murali vengassery:
ഇപ്പോൾ അരുവിപ്പുറം മടപ്പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേർന്നു കിടക്കുന്ന ഭൂമി ആരുടേയും പേരിൽ പതിച്ചിട്ടില്ലായിരുന്നു .നിയമാനുസരണം ആയ കൈവശാവകാശം ആർക്കും ഉണ്ടായിരുന്നില്ല .അതു പതിപ്പിച്ചു കിട്ടണം എന്ന് ..തൃപ്പാദങ്ങളുടെയും , ഒരു നാടാന്റെയും അപേക്ഷകൾ ഉണ്ടായിരുന്നു .ഭൂമിയിൽ കുറേ സ്ഥലത്തു നാടാനും കുറെ സ്ഥലത്തു ക്ഷേത്ര യോഗക്കാരും , മരച്ചീനി കൃഷി നടത്തിയിരുന്നു .മടപ്പള്ളിയോടു ചേർന്നു നിന്നിരുന്ന ഒരു വാഴയിൽ സാമാന്യം വലിയ ഒരു കുല ഉണ്ടായി . ഒരു ദിവസം നേരം വെളുത്തപ്പോൾ , ആ വാഴക്കുല കണ്ടില്ല .ഗുരുദേവ ആ സമയത്തു തിരുവനന്തപുരത്തായിരുന്നു .കുമാരൻ ആശാൻ സ്ഥലത്തു തന്നേയുണ്ട് .വാഴക്കുല മോഷണം പോയതിൽ ആശാനും . സന്യാസിമാരും ക്ഷോഭിച്ചു . നെയ്യാറ്റിൻ കര പോലീസിൽ ഒരു കേസ്സ് സന്യാസിമാരിൽ ഒരാൾ വാദിയായി കൊടുത്തു .അന്നു നെയ്യാറ്റിൻ കര മജിസ്ട്രേട്ട് സ്വാമികളുമായി വളരെ അടുത്തിടപഴകിയിരുന്ന .കെ .പല്മ്മനാഭൻ തമ്പി ആയിരുന്നു .ക്ഷേത്ര വളപ്പിനോട് ചേർന്ന് കൃഷി ചെയ്തിരുന്ന നാടാൻ തന്നെ ആയിരുന്നു പ്രതി . അയ്യാളെ അന്നു തന്നേ പിടിച്ചു .. കളവു മുതൽ കണ്ടെടുക്കുകയും ,മജിസ്റ്റ്രട്ടു കോടതിയിൽ പിറ്റേ ദിവസം ഹാജരാക്കുകയും ചെയ്തു .മോഷ്ടിച്ചത് ക്ഷേത്രം വക വാഴക്കുല ആയതിനാൽ , നാടാരെ ക്ഷേത്രം വളപ്പിൽ തന്നേ മുക്കാലിയിൽ കെട്ടി അടിക്കാൻ ശിക്ഷയും വിധിച്ചേക്കാം എന്നൊരു ശ്രുതിയും പരന്നു ....ഗുരുദേവൻ തിരുവനന്തപുരത്ത് നിന്നും മടങ്ങി നെയ്യാറ്റിൻകര വന്നപ്പോൾ ഈ കേസ്സിനെ ക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു . തൃപ്പാദങ്ങളുടെ പ്രതികരണം ഇങ്ങനെയായിരുന്നു .
