ഒരു തിയ്യന്‍ ചേകവന്റെ അഭ്യര്‍ത്ഥന :
=======================
പ്രിയ സുഹൃത്തുക്കളെ ,
മാറി വന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈഴവര്‍, നായര്‍ വിഭാഗങ്ങള്‍ പല നിലകളിലും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍, ഇതര സമുദായങ്ങള്‍ എന്നിവര്‍ വളരെ സൂക്ഷ്മമായി ഈ സ്ഥിതിഗതികള്‍ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടാകും എന്ന് നിശ്ചയമായും ഊഹിക്കാവുന്നതാണ് ..മേല്‍പറഞ്ഞ വിവിധ സാഹചര്യങ്ങളുടെ തുടര്‍ച്ചയായി എസ് എന്‍ ഡി പി യോഗവും ഈഴവ സമുദായവും കൂടുതലായി ഉണര്‍വ്വ് കാണിച്ചു കഴിഞ്ഞു.
അടുത്തിടെ എറണാകുളം ഡി സി സി പ്രസിഡണ്ട് നടത്തിയ ഗുരു നിന്ദക്കെതിരെ സമാനതകള്‍ ഇല്ലാത്ത വിധം ആയിരുന്നു ജനരോഷം ഉയര്‍ന്നുവന്നത് . എസ് എന്‍ ഡി പി കരുതിയതിലും രണ്ടിരട്ടിയോളം ആളുകള്‍, ചെറുപ്പക്കാര്‍ അടക്കം, പ്രതിഷേധിക്കാന്‍ എറണാകുളം നഗരത്തില്‍ ഇറങ്ങിയത് എല്ലാവരെയും സ്തബ്ധരാക്കി. തുടര്‍ന്ന് എത്ര പെട്ടെന്നാണ് മുന്‍പില്ലാത്ത വിധം രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതില്‍ ഇടപെട്ടു പ്രശനം കാണാന്‍ ശ്രമിച്ചത് എന്ന് ശ്രദ്ധിക്കൂ. അതാണ് ഒരുമയുടെ വിജയം ! കഴിഞ്ഞ ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ ശ്രീനാരായണീയരുടെ, കാലങ്ങള്‍ ആയുള്ള പല ആവശ്യങ്ങളും സര്‍ക്കാര്‍ പെട്ടെന്ന് തീര്‍പ്പാക്കുകയുണ്ടായി . ശിവഗിരിക്ക് ഗ്രാന്റ് അനുവദിച്ചതും സ്ഥലം അനുവദിച്ചതും, ശ്രീ നാരായണ ദര്‍ശനം ഉടന്‍ തന്നെ പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം എടുത്തതും എല്ലാം ഈ സമ്മര്‍ദ്ദം ഉയര്‍ന്നു വന്നതിന്‍റെ ഭാഗമാണു എന്നത് നിസ്തര്‍ക്കമാണ് .
<തമ്മിലടിച്ചു നശിക്കുന്നത് ശ്രീ കൃഷ്ണന്റെ വംശ പാരമ്പര്യമോ ..?>
പക്ഷെ അതെ സമയം നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായ മറ്റൊരു വിഷയം ഉണ്ട് . അതായത് ഈഴവ സമുദായത്തിന്‍റെയും എസ് എന്‍ ഡി പി യുടെയും ശക്തി തിരിച്ചറിഞ്ഞ വിവിധ നിക്ഷിപ്ത താത്പര്യക്കാര്‍ അത് ദുര്‍ബലപ്പെടുത്താന്‍ തങ്ങളാല്‍ ആവുന്നതെല്ലാം ചെയും എന്നത് നിസ്സംശയമാണ്. നായര്‍-ഈഴവ ഐക്യത്തെ തുരങ്കം വക്കാന്‍ ശ്രമങ്ങള്‍ നടന്നേക്കാം. അതില്‍ അവര്‍ക്ക് ഇപ്പോള്‍ സൌകര്യപ്രദമായി കിട്ടിയിരിക്കുന്നത് ശ്രീ ശ്യാമളന്‍ നിര്‍ഭാഗ്യ വശാല്‍ എറിഞ്ഞു കൊടുത്ത ഒരു വടിയാണ്.
