by Arun S Ambalathinkal
കേരളത്തിൽ ബ്രാഹ്മണ കുടിയേറ്റം വ്യാപകമായത് 7-8 നൂറ്റാണ്ടുകളിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു . ഷിമോഗ- ശിവമോഗ കാനറ ഭാഗത്ത് ഉണ്ടായിരുന്ന ബ്രാഹ്മണർ ആന്നു കേരളത്തിൽ കുടിയേറിയതെന്നു പൊതുവെ വിശ്വസിക്കുന്നു നർമദ കൃഷ്ണ കാവേരി നദീ തടങ്ങളിൽ നിന്നും ആണെന്നും പറയപ്പെടുന്നുണ്ട് .കേരളത്തിൽ ബ്രാഹ്മണർ ആദ്യമായി കുടിയേറിയത് ചിറക്കൽ ഉള്ള ചെല്ലൂർ ആണെന്ന് വിശ്വസിക്കുന്നു .കേരളത്തിൽ വടക്കൻ തീര പ്രദേശങ്ങളിൽ എത്തിച്ചേര്ന്നു പരശുരാമ കഥയുടെ ബലത്തിൽ ഇവിടെ സാമൂഹിയ ജീവിതത്തിൽ വൻതോതിൽ സ്വാദീനം ചെലുത്തിയ ബ്രാഹ്മണർ ആണു ഇവിടുത്തെ ഹിന്ദുമതം വ്യാപിക്കുന്നതിനുള്ള പ്രദാന പ്രചോദനം .
ബ്രാഹ്മണർ തങ്ങളുടെതായ പരശുരാമ കഥയും ബ്രഹ്മഹത്യ പാപവും ബ്രാഹ്മണ ശ്രേഷ്ടതയും ഒക്കെ പറഞ്ഞു കേരളത്തിലെ ഭരണാധികാരികളെ കൈയിൽ എടുത്തു . ഭരണാധികാരികളുടെ കൊള്ളരുതായ്മകൾ ന്യായീകരിക്കാൻ ബ്രാഹ്മണർ മുൻകൈയെടുത്തു . അവർ നടത്തിയ അദികാര വടം വലിയും യുദ്ധങ്ങളും കൊള്ളരുതായ്മകളും ബ്രാഹ്മണരാൽ ന്യയീകരികപ്പെട്ടു . സ്വാഭാവീകമായും നാടുവാഴികൾ നന്ദി സൂചകമായി ബ്രാഹ്മണർക്ക് വേണ്ട പൂർണ പിന്തുണ തിരിച്ചും നല്കി . കുടിലതകൾ നിറഞ്ഞ ഷത്രിയ ബോധം നാടുവഴികളിൽ നിറച്ചു. ബ്രാഹ്മണർക്ക് പശുവിനെയും ഭൂമിയും ദാനം ചെയ്യുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചു .
പൊതുവെ ആദ്യ കാലങ്ങളിൽ ചെറിയ അമ്പലങ്ങളോട് ചേർന്ന് ജീവിച്ചിരുന്ന ബ്രാഹ്മണർ സ്വന്തം നിയമ സംഹിതകൾ ബ്രാഹ്മണര്ക്ക് വേണ്ടി മാത്രം ഉണ്ടാക്കി എടുക്കുന്നതിൽ വിജയിച്ചു . ക്ഷേത്രവും സ്വത്തുക്കളും രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യം എന്നപോലെ സ്വതത്രം ആയി മാറി. അമ്പലങ്ങളിൽ നടന്നിരുന്ന തോന്നിയ വാസങ്ങൾ ചോദ്യം ചെയ്യപ്പെടതിരിക്കാനായി ഐതിഹ്യങ്ങൾ കുറെ ഉണ്ടാക്കി എടുക്കുന്നതിൽ വിജയിച്ചു
ബ്രാഹ്മണരുടെ തന്ത്രങ്ങൾ ബുദ്ധ ജൈന ആദിമ ദ്രാവിഡ മതങ്ങൾ ക്ഷയിക്കുവാൻ ഇട വരുത്തി . ഇതിനു എതിര്പ്പ് പ്രകടിപ്പിച്ചവരെ ഹീന ജാതിക്കാരായി തരം താഴ്ത്തി . നമ്പൂതിരിമാരുടെ കൂടെ നിന്നവരെ ശൂദ്ര ജാതിക്കാരയും വേർതിരിച്ചു . നമ്പൂതിരിമാർ രാജാക്കന്മാരുടെ സഹായത്തോടു കൂടി ഇവിടുത്തെ സാമൂഹിക വ്യവസ്ഥിതി ചാതുർവർണ്യം അനുസൃതമാക്കി .
