Gaanan Uppungal (അല്പം ചരിത്രം)
ചാതുർവർണ്ണ്യത്തിന്റെയും ജാതിയുടെയും പേരിൽ വൈദികരും ഭരണകർത്താക്കളും ചേർന്ന് ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിച്ചും ചൂഷണം ചെയ്തും അജ്ഞതയിൽ തള്ളിയിട്ടും നടന്നിരുന്ന ഒരു ഭരണവ്യവസ്ഥ ഉണ്ടായിരുന്നത് ചരിത്ര വസ്തുതയാണ്. അതിനുശേഷം നീണ്ടകാലത്തെ വിദേശാധിപത്യത്തിന്റെ ഫലമായി ആത്മീയമായും സാമൂഹികമായും വളരെയധികം പിന്നിലായിരിക്കുന്നത് ഇന്നത്തെ ഭാരതത്തിലെ ‘ഹിന്ദുക്കൾ‘ എന്നു പറയുന്ന അതേ ജനവിഭാഗം തന്നെയാണ്. വിദേശരാജ്യങ്ങളുമായി ഭാരതത്തിന് കച്ചവടബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു മതത്തിന്റെ അധിനിവേശം ആദ്യമായുണ്ടാകുന്നത് 7-ആം നൂറ്റാണ്ടിൽ ഇസ്ലാം മതത്തിന്റെ വരവോടെയാണ്. അവർ കേരളത്തിൽ വന്ന് കച്ചവടം ചെയ്യുകയും, ഇവിടത്തെ സ്ത്രീകളെ വിവാഹം കഴിക്കുകയും, അടുത്ത ബന്ധുക്കളെ മതം മാറ്റുകയും ചെയ്തു. നമ്മുടെ രാജാക്കന്മാർ അവർക്ക് പള്ളി പണിതുകൊടുക്കുകയും, അങ്ങിനെ നിരുപദ്രവമായ രീതിയിൽ ഇസ്ലാമിൽ ‘മാപ്പിള’മാർ എന്ന നാമധേയത്തൊടുകൂടി ഒരു സമൂഹം മലബാർ ഭാഗത്ത് വളർന്നു വരികയും ചെയ്തു. 8-ആം നൂറ്റാണ്ടിൽ മുഹമ്മദ് ബിൻ ഖാസിം ‘സിന്ധ്’ (ഇപ്പോൾ പാകിസ്ഥാനിൽ) പിടിച്ചെടുത്തുകൊണ്ടാണ് ആദ്യമായി അധികാരം സ്ഥാപിക്കുന്ന അധിനിവേശത്തിന് തുടക്കമിട്ടത്. 10-ആം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നിയും, 12-ആം നൂറ്റാണ്ടിൽ മുഹമ്മദ് ഗോറിയും ആടക്കമുള്ളവരുടെ നിരവധി ആക്രമണത്തിന് ഭാരതം സാക്ഷിയായി. 16-ആം നൂറ്റാണ്ടിൽ (1526ൽ) ഡൽഹി പിടിച്ചടക്കിക്കൊണ്ട് ബാബർ മുഗൾ സാമ്രാജ്യത്തിന്റെ തറക്കല്ലിട്ടു. (ഇത് വടക്കുനിന്നുള്ള ആക്രമണം).
1498ൽ വാസ്കോഡഗാമ കോഴിക്കോട് എത്തുകയും, സാമൂതിരിയുമായുള്ള ഉടമ്പടിപ്രകാരം കച്ചവടത്തിനായി സ്ഥലം കൊടുക്കുകയും ചെയ്തു. ഭാരതീയന്റെ ക്ഷമയെ ചൂഷണം ചെയ്ത് 1510 ൽ ഗോവ പിടിച്ചടക്കുകയും അവിടെ ആധിപത്യമുറപ്പിക്കുകയും ചെയ്തു. 17-ആം നൂറ്റാണ്ടിൽ ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയിൽ കോളനികൾ സ്ഥാപിച്ചു. അതിനുശേഷം 1608ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുകയും, 1615ൽ ഈസ്റ്റ് ഇന്ത്യ കമ്പനി പ്രവർത്തിക്കാൻ മുഗൾ രാജാവായ ജഹാംഗീർ അനുമതി നൽകുകയും ചെയ്തു. ഇന്ത്യയിൽ മുഴുവൻ കമ്പനി തുടങ്ങി അധികാരം കയ്യിലൊതുക്കി. 1777ൽ മറാത്താ യുദ്ധത്തിൽ തന്ത്രപൂർവ്വം ബ്രിട്ടീഷുകാർ പങ്കെടുത്തതു മുതൽ പിന്നീട് എല്ലാ സാമ്രാജ്യങ്ങളും അവരുടെ അധീനതയിലായി.
12 നൂറ്റാണ്ടിന്റെ വിദേശാധിപത്യം കൊണ്ട് ലോകത്തിലെ പ്രബലമായ രണ്ടു മതങ്ങൾക്ക് വളരാനുള്ള നല്ല വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുകയായിരുന്നു ഒരെതിർപ്പും പ്രകടിപ്പിക്കാതെ ഇവിടത്തെ ജനങ്ങൾ ചെയ്തുകൊണ്ടിരുന്നത്. ഈ വിദേശാധിപത്യത്തിനിടയിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം ഒറ്റപ്പെട്ട ഹിന്ദു മഹാരാജാക്കന്മാർ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെ. എങ്കിലും ചരിത്രം എടുത്തുനോക്കിയാൽ കാണുന്നത്, ‘സവർണ്ണരാജാക്കന്മാർ‘ കൊണ്ടാടിയിരുന്ന ചാതുർവർണ്ണ്യവും ജാതിവ്യവസ്ഥയും മൂലം അവർണ്ണ വിഭാഗങ്ങൾ അനുഭവിച്ചിരുന്ന ദുരിതങ്ങളെക്കുറിച്ചു മാത്രമാണ്. കൂടാതെ, വിദേശാധിപത്യങ്ങൾ ഭാരതത്തിൽ ചെയ്ത ക്രൂരതകളെ മറയ്ക്കാനായി നേട്ടങ്ങളുടെ ചരിത്രങ്ങൾ എത്രവേണമെങ്കിലും ലഭ്യവുമാണ്.

No comments:
Post a Comment