ സിംഹളരെന്നും ദ്വീപർ (തീയ്യർ) എന്നും ഈഴവർ എന്നും അറിയാൻ ഇടവന്നു. കേരളത്തിലെ “ലത്തീൻക്രിസ്ത്യാനികളും സിറിയൻ ക്രിസ്ത്യനികളും കച്ചവടത്തിനോ കുടിയേറി പാർക്കാനോ വന്നവരെന്നും ആർക്കും വാദമില്ല. ആ സ്ഥിതിക്കു് ഈഴവർ സിലോണിൽനിന്നും വന്നവരാണെന്നു വാദിക്കുന്നതിൽ എന്തത്ഥമാണുല്ലതു്? കേരളത്തിലെ നമ്പൂതിരിയും നായരും ഈഴവരും ക്രിസ്ത്യാനികളും മഹമ്മദീയരും എല്ലാം കേരളീയർ തന്നെയാണു്.
ഈഴവർ ബുദ്ധമതവുംകൊണ്ടു കേരളത്തിൽ കുടിയേറിപ്പാർക്കാൻ വന്ന ശ്രീലങ്കക്കാരുടെ പിൻഗാമികളാണെന്ന അഭിപ്രായം വിശ്വസിക്കാൻ വളരെ വിഷമം ഉണ്ടു്. മാത്രമല്ല വടക്കൻ ഭാരതത്തിൽ രൂപം കൊണ്ടതും ഭാരതസംസ്കൃതിയുടെ അഭിഭാജ്യഘടകവും ദക്ഷിണഭാരതം വഴി ശ്രീലങ്കയിലേക്കുപോയതുമായ “ബുദ്ധമതം” എന്നുപറയപ്പെടുന്ന ഭാരതത്തിന്‍റെ സംസ്ക്കാരപൈതൃകത്തിന്‍റെ തന്നെ ഒരു ഭാഗം ശ്രീലങ്കയിൽനിന്നും ഇങ്ങോട്ടു വരിക അസംഭവ്യവുമാണു്.
ശ്രീലങ്കയിലെ ഐതീഹ്യങ്ങളനുസരിച്ചു് കൃസ്താബ്ദം തുടങ്ങുന്നതിനും 300വർഷങ്ങൾക്കുമുൻപും അതിനും 200 വർഷം പിൻപും കേരളീയർ ശ്രീലങ്കയുമായി ബംന്ധപ്പെട്ടിരുന്നതായി സൂചിപ്പിക്കുന്നുണ്ടു്. (അതിനും വളരെ മുമ്പു് രാമായണ കാലത്തും) അതിന്‍റെ പരിണിതഫലമായി സിംഹളരായ ചില ബുദ്ധന്‍റെ അനുയായികളുടെ അനുയായികൾ കേരളത്തിലേക്കു കുടിയേറിപാർത്തിട്ടുണ്ടാകാം. അങ്ങനെ വന്നവരിൽ, തെങ്ങുമായി ബംന്ധമായ ജോലികൾ ചെയ്തിരുന്നവരുമായിരുന്ന ചിലർ കേരളത്തിലെ ഈഴവരുമായി ചേർന്നിരിക്കാം. എന്നാൽ അങ്ങനെ വന്നവരുടെ അനുയായികളാണു് കേരളത്തിലുള്ള ഈഴവർ മുഴുവനും എന്നുപറയുന്നതു യുക്തിസഹമല്ല. അതിലും യുക്തിരഹിതമാണു്, ഈഴവർ മദ്യോല്പാദകരായിരുന്നു എന്നു പറയുന്നതു്.
ജനസംഖ്യയിൽ ഇന്നും പ്രധമസ്ഥാനം അർഹിക്കുന്ന (അനേകങ്ങൾ കൃസ്തുമതത്തിലേക്കും ഇസ്ലം മതത്തിലേക്കും പോയതിനു ശേഷവും), ഈഴവർ മുഴുവൻ മദ്യോല്പാദകരായിരുന്നു എങ്കിൽ ദക്ഷിണഭാരതം എന്നേ മദ്യപ്രളയം മൂലം അറബിക്കടലിൽ മുങ്ങിപ്പോകുമായിരിന്നു. തന്നെയുമല്ല ഈഴവർക്കു്, കേരളത്തിലെ ജനസംഖ്യയിൽ പ്രബലമായ മറ്റൊരു സമുദായമായ നായർ സമുദായവുമായി ആചാരങ്ങൾക്കും ജീവിതരീതിക്കും വലിയ വ്യത്യാസങ്ങളും ഇല്ല. അപ്പോൾ ഈഴവർ കേരളീയർ തന്നെയാണു് - കേരളത്തിലെ മറ്റുള്ളവരും.
വളരെ പുരാതന കാലം മുതൽ തന്നെ, (ആര്യന്മാർ ഉത്തരഭാരതത്തിൽ വന്നു എന്നു പറയപ്പെടുന്നതിനും വളരെക്കാലം മുമ്പു തന്നെ); സാസ്കാരികമായി ഉന്നതനിലവാരം പുലർത്തിയിരുന്ന ഒരു ജനസമൂഹം കേരളത്തിൽ ജീവിച്ചിരുന്നൂ എന്നു് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ടു്. ആ സംസ്കാരത്തിന്‍റെ ഉടമകൾ ഈഴവരും നായന്മാരും ആയിരുന്നു. അക്കാലത്തുതന്നെ കേരളം ഫിനിഷ്യ, ഈജിപ്റ്റ് മുതലായ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നു. അന്നത്തെ കേരളീയരിൽ ഈഴവരും നായന്മാരും കപ്പൽ ഗതാഗതത്തിൽ സമർത്ഥരും ആയിരുന്നു. അക്കാലത്തു് നായർ എന്നോ ഈഴവർ എന്നോ ഉള്ള വ്യത്യാസം ഉണ്ടായിരുന്നില്ല.
