Shyam Mohan Mullassery KannampulakkalTHIYYA / EZHAVA
ശങ്കരം കുമാരത്തെ കുഞ്ഞയ്യപ്പൻ തണ്ടാനെ ഒരിക്കൽ ചാവക്കാട് ഖണ്ഡത്തിൽ പെട്ട സാമൂതിരിയുടെ ഇഷ്ടക്കാരൻ ആയിരുന്ന ഒരു നായര് പ്രമാണി സദ്യക്ക് വിളിച്ചു .കുഞ്ഞയ്യപ്പൻ മുത്തപ്പൻ തന്റെ ആശ്രിതരോടും സുഹൃത്തുക്കളോടും ഒപ്പം ക്ഷണം സ്വീകരിച്ചു ഉണ്ണാൻ ചെന്നു.പക്ഷെ അവർണർ ആണെന്ന പേരില് ഇവർക്ക് സദ്യ വിളംബാൻ നായന്മാർ കൂട്ടാക്കിയില്ല .പകരം അതിനായി ചില മുസ്ലിം സമുദായക്കാരെ ഏർപാടാക്കി .ഈ അനീതിയിൽ പ്രതിഷേധിച്ച ചങ്ങരം കുമാരത്ത് കുഞ്ഞയ്യപ്പൻ അവിടെ വെച്ച് നായർ പ്രമാനിയുമായി വാക് തർക്കത്തിൽ ഏർപ്പെട്ടു .ഇറങ്ങിപ്പോരുകയും ചെയ്തു .ഈ പക മനസീൽ വെച്ച നായര് പ്രമാണി ശങ്കരം കുമാരത്ത് തറവാട്ടുവക ആയുള്ള 2 5 0 പറ നെല്ല് വിതയ്ക്കാവുന്ന നിലം ബലമായി കൈവശപെടുത്തി ഉഴുതു മറിച്ചു .
ഇതിൽ രോഷം കൊണ്ട കുഞ്ഞയ്യപ്പൻ സ്ഥലത്തെ തഹസിൽദാരെ ചെന്ന് കണ്ടു.അന്നൊക്കെ മലബാറിലെ തഹസിൽദർക്കു മാജിസ്ട്രടിന്റെ അധികാരം കൂടെ ഉണ്ടായിരുന്നു.ഒരു കേളു നമ്പിയാർ ആയിരുന്നു അന്നത്തെ തഹസിൽദാർ.സവര്ണൻ ആയ കേളു നമ്പ്യാർ നായര് നടപടിക് തയ്യാറായില്ല.അപ്പോൾ കുഞ്ഞപ്പാൻ തഹസില്ടരെ ഭീഷണിപെടുത്തി ,താൻ സ്ഥലത്തെ സബ് കളക്ടർ ആയ ആയ സായിപ്പിനെ ചെന്ന് കണ്ടു പരാതി ബോധിപ്പിക്കും എന്ന് ..വേറെ വഴി ഇല്ലാതെ കേളു നമ്പ്യാർ വഴങ്ങി .അങ്ങനെ നായര് പ്രമാണി വസ്തുവകകൾ ചങ്ങരം കുമാരത്തെ കുഞ്ഞയ്യപ്പനു മടക്കി നൽകി .രമ്യതയിൽ എത്താനായി കുഞ്ഞയ്യപനെയും സഹോദരന ശങ്കരനെയും അവരുടെ മക്കൾ ആയ ചങ്ങരം കുമാരത്ത് പറകുട്ടി ,ചങ്ങരം കുമാരത്ത് ഉണ്ണിട്ടിരി എന്നിവരെയും സ്വഭവനതിലെക്കു വിളിച്ചു വരുത്തി വിഭവ സമൃദ്ധം ആയ സദ്യ നല്കി .പോരാൻ നേരം ഈരണ്ടു ഓണപ്പുടവയും ആൾ വീതം സമ്മാനിക്കുകയുണ്ടായി .അന്ന് നായര് പ്രമാണി പറഞ്ഞ വാക്കുകൾ "കുഞ്ഞയ്യപനെ ഞാൻ വെണ്ണ കൊണ്ട് എറിഞ്ഞു .പക്ഷെ കുഞ്ഞയ്യ്പ്പൻ എന്നെ കല്ല് കൊണ്ടാണ് എറിഞ്ഞത് "
സ്ഥലത്തെ നായർ പ്രമാണി മാരിൽ നിന്ന് ചങ്ങരംകുമാരത്തെ തിയ്യർക്കു ഉണ്ടായ ഉപദ്രവങ്ങൾ അത് കൊണ്ടും തീർനില്ല .കുഞ്ഞയ്യപനും ജ്യേഷ്ടൻ ശങ്കരനും അടുത്തടുത്ത ദിവസങ്ങളിൽ ആണ് അന്തരിച്ചത് .കാരണവന്മാർ മരിക്കുമ്പോൾ മക്കളൊക്കെ ആ അവസരത്തിൽ നന്നേ ചെറുപ്പം ആയിരുന്നു.ഈ തക്കം നോക്കി സ്ഥലത്തെ ഒരു നായർ ജന്മി ചങ്ങരംകുമാരത് തറവാട്ടുകാരുടെ പടിഞ്ഞാറെ വലിയ പുര (ഇത്ര വലിയ ഗംഭീരമായ ഒരു കെട്ടിടം ആ പ്രദേശത്തെ മറ്റു തിയ്യർക്കു ആര്ക്കും തന്നെ ഉണ്ടായിരുന്നില്ലത്രേ )തനിക്കു വിട്ടു കിട്ടണം എന്ന് നിർബന്ധപൂർവം ആവശ്യപെട്ടു.ഇല്ലാത്ത പക്ഷം മരിച്ച കാരണവന്മാരുടെ കർമങ്ങൾ ചെയ്യാൻ അനുവദിക്കില്ല എന്ന് കട്ടായം പറഞ്ഞു.ആ കുട്ടികളുടെ ഭാഗ്യത്തിന് പ്രസ്തുത നായർ പ്രമാണിയുടെ ബദ്ധ വിരോധി ആയ മറ്റൊരു നായർ പ്രമാണി ചങ്ങരം കുമാരതു കാരെ സഹായിക്കാം എന്ന് ഏറ്റു .അങ്ങനെ പടിഞ്ഞാറെ വലിയ പുര വിട്ടു കൊടുകേണ്ടി വന്നില്ല എന്ന് മാത്രമല്ല ,മരിച്ചവരുടെ അടിയന്തിരം കഴിക്കാനും സാധിച്ചു.
മുകളില പറഞ്ഞ സംഭവങ്ങൾ ഒക്കെ നടന്നത് ബ്രിട്ടീഷ് ഭരണം മലബാറിൽ വന്ന സമയത്താണ് .ആ കണക്കിന് അതിനു മുന്പുള്ള സാമൂതിരി വാഴ്ച കാലത്ത് സംവരണ പ്രമാണിമാരിൽ നിന്ന് അവർണർ ഏറ്റു വാങ്ങിയ അവഗണന എത്ര മാത്രം ആയിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ .സ്ഥിതി സമത്വം നല്കിയ ബ്രിട്ടീഷ് ഭരണത്തോടുള്ള ആദരവു കൊണ്ടായിരിക്കാം പ്രമുഖ ശ്രീ നാരായണീയൻ ആയ ചങ്ങരം കുമാരതു കൃഷ്ണൻ വക്കീൽ ഒരു ബ്രിട്ടീഷ് ആരാധകൻ ആയി മാറിയത്.

No comments:
Post a Comment