Pradeen Kumar
കുട്ടികളില്‍ സമ്പാദ്യശീലം വളര്ത്തുക
എങ്ങിനെ തുടങ്ങണം എന്നാണോ നിങ്ങളുടെ സംശയം? നിങ്ങള്‍തന്നെ അവര്‍ക്ക് വഴികാട്ടിയാകണം. ആദ്യം നിങ്ങള്‍ തന്നെ ഒരു Coin/Money Boxല്‍ പണം നിക്ഷേപിച്ച് അവരെ കാണിച്ചുകൊടുക്കുക.
പിന്നീട് അവരുടെ പേരില്‍ ഓരോ ബോക്സ് തുടങ്ങുക.
പറ്റുമെങ്കില്‍ ദിവസവും നാണയത്തുട്ടുകള്‍ അവര്ക്ക് നല്കി ബോക്സില്‍ ഇടുന്ന ശീലം തുടങ്ങുക. അവര്ക്ക് ആവശ്യമുള്ള കളിപ്പാട്ടങ്ങള്‍, ബുക്സ് എന്നിവ ഈ തുക എടുത്തു വാങ്ങി കൊടുക്കുക.
തെറ്റുകള്‍ ചെയ്താല്‍ ശിക്ഷയായി ഫൈന്‍ ചാര്ജു ചെയ്യുക. അത് തിരുത്തിയാല്‍ ഫൈന്‍ തിരച്ചു നല്കി വീണ്ടും ബോക്സില്‍ നിക്ഷേപിക്കുക. നല്ല പ്രവര്ത്തിചകള്ക്ക് സമ്മാനമായി കൂടുതല്‍ നാണയങ്ങള്‍ നിക്ഷേപിക്കാം.
എല്ലാ കാര്യങ്ങള്ക്കും പണം മാത്രം ആയാലും പ്രശനം ആണ് ആ ചിന്ത മാറ്റുവാന്‍ അവരെക്കൊണ്ട് ആ ബോക്സില്‍ നിന്നും പണം എടുത്ത് പാവങ്ങളെ സഹായിക്കുവാന്‍ കൂടി പഠിപ്പിക്കണം. അല്ലെങ്കില്‍ അവര്‍ സ്വാര്ത്ഥതരായി മാറിയേക്കാം.
കുറച്ചുകൂടി വലുതാകുമ്പോള്‍ അവര്ക്ക് ചെറിയ തുക അലവന്സ് നല്കുകക. എല്ലാ മാസവും അതില്‍ മിച്ചം വയ്ക്കുന്ന തുകക്ക് പ്രോത്സാഹനം ആയി ചെറിയ സമ്മാനം നല്കാം. അവരുടെ മാസചിലവിനുള്ള തുക അവര്ക്ക് നല്കി അത് അവരെക്കൊണ്ടു തന്നെ ചെയ്യിച്ചാല്‍ പണം ചെലവാക്കുന്നതിലും മിച്ചം വയ്ക്കുന്നതിലും അവര്ക്ക് അത് അറിവുനല്കും.
സ്കൂളില്‍ നല്ല മാര്ക്ക് വാങ്ങിയാല്‍, സ്പോര്ട്സില്‍ നല്ല പ്രകടനം നടത്തിയാല്‍, കലാസാംസ്കാരിക കാര്യങ്ങളില്‍ നല്ല പ്രകടനത്തിന് എന്നിവയ്ക്കും പണം നല്കി പ്രോത്സാഹിപ്പിക്കാം. വെറുതെ കൊടുക്കരുത്. എന്തിനു വേണ്ടി ചിലവഴിക്കണം എന്ന് പറഞ്ഞു കൊടുക്കണം.
പല ബാങ്കുകളും കുട്ടികള്ക്ക് വേണ്ടി പ്രത്യേകം ബാങ്ക് അക്കൗണ്ട് സ്കീമ്മുകള്‍ ഉണ്ട്. ഓരോ മാസവും ഒരു ചെറിയ തുക അവിടെ നിക്ഷേപിച്ചും കുട്ടികള്ക്ക് ഒരു ബാങ്കിംഗ് awareness ഉണ്ടാക്കി കൊടുക്കാം.
No comments:
Post a Comment