DrKamaljith Abhinav
http://www.facebook.com/drkamaljith.abhinav
ഈഴവര്‍ നടന്നത് ശാക്യമുനി തെളിച്ച വഴിയിലൂടെ
എന്റെ സ്വന്തം നിഗമനം ഒന്നും അല്ല ഇത് എന്ന് ആദ്യമേ പറയട്ടെ. ചരിത്ര രേഖകള്‍ മാത്രം ആണ് ഞാന്‍ ഉദ്ധരിക്കുന്നത്.. അതിനാല്‍ എന്റെ മേല്‍ കുതിര കയറാന്‍ വന്നിട്ടോ, എന്നെ തെറി വിളിചിട്ടോ കാര്യം ഇല്ല എന്ന് മനസിലാക്കുക. എതിര്പ്പു ള്ളവര്ക്ക്ക ഈ രേഖകളെ വാദങ്ങള്‍ കൊണ്ട് ഖണ്ഡിക്കാം.
ഈഴവരുടെ പാരമ്പര്യത്തെ പറ്റി അനേകം തിയറികള്‍ ഉണ്ടായിട്ടുണ്ട്.. (എല്ലാം വിസ്താര ഭയത്താല്‍ പറയുവാന്‍ നിവൃത്തി ഇല്ല )ചില രേഖകള്‍ ഉദ്ധരിച്ചു കൊണ്ട് ചരിത്ര പണ്ഡിതന്മാര്‍ നടത്തിയ ആ നിഗമനങ്ങളിലേക്ക് ഒരു യാത്ര
1. പ്രശസ്ത ചരിത്ര പണ്ഡിതനായ ടി.കെ. രവീന്ദ്രന്‍ ബി.സി. മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഈഴവന്‍ എന്ന പദം ഉണ്ടായിരുന്നതായി രേഖപെടുത്തുന്നു. അരിട്ടപെട്ടി ലിഖിതത്തില്‍ ആണ് ഈ പദം ആദ്യമായി പരാമര്ശിുച്ചു കാണുന്നത് എന്നും അദ്ദേഹം പറയുന്നു. ആ കാലത്ത് അതൊരു ജാതി ആയി അല്ല പരിഗണിച്ചിരുന്നത് മറിച്ചു ഈഴത് നാട്ടില്‍ നിന്നും അഥവാ ശ്രീലങ്കയില്‍ നിന്നും വന്നവര്‍ എന്നാ അര്ത്ഥ ത്തില്‍ ആണ് ആ വാക്ക് ഉണ്ടായതു എന്നും അദ്ദേഹം സമര്ഥി്ക്കുന്നു. വില്ല്യം ലോഗന്‍ അത് ശരിവെക്കുന്നുണ്ട് ഈഴവര്ക്ക് തീയര്‍ എന്ന പേരുണ്ടായത് തീവര്‍ (തീവ് അഥവാ ദ്വീപില്‍ നിന്ന് വന്നവര്‍) എന്ന വാക്കില്‍ നിന്നും ആണെന്നാണ് ലോഗന്‍ അഭിപ്രയപെടുന്നത്. ബി.സി. രണ്ടാം ശതകത്തിലെ അഴകര്മനല ശാസനത്തില്‍ പരാമര്ശി്ക്കുന്ന വെന്പായലിലെ ഒരു ബുധമതക്കാരന്‍ ആയ “ഈളവ ആതന്‍ “ എന്ന തുണി വ്യാപാരി ഈഴവന്‍ തന്നെ ആണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. സംഘ കാലത്ത് ഉണ്ടായിരുന്ന ഉഴവര്‍, ചന്ടോര്‍, വില്ലോര്‍ എന്നീ ബുദ്ധമത ഗോത്രങ്ങള്‍ പരിണമിച്ചു ഉണ്ടായ സമുദായം ആണ് ഈഴവര്‍ എന്ന് പറയാന്‍ കഴിയും . ബുധമതക്കാരന്‍ എന്നര്ത്ഥദമുള്ള ചീവകന്‍ എന്ന തമിഴ് വാക്കില്‍ നിന്നാണ് ചേകവന്‍ എന്ന പടം ഉണ്ടായത് എന്ന് സി.വി. കുഞ്ഞുരാമന്റെ ലേഖനങ്ങളില്‍ കാണുന്നുണ്ട് .ബി.സി ഒന്നാം ശതകത്തിലെ തിരുപുരം കുന്റ്രം ശിലാലിഖിതതിലും ഈഴവര്‍ എന്ന് പരാമര്ശിനച്ചു കാണുന്നു.