കേരളത്തിൽ 8-9 നൂറ്റാണ്ടിൽ ഹിന്ദുമതം സാർവത്രികം ആയപ്പോൾ ബുദ്ധ വിഹാരങ്ങളും ബുദ്ധ മടങ്ങളും ഹൈന്ദവ വല്ക്കരിക്കപ്പെട്ടു . ബുദ്ധ കേന്ദ്രങ്ങളിൽ പൂജ ചെയ്തു കൊണ്ടിരുന്ന നംബൂക ധീരന്മാർ തന്നെ സ്വാഭാവികമായും ഹൈന്ദവ ക്ഷേത്രങ്ങളിൽ പൂജാദി കർമങ്ങൾ ചെയ്യുവാനായി നിയോഗിക്കപ്പെട്ടു . ഇവർ ആന്നു പിന്നീടു നമ്പൂതിരിമാർ ആയി മാറുന്നത് .
ബ്രാഹ്മണർ ഇവിടെ എത്തിയപ്പോ സാമൂഹികമായി ഉയർന്നു നിന്നിരുന്ന നംബൂക ധീരന്മാരോട് ചേരുകയും നമ്പൂതിരിമാർ ആയി മാറുകയും ചെയ്തു . ഇത് സാമൂഹികമായി കൂടുതൽ സ്വീകാര്യത കിട്ടാൻ വേണ്ടി ആവണം ചെയ്തിരിക്കുക . അത് കുടാതെ ബുദ്ധമതം നശിച്ചപ്പോൾ ആരധനക്കായി മറ്റുള്ളവർക്ക് തങ്ങളെ ആശ്രയിക്കാനും അതിന്റെ മറവിൽ കുടുതൽ സ്വീകാര്യത നേടുവാനും വേണ്ടി ചെയ്ത ഒരു കുടിലത ആയി ആ കുടിചെരലിനെ കാണേണ്ടതായിട്ടുണ്ട് . സ്വാഭാവികമായും നംബൂക ധീരന്മാർ കൂടെ നിന്നാൽ ചോദ്യം ചെയ്യപ്പെടെണ്ടി വരുകയില്ലന്നു ബ്രാഹ്മണർ മനസിലാക്കിയിരിക്കണം ബ്രാഹ്മണർ നംബൂക പദവി പിടിച്ചു പറ്റിയത് .
കേരളത്തിലെ ബ്രാഹ്മണന്മാരുടേതുപോലുള്ള-നമ്പൂതിരിമാരുടെ ആചാരരീതിയുള്ള മറ്റു ബ്രാഹ്മണർ ലോകത്തെവിടെയും ഇല്ല. മാത്രവുമല്ല നമ്പൂതിരിമാർ പുറത്തു നിന്ന് വന്ന ബ്രാഹ്മണർ മാത്രം ആയിരുന്നെങ്കിൽ അവർക്ക് ഏതു ദേശത്തു നിന്ന് വന്നുവോ ആ ഭാഷ ഉണ്ടായിരിക്കേണ്ടതാണ് . ശ്രിലങ്ക പാലി പറയുന്ന ബ്രാഹ്മണർക്കും കൊങ്കിണി ബ്രാഹ്മണർക്കും മണിപൂരി ബ്രാഹ്മണർക്ക് പോലും സ്വന്താമായി അവർ എവിടുന്നു വന്നോ അവിടുത്തെ ഭാഷയുടെ ഐഡന്റിറ്റി കാത്തു സൂക്ഷിക്കുന്നവർ ആന്നു . കേരളത്തിൽ ഉണ്ടായിരുന്ന തമിൽ ബ്രാഹ്മണർ വേറൊരു ഉദാഹരണം അന്ന് .
