സജീവ് കൃഷ്ണന്‍ (കേരളകൗമുദി)
ശ്രീകൃഷ്ണനും ശ്രീരാമനും മനുഷ്യർക്കിടയിൽ വന്ന് ജന്മമെടുത്തുവെന്ന് വിശ്വസിക്കുന്നവരാണ് ലോകഹിന്ദുക്കൾ. അവരെ ദൈവമായി കരുതുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല. യേശുക്രിസ്തു മനുഷ്യപുത്രനായി ജന്മമെടുത്തു. പിന്നെ ദൈവമായി ആരാധിക്കപ്പെട്ടു. മുഹമ്മദ് നബിക്കും മനുഷ്യ ജന്മമാണ് ഉണ്ടായിരുന്നത്. ബുദ്ധനെ ദൈവമായി ആരാധിക്കുന്നു. ഇതുപോലെ തന്നെയാണ് വലിയ വിഭാഗം ജനം ശ്രീനാരായണഗുരുവിനെ ആരാധിക്കുന്നത്. ദൈവമാണോ എന്ന് ഏതെങ്കിലും കോടതി അവരോട് ചോദിച്ചാൽ ദൈവത്തിനും മുകളിലാണ് ഗുരു എന്നവർ പറയും. ദൈവത്തിനുപോലും നിസഹായനായി നിൽക്കേണ്ടിവന്ന ഘട്ടത്തിലാണ് ഗുരു അവതരിച്ചതും ഒരു ജനതയുടെ ഹൃദയാകാശത്ത് ദൈവത്തിലുപരിയായി പ്രതിഷ്ഠിക്കപ്പെട്ടതും. തിരുവിതാംകൂർ രാജ്യം അന്ന് കോടതിവ്യവഹാരങ്ങളിൽനിന്ന് ഗുരുവിനെ ഒഴിവാക്കിയിരുന്നു. അത് സ്വതന്ത്ര ഇന്ത്യയിലെ ഉന്നത നീതിപീഠത്തിനും ബാധകമാക്കണം. ഗുരുവിനെക്കുറിച്ച് എന്തെങ്കിലും സംശയമുളളവർ നീതിപീഠത്തിൽ ഇരിപ്പുണ്ടെങ്കിൽ ഇറങ്ങിവരണം. ശിവഗിരിയിലേക്ക്... പിന്നെ സംശയമുണ്ടാകാത്തവിധം അറിവിന്റെ ആ മഹാസാഗരത്തെ അടുത്തറിയാം.
No comments:
Post a Comment