Lalu Natarajan
ഈഴവന്‍ ജോക്കറുടെ കരണ ക്കുറ്റിക്കു സവര്‍ണന്‍ നായകന്‍ അടിക്കാത്ത ഏതെങ്കിലും മലയാളം കോമഡി ഉണ്ടോ ? അത് കാശ് കൊടുത്ത് കണ്ടു ചിരിക്കാത്ത ഏതെങ്കിലും ഈഴവര്‍ ഉണ്ടോ ? അത് കണ്ടു പിറകില്‍ നിന്ന് ചിരിക്കുന്ന സവര്‍ണരെ നിങ്ങള്‍ കാണുന്നില്ല..
കൊമഡി ഷോവില്‍ first കിട്ടെണ്ടിയിരുന്നതു VIP ആയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് തമാശകള്‍. അസീസും, കൂട്ടരും.. നെല്‍സണ് ആണ് പക്ഷെ കിട്ടിയത് . നെല്‍സണ്‍ന്‍റെ കൊമഡി പൊതുവേ കക്കൂസിനെ ചുറ്റിപറ്റി ഉള്ളവ ആയിരിക്കും.. ശ്രദ്ധിച്ചിട്ടുണ്ടോ ? സാധാരണ ആള്‍ക്കാര്‍ പറയാന്‍ മടിക്കുന്നവ നെല്‍സണ്‍ വച്ച് കാച്ചും.. അത് കേട്ട് വേറെ ഒന്നും ചെയ്യാന്‍ പറ്റാതെ ചിരിച്ചു പോവുന്ന അവസ്ഥ ആയിരുന്നു.. അവര്‍ക്ക് first കൊടുത്തതിനു പിന്നില്‍ എന്തോ കളി ഉണ്ട്. ഒരു ഷോവില്‍ നെല്‍സണ്‍ ജഗദീഷിനെ ജഗദീശ്വരാ എന്ന് വിളിച്ചു. തറ കോമഡി സ്കിറ്റിനു ജഗദീഷ് കൊടുത്തത് ഫുള്‍ മാര്‍ക്ക്.ഓര്‍മ്മയുണ്ടോ ?
നെല്‍സനെ പിന്നീടു സ്പാനിഷ് മസാലയില്‍ കണ്ടു.. ദിലീപിന് ഷൈന്‍ ചെയ്യാന്‍ പാകത്തില്‍ മണ്ടത്തരങ്ങള്‍ എഴുന്നെള്ളിക്കുക ആണ് ജോലി. ദിലീപ് അങ്ങനെ സകലകലാവല്ലഭന്‍ ആയി സര്വഗുന സമ്പന്നന്‍ ആയി ഷൈന്‍ ചെയ്യുമ്പോള്‍ പുള്ളിക്ക് കരണത്ത് അടിക്കാന്‍ ഉള്ള അസിസട്ന്റ്റ് ആയി നെല്‍സണ്‍.
ഇത്തരം നാണംകെട്ട റോളുകള്‍ ചെയ്യാന്‍ മടിക്കാത്ത ജോക്കര്‍മാരെ സവര്‍ണ നായകന്മാര്‍ കൂടെ കൊണ്ട് നടക്കും. സ്വന്തം മൂല്യം വര്‍ധിപ്പിക്കാനും ഡയലോഗുകള്‍ പറയാന്‍ ഏണി വച്ച് കൊടുക്കാനും. ഉദാഹരണം ഹരിശ്രീ അശോകന്‍, സലിം കുമാര്‍, ഇന്ദ്രന്‍സ്, ശ്രീനിവാസന്‍ ... അവര്‍ണ നായകന്‍ സവര്‍ണ ജോക്കര്‍ന്‍റെ കരണകുറ്റിക്കു അടിക്കുന്ന ഏതെങ്കിലും രംഗം ഓര്‍മ്മയുണ്ടോ ?
മലയാളം എന്നല്ല മിക്ക ഇന്ത്യന്‍ സിനിമകളും ഇങ്ങനെ ആണ്. വെളുത്ത തൊലിയും സുന്ദരമുഖവും ഉള്ള സര്‍വഗുണ സമ്പന്നന്‍ ആയ പൂവന്‍പഴം സവര്‍ണ നായകന്‍. കറുത്ത തൊലിയും ഭീകര മുഖവും ഉള്ള അവര്‍ണ വില്ലന്‍. കുടവണ്ടി നായകന്‍ 8 പായ്ക്ക് വില്ലനെ ഇടിച്ചു തെറിപ്പിക്കും.. വില്ലന്‍ ഇടിച്ചാല്‍ ഭിത്തിയില്‍. നായകന്‍ ഇടിച്ചാല്‍ വില്ലന്റെ വേദനിക്കുന മുഖം.. (പ്രേംനസീര്‍ ആയിരുന്നു സ്റ്റണ്ടില്‍ ഏറ്റവും കഷ്ടം..
