കട്ടിലപൂവം വിനോദ്
ഇന്ന് കണ്ട ഒരു ഫേസ് ബുക്ക് കമന്റ് ആണ് ഈ പോസ്റ്റിന്റെ പ്രേരണ. അതിന് പ്രകാരം താലപ്പൊലി എന്നാൽ...
"പണ്ട് ബുദ്ധമതക്കാരുടെ തല വെട്ടിയെടുത്ത് താലത്തിൽ വച്ച് രാജാവിന് സമർപ്പിച്ചാൽ പണം ലഭിക്കുമായിരുന്നത്രേ. അങ്ങനെ തല കൊണ്ട് പോയി കൊണ്ട് പോയി അത് താലപ്പൊലിയായി !!
"ഈ കഥയുടെ പിന്നിൽ കളിച്ച ബുദ്ധി ആരുടെയാണെന്ന് അറിയണമെങ്കിൽ, ലോകത്തുള്ള കഥകളിൽ എവിടെയെങ്കിലും ഇങ്ങനെ ഒരു കഥയെ കുറിച്ച് പറയുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടി വരും. അങ്ങനെ അന്വേഷിച്ചന്വേഷിച്ചു ചെല്ലുമ്പോൾ എത്തിച്ചേരുക "യോഹന്നാന്റെ തല വെട്ടിയെടുത്ത് തളികയിൽ വച്ച് കൊടുത്ത സലോമിയുടെ കഥ പ്രതിപാദിക്കുന്ന മതഗ്രന്ഥത്തിലെക്കെത്തും. പിന്നെ താലപ്പോലിക്കഥയുടെ ഉറവിടം അന്വേഷിക്കേണ്ട കാര്യവുമില്ല.
അന്യനാട്ടുകാരുടെ താലപ്പൊലി കഥ ഇങ്ങനെ ആയപ്പോൾ "ഈ നാട്ടിലെ" കഥാകാരന്മാർക്ക് കുറയ്ക്കാൻ പറ്റുമോ? അവർ ഉണ്ടാക്കിയ കഥ അതിലും വിശേഷമാണ്..
"പ്രായപൂർത്തിയായ ദേശത്തെ പെണ്‍കുട്ടികളുടെ ഭംഗി ആസ്വദിക്കാനും, താളത്തിലെ ഇത്തിരി പോന്ന ദീപത്തിന്റെ വെളിച്ചത്തിൽ കാണുന്ന മുഖം നോക്കി ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കുവാനുമാനത്രേ താലപ്പൊലി ഉണ്ടായത്..!!"
ന്യായമായ ഒരു സംശയം ഈ കഥയിൽ എനിക്കുണ്ടാകുന്നുണ്ട്.. ഇത്തിരി പോന്ന വെട്ടത്തിൽ തന്നെ കണ്ടാലേ പെണ്ണുങ്ങളുടെ മുഖ സൌന്ദര്യം ആസ്വദിക്കാൻ സാധിക്കൂ? അതോ കേരളത്തിൽ സൂര്യൻ ഉദിക്കാറില്ലായിരുന്നൊ അന്നൊന്നും? അതോ പകൽ വെട്ടത്തിൽ കണ്ടാൽ സൌന്ദര്യം ആസ്വദിക്കാൻ സാധിക്കില്ലേ ആവോ ?
അതൊക്കെ പോട്ടെ ഹിന്ദുക്കൾ അറിഞ്ഞിരിക്കുവാനായി എന്താണ് താലപ്പൊലി, അതിന്റെ സങ്കൽപം എന്നുള്ളത് നോക്കാം.
ഒറ്റ വാചകത്തിൽ പറഞ്ഞാൽ "താലം കൊണ്ട് പൊലിക്കുക" അഥവാ ഐശ്വര്യം കൊണ്ട് വരുക എന്നുള്ളതാണ് ഇതിന്റെ പിന്നിലെ സങ്കൽപം.
ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച് ഭദ്രകാളീ ക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു പ്രധാന നേർച്ചയാണ് താലപ്പൊലി. കുളിച്ച് ശുഭ്ര വസ്ത്രങ്ങളും കേരളീയമായ അലങ്കാര വസ്തുക്കളും അണിഞ്ഞ സ്ത്രീകള്, മുഖ്യമായും ബാലികമാർ, ഓരോ താലത്തിൽ പൂവ്, പൂക്കുല അരി എന്നിവയോടൊപ്പം ഓരോ ചെറിയ വിളക്കും കത്തിച്ചു കയ്യിലേന്തി കൊണ്ട് അണിനിരന്ന് കുരവ, ആർപ്പ് വിളി, വാദ്യഘോഷം എനിവയോടു കൂടി ദേശത്തെ വലം വച്ച്, ക്ഷേത്രത്തെ ചുറ്റി ദേവിക്ക് സമർപ്പിച്ചു താലപ്പൊലി പൂർത്തിയാക്കുന്നു. മംഗളകരമായ ദാമ്പത്യത്തിന് വേണ്ടി നടത്തുന്ന വഴിപാടുമാണിത്. (ഇപ്പോൾ ഇത് കുറച്ചു കൂടി ജനകീയമായി, വിവാഹ പന്തലിലേക്ക് വധൂവരന്മാരെയും പൊതുവേദികളിലേക്ക് വിശിഷ്ടാഥിതികളെയും ആനയിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്)
/
ഈ വിശ്വാസപരമായ സങ്കല്പത്തെയാണ് ദുഷ്ടലാക്കോട് കൂടി ചില ഇതര മത കഥാകാരന്മാർ "തങ്ങൾക്കറിയാവുന്ന" യോഹന്നാന്റെയും സലോമിയുടെയും കഥ വക്രീകരിച്ചു ഹിന്ദു ക്ഷേത്ര ആരാധനയെ ആക്ഷേപിക്കുവാനും അപഹസിക്കുവാനും പുറപ്പെട്ടിരിക്കുന്നത്.
