ലോകം കണ്ട എല്ലാ ദൈവങ്ങള്‍ ആയ മഹാന്‍ മാരും ലോകത്തോട് പറഞ്ഞത് ഒന്ന് ആയിരുന്നു ..മനുഷന്‍ എങ്ങന ആണ് ജീവിക്കണ്ടത് ..ഗുരുദേവനും അതിനെ പറ്റി ഒരു വ്യക്തമായ കാഴ്ച പാട് ഉണ്ടായിരുന്നു . ജീവിതത്തിൽ യുക്തിവാദത്തിലധിഷ്ടിതമായ വിശ്വാസങ്ങൾ മാത്രം അനുകരിക്കാറുള്ള എന്നെ പോലുള്ള നിഷേധികള്‍ക്ക് എന്നും പിന്തുടരവുന്ന ഒന്നാണ് ഗുരു ദേവന്‍റെ കാഴ്ച പാടുകള്‍ .അത് കൊണ്ടാണ് ഇന്നും ഒരു നല്ല മനുഷന്‍ അനുകരിക്കുവാന്ന ഏറ്റവു, നല്ല വഴി ശ്രീനാരായണ ദര്‍ശനം എന്ന് എനിക്ക് തോന്നുന്നത് .ഒരു കാലഘട്ടത്തില്‍ ഇത്രയും വിശാലമായി ചിന്തിക്കാന്‍ കഴിഞ്ഞു എന്നത് എന്നും എന്നെ അത്ഭുത പെടുത്ത്ന്ന ഒന്ന് ആണ് .
ഗുരു ദേവനെ പറ്റി അധികം അനെഷിക്കാത്ത എന്റെ സുഹ്ര്ത്തുക്കല്‍ക്കായി ഗുരുവിന്‍റെ കാഴ്ചപാടുകള്‍ വ്യക്തമാക്കാന്‍ ആയി എനിക്ക് അറിയാവുന്ന രണ്ട കഥകള്‍ പറയാം:
(1) ഒരിക്കൽ ഒരു ശിക്ഷ്യന്‍ അദ്ദേഹത്തോട് ചോദിച്ചു; ‘ശവം കുഴിച്ചിടുന്നതാണോ, ദഹിപ്പിക്കുന്നതാണോ ഉത്തമം‘ എന്ന്. അതിന് അദ്ദേഹത്തിന്റെ മറുപടി: ചക്കിലിട്ടാട്ടി കൃഷിക്കുപയോഗിക്കുന്നതല്ലെ നല്ലത് എന്നായിരുന്നു.
“
(2) ഒരു ഉത്സവപ്പറമ്പിൽ, ഇദ്ദേഹം ഒരു കേമനാണെന്നറിഞ്ഞിരുന്ന അവിടത്തെ കോമരം (തെയ്യം )കല്പന പറയാൻ വന്നു. ഒന്നും കേൾക്കേണ്ട എന്നു പറഞ്ഞത് പരിഹാസമായി തോന്നിയ കോമരം; ‘എന്താ പരീക്ഷ കാണിക്കണോ’ എന്നായി. ആ വെല്ലുവിളി സ്വീകരിച്ച ഗുരുദേവൻ, ആവശ്യപ്പെട്ടത്; “അങ്ങയുടെ വായിൽ കുറച്ചു പല്ല് കണ്ടാൽ നന്നായിരുന്നു എന്നാണ്. (കോമരത്തിന്റെ വായ്യില്‍ ഒറ്റ പല്ലുകള്‍ ഉണ്ടായിരുന്നില്ല ) എന്റെ ചിന്താഗതിയുമായി യോചിച്ചു പോകുന്നതുകൊണ്ട്, ഈ രംഗം എനിക്കിഷ്ടമായി..
൩) അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട് പറഞ്ഞത് ഇങ്ങിനെയായിരുന്നു – നിങ്ങള്‍ക്ക് തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്. ദൈവം സഹായിച്ച് അയ്യപ്പനതില്ലാത്തതുകൊണ്ട് മൂപ്പര്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യുകയില്ല.