ബ്രാഹ്മണർക്കെല്ലാം ബാധകമായ ധർമ്മശാസ്ത്രവിധികളിൽ നിന്നു വ്യത്യസ്തമായും, പലപ്പോഴും അതിനുകടകവിരുദ്ധമായും വിശേഷമായ ആചാരക്രമങ്ങളും അനുഷ്ഠാനങ്ങളും നമ്പൂതിരിമാർ സ്വീകരിച്ചു. 64 വിശേഷാചാരങ്ങളെ ചരിത്രകാരന്മാർ അനാചാരങ്ങൾ എന്നു വിളിക്കുന്നത് മറ്റുള്ള ബ്രാഹ്മണർക്കിടയിൽ നിലവിലില്ലാത്തതിനാലാണ്.
കേരളത്തിലെ നമ്പൂതിരിമാരുടെ ഉത്ഭവത്തെക്കുറിച്ച് സ്കന്ദപുരാണത്തിൽ പരാമർശിക്കുന്നത്, പരശുരാമന്റെ ക്ഷണം സ്വീകരിച്ച് മറ്റ് ദേശങ്ങളിലെ ബ്രാഹ്മണർ കേരളത്തിലേക്ക് കുടിയേറുവാൻ വിസമ്മതിച്ചതിനേത്തുടർന്ന് അദ്ദേഹം തത്പരരായ തദ്‌ദേശീയ മുക്കുവരെ ചൂണ്ട നൂലിൽ നിന്ന് പൂണൂൽ നിർമ്മിച്ച് ബ്രാഹ്മണരാക്കി അവരോധിച്ചു എന്നാണ്
നാട്ടു രാജാക്കന്മാരെ അസാന്മാര്‍ഗ്ഗികജീവിതചര്യകളുടെ മോഹവലയത്തില്‍ വീഴ്ത്തിയും , സ്ത്രീയെ വെറും ഉപഭോഗ വസ്തുവാക്കിയും , വേശ്യ വൃത്തി ഭക്തിയുടെ കുലിന മാര്‍ഗ്ഗമാണെന്ന് കഥകളുണ്ടാക്കിയും, ബ്രാഹ്മണ്യം കേരള ജനതയെ സംസ്കൃത ഭാഷയുപയോഗിച്ച് വെടക്കാക്കി തനിക്കാക്കിയ ചരിത്രമാണിത്.
ഈ നമ്പൂതിരിമാർ എന്ന് പറയുന്നത് ഇവിടുത്തെ ബ്രാഹ്മണ കുടിയേറ്റത്തിനു മുമ്പും ഇവിടെ ഉണ്ടാരുന്ന ഒരു വിഭാഗം ആന്നു . സാമൂഹിക വ്യവസ്ഥയിൽ ഒരു ഗ്രാമ മൂപ്പൻ എന്നൊക്കെ പറയുന്ന സ്ഥാനം നമ്പുക+വിശ്വാസം എന്നതും ഊർ = ഗ്രാമം, അതിരി = അതിർത്തി, യജമാനൻ, അവസാനവാക്ക് എന്നർത്ഥത്തിൽ നമ്പൂർ അതിരി എന്ന പദങ്ങൾ ചേർന്നാണ് നമ്പൂതിരി എന്ന വാക്ക് ഉണ്ടായതു എന്ന് കരുതുന്നു . ബുദ്ധ ജൈന മതങ്ങളുടെ കാലത്ത് ഇവർ നംബൂക ധീരന്മാർ എന്നാണ് അറിയപ്പെട്ടിരുന്നത് . ഇവരായിരുന്നു ഗ്രാമവും ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവസാന തീര്പ്പു കൽപിചിരുന്നവർ. അവർ കള്ളം പറയില്ല എന്നായിരുന്നു പൊതുവേ ഉള്ള വിശ്വാസം.
ക്രി.വ. ഒന്നിനും 8-ആം നൂറ്റാണ്ടിനുമിടയ്ക്ക് ഉത്ഭവിച്ചതെന്നു കരുതുന്ന സംഖ കൃതികളിലൊന്നും തന്നെ നമ്പൂതിരി എന്ന ജാതിയെപ്പറ്റി പരാമർശിച്ചിട്ടില്ല.