നായർ സമുദായത്തോടൊപ്പം പ്രാധാന്യം കൊണ്ടും പ്രാചീനത്ത്വം കൊണ്ടും കിടപിടിച്ചു നിന്നിരുന്ന മറ്റൊരു സമുദായമായിരുന്നു ഈഴവർ. എവർ തമ്മിൽ ഇന്നു കാണുന്നാ അകൽച്ച പുരാതന കാലത്തുണ്ടായിരുന്നതായി ഒരു രേഖകളും തെളിയിക്കുന്നും ഇല്ല. രണ്ടുകൂട്ടരും ‘ചേവക’ന്മാരായി മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി സ്വന്തം ശരീരം ബലികൊടുക്കുക പതിവായിരുന്നു. ‘കേരളോല്പ്പത്തി’, ‘കേരളമാഹാത്മയം’ മുതലായ കൃതികളുടെ നിർമ്മാണത്തിലൂടെ അതെഴുതിയവർ സ്വന്തം സ്ഥാനം ഉറപ്പിച്ചപ്പോൾ പൊതുജനസേവനം ചെയ്തു നടന്ന നായർ-ഈഴവ സമുദായങ്ങൾക്കു അതു സാധിച്ചില്ല. എന്നാൽ ഈ സേവനം ആഗ്രഹിച്ചവർ വടക്കൻ പാട്ടുകളിലൂടെ കുറേ ചരിത്രം ചേവകർക്കു നല്കിയിട്ടുണ്ടു്.
കേരളത്തിലെ ആദിനിവാസികൾ ഈഴവരും അരയന്മാരും ആയിരിക്കണമെന്നു പറയുവാൻ ന്യായമുണ്ടു്. പക്ഷേ അക്കാലത്തു് ഈഴവരെന്നോ അരയന്മാരെന്നോ ഉള്ള ജാതി വ്യവസ്ഥ ഉണ്ടായിരുന്നില്ല. ഓരോ വിഭാഗവും ഓരോ തൊഴിലിൽ ഏർപ്പെട്ടിരുന്നു എന്നുമാത്രം. വളരെ അടുത്തു സൗഹാർദ്ദമായി കഴിഞ്ഞുവന്ന രണ്ടു വിഭാഗങ്ങളായിരുന്നു ഈഴവരും അരയന്മാരും. അയിത്തത്തിനു വളരെ പ്രാധാന്യമുണ്ടായിരുന്ന കാലത്തും ഇവർ ഒരു കുടുംബത്തെപ്പോലെ യോജിപ്പോടെ കഴിഞ്ഞുവന്നു. എന്നാൽ തമ്മിൽ വിവാഹവും പന്തിഭോജനവും പരസ്യമായി നടന്നിരുന്നില്ല. സമുദായിക നടപടികളിലും ഐകരൂപ്യം കുറയും. പുരാതനദ്രാവിഡർ ദേശഭേദം നിമിത്തം അഞ്ചു വർഗ്ഗക്കാരായി ഗണിക്കപ്പെട്ടിരുന്നു. അവരിൽ നെയ്താന്മക്കളിൽ പെട്ടവരാണു് തീയന്മാരും (ഈഴവരും) അരയന്മാരും. നെയ്താൻ സമുദ്രവും നെയ്താൻമക്കൾ ദ്രാവിഡരും ആകുന്നു. ഒരു സമുദ്രതീരദേശമായ കേരളത്തിൽ കുടിയേറിപ്പാർത്ത വിഭാഗം ഇവരായിരിക്കണം. പ്രാചീനകാലങ്ങളിൽ ജനസമുദായത്തിന്‍റെ വ്യവസായങ്ങളിൽ പ്രധാനമായിരുന്നതു് മത്സ്യം പിടിക്കൽ, ഉപ്പുണ്ടാക്കൽ, തുണി നെയ്ത്തു്, ശർക്കരയൂണ്ടാക്കൽ, മദ്യം ഉണ്ടാക്കൽ ഇവയായിരുന്നു. ഇവയെല്ലാം ദ്രാവിഡപ ഞ്ച
ജനങ്ങളിൽ ഒരു വിഭാഗമായ നെയ്താൻമക്കളുടെ വ്യവസായങ്ങളായിരിന്നു. ഇതിൽ മത്സ്യം പിടിക്കലും ഉപ്പുണ്ടാക്കലും അരയന്മാരുടെ തൊഴിലായിരുന്നു. തുണി നെയ്ത്തു്, ശർക്കരയൂണ്ടാക്കൽ, മദ്യം ഉണ്ടാക്കൽ ഇവ ഈഴവരുടെ വ്യസായങ്ങളും ആയിരുന്നു. തീരദേശങ്ങളിൽ ഇന്നും ഈ രണ്ടുകൂട്ടരും തിങ്ങിപ്പാർക്കുന്നതായിക്കാണം. ഇതിൽ നിന്നും കേരളത്തിൽ ആദ്യമായി കുടിയേറിപ്പാർത്തവർ തീയന്മാരും (ഈഴവരും) അരയന്മാരും ആണെന്നുവേണം അനുമാനിക്കാൻ.
No comments:
Post a Comment