ജാതിക്കോമരം
ജാതീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഈഴവ സമൂഹത്തിന്റെ പങ്ക് ഒഴിച്ചുകൂടാത്തതാണ്. എന്നാല്‍ സഹോദരന്‍ അയ്യപ്പന്‍ തന്റെ ജാതിയ്ക്കെതിരായ പോരാട്ടങ്ങള്‍ ശക്തമാക്കിയ കാലഘട്ടത്തില്‍ അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത് സ്വന്തം സമുദായത്തില്‍ നിന്നു തന്നെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുലയരുടേയും ഈഴവരുടേയും പന്തിഭോജനങ്ങള്‍ സംഘടിപ്പിച്ചത് ഈഴവപ്രമുഖരുടെ എതിര്‍പ്പിനിടയാക്കി. ജാതിശ്രേണിയില്‍ ഉയര്‍ന്ന ഈഴവര്‍,താഴെയുള്ള പുലയരുടെ കൂടെയിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് ഈഴവജാതിക്കോമരങ്ങള്‍ക്ക് ദഹിച്ചില്ല. അവര്‍ സഹോദരന്‍ അയ്യപ്പനെ പുലയന്‍ അയ്യപ്പന്‍ എന്ന് വിളിച്ചാക്ഷേപിയ്ക്കാന്‍ ശ്രമം നടത്തി. എങ്കിലും മനുഷ്യനെ ജാതിതിരിച്ച് കാണാതിരുന്ന ആ മനുഷ്യസ്നേഹി ആ പേര് എതിര്‍പ്പ് കൂടാതെ സ്വീകരിച്ചു. ശ്രീനാരായണഗുരു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചപ്പോഴാണ് ഈഴവസമൂഹം അയ്യപ്പനെതിരെയുള്ള ജാതീയമായ ആക്രമണങ്ങള്‍ നിര്‍ത്താന്‍ തയ്യാറായത്.
യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതില്‍
ലഭിച്ചതല്ലാതില്ലൊന്നും ലോകവിജ്ഞാനരാശിയില്‍
- സഹോദരന്‍ പുലയന്‍ അയ്യപ്പന്‍
No comments:
Post a Comment