കേരളത്തിലെ തിയ്യ സമുദായം ഈഴവരില്‍ നിന്നും ഏറെ വിഭിന്നമാണ് എന്ന് വരുത്തി തീര്‍ത്തു ചെറിയ വ്യത്യാസങ്ങള്‍ പോലും ഊതിപ്പെരുപ്പിച്ചു, ഒരു വലിയ സമുദായത്തെ ഭിന്നിപ്പിച്ചു, ദുര്‍ബലര്‍ ആയ, പരസ്പരം പോരടിക്കുന്ന, രണ്ടു ചെറിയ സമുദായങ്ങള്‍ ആക്കി മാറ്റാം എന്ന ആരുടെയോ തന്ത്രം ഇതിന്റെ പിന്നില്‍ ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈഴവര്‍ , തിയ്യര്‍ ഒന്നിച്ചില്ലെങ്കില്‍ നഷ്ടം ഈ രണ്ടു കൂട്ടര്‍ക്കുമല്ലാതെ വേറെ ആര്‍ക്കുമില്ല, മറ്റുള്ളവര്‍ക്ക് ലാഭം മാത്രമേ ഉള്ളൂ എന്നറിയാന്‍ അമിത ബുദ്ധിയുടെ ആവശ്യമില്ല .
അത് കൊണ്ട് , നാം ഓരോത്തരും ഈ വെല്ലുവിളി ഏറ്റെടുക്കെണ്ടാതായുണ്ട് . വിവിധ അഭിപ്രായ പ്രകടങ്ങളില്‍ നിന്നും മനസ്സില്ലാക്കാന്‍ സാധിക്കുന്നത് ഉത്തരമലബാറിലെ ചില തിയ്യര്‍ക്കു മധ്യ കേരളത്തെ പറ്റിയോ , ദക്ഷിണ കേരളത്തെ പറ്റിയോ ഉള്ള ചില തെറ്റിദ്ധാരണകള്‍ ആണ് ഈ ചിന്തകളിലേക്ക് അവരെ കൊണ്ട് വന്നത് എന്നാണു .. പൊതുവില്‍ ഈഴവര്‍ "താണ ജാതി" ആണ് എന്ന "മേല്‍ ജാതി ഭാഷ്യം" അതേ പടി അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ തങ്ങളും അതേ "മേല്‍ജാതി ഭാഷ്യതിന്റെ ഇരകള്‍" ആണ് എന്ന് അവര്‍ മറക്കുകയും ചെയ്യുന്നു. സത്യം കണ്ടുപിടിക്കാന്‍ ആരും മിനക്കെടുന്നുമില്ല. അത് കൊണ്ട് ഈഴവര്‍ ചെത്തുകാര്‍ ആണ് എന്ന് മേല്‍ ജാതി ഭാഷ്യം ചില തിയ്യര്‍ എങ്കിലും വിശസിക്കുന്നു. ഈഴവരുടെ അത്ര തന്നെ ചെത്തുകാര്‍ തിയ്യരിലും ഉണ്ട് എന്ന് അവര്‍ ശ്രദ്ധിക്കുന്നതെ ഇല്ല .. !
അത് പോലെ പല ഈഴവരും പണ്ടേ തന്നെ മഹാധനികരും പ്രമാണിമാരും ആയിരുന്നു എന്ന യാഥാര്‍ത്യവും അവരില്‍ അറിയാതെ പോകുന്നു .. കാരണം, ഇത്തരം സത്യങ്ങള്‍ ജാതി മനസ്സുകള്‍ മൂടി വയ്ക്കുന്നത് കൊണ്ട് അത് പൊതു സമൂഹം മനസ്സിലാക്കുന്നില്ല .
<സ്വയം കൃതാനര്‍ത്ഥം !>
എന്നാല്‍ തങ്ങളുടെ മേല്‍ സമൂഹം മുദ്ര കുത്തിയ "താണ ജാതി" സ്വത്വത്തില്‍ നിന്നും പുറത്തുവരാന്‍ ഈഴവര്‍ ഒന്നും ചെയ്യുന്നില്ല എന്നതും കാണാതിരിക്കാന്‍ വയ്യ .