2. തരിസാപള്ളി ശാസനത്തില്‍ (849 AD) ഈഴവര്‍ ബുദ്ധമത അനുയായികള്‍ ആയ കൃഷികാര്‍ ആയിരുന്നു എന്ന് പറയുന്നുണ്ട്.ബ്രാഹ്മണ ആധിപത്യം വേരുറപ്പിച്ചു കഴിഞ്ഞ ആ കാലഘട്ടത്തില്‍ ഈഴവര്ക്ക് മാത്രമേ ബ്രാഹ്മണര്‍ കൃഷിക്കായി ഭൂമി നല്കുചക ഉണ്ടായിരുന്നുള്ളൂ എന്ന് എഡ്ഗാര്‍ താഴ്സ്റ്ന്‍ വിശദീകരിക്കുന്നു.
3. കേരളത്തിലെ ജാതി വിഭാഗങ്ങളെ പറ്റി കുഞ്ചന്ന്മ്പ്യാര്‍ ഇപ്പ്രകാരം പറയുന്നു
“ വിപ്രനെന്നും, ക്ഷത്രിയനെന്നും വൈശ്യനെന്നും ശൂദ്രന്‍ എന്നും
തന്പുറത്ത് ബൌദ്ധനെന്നും പാണനെന്നും പറയനെന്നും
കല്പിതം ജാതിഭേടതിനന്ത്യമില്ല നിരൂപിച്ചാല്‍
ചാതുര്വ ര്ണ്യയ വ്യവസ്ഥക്ക് വെളിയില്‍ നിര്ത്തി യ ബൌദ്ധര്‍ ഈഴവര്‍ തന്നെ ആയിരുന്നു .
1705ല്‍ ജനിച്ചു 1770ല്‍ മരിച്ചു എന്ന് പറയപെടുന്ന കുഞ്ചന്‍ നമ്പ്യാരുടെ കാലത്തും ഈഴവരെ ബൌദ്ധര്‍ ആയി കണ്ടിരുന്നു എന്നത് ഇതില്‍ നിന്നും വ്യക്തമാണ്
4.എ.ഡി. പന്ത്രണ്ടാം ശതകം വരെ ഈഴവര്‍ എന്നത് ജാതിപേരല്ല എന്നും കൃഷിയും വൈദ്യവും കൊണ്ട് കുലമഹിമയും സ്ഥാനവും ഉണ്ടായിരുന്ന ബുദ്ധമതക്കാര്‍ ആയിരുന്നു എന്നും പ്രശസ്ത ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. ഇളംകുളം കുഞ്ഞന്‍ പിള്ള അഭിപ്രായപെട്ടിട്ടുണ്ട് .രാജ രാജ ചോളന്റെ തഞ്ചാവൂര്‍ ലിഖിതത്തിലും (985-1013) ഈഴവര്‍ തൊഴിലുമായി ബന്ധപെട്ട ജാതിപേര്‍ ആണെന്ന് പറയുന്നുണ്ട് .
5. ചേരന്‍ ചെങ്കുട്ടുവന്റെ കാലത് കേരളത്തിലെ പ്രബല മതമായിരുന്ന ബുദ്ധ മതം ബ്രാഹ്മണ മതത്തിന്റെ അധിനിവേശത്തിന്റെ ഫലം ആയി മുഖ്യധാരയില്‍ നിന്നും ഒഴിവക്കപെട്ടു.ബുദ്ധ മതത്തിന്റെ കീഴില്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ജന വിഭാഗം ആണ് പില്കാെലത്ത് ഈഴവര്‍ ആയി തീര്ന്ന്തെന്ന് ഡോ.പി.സി. അലെക്സാന്ടരും , കെ. ദാമോദരനും അഭിപ്രയപെടുന്നു .
6. ഈ വസ്തുത കുഞ്ഞികുട്ടന്‍ തമ്പുരാനും വ്യക്തമാക്കുന്നുണ്ട് .