"' ഇനി നാം അവിടെ വരുന്നില്ല , സന്യാസിമാരുടെ ഹൃദയത്തിൽ ഇങ്ങനെ രാഗദ്വേഷങ്ങൾ നട്ടു വളർത്തിയാൽ ..ഇനി അവിടെ കുത്തും വെട്ടും കൊലയും നടക്കും ..ആ സാധുവിനെ ക്ഷേത്ര പറമ്പിൽ വച്ചുകെട്ടി അടിച്ചാൽ , ആ ആർത്ത നാദ കലുഷമായ വായു സന്യാസിമാർക്കു ശ്വസിക്കാൻ കൊള്ളുകയില്ല . അതു കൊണ്ടു നാം വേറെ എവിടെയെങ്കിലും പൊയ്ക്കൊള്ളാം""" .സ്വാമി പിന്നെ അവിടെ നിന്നില്ല . കരങ്കുളത്തുള്ള ഒരു ഗൃഹസ്ത്യശിഷ്യന്റെ വീട്ടിൽ പോയി വിശ്രമിച്ചു . ഈ വിവരം അറിഞ്ഞ ആശാനും മറ്റുള്ളവരും പെട്ടെന്നു തന്നേ മജിസ്ട്രട്ടിന്റെ അടുത്തേക്ക് ഓടി . പ്രതിയെ ശിക്ഷിക്കുന്നത് ഗുരുദേവനു ഇഷ്ടം അല്ലാ എന്നറിയിച്ചു . ഗുരുദേവ ഹിതം അറിഞ്ഞ മജിസ്ട്രെട്ട്റ്റ് പ്രതിയെ വെറുതെ വിട്ടു കൊണ്ടു വിധി പ്രസ്താവിച്ചു .
അതിനുശേഷം ആശാനും മറ്റു സന്യാസിമാരും കൂടിച്ചെന്നു ത്രുപ്പാദങ്ങളെ വിവരം ധരിപ്പിച്ച് അരുവിപ്പുറത്തെക്കു കൂട്ടി കൊണ്ടു വന്നു .
Murali Vengasseryകൊല്ലം പ്രാക്കുളത്തു മംഗലശ്ശേരിയിൽ ആർ .ഗോവിന്ദൻ ചാന്നാർ ഗുരുദേവന്റെ ഒരു ഗൃഹസ്ഥ ശിഷ്യൻ ആയിരുന്നു .ഗുരുദേവനെ ഈശ്വരൻ ആയി കരുതി ആരാധിച്ച , കഠിനാധ്വാനി ..കയർ , കൊപ്ര ,അവയുടെ അനുബന്ധ വ്യവസായങ്ങൾ വിപുലമായ രീതിയിൽ നടത്തി വലിയ ധനവാൻ ആയി ചാന്നാർ .ആ പ്രദേശത്തെ ഏറ്റവും വലിയ ഭൂവുടമയും അദ്ദേഹം ആയിരുന്നു . ഗുരുദേവനും , അനുചരൻ മാരും പല പ്രാവശ്യം താമസിച്ച തറവാട് ആണ് മംഗലശ്ശേരി .മൂന്നു വശവും കായലായ പ്രാക്കുള ത്തു ഗുരുദേവനു കുളിക്കാൻ വേണ്ടിമാത്രം രണ്ടു കുളങ്ങൾ ചാന്നാർ നിർമ്മിച്ചു . ഗുരുദേവനും സഹായികൾക്കും താമസിക്കാൻ വേണ്ടി ഒരു വലിയ കെട്ടിടം നിർമ്മിച്ചു കുമാര മംഗലം എന്നു പേരും ഇട്ടു . യോഗത്തിൻറെ വിശേഷാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർ എല്ലാം അവിടെയാണ് താമസിച്ചത് . ശിവഗിരിയിലെ ശാരദാ വിഗ്രഹം വാർപ്പിച്ചത് ചാന്നാർ ആണ് .ആദ്യം വാർപ്പിച്ചത് ശരി ആയില്ല എന്നും വീണ്ടും വാർപ്പിക്കുക ആണ് ഉണ്ടായതെന്നും പറയപ്പെടുന്നു . യോഗത്തിനും ശിവഗിരിക്കും ചാന്നാർ വാരി ക്കോരി കൊടുത്തു .