എം ജി എസ് നാരായണ്‍ പോലുള്ള ചരിത്രകാരന്മാർ തോമസ്ലിഹയുടെ നമ്പൂതിരിമാരെ മതം മാറ്റിയ കഥ തട്ടിപ്പെന്ന് തുറന്നു കാണിച്ചത് ഓർക്കുക . ഇവിടെ ഇല്ലാതിരുന്ന ഒരു ജന വിഭാഗത്തെ ആന്നു തോമസ്ലെഹ ഒന്നാം നൂറ്റാണ്ടിൽ മതം മാറ്റിയതെന്ന് പറയപ്പെടുന്നത് - ഭാഗ്യത്തിന് വത്തിക്കാൻ തോമസ്ലെഹ കഥ അന്ഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല തോമസ്ലെഹ കേരളത്തിൽ എത്തി എന്നത് പോലും ഇന്നു വരെ വത്തിക്കാൻ അന്ഗീകരിച്ചിട്ടില്ല .
ഉത്തര ഇന്ത്യയിൽ പൊതുവെ നദീതടങ്ങലിൽ താമസിച്ചിരുന്ന ബ്രാഹ്മണർക്ക് പൊതുവെ അക്കാലത്തെ ശാസ്ത്രീയമായ കൃഷി രീതികൾ വശം ഉണ്ടാരുന്നു . ദക്ഷിണ ഇന്ത്യയിൽ എത്തിയപ്പോ രാജാക്കന്മാരുടെയും മറ്റും ആശ്രിത ജന വിഭാഗം ആയ അവർ ഈ കൃഷി രീതികൾ മറ്റും ഉപദേശിച്ചു ഒരു ദൈവീക പരിവേഷം നേടി എടുക്കുന്നതിൽ വിജയിച്ചു . അങ്ങനെ രാജാക്കന്മാര്ക്കും ഭൂവുടമകൾക്കും ബ്രാഹ്മണർ കാണപ്പെട്ട ദൈവം ആയി മാറി . തങ്ങളുടെ അദീനതയിൽ ഉള്ള പ്രദേശങ്ങളിൽ ബ്രാഹ്മണരെ താമസിപ്പിക്കുന്നതിലും ബ്രഹ്മർക്ക് ആനുകൂല്യങ്ങൾ ചെയ്തു കൊടുക്കുന്നതിലും എല്ലാവരും മത്സരിച്ചു . കേരളത്തിലെ ബ്രാഹ്മണർ തങ്ങൾക്കു ഭൂമിയും ഗോക്കളെയും ദാനം ചെയ്യുന്നത് പുണ്യമാണെന്ന് ഇവിടുത്തെ രാജാക്കന്മാരെയും ഭൂപ്രഭുക്കന്മാരെയും വിശ്വസിപ്പിക്കുന്നതിൽ വിജയിച്ചു .എല്ലാവരും അവരവരുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിനായും രോഗശാന്തിക്കും മറ്റും ഇവരുടെ സഹായം തേടുകയും ചെയ്തു.
ഹിന്ദു മതത്തിന്റെ അനീതികളെ ബ്രാഹ്മണരുടെ ഉപജാപങ്ങളെയും നേരെ നിന്ന് എതിർത്തതിന്റെ ഭലമായി ഈഴവരെ തിരഞ്ഞു പിടിച്ചു പീഡിപ്പിച്ചത് നമുക്ക് മനസിലാക്കാൻ കഴിയുന്നതാണ് . കെട്ടി മേയാൻ സമ്മതികാതെ ഈഴവ ഭവനങ്ങൾ ജീർണിപ്പിക്കുകയും പരസ്പരം അങ്കം വെട്ടൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു . ഒടിയൻ എന്ന വാടക കൊലയാളികൾ വഴി പ്രമാണികൾ ആയിരുന്ന ഈഴവരെ ഒളിപ്പോരിലൂടെയും നശിപ്പിച്ചു
1000 എഡി മുതൽ എഡി 1102 വരെ നടന്ന ചാലിയ ചേര യുദ്ധം ആന്നു ഈഴവരുടെ സ്വത്തുക്കൾ നമ്പൂതിരിമാരുടെ കൈയിൽ എത്തുന്നതിനുള്ള പ്രദാന കാരണങ്ങളിൽ ഒന്ന് എന്ന് കരുതപ്പെടുന്നു . 102 വർഷം നില നിന്ന യുദ്ധത്തിൽ പങ്കെടുത്തതിനായി ആയി പോരാളികൾ ആയിരുന്ന ഈഴവ
പ്രഭുക്കന്മാരും അവരുടെ കളരി സേനകളും പോയപ്പോൾ ഈഴവ സ്വത്തുക്കൾ സമൂഹത്തിലെ പ്രദാനികൽ ആയിരുന്ന നമ്പൂതിരിമാരെ ഉടമ്പടി ചെയ്തു എല്പിച്ചാണ് പോയത് . എന്നാൽ കൃഷിക്കാരെ നമ്പൂതിരിമാർ ഉപദ്രവിക്കതിരിക്കുന്നതിനും ആദായം അപഹരിക്കതിരിക്കാനും ഉള്ള നടപടികൾ എടുക്കുകയും ഉടമ്പടി ചെയ്യുകയും ചെയ്തു .