“ ബുദ്ധ ജൈന മത യോഗ ശക്തിയാല്‍
സിദ്ധാരായിവിടുള്ള യോഗ്യരെ
ക്രുദ്ധറായി നിരസിചിതില്ല, വര്‍-
ക്കിധമോധ വഴിവേച്ചിനക്കിണാര്‍
സ്ഥാനയുക്തികലെരിഞ്ഞു വൈദ്യക
സ്ഥാനഗര്ക്ക് മലയാള ഫൂസുരര്‍
ജൈനവാഹട നിബദ്ധ വൈദ്യമേ
മാനമോട് നിജ ശാസ്ത്രമാക്കിനാര്‍ “
അഷ്ടാംഗഹൃദയം എഴുതിയ വാഗ്ഭടന്റെയും , അമരകോശം എഴുതിയ അമരസിംഹന്റെയും പാരമ്പര്യം ആണ് ഈഴവ സമൂഹത്തിനു ഉള്ളത് എന്ന് നിസ്സംശയം പറയാന്‍ കഴിയും .
ഞാന്‍ ഈ ലേഖനം എഴുതാന്‍ കാരണം ഇന്നലെ ഈഴവ/തിയ്യ ഗ്രൂപ്പില്‍ ഒരു സുഹൃത്തിന്റെ വാക്കുകള്‍ കേട്ടത് കൊണ്ടാണ് അതിപ്പ്രകാരം ആയിരുന്നു
“കുറച്ചു നാള്‍ ഗുരുവചനം മാത്രം പറഞ്ഞതാ ഇപ്പൊ അനുഭവിക്കുന്നത് “
ഫെസ് ബുക്ക് എന്ന ഇന്റര്നെതറ്റ് കൂട്ടായ്മയില്‍ വന്നതിനു ശേഷം , പല തരത്തിലുള്ള തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. വ്യക്തി ഹത്യയും, ഫേക്ക് ഐടികളിലൂടെ ഉള്ള അസഭ്യ വര്ഷതവും, ഭീഷണിയും ഒക്കെ.എന്നാല്‍ അതൊന്നും തരിമ്പും ഞാന്‍ കാര്യമാക്കിയിട്ടില്ല.
എന്നാല്‍ ഗുരുവിനെ പറ്റി ഇപ്പ്രകാരം പറയുന്ന ഒരു ഈഴവന്‍ .... വല്ലാത്ത ദുഃഖം തോന്നി... ഈഴവര്‍ ഇത്രയും അധപതിക്കുമോ?
ലോകത്തെ ഏറ്റവും ഭാഗ്യവാന്മാര്‍ ആയ സമുദായം ആണ് ഈഴവര്‍ . ക്രിസ്ത്യാനിക്ക് ചൂണ്ടികാണിക്കാന്‍ ക്രിസ്തു എന്നാ മഹാ ഗുരു മാത്രമേ ഉള്ളൂ, മുസ്ലിമിന് മുഹമ്മദും...
എന്നാല്‍ ഈഴവ ജനത യാത്ര തുടങ്ങുന്നത് ബുദ്ധനില്‍ നിന്നാണ് അത് സമ്പൂര്ണം് ആകുന്നതു ഗുരുദേവനിലും . രണ്ടു മഹാഗുരുക്കന്മാരുടെ മാര്ഗ്ഗം പിന്തുടരേണ്ട ഈഴവ സമൂഹത്തിലെ ചിലര്‍ ഗുരുദേവനെ തന്നെ തമ്സകരിക്കുമ്പോള്‍, അവര്ക്ക് പിന്തുണയുമായി മറ്റുള്ളവര്‍ വരുമ്പോള്‍, ശ്രീനാരായണീയര്‍ എന്ന് അറിയപെടുന്നതില്‍ പോലും വെറുപ്പ് പ്രകടിപ്പിക്കുന്നവര്‍ ഉള്ളപ്പോള്‍ , സ്വന്തം അസ്ഥിത്വം തിരിച്ചറിയാതെ പോകുന്ന ഒരു ജനത ആണോ ഈഴവര്‍ എന്ന് ന്യായമായും ഭയക്കേണ്ടി ഇരിക്കുന്നു .
No comments:
Post a Comment