എന്തായാലും ഹൈന്ദവ ആചാരങ്ങളുടെ സങ്കല്പവും ചരിത്രവും ഒക്കെ അഹിന്ദുക്കളിൽ നിന്നും ഹിന്ദുക്കളായ ഹിന്ദു മതധ്വംസകരിൽ നിന്നുമൊക്കെ പഠിക്കേണ്ട ഗതികേട് യഥാർത്ഥ ഹിന്ദുവിന് എന്ന് തീരുമോ ആവോ?
നോട്ട്: മുകളിൽ പ്രതിപാദിച്ച രണ്ടു കഥകളിൽ നിന്നും മൂന്നാമത്തെ യഥാർത്ഥ സങ്കല്പത്തിൽ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ഹിന്ദുവിന് അധികാരം ഉണ്ടെന്നുള്ളതും ഒര്മിപ്പിക്കട്ടെ.

കൃസ്ത്യന് പാതിരിമാര് നടത്തിയ സാമൂഹ്യ മാറ്റം വിപ്ലവകരമാണ്. അവരെ നന്ദിയോടെ സ്മരിക്കാതെ മലയാളി അക്ഷരം പഠിക്കുന്നത് പോലും നന്ദികേടാണ്.ഈ ബ്ലോഗിൽ ഈഴവന്റെ ഇന്നത്തെ സാമൂഹ്യ ഉയർച്ചക്ക് കാരണക്കാരായ ക്രൈസ്തവ മിഷനറിമാരെ സ്മരിച്ചു കണ്ടില്ല .മദർ തെരേസയെ കുറിച്ച് ചില ധുരൂഹത പരത്തുക എന്ന ഉദ്ധേശത്തോടെ ഒരു ലേഖനം ക്രിസ്തുമതത്തെ അവമതിച്ചുള്ള ഏതോ തത്വചിന്തകയുടെ പ്രസ്താവന ഒക്കെ കാണാൻ സാധിച്ചു,അതുപോലെ മറ്റുചില ഒളിയമ്പുകളും , നല്ലത്. അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നതിനും 83 കൊല്ലം മുന്പ് 1805-ല് തെക്കന്തിരുവിതാംകൂറിലെ മൈലാടിയില് വേദമാണിക്യം എന്ന ദലിതന്ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ബന്ധുക്കളെ വിളിച്ചുകൂട്ടി അവരുടെ കുടിലില് സഭാരധാന തുടങ്ങിയതും തിരുവിതാംകൂറിലെ അയിത്തജാതിക്കാരുടെ ആരധനാസ്വാതന്ത്ര്യ വിളംബരമായിരുന്നു. പില്ക്കാലത്ത് നാടാരും ഈഴവരും ദലിതരോടൊപ്പം വേദമാണിക്യത്തിന്റെ പള്ളി ആരാധനയിലും പള്ളിക്കൂടത്തിലും പഠിച്ചിറങ്ങി പ്രബുധരായതാണ് മാറുമറക്കല് സമരത്തിനു വഴിതെളിച്ചത്. 1822-ല് ആരംഭിച്ച മാറുമറക്കല് സമരത്തില് 4 കൊല്ലത്തിനുശേഷം വൈകുണ്ഠസ്വാമികളും അണിചേരുക യുണ്ടായി. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാടാര് സ്ത്രീകള്ക്ക് മാറ് മറയ്ക്കുവാനുള്ള സ്വാതന്ത്ര്യം നേടിക്കൊണ്ട് 1859 –ല് മാറ് മറയ്ക്കല് സമരം വിജയകരമായി പൂര്ത്തിയാക്കുമ്പോള് ശ്രീനാരായണഗുരു കേവലം 4 വയസ്സ് പ്രായമുള്ള ബാലന് ആയിരുന്നു.
ReplyDeleteഈഴവ സമുധായക്കാർക്ക് ക്രിസ്ത്യൻ മിഷനറിമാർ മൂലം ലഭിച്ച നന്മയാണ് യഥാര്ത മൂലധനം.