Suresh Venpalavattom
1. ഉയർന്ന സാക്ഷരതാ നിരക്ക്.
2. 1920 മുതൽക്ക് നിർമ്മിതമായിക്കൊണ്ടിരുന്ന ബൗദ്ധികപരമായ ഉന്നമനം.
3. ഈ മേഖലയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഈഴവരുടെ ഉയർച്ച. സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ തള്ളിപ്പറയുവാനും, തൊഴിലാളിസമൂഹത്തിൽ പൊതുവെ വർഗ്ഗബോധം ഉണർത്തുവാനും ഈ ഉയർച്ച കാരണമായി.
4. നാനാവിധ ജാതി-മതവിഭാഗത്തിൽപെട്ടവർ ഒരുമിച്ച് പണിയെടുക്കുവാൻ കയർ ഫാക്ടറികൾ കാരണമായത്.
മരണസംഘ്യ കൂടുവാനുള്ള കാരണം
പോലീസിന്റേയും പട്ടാളത്തിന്റേയും തോക്കുകളിലും പീരങ്കികളിലും വെടിയുണ്ട കാണുകയില്ലെന്നു് നേതാക്കന്മാർ അണികളെ വിശ്വസിപ്പിച്ചിരുന്നതായി, സ്ഥലം സന്ദർശിച്ചു തെളിവെടുപ്പു നടത്തുമ്പോൾ ശ്രദ്ധയിൽ പെട്ടിരുന്നു എന്നു് എ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ എഴുതിയ അന്വേഷണറിപ്പോർട്ടിൽ പ്രസ്താവിച്ചിരുന്നു. കനത്ത ആൾനാശത്തിനു് ഇതും ഒരു കാരണമായിരുന്നിരിക്കാം എന്നു് അവർ രേഖപ്പെടുത്തിയിട്ടുണ്ടു്.
ആകെ മരിച്ചവർ 50 - 7000, കൃത്യമല്ല. പ്രധാനപ്പെട്ട ഒരു നേതാവും മരിച്ചില്ല, കാരണം
അർപ്പണമനോഭാവമുള്ള ഈഴവ നേതാക്കളെ മാറ്റി നിർത്തി, പകരം രക്തസാക്ഷികളെ സൃഷ്ടിയ്ക്കുവാനും ചാവേറുകളെ സൃഷ്ടിയ്ക്കാനും കഴിവുള്ള ജന്മി വർഗ്ഗത്തെ തന്നെ നേതൃത്വം ഏൽപ്പിച്ച് ചാവേറുകളുടെ പിൻനിരയിൽ നിർത്തി നയിപ്പിച്ചു; പുന്നൂസ്സ്, തോമസ്സ്, ഗോവിന്ദൻ നായർ! ഈഴവർ ഈയാമ്പാറ്റകളെ പോലെ ചത്തൊടുങ്ങുന്നത് കണ്ട് വർഗ്ഗബോധത്താൽ മുന്നോട്ടിറങ്ങുമെന്ന് കരുതി വി.എസ്സിനെ പോലെയുള്ളവരെ പദ്ധതി രൂപീകരണത്തിനു ശേഷം പിന്നോട്ട് വലിച്ചു.
പുന്നപ്ര വയലാർ സമരം സ്വാതന്ത്യ സമരമല്ല എന്നു സമർത്ഥിച്ച്, പെൻഷനും മറ്റാനുകൂല്യങ്ങളും ഈഴവർക്ക് നിരസിയ്ക്കാൻ "ഔദ്യോഗികമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനം 1947 ഓഗസ്റ്റ് 15നാണു നടന്നതെങ്കിലും, 1946 സെപ്തംബർ 2 നു തന്നെ നെഹ്രുവിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല ദേശീയ ഗവണ്മെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നിരുന്നു. പ്രായോഗികമായി യഥാർത്ഥസ്വാതന്ത്ര്യലബ്ധി അതോടെ നടന്നുകഴിഞ്ഞിരുന്നുവെന്നും അതുകൊണ്ടുതന്നെ, പിന്നീടു് ഒക്ടോബറിൽ നടന്ന പുന്നപ്ര-വയലാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്നും" കാരണം കണ്ടെത്തിയ മേനോന്മാർക്ക് 1989 വരെ കോൺഗ്രസ്സിനെ ഉപയോഗിച്ച് തടയിടാനൊത്തു. ഒടുവിൽ ഐ.കെ ഗുജറാൾ മന്ത്രിസഭയിലെ ഇന്ദ്രജിത്ത്ഗുപ്ത ആണിതിന് സ്വാതന്ത്ര്യ സമരമായി അംഗീകാരം കൊടുത്തത്.
ഭൂരിപക്ഷ ബാന്ധവത്തിനിറങ്ങുന്ന ഓരോ ഈഴവനും ആദ്യം പഠിയ്ക്കേണ്ട എഞ്ചുവടി ആണ് ആലുമ്മൂട്ടിൽ ചാന്നൻറ്റെ പുന്നപ്ര വയലാർ അന്വേഷണ റിപ്പോർട്ട്!
അതേ വിപ്ലവം മരിയ്ക്കുന്നില്ല, മരണം വിതയ്ക്കുന്ന ഉപജാപങ്ങളും!!!

No comments:
Post a Comment