സമൂഹം അങ്ങനെ മുദ്ര കുത്തുമ്പോള്‍ അത് തെറ്റാണ് എന്ന് ഉറക്കെ പറയാനും അതിനെതിരായ ശക്തമായ പ്രചാരണങ്ങള്‍ നടത്താനും വ്യക്തി തലത്തിലും സമുദായ തലത്തിലും ഈഴവര്‍ക്ക് കഴിയേണ്ടതായുണ്ട് . യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ നൂറു വര്‍ഷം വിദ്യഭ്യാസവും ജീവിത വിജയവും നേടിയ ഈഴവര്‍, അഭിമാനിക്കാവുന്ന പാരമ്പര്യം ഉള്ള ഈഴവര്‍, അങ്ങനെ ചെയ്തിരുന്നു എങ്കില്‍ ഇന്ന് ഒരു പക്ഷെ മലബാറിലെ ചിലര്‍ക്ക് ഈ തെറ്റിദ്ധാരണ വരില്ലായിരുന്നു ..! സിനിമകളിലും, മാധ്യമങ്ങളിലും തുടര്‍ച്ചയായ അവമതി ഒരിക്കലും തിരുത്തപ്പെട്ടില്ല. സ്വാഭാവികമായും മറ്റുള്ളവര്‍ ഈഴവരെ മനസ്സിലാക്കുന്നത് ഈ സിനിമകളും മാധ്യമങ്ങളും കണ്ടുകൊണ്ടാണ്. അവരുടെ മനസ്സില്‍ പതിയുന്ന ഈഴവന്റെ ചിത്രം, ഈ മീഡിയകള്‍ പ്രചരിപ്പിക്കുന്ന വികലമായ ചിത്രം ആകുന്നതു സ്വാഭാവികം !.അങ്ങനെ വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ.
<ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ..!>
ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായി പിന്നീടു അറിയപ്പെടും എന്നത് ഒരു കേവല യാഥാര്‍ത്ഥ്യം ആണ് . ഈഴവര്‍ താണ ജാതിക്കാരായ ചെത്തുകാരുടെ കൂട്ടം ആയി അറിയപ്പെടുന്നതും ചരിത്ര പുസ്തകങ്ങളില്‍ ഭാവി തലമുറകള്‍ക്കായി ആലേഖനം ചെയ്യപ്പെടുന്നതും ആവര്‍ത്തിക്കപ്പെടുന്നതും അത് കൊണ്ട് തന്നെയാണ് ! ആ നുണയെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം ! ഭാവി തലമുറകള്‍ക്ക് വേണ്ടി എങ്കിലും !
<ഉതിഷ്ടത ജാഗ്രത !>
ആയതിനാല്‍, നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .
( 1 ) ഈഴവരുടെ പാരമ്പര്യം , പരമ്പരാഗത സമ്പത്ത് എന്നിവ വിളംബരം ചെയ്യുക. അറിയപ്പെടുന്ന ഈഴവ തറവാടുകള്‍, അവരിലെ ചെറുപ്പക്കാര്‍, ഇതിനു മുന്‍കൈ എടുക്കണം. തങ്ങള്‍ ഈഴവര്‍ ആണ് എന്നും തങ്ങളുടെ പൂര്‍വ്വികര്‍ പലരും കരുതുന്ന പോലെ നിസ്സാരന്മാര്‍ ആയിരുന്നുല്ല എന്നും അവര്‍ സമൂഹത്തെ അറിയിക്കുക. വെബ് സൈറ്റുകള്‍, ബ്ലോഗ്, ഫെസ് ബുക്ക്, മറ്റു മാധ്യമങ്ങള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തുക .