ഗോവിന്ദൻ ചാന്നാർക്കു ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ..കാർത്യായനി ...കാർത്യായനിയുടെ കല്യാണത്തിനു ഗുരുദേവനെ ശിവഗിരിയിൽ നിന്നും പ്രത്യേക ബോട്ടു മാർഗം മംഗലശ്ശേരി യിൽ കൊണ്ടു വന്നു .സ്വാമി ബോട്ടിൽ നിന്നിറങ്ങുന്ന സമയം രാത്രി ആയതിനാൽ അവിടെ നിന്നും വീടുവരെ യുള്ള ഒരു കിലോ മീറ്ററിൽ അധികം ദൂരം ശരറാന്തലുകൾ കെട്ടി തൂക്കിയിരുന്നു . കല്യാണ ദിവസം കേരളത്തിലെ , സമുദായ നേതാക്കളെയും, സ്വാമി ഭക്തരെയും , മറ്റു വിശിഷ്ട അതിഥി കളെ ക്കൊണ്ടും മംഗലശ്ശേരി തറവാടു മുഴുവൻ നിറഞ്ഞു . തൃപ്പാദങ്ങൾ തന്നെ ആണ് വധൂവരന്മാർക്കു വരണ മാല്യം എടുത്തു കൊടുത്തത് . സദ്യക്കു ഒരാൾക്കു രണ്ടില ഇട്ടിരുന്നു .ചോറും കറികളും ഒരു ഇലയിൽ, വിവിധ പലഹാരങ്ങൾ രണ്ടാമത്തെ ഇലയിൽ. കല്യാണത്തിന്റെ ധൂർത്ത് ഒന്നും ഗുരുദേവനു ഇഷ്ടപ്പെട്ടില്ല .
ശിവഗിരി മഠത്തിലെ ചിലവുകൾക്കായി സ്ഥിരമായ ഒരു വരുമാന മാർഗ്ഗം വേണം എന്നു ഗുരുദേവൻ ആഗ്രഹിക്കുന്നതു മനസ്സിലാക്കിയ ചാന്നാർ ..ആയിരം രൂപാ കൊടുത്തു .1908 . ൽ ആയിരുന്നു ഇത് .ഈ തുക ഉപയോഗിച്ച് ശിവഗിരിയോടു ചേർന്ന ഒരു സ്വാമിയുടെ പേരില് വാങ്ങി ..പ്രമാണം തയ്യാറാക്കിയ സമയം അതിന്റെ അവസാന ഭാഗത്ത് ഗുരുദേവൻ വളരെ നിർബന്ധിച്ചു ഒരു കാര്യം എഴുതി ചേർത്തു .
ജീവിത സായാന്ഹത്തിൽ മംഗലശ്ശേരി ഗോവിന്ദൻ ചാന്നാർക്കു ..ശിവഗിരി മഠത്തിൽ നിന്നും പ്രതിമാസം രൂപാ സഹായ ധനം നല്കണം എന്നും സൗജന്യ ഭക്ഷണവും താമസസൌകര്യവും നല്കി സഹായിക്കണം എഴുതി ചേർത്തു . പ്രമാണം വായിച്ചു കേട്ടപ്പോൾ കോടീശ്വരൻ ആയ ചാന്നാർ ആ വ്യവസ്ഥ ചേർക്കരുതെന്നു അപേക്ഷിച്ചു ,.നിർബന്ധിച്ചു ..അവസാനം തൃപ്പാദങ്ങളുടെ കൽപ്പനക്കു വഴങ്ങി ആ വ്യവസ്ഥയോടെ പ്രമാണം രജിസ്റ്റർ ചെയ്തു .