ഗുരുദേവന്‍ വിഗ്രഹം പ്രേതിഷ്ടിച്ചത് ഒരു സമൂഹത്തിന്റെ നാട്ടു നടപ്പിനെ വെല്ലു വിളിച്ചായിരുന്നു ആത്മീയത കൂട്ട് പിടിച്ച വിപ്ലാവം ആയിരുന്നു ഗുരുദേവന്‍റെത്..ഗുരുദേവന്‍ തന്നെ ആയിരുന്നു കണ്ണാടി പ്രേതിഷിട്ടിച്ചു ദൈവത്തിനെ സ്വയം കണ്ടെത്താന്‍ പറഞ്ഞത് ..അമ്പലം പൊളിച്ചു വിദ്യാലയം പണിയാന്‍ പറഞ്ഞ ഒരു കാലഘട്ടത്തിനു അപ്പുറത്തേക്ക് ജീവിച്ച ഗുരു ദേവന്‍ എന്നാ സാമുഹിക പരിഷ്കര്ത്താവിന്റെ പല കഥകളും കേരള ജനതയ്ക്ക് അറിയില്ല എന്നത് ഒരു പര്മാര്ത്മായ സത്യം ആണ് .അവര്‍ കാണുന്നത് ചില്ല്കൂട്ടില്‍ അറസ്റ്റ് ചെയ്യപെട്ട ഗുരുദേവനെ ആണ് .
ക്ഷേത്രങ്ങളിലല്ല, വിദ്യാലയങ്ങളിലാണ് ദൈവമിരിക്കുന്നതെന്ന് ഗുരു പറഞ്ഞു.വിധ്യാഭാസത്തെ പറ്റി യും ഗുരുവിനുവ്യക്തമായ നിര്‍വചങ്ങള്‍ ഉണ്ടായിരുന്നു .
മതം ഏതു ആയാലും മനുഷന്‍ നന്നായാല്‍ മതി എന്നാ ഗുരുദേവ കാഴ്ച പാടുകള്‍ക്ക് കാലം എത്ര കഴിഞ്ഞാലും പ്രാധാന്യം ഉണ്ടാകും . വേദാന്തത്തിന്റെ അവസാന പടവിലെത്തിയ സത്യത്തിന്റെ സാക്ഷാത്ക്കാരമായ ഗുരുദേവന്‍ ആഢ്യ ബ്രാഹ്മണര്‍ ബന്ധനസ്ഥനാക്കിവെച്ചിരുന്ന മന്ത്രോച്ഛാരണങ്ങളുടേയും, വേദങ്ങളുടേയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് അവയെ സ്വതന്ത്രമായി മേയാനനുവദിച്ചു.ഇടത്ത് പക്ഷം കേരളത്തില്‍ ശക്തി ഉറപ്പിക്കും മുന്പ് ഗുരു പറഞ്ഞ ആശയങ്ങള്‍ എല്ലാം പുരോഗമാനചിന്തഗതികള്‍ ആയിരുന്നു .
ഗുരു ജീവിതത്തിന്റെ അവസാന കാലത്ത് താമസമുറപ്പിച്ചതും, നിത്യ പുജ നടത്തിയതുമായ ആലുവയില്‍ ഒരു വിഗ്രഹവും പ്രതിഷ്ഠിച്ചിരുന്നില്ലെന്ന് മാത്രമല്ല, “കെടാ വിളക്കാ”യിരുന്നു അവിടുത്തെ പ്രതി ഷ്ഠ. കാലം മാറി വരും, വിഗ്രഹങ്ങള്‍ തച്ചുടക്കപ്പെടും. അവിടുങ്ങളിലൊക്കെ വിദ്യായലങ്ങളും വായന ശാലകളും ഉയര്‍ന്നു. . വരും കണ്ടിരുന്നത് ഇതായിരുന്നു ഗുരു സ്വപ്നം
http://vipplavamkeebordiloode.blogspot.ae/
No comments:
Post a Comment