Pradeen KumarGurusmruthi
ഒരു സമൂഹത്തിന്‍റെ പുരോഗതി തടഞ്ഞുനിര്‍ത്തി അവരെ അടിച്ചമര്ത്തി ഭരിക്കുവായി ഉപയോഗിക്കേണ്ട ഏറ്റവും മൂര്ച്ചിയുള്ള ആയുധം എന്തെന്ന് അറിയുമോ? ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്‍റെ ആത്മീയവും ഭൗതീകവുമായ പുരോഗതിയെ തടഞ്ഞുനിര്‍ത്തി അവരെ അടിമകളാക്കി ഭരിക്കുവാന്‍ ഏറ്റവും എളുപ്പ വഴി അവന്‍റെ അറിവിന്‍റെ വളര്ച്ച തടയുക എന്നതാണ്.
വിദ്യയാണ് ഈ ലോകത്തിലെ ഏറ്റവും മൂര്ച്ചയുള്ള ആയുധം. അത് നേടിയവന്‍ ലോകം കീഴടക്കും. അറിവില്ലാതവനെ ഭരിക്കാന്‍, അടിച്ചമര്ത്താന്‍ എളുപ്പമാണ്. അതുകൊണ്ടാണ് പണ്ടുമുതലേ അധസ്ഥിതര്ക്ക് വിദ്യാഭ്യാസം നിരോധിച്ചത്. വിദ്യ നേടിയവനെ ഭരിക്കാന്‍ എളുപ്പമല്ലെന്ന സത്യം അവര്ക്കറിയാമായിരുന്നു. ഈ അടിച്ചമര്ത്തരപെട്ടവരെ ഉയര്ത്തി കൊണ്ടുവരാന്‍ വിദ്യാഭ്യാസം മാത്രമേ വഴിയുള്ളൂ എന്ന സത്യം ഗുരുദേവന് അറിയാമായിരുന്നത് കൊണ്ട് ഗുരുദേവന്‍ ലോകത്തോട് പറഞ്ഞു. “വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍” എന്ന്.
ഗുരുദേവന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതും വിദ്യാഭ്യാസപരമായ കാര്യങ്ങള്ക്കായിരുന്നു. ഗുരുദേവന്‍റെ പല സ്വപ്നങ്ങളും തന്‍റെ ജീവിതകാലത്ത് നടപ്പാക്കാന്‍ പറ്റിയിരുന്നില്ല. ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങി വച്ച വിദ്യാഭ്യാസ പ്രവര്ത്തിനങ്ങള്‍ പൂര്ണ്ണയതയില്‍ എത്തിച്ചത് ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനായ ആര്‍. ശങ്കര്‍ ആയിരുന്നു. ശ്രീനാരായണ കോളേജിനുവേണ്ടി കൊല്ലത്തു 27 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയത് ആര്‍ ശങ്കര്‍ ആണ്. ആദ്യത്തെ SNDP വനിതാ കോളേജ്, പോളിടെക്നിക് മുതലായവ തുടങ്ങിയതും ആര്‍ ശങ്കറിന്‍റെ നേട്ടങ്ങളില്‍ ചിലത് മാത്രം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവര്ത്തതനങ്ങള്ക്ക് 1952ല്‍ 12 ലക്ഷം രൂപയുടെ മൂലധനത്തോടെ എസ് എന്‍ ട്രസ്റ്റ് രൂപീകരിച്ചതും ആര്‍ ശങ്കര്‍ തന്നെ. ശങ്കര്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ ആണ് കണ്ണൂര്‍, ശിവഗിരി, ചെമ്പഴന്തി, നങ്ങ്യാര്കുടളങ്ങര, പുനലൂര്‍, ചേര്ത്തതല, നാട്ടിക, ചേളന്നൂര്‍, ആലത്തൂര്‍ എന്നീ 9 സ്ഥലങ്ങളില്‍ എസ് എന്‍ കോളേജുകള്‍ തുടങ്ങുന്നത്. ആര്‍ ശങ്കറുടെ കാലശേഷം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തില്‍ ഒരു വലിയ വിടവ് കുറെ വര്‍ഷങ്ങള്‍ നിലനിന്നു. പിന്നീട് ആ വിടവ് നികത്തി കുറെയധികം കോളേജുകള്ക്ക് ഒന്നിച്ച് അനുമതി നേടിയെടുത്തത് ശ്രീ വെള്ളാപ്പിള്ളി നടേശന്‍ യോഗം ജനറല്സെക്രട്ടറി ആയ ശേഷം ആണ്.
ഇതൊക്കെ ചരിത്രം. ഇനി വര്ത്തനമാനത്തിലേക്ക് വരാം. പണ്ടത്തെപോലെയുള്ള വിദ്യാഭ്യാസം അല്ല ഇന്നത്തേത്. ഇന്ന് ഓരോ കുട്ടിയും ഒരു ജീനിയസ് ആയി വളര്ത്തിഓകൊണ്ടു വരുവാന്‍ അവരുടെ മാതാപിതാക്കളും ബന്ധുക്കളും ടീച്ചര്മാ്രും ശ്രമിക്കുന്ന കാലമാണ്. ഇന്ന് വിദ്യാഭ്യാസം അറിവ് നേടുവാന്‍ മാത്രമുള്ള വഴിയല്ല. ലോകം കീഴടക്കുന്നതിന് ഓരോ കുട്ടിയേയും തെയ്യാറക്കി എടുക്കുന്ന ഫാക്ടറികള്‍ ആണ് ഇന്നത്തെ വിദ്യാലയങ്ങള്‍. ഈ ശിവഗിരി തീര്ഥാടന കാലത്ത് നമ്മള്ക്ക് ഗുരുദേവന്‍ ആഗ്രഹിച്ച പോലെ ആദ്യം വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചര്ച്ച തുടങ്ങാം. ഗുരുദേവന്‍റെ ഏറ്റവും പ്രിയ വിഷയം തന്നെയാകട്ടെ ആദ്യ ചര്ച്ചാ വിഷയം.

No comments:
Post a Comment