1914 ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടു ..യുദ്ധം മുറുകിയപ്പോൾ കപ്പലുകളുടെ വരവും പോക്കും നിലച്ചു . ലക്ഷ ക്കണക്കിനു രൂപയുടെ സാധനങ്ങൾ വർഷങ്ങളോളo കെട്ടി കിടന്നു .എല്ലാം നശിച്ചു ..കൊപ്രയും ,കയറും എല്ലാം , എല്ലാം .എന്നിട്ടും തന്റെ തൊഴിലാളികൾക്കും ആശ്രിതർക്കും സഹായം എത്തിക്കാൻ ചാന്നാർ ശ്രമിച്ചു .നാലഞ്ചു വര്ഷം നീണ്ടു നിന്ന പ്രതിസന്ധി തരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല .ഇതിനിടക്ക് വേറൊരു പ്രതിസന്ധിയും ഉണ്ടായി
ഗോവിന്ദൻ ചാന്നാരുടെ മൂത്ത സഹോദര പുത്രൻ ആയ പപ്പുവിനെ ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിക്കാൻ അന്നത്തെ ക്യയ് ലോണ്‍ ബാങ്ക് ഗ്രൂപ്പിൽ പെട്ട മാമച്ചൻ എന്നോരാളോടു 18000 രൂപ വാങ്ങിയിരുന്നു .ഗോവിന്ദൻ ചാന്നാരുടെ വസ്തുവകകൾ ഈടു കൊടുത്താണ് ആ തുക എടുത്തത് .തവണ അടക്കാൻ ചാന്നാർക്കു കഴിഞ്ഞില്ല ..മുതലും പലിശയും വളരെ അധികം കൂടി .. ഇതിനിടയിൽ ഏക മകൾ കാര്ത്ത്യായനി മരിച്ചു ..പിറ്റേ വർഷം അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു ...ചാന്നാർ ആ തളർന്നു ...തകർന്നു ...ഒന്നിലും ഒരു ശ്രദ്ധയും ഇല്ലാതായി..ബാദ്ധ്യതകൾ പെരുകി വസ്തു വകകൾ ഓരോന്നായി , ജപ്തി ചെയ്യപ്പെട്ടു .
പ്രയാസങ്ങൾ സഹിക്കാൻ വയ്യാതു വന്നപ്പോൾ ശിവഗിരിയിൽ ചെന്നു ..സ്വാമിയെ കണ്ടു ..തൃപ്പാദങ്ങൾ ചാന്നാരെ ആശ്വസിപ്പിച്ചു . മംഗലശ്ശേരി ചാന്നാരുടെ ആകെ ആശ്രയം ശിവഗിരി മഠം ആയി ..താൻ വേണ്ട എന്നു പറഞ്ഞിട്ടും , തന്റെ സുരക്ഷയെ ക്കരുതി ഗുരുദേവൻ ആ പ്രമാണത്തിൽ എഴുതി ചേർത്ത വ്യവസ്ഥകൾ അപ്പോൾ ചാന്നാർ ഓർമ്മിച്ചു ..അത്ഭുതം കൂറി .
വളരെ നാൾ ശിവഗിരി മഠത്തിൽ കഴിഞ്ഞ ചാന്നാർ ഒരു വീഴ്ചയെ തുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു .പിന്നീടു അദ്ദേഹം ശിവഗിരിയിലേക്കു മടങ്ങിയില്ല ..പ്രാക്കുളത്തു തന്നേ കഴിഞ്ഞു ..ഒരു നേരത്തേ ഭക്ഷണത്തിനു വേണ്ടി തോളിൽ മാറാപ്പുമായി ഓരോ വീട്ടിലും ചാന്നാർ കയറി ഇറങ്ങി 1951 ..ആഗസ്റ്റു 16 നു ഉറങ്ങാൻ കിടന്ന ചാന്നാർ പിന്നെ ഉണർന്നില്ല .
Murali Vengassery ആലുവാ ആശ്രമത്തിൽ വിദ്യാർഥികൾ ആയിരുന്നവരിൽ ഉണ്ണിത്താൻ എന്ന കുട്ടിക്കു ഏകദേശം പത്തു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഹോ സ്റ്റലിൽ താമസിക്കുന്ന എല്ലാവരുടെയും കുഞ്ഞനിയൻ ആയ ഉണ്ണിത്താൻ , മദ്ധ്യ തിരുവിതാംകൂറിലെ സമ്പന്നമായ ഒരു ഈഴവ കുടുംബത്തിലെ അംഗം ആണ് .ഒരു ദിവസം വിദ്യാർഥികൾ എല്ലാം കുളിയും കഴിഞ്ഞു വരുമ്പോൾ ഗുരുദേവൻ , ആശ്രമത്തിലെ വഴിയിൽ ഒറ്റക്കു നിൽക്കുന്നു ..ഏറ്റവും പുറകിൽ ആയിരുന്ന ഉണ്ണിത്താനോട് തൃപ്പാദങ്ങൾ സംസാരിക്കുന്നതു മുമ്പേ പോയവർ കണ്ടു . ചോദ്യം ഹോ സ്റ്റലിലെ ഊണിനെ ക്കുറിച്ചായിരുന്നു . ...