( 2 ) ഈഴവര്‍ ചെത്തുകാരുടെ ഒരു സമൂഹം ആണ് എന്ന കാഴ്ചപ്പാട് സമൂഹത്തില്‍ നിന്ന് മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമിക്കുക . പഴയ കൊച്ചി രാജ്യത്തു വെറും രണ്ടു ശതമാനം ഈഴവര്‍ മാത്രമായിരുന്നു ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നത് എന്ന സത്യം ആവര്‍ത്തിച്ച് വെളിച്ചത്തു കൊണ്ട് വരിക. ഇത് പരമ പ്രധാനമാണ് .
( 3 ) വടക്കും തെക്കുമുള്ള ആളുകള്‍ പരസ്പരം ബന്ധപ്പെടാന്‍ ശ്രമിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുക അതോടൊപ്പം , പരസ്പരം ടൂറുകള്‍, വിരുന്നുകള്‍ മുതലായവ സംഘടിപ്പിക്കുകയും ചെയ്യുക. ഇത് വ്യക്തിപരമായും, എസ് എന്‍ ഡി പി തുടങ്ങിയ വിവിധ സംഖടനകളുടെ ആഭിമുഖ്യത്തിലും ചെയ്യാവുന്നതാണ്. പരസ്പരം സന്ദര്‍ശിച്ചു കൂടുതല്‍ അറിയാന്‍ ശ്രമിക്കുക ...! പ്രത്യേകിച്ചും തെക്കുള്ള ചരിത്ര പ്രസിദ്ധമായ ഇടങ്ങളും, തറവാടുകളും കൂടെ ശിവഗിരി എന്നിവ സന്ദര്‍ശിക്കാന്‍ വടക്കുള്ളവരെ ക്ഷണിക്കുകയും അവര്‍ക്ക് ആതിഥ്യമരുളുകയും ചെയ്യുക .. .. എസ് എന്‍ ഡി പി ക്കും മറ്റു സംഘടനകള്‍ക്കും ഇത്തരം ഫാമിലി ടൂറുകള്‍ എളുപ്പത്തില്‍ സംഖടിപ്പിച്ചു ഇത് ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റാന്‍ സാധിക്കും .
(4) ഒരു കാരണവശാലും പരസ്പരം കുറ്റപ്പെടുതലുകളോ ചെളി വാരി എറിയലുകളോ നടത്താതിരിക്കുക. തീര്‍ച്ചയായും അത്ര കണ്ടു അഭിമാനിക്കാന്‍ സാധ്യമല്ലാത്ത പല ചരിത്ര സാഹചര്യങ്ങളും തെക്കും വടക്കും ഉള്ളവര്‍ക്കും കാണും. പക്ഷെ നമ്മള്‍ അത് ഒരിക്കലും മറ്റുള്ളവരെ ഇകഴ്ത്താന്‍ ഉപയോഗിക്കാതിരിക്കുക, ചരിത്ര വസ്തുതകള്‍ സത്യസന്ധമായി ചൂണ്ടിക്കാണിക്കാം, പക്ഷെ ഭാഷയില്‍ മിതത്വം പാലിക്കുക. പരസ്പരം പരിഹസിച്ചു സ്വയം അപഹാസ്യരാകാതെ ഇരിക്കുക .കാരണം നമ്മള്‍ ആഗ്രഹിക്കുന്നത് ഐക്യമാണ് , ഭിന്നതയല്ല .!
നമ്മള്‍ ഓരോരുത്തരും ഹൃദയത്തില്‍ ഏറ്റെടുക്കേണ്ട വിഷയം ആണിത്. കാരണം ഈഴവ തിയ്യ വിഭാഗങ്ങള്‍ പരസ്പരം അകന്നാല്‍ ഈ രണ്ടു കൂട്ടര്‍ക്കും കേരള രാഷ്ട്രീയത്തില്‍ - സമൂഹത്തില്‍ - സാമുദായിക കണക്കുകൂട്ടലുകളില്‍ എന്നെന്നേക്കുമായി സ്ഥാനം നഷ്ടമായിപ്പോകും !. കാരണം കണക്കും സംഖ്യകളും നമ്മോടൊപ്പം അല്ല എന്ന് പറഞ്ഞു കൊള്ളട്ടെ ..!!*****
-ഒരു തിയ്യന്‍ ചേകവന്റെ അഭ്യര്‍ത്ഥന

No comments:
Post a Comment