ഒരു മതാചര്യന്റെ പേരില് പല ആചാര്യന്മാരുടെ ഉപദേശങ്ങള് അടക്കി അതിനെ ഒരു മതമെന്നു പേ൪ വിളിക്കാമെങ്കില് പല പല ആചാര്യന്മാരാല് സ്ഥാപിതങ്ങളായ എല്ലാ മതങ്ങളെയും ചേ൪ത്ത് അതിന് ഒരു മതമെന്നോ ഏകമതമെന്നോ മനുഷ്യമതമെന്നോ മാനവധ൪മ്മമെന്നോ എന്തുകൊണ്ട് ഒരു പൊതുപ്പേരിട്ടു കൂടാ? അങ്ങനെ ചെയ്യുന്നതു യുക്തിഭംഗവും അസംബന്ധവുമാണെങ്കില് ഈ അസംബന്ധവും യുക്തിഭംഗവും ഇപ്പോള് പ്രചാരത്തിലിരിക്കുന്ന എല്ലാ മതങ്ങള്ക്കും ഏറെക്കുറെ സംഭവിച്ചു കഴിഞ്ഞിരിക്കയാണ്. ഏകത്വത്തില് നാനാത്വവും നാനാത്വത്തില് ഏകത്വവും അവനവന്റെ മതത്തെ സംബന്ധിച്ചു ചാതുര്യത്തോടെ പ്രസംഗിക്കുന്നവ൪ക്കു മനുഷ്യജാതിയുടെ മതത്തെ പൊതുവില് എടുത്ത് അതിന്റെ ഏകത്വത്തില് നാനാത്വവും നാനാത്വത്തില് ഏകത്വവും കാണ്മാ൯ കഴിയാതെ വന്നത് ആശ്ചര്യമായിരിക്കുന്നു.
- ശ്രീനാരായണ ഗുരു
ഗുരുദേവ൯ സി.വി.കുഞ്ഞുരാമനുമായി നടത്തിയ സംവാദത്തില്നിന്ന്, കേരളകൌമുദി, 1101 കന്നി 23 (1925)
- ശ്രീനാരായണ ഗുരു
ഗുരുദേവ൯ സി.വി.കുഞ്ഞുരാമനുമായി നടത്തിയ സംവാദത്തില്നിന്ന്, കേരളകൌമുദി, 1101 കന്നി 23 (1925)
No comments:
Post a Comment