""നാറിയ ചോറാണ് സ്വാമീ , കറികൾ ഒക്കെ മഹാ മോശം , സാമ്പാർ എന്നും പറഞ്ഞു ഒരു പുളി വെള്ളം എന്നും വയ്ക്കും "" ..ഉണ്ണിത്താൻ ഇത്രയും ഒക്കെ ആ സമയം കൊണ്ടു തട്ടി വിട്ടു , ഇതൊക്കെ അപ്രധാനം എന്ന മട്ടിൽ ഗുരുദേവൻ ആ കുട്ടിയോടു വീട്ടു വിശേഷങ്ങളും ഒക്കെ അന്വേ ഷിച്ചു , മറ്റുള്ളവരോടു കൂടി പൊയ്ക്കൊള്ളാൻ പറയുകയും ...
ഹോ സ്റ്റലിലെ ഊണ് പന്ത്രണ്ടരക്ക് ആണ് .12:25 ആയപ്പോൾ ഗുരുദേവൻ തനിച്ചു ഭക്ഷണ ശാലയിൽ എത്തി ..പാചകക്കാരൻ മാത്രമേ അവിടെ ഉള്ളൂ
"എല്ലാം ശരിയാണല്ലോ ? നമുക്കും ഊണു വേണം " എന്നും പറഞ്ഞു കാലും മുഖവും കഴുകി , കുട്ടികൾക്കായി മുറിച്ചു വച്ചിട്ടുള്ളതിൽ നിന്നും ഒരു ഇലയും എടുത്ത് ഒരറ്റത്ത് പോയി ഇരുന്നു ..വളരെ മിടുക്കൻ ആയ ആ പാചകക്കാരൻ ആകെ അമ്പരന്നു ..അല്പം സമയം കൂടി കിട്ടിയിരുന്നെങ്കിൽ രണ്ടു കറി കൂടി അയ്യാൾ ഒരുക്കുമായിരുന്നു .
"സമയമായാൽ മണി അടിച്ചോളൂ "
ഏകദേശം അമ്പതു പേർക്ക് ഊണു വിളമ്പി .അതിൽ അധ്യാപകരും ഉണ്ട് ..ആ ഭക്ഷണ ശാലയിലെ ഏറ്റവും നിശബ്ദം ആയ വിളമ്പലും ഊണും ആയിരുന്നു അന്ന് .
ക്രമേണ ഊണു പരിഷ് ക്കരിക്കപ്പെട്ടു ..നല്ല നാടൻ അരിയുടെ ചോറും, നല്ല മോരും, കൂടുതൽ പച്ചക്കറികളും ഒക്കെ വിളമ്പി ത്തുടങ്ങി .
Murali Vengassery
ഒരിക്കൽ തൃപ്പാദങ്ങൾ , ആലുവ ആശ്രമത്തിൽ വരുമ്പോൾ ചാരി എന്നൊരാളും കൂടെ ഉണ്ടായിരുന്നു ..ഗുരുദേവൻ ചാരി എന്ന പേരിനെ ഒന്നു പരിഷ്കരിച്ചു "ബ്രഹ്മചാരി " എന്നാക്കി ..ആശ്രമത്തിലെ പശുക്കളെ പരിചരിക്കുന്ന ജോലിയും ഏൽപ്പിച്ചു .