ഇനി ജോക്കര്‍മാരോ ? കണ്ടാല്‍ തന്നെ ചിരിച്ചു പോവുന്ന കുറെ അധ:കൃതര്‍. അവരുടെ കരണ കുറ്റിക്കു അടിക്കുന്നത് സവര്‍ണ നായകന്‍റെ വിനോദം. അതിനു ജോക്കര്‍ വല്ലതും ഒക്കെ ചെയ്തു കൂട്ടുകയും ചെയ്യും. പിന്നെ അസംബധം പറയുക. നായകന്‍ കുണ്ടിക്ക് ചവിട്ടുക, സ്ത്രീകളോട് ഞരമ്പുരോഗികളെ പോലെ സംസാരിക്കുക.. ഇതൊക്കെ ആണ് ജോക്കരുടെ വേഷങ്ങള്‍...
അതിസുന്ദരനായ ദേവനു കിട്ടുന്നത് വില്ലന്‍ വേഷങ്ങള്‍. ക്ലാസ്സിക് സുന്ദരി ആയ മൈഥിലിക്ക് കിട്ടുന്നത് തറ വേഷങ്ങള്‍.. കാരണം രണ്ടും ഈഴവര്‍ ആണ്.. ഒരു പരിധിക്കു മേല്‍ വളരുന്നത് സവര്‍ണനു സഹിക്കാന്‍ പറ്റില്ല. താഴെ നിന്ന് എന്റെ ആട്ടും തുപ്പും കൊണ്ടോള് എന്നാണ് സവര്‍ണ മലയാളം സിനിമ ലോബിയുടെ മട്ട്..
പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, ദിലീപ്, ജയറാം, സുരേഷ് ഗോപി, കല്പന, മണിയന്‍ പിള്ള, MG ശ്രീകുമാര്‍ തുടങ്ങിയ ഒരു നായര്‍ ലോബ്ബി ആണ് മലയാളം സിനിമ നിയന്ത്രിക്കുന്നത്. അവരുടെ ഇഷ്ടങ്ങളും മൂല്യങ്ങളും ഒക്കെ ആണ് സിനിമകളില്‍ കാണുന്നത്..
സായിപ്പിനെ വരെ ഈ സവര്‍ണ നായകര്‍ സിനിമയില്‍ പുല്ലു പോലെ ഡീല്‍ ചെയ്യും. സായിപ്പും മദാമ്മയും ഒക്കെ ഇവരുടെ ഡയലോഗ് കേട്ട് അന്തം വിട്ടു നില്‍കുന്ന വിഷ്വല്‍സ് കാണിക്കും. രത്നം വാങ്ങാന്‍ വരുന്ന സായിപ്പിനെ വെള്ളക്കൂരാന്‍ എന്നൊക്കെ നായകന്‍ വിളിച്ചു കളയും. സ്പാനിഷ് മസാല ശ്രദ്ധിക്കുക. ബിജു മേനോന്‍ ഒരു സായിപ്പിനെ നിയന്ത്രിക്കുന്ന സീനുകള്‍ ഉണ്ട്.. അല്ലെങ്കില്‍ ദിലീപിന്റെ ഗ്ലാമര്‍ പ്രകടനം കണ്ടു കണ്ണ് മഞ്ഞളിക്കുന്ന സായിപ്പും മദാമ്മയും.. ഇതൊക്കെ ആണ് സവര്‍ണന്റെ ധാരണ.. സിനിമയിലേ ഇതൊക്കെ നടക്കൂ..
മറ്റൊരു സവര്‍ണ തീം ആണ് നായകനും നായികയും തമ്മില്‍ ഉള്ള പ്രേമഗനങ്ങള്‍. ഏകാന്തമായ പ്രകൃതിരമണീയമായ ലൊക്കേഷന്‍. സുന്ദരിയും സുന്ദരനും.. നായികയെ പൂവ് പോലെ കൈകാര്യം ചെയ്യുന്ന നായകന്‍.. പ്രേമം പ്രേസ്ഖകന്റെ ഉള്ളിലും നിറയും.. എന്നാ പിന്നെ നമുക്കും ഇതൊക്കെ ശരിക്കും ചെയ്യാം എന്ന് ധരിച്ചു കുന്നിന്‍ പുറത്തു പോവുന്ന കമിതാക്കള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത് താമസിച്ചു ആവും..
നായകനും നായികയ്ക്കും അങ്ങനെ ഒക്കെ അഭിനയിക്കുന്നതിനു കാശ് കിട്ടും.. പ്രേക്ഷകര്‍ അത് കണ്ടു വിജ്രുംഭിച്ചു കുന്നും പുറത്തു പോയാല്‍ പട്ടി, പുഴു, ഉറുമ്പ് തുടങ്ങി പഴുതാരയും പാമ്പും അപ്പിയും വരെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യം തിരിച്ചു അറിയും..
Indrans, Harisree Asokan and Salimkumar are good Actors. They play both Comedians role and Character roles as well. Salimkumar won the National award for the Best Actor in 2010 and the Great Actor, Director and Script Writer Sreenivasan won the National award in 1999 for the best film on other social issues. Devan is one of the handsome Villains in Indian movies. All these men are respectable persons in Malayalam film industry. I also remember the Great Acotor Padma Shri Thilakan who acted as Fathers role in numerous Malayalam movies.
ReplyDeletevalare sheriyaaya kaaryangal thanne
ReplyDelete