തിരുവനന്തപുരത്തെ രാജാക്കന്മാര്‍ തങ്ങള്‍ നടത്തിയിരുന്ന പാപകര്‍മ്മങ്ങള്‍ കഴുകിക്കളയാനായി ആറുവര്‍ഷം കൂടുംമ്പോള്‍ നടത്തിവന്നിരുന്ന ബ്രാഹ്മണരെ സുഖിപ്പിക്കുന്ന ഒരു തോന്നിവാസമായിരുന്നു മുറജപം എന്ന മന്ത്രവാദം. തിരുവിതാംകൂറിലെ പറയാന്‍ കൊള്ളാവുന്ന ഒരു രാജാവായിരുന്ന മാര്‍ത്താണ്ഢവര്‍മ്മയുടെ കാലം തൊട്ടാണ് മുറജപം എന്ന ബ്രാഹ്മണ പ്രീണന ചടങ്ങ് ആരംഭിച്ചത്.
1942വരെ ഈ ദേശദ്രോഹ പരിപാടി തുടര്‍ന്നിരുന്നു.(ഇപ്പോഴും രഹസ്യമായി നടക്കുന്നുണ്ടാകാം.) കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തി 56 ദിവസം സുഖിപ്പിച്ച് താമസിപ്പിച്ച് പണക്കിഴിയും നല്‍കി യാത്രയാക്കുക എന്നതാണ് ഈ ഖജനാവ് കൊള്ളയടിക്കല്‍ ചടങ്ങിന്റെ പ്രധാന ഭാഗം. ഇങ്ങനെ 56 ദിവസം ആഢംഭരപൂര്‍വ്വം രാജകീയ ആതിഥ്യത്തില്‍ താമസിക്കുംബോള്‍ രാവിലെ കുറച്ചുനെരം തിരുവനന്തപുരം പത്മനാഭ ക്ഷേത്രക്കുളത്തില്‍ കഴുത്തോളം വെള്ളത്തില്‍ നിന്ന് ഈ ബ്രാഹ്മണ മന്ത്രവാദികള്‍ വായില്‍ തോന്നിയ ഏതെങ്കിലും മന്ത്രം ജപിച്ചെന്നുവരുത്തണം. ജോലി തീര്‍ന്നു. കള്ളന്മാരെയും കൊള്ളക്കാരേയും പ്രീണിപ്പിക്കുന്നതില്‍ നമ്മുടെ രാജാക്കന്മാര്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍പോലും വൈമനസ്യമുണ്ടായിരുന്നില്ല. ഭൂരിഭാഗം വരുന്ന അവര്‍ണ്ണ ജനവിഭാഗങ്ങളില്‍ നിന്നും മുലക്കരം പോലും പിരിച്ചിരുന്നു എന്നാണ് കേള്‍വി.അനഭിമതരെ ചിത്രവധം എന്ന ക്രൂര കൊലപാതകത്തിനിരയാക്കിയിരുന്നു
.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2010 മെയ് 9)എം.ജയരാജ് തന്റെ ചരിത്രപഥം എന്ന പംക്തിയില്‍ ഈ അനാചാരത്തെക്കുറിച്ച് അന്നത്തെ മാതൃഭൂമി പത്രത്തിലെ വാര്‍ത്തകള്‍ ഉദ്ദരിച്ചുകൊണ്ട് ഒരു ലഘു വിവരണം നടത്തിയത് ഇതോടൊപ്പം ചേര്‍ക്കുന്നു.
ബ്രാഹ്മണരിലെ പരിഷ്ക്കരണവാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഈ രാജകീയ ആര്‍ഭാടം നിര്‍ത്തെണ്ടിവന്നത്.

No comments:
Post a Comment