ചാരി വന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആശ്രമത്തിൽ ഉണ്ടായിരുന്ന വലിയ ഒരു പിച്ചള മൊന്ത കാണാതായി ..എല്ലായിടത്തും നോക്കി എങ്കിലും കണ്ടു കിട്ടിയില്ല . രണ്ടാഴ്ച കഴിഞ്ഞപ്പോൾ , ഒരാൾ ഒരു ബാലനെ മൊന്തയൊടു കൂടി ഗുരുദേവന്റെ അടുത്തു കൊണ്ടു വന്നു ..ചോദ്യം ചെയ്യലിൽ അവൻ ഒരു രൂപാ കൊടുത്തു ചാരിയുടെ അടുത്തു നിന്നും വാങ്ങിയതാണെന്ന് മൊഴി കൊടുത്തു .ചാരിയെ സ്വാമിയുടെ മുമ്പിൽ കൊണ്ടു വന്നു ..പ്രതി കുറ്റം നിഷേധിച്ചില്ല , കുറ്റം സമ്മതിച്ചും ഇല്ലാ ..ഒന്നും മിണ്ടാതെ ആകാശത്തേക്കു നോക്കി നിന്നു ..മൊന്തയുമായി പിടിക്കപ്പെട്ട ബാലനു ഒരു രൂപാ കൊടുത്തയച്ചതിനു ശേഷം ഗുരുദേവൻ പറഞ്ഞു ..
" ബ്രഹ്മം നിൽക്കട്ടെ , ചാരി പൊയ് പൊയ്ക്കാട്ടെ അല്ലേ ? ഒരു രൂപാ ചാരിക്കും കൊടുത്തേക്കൂ "
രാവിലേ പത്തു മണിക്കു നടന്ന സംഭവം ആണെങ്കിലും , ഉച്ചക്ക് ഊണും കഴിഞ്ഞു , ഒരു രൂപയും വാങ്ങി കുറേ ആളുകളോടു യാത്രയും പറഞ്ഞു മാത്രമേ ചാരി ആശ്രമം വിട്ടു പോയുള്ളൂ .
Murali Vengasseryകാലത്തേ ആഹാരം കഴിഞ്ഞു ഗുരുദേവൻ ആലുവ ആശ്രമത്തിന്റെ മുറ്റത്തു വിശ്രമിക്കുകയായിരുന്നു . ഒരു പരിചാരകൻ അഞ്ചാറു ചക്കച്ചുള ഒരു ഇലയിൽ വച്ചു അടുത്തു വന്നു ..
എന്താണത് ?
ചക്ക
കൂഴയോ വരിക്കയോ ?
വരിക്ക , നല്ല ചക്കയാണ്
വരിക്ക നമുക്കു വേണ്ട , കൂഴയില്ലേ ?
ഉണ്ട്
അതാണെങ്കിൽ കഴിക്കാം .
കൂഴച്ചക്ക കൊണ്ടു വന്നു , അതു സാവധാനം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇങ്ങനെ പറഞ്ഞു
"കൂഴച്ചക്ക തിന്നാൻ ക്ഷമ വേണം .വിഴുങ്ങിയാൽ ദഹിക്കാൻ പ്രയാസം . അതിന്റെ രസം മാത്രമേ ഇറക്കാവൂ " . തികച്ചും സാധാരണം എന്നു തോന്നാവുന്ന ഈ സംഭവത്തിന്റെ പിന്നിലുള്ള സാമ്പത്തിക ശാസ്ത്രം അപ്പോൾ അവിടെ ഉണ്ടായിരുന്നവർക്കു പെട്ടെന്നു പിടി കിട്ടിയില്ല .. ആശ്രമ വളപ്പിൽ ധാരാളം പ്ലാവുണ്ട് .അവിടെ ഉണ്ടാകുന്ന ചക്ക ആർക്കും വിലക്കു കൊടുക്കാറില്ല . വരിക്ക ചക്ക തന്നേ സുലഭം ആയതിനാൽ , കൂഴ ചക്ക പൊളിച്ചു കുരു എടുത്തിട്ട് ബാക്കി പശുവിനു കൊടുക്കുകയായിരുന്നു പതിവ് . ഗുരുദേവൻ ഈ ധൂർത്ത് പല പ്രാവശ്യം കണ്ടു ..ആ ധൂർത്തി നു ഒരു ചികിത്സയും അപ്പോൾ തന്നേ കൊടുത്തു .ഏതായാലും പിറ്റേ ദിവസം മുതൽ ആശ്രമത്തിലെ അന്തേ വാസികൾക്കിടയിൽ കൂഴ ചക്കക്കു വലിയ ഡിമാന്റ് ആയി .
