Vasu
ഒരു ബ്ലോഗ്ഗിലെ കമന്റില്‍ നിന്നും കിട്ടിയ വളരെ ഉപകാര പ്രധംയിട്ടുലാല്‍ ഒരു കമെന്റ്
"അടുത്തകാലത്ത് സൈബീരിയയില്‍ കണ്ടെത്തിയ 4000 BC ആണ്ടിലെ നഗരാവശിഷ്ടങ്ങള്‍ ആര്യന്മാരുടേതാണ് ചരിത്രഗവേഷകര്‍ നിരീക്ഷിക്കുന്നു. ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത് ആര്യന്മാര്‍ സൈബീരിയയില്‍ നിന്നു വന്നു എന്ന സിദ്ധാന്തം ശരിയാണെന്നു തന്നെയാണ്. സൈബീരിയയില്‍ നിന്ന് ഇന്നത്തെ തുര്‍ക്കിസ്ഥാന്‍ വഴി ഇറാനിലേക്കും പഞ്ചാബ് വഴി ഗംഗാതടത്തിലേയ്ക്കും ഇവര്‍ കടന്നു കയറിയിരിക്കാമെന്നു കരുതപ്പെടുന്നു."
തീര്‍ച്ചയായും , അങ്ങനെ തന്നെ ആയിരിക്കാനാണ് സാധ്യത . ഈ ഭൂവിഭാഗങ്ങളില്‍ ഏറെ നാളായി താമസിച്ചു വരുന്നവരുടെ ശാരീരികം ഗുണങ്ങളില്‍ , (രൂപം ,നിറം , തുടങ്ങിയവ )അതിന്റെ പ്രകടമായ തെളിവാണ് . ഒരുപടി കൂടി കടന്നു അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അവരുടെ പൊതുവായ ജനിതക സാമ്യതകള്‍ കാണിച്ചു തരുന്നു . ഒരേ ഹപ്ലോ ഗ്രൂപ്പ് പങ്കു വയ്ക്കുന്ന ഒരുപാടു പേര്‍ ഈ സമൂഹങ്ങളില്‍ ഉണ്ട് എന്നതാണ് ജനിതകപരമായി തന്നെ കാണാന്‍ സാധിക്കുന്നത് . (സ്വാഭാവികമായും , ജനിതക ഖടകങ്ങള്‍ ധാരാളമായി പങ്കു വയ്ക്കുന്ന സമൂഹങ്ങള്‍ തമ്മില്‍ ബാഹ്യമായ സാദൃശ്യങ്ങള്‍ ഉണ്ടാകും എന്നത് ജനിതകശാസ്ത്രത്തിന്റെ ഏറ്റവും ലളിതമായ സത്യവും ആണല്ലോ ) . പരംബരാകതമായ വംശീയ ശാസ്ത്ര സങ്കേതങ്ങളും , ജനിതശാസ്ത്രത്തില്‍ അധിസ്ടിതമായ രീതികളും പരസ്പര പൂരകങ്ങളും , ഒന്ന് മറ്റൊന്നിനെ ഉപോത്ബലകവും ആണ് . അതില്‍ വരുധ്യങ്ങള്‍ വരുമ്പോള്‍ ജനിതശാസ്ത്രം തന്നെ ആണ് കൂടുട്കള്‍ ആധികാരികം ആകുന്നതു എന്നും പറയേണ്ടതില്ല .
ഇന്ത്യയില്‍ ആര്യന്മാരുടെ അധിനിവേശം ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് വാദിക്കുന്നവര്‍ പലരും രഹസ്യമായി , തങ്ങള്‍ ആര്യന്‍ മാരുടെ രക്തമാണെന്ന് അഭിമാനിക്കുന്നവര്‍ (അങ്ങനെ അല്ലെങ്ങില്‍ പോലും ) ആണ് . ഈ തോന്നല്‍ തന്നെയാണ് പലരുടെയും ജാതീയ ദുരഭിമാനത്തിന്റെ ആണി ക്കല്ല് . ആ തെറ്റിദ്ധാരണയെ പരമ്പരാഗത ശാസ്ത്രീയ രീതികള്‍ കൊണ്ടു തന്നെ സാമാന്യ ബോധമുള്ള ഒരാള്‍ക്ക് തിരിച്ചറിയാം . ഇനി അത് പോരെങ്ങില്‍ , ജനിതക ശാശ്ത്രത്തിന്റെ ഏറ്റവും പുതിയ രീതികളും , ഹപ്ലോ ഗ്രൂപ്പും ഉപയോഗിച്ചും അതെ അനുമാനത്തില്‍ എത്തിച്ചേരാം .കേരളത്തെ സംബധിചെടുതോളം രണ്ടു രീതികളില്‍ നിന്നും (പരമ്പരാഗതവും ജനിതകവും ) കിട്ടുന്ന ഉത്തരം ഒന്ന് തന്നെ ആണ് , ആര്യന്‍ രക്തമാണ് എന്നുള്ള ദുരഭിമാനത്തിനു അടിസ്ഥാനമില്ല . അതുകൊണ്ടു സായിപ്പിന്റെ /അല്ലെങ്ങില്‍ "കൊച്ചു സായിപ്പാ"യ വടക്കെ ഇന്ത്യക്കാരന്റെ വംശപരമ്പരയില്‍ പെട്ടതാണ് എന്നുള്ള "സുപ്പീരിയോരിട്ടി കൊമ്പ്ലക്സിനും" അടിസ്ഥാനം ഇല്ല തന്നെ .(ആര്യന്മാര്‍ നോമാടിക് ആയ ഗോത്രവര്ഗ്ഗരെന്നു അറിയാതെയാണ് പലരും ദുരഭിമാനം കൊള്ളുന്നത് എന്നത് വേറെ കാര്യം!! )
പുലയന്റെ വംശമായത് കൊണ്ടു പുലയനെ പ്പോലെ സംവരണം വേണം എന്ന് പറയുന്നവരോട് പറയുവാനുള്ളത് , ആദ്യം പുലയനില്‍ നിന്നും രാജ്യ ഭരണത്തിന്‍ കീഴില്‍ അടിച്ചുമാറ്റിയ സമ്പത്ത് തരിച്ചു കൊടുത്തിട്ടാകട്ടെ തുടക്കം , പിന്നെ ഒരേ വംശം ആയ പുലയനില്‍ നിന്നും വിവാഹ ബന്ധങ്ങളും തുടങ്ങുക , സംവരണം താനെ വന്നോളും !!
No comments:
Post a Comment