Murali Vengasseryഗുരുദേവന്റെ ജീവിത സായാന്ഹത്തിൽ നിരന്തരം പരിചരിക്കാൻ നിന്ന ഒരു ശിഷ്യൻ ആയിരുന്നു കേശവൻ ...വലിയ പണ്ഡിതനും ..തർക്ക വിദക്തനും ആയിരുന്നു ആ യുവാവ് . തൃപ്പാദ ങ്ങളെ സേവിക്കാൻ വിനീത ദാസനെ പ്പോലെ പെരുമാറിയിരുന്ന കേശവൻ , വാദ പ്രദി വാദങ്ങളിൽ ശൂരനായ ഒരു പ്രതിയോഗി പ്പോലെ ആണ് ഗുരുവിനോടു പെരുമാറിയിരുന്നത് .ഒരു ദിവസം ഗുരുവും കേശവനും തമ്മിൽ വാദം നടക്കുമ്പോൾ , പെട്ടെന്നു കേശവൻ കുനിഞ്ഞ മുഖവും ആയി ആ വേദി വിട്ടു . ഇതു കണ്ടുനിന്ന ശ്രീ പഴമ്പള്ളി അച്യുതൻ കേശവന്റെ അടുത്തു ചെന്ന് ഇങ്ങനെ ചോദിച്ചു .."എന്താ മിസ്റ്റർ , ഇന്നു വാദത്തിൽ തോറ്റു പോയതു കൊണ്ടാണോ സങ്കടപ്പെട്ടു നിൽക്കുന്നത്?" അതിനു മറുപടി ആയി കേശവൻ ---- "' നിങ്ങൾക്കു ഭ്രാന്തുണ്ടോ ഹേ ? തൃ പ്പാദങ്ങലുമായി ചർച്ചകൾ നടത്തുന്നത് എനിക്കു ജയിക്കാൻ ആണെന്നാണോ നിങ്ങളുടെ വിചാരം ?"" .അച്യുതന്റെ മറുപടി ..അങ്ങനെ ധരിച്ചിട്ടില്ല , നിങ്ങളുടെ സങ്ക ടത്തിന്റെ കാരണം അന്വേഷിചെന്നേ ഉള്ളൂ ."".... കേശവൻ എനിക്കിന്നു വീട്ടിൽ പോകണം , അവിടെ ചെന്നിട്ടു അത്യാവശ്യം ഉണ്ട് ..വാദത്തിനിടയിൽ ഞാൻ അതോർത്തു . ഒരു മിനിറ്റു കഴിഞ്ഞില്ല , തൃപ്പാദങ്ങൾ ചോദിക്കുകയാണ് " കേശവനു വീട്ടിൽ പോകണം അല്ലേ ? എന്ന് ..എന്റെ വിചാരങ്ങളെ വായിക്കുന്ന ഒരാളോടു ഞാൻ വാദിക്കുന്നതെന്തിനു ? ഇതിനു മറുപടി ആയി അച്യുതൻ ..വാദിക്കണം എന്നു ഞാൻ പറഞ്ഞോ? .. സങ്കടത്തിനു കാരണം ചോദിച്ചു എന്നേ ഉള്ളൂ ..കേശവന്റെ മറുപടി ഇങ്ങനെ ...അതു പറയാം " ഇതു പോലുള്ള പുണ്യ നിമിഷങ്ങളിലും നശിച്ച ഗൃഹചിന്ത വലിഞ്ഞു കയറുന്നല്ലോ അതാണു സങ്കടം ".
No comments:
Post a Comment