നമ്പൂതിരിമാർ ക്ഷേത്ര കാര്യ ദർശിമാരും സമൂഹത്തിൽ ചാതുർവർണ്യ പ്രകാരം സ്വയമേ ഉയർന്ന നിലയിൽ ആണെന്ന് വിശ്വസിപ്പിചിരുന്നതിനാലും പഴയ ബുദ്ധമത കാലത്തെ നംബൂക ധീരന്മാരുടെ പ്രവർത്തനം സമൂഹത്തിൽ സൃഷ്ടിച്ച വിശ്വാസം കൊണ്ടും ആയിരുന്നിരിക്കണം അതിനു ഈഴവ പ്രമാണിമാരെ പ്രേരിപ്പിച്ചത് . സത്യത്തിൽ സ്വത്തു നമ്പൂതിരിമാരെ നേരിട്ട് എല്പ്പിക്കുക അല്ലാരുന്നു . ക്ഷേത്ര കാര്യങ്ങൾ നോക്കുന്ന നമ്പൂതിരി ഊരാളൻമാരും ഭൂവുടമകളും പിന്നെ കുലശേഖര പെരുമാൾ ചേർന്ന് മൂഴിക്കുളം എന്ന സ്ഥലത്ത് വച്ച് കരാർ ഉണ്ടാക്കി -ഇതാണ് മൂഴിക്കുളം കൈയം എന്നറിയപ്പെടുന്നത് .
4 - 5 തലമുറ കാലത്തോളം നില നിന്ന യുദ്ധത്തിനു ശേഷം സ്വത്തുക്കൾക്ക് ശരിയായ അവകാശികൾ ഇല്ലാതാവുകയും 1 0 2 വർഷത്തോളം കൈയിൽ വച്ചു അനുഭവിച്ചിരുന്ന സ്വത്തുക്കൾ നമ്പൂതിരിമാരുടെത് ആയി മാറുകയും ചെയ്തു .
ചോളന്മാർ യുദ്ധത്തിൽ ചേര തലസ്ഥാനം ആയ മഹോദയപുരം പിടിച്ചെടുത്തു തീ വച്ചു . ചേര രാജാവായിരുന്ന രാമ വർമ കുലശകര കൊല്ലം ഭാഗത്തേക്ക് ഒളിച്ചോടി , ചേര ഒളിപ്പോരിൽ തളർന്ന ചോളന്മാർ ഭരണത്തിന് നിക്കാതെ കോട്ടാർ ഭാഗത്തേക്ക് തിരിച്ചു പോയി . ഗ്രാമങ്ങൾ സ്വടന്ത്രം ആയി , ദേശ മുഖ്യന്മാര്ക്ക് ഭരണം നില നിർത്താൻ വമ്പിച്ച സ്വത്തു കൈയിൽ ഉണ്ടാരുന്നനമ്പൂതിരിമാരുടെ സഹായം ആവിശ്യമായി വന്നു . വൻതോതിൽ ഈഴവ സ്വത്തു വകകൾ എന്നന്നേക്കും ആയി നമ്പൂതിരിമാരുടെ കൈയിൽ അകപ്പെടാൻ ഇതൊരു കാരണം ആയി
ബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന നമ്പൂതിരിമാർ, ഓരോ ജാതിയുടെയും ധർമത്തെ സംബന്ധിച്ച് മനുസ്മൃതിയിലെ നിയമങ്ങൾ കർശനമായി പാലിക്കുവാൻ ശ്രദ്ധിച്ചു. നമ്പൂതിരിമാരുടെ സാമൂഹിക ഘടന കൂടുതൽ സുഘടിതമാകുന്നതിനും ജാതിശ്രേണിയിൽ അവരുടെ മേധാവിത്വം സ്ഥാപിക്കുന്നതിനുംവേണ്ടി ആചാരങ്ങൾ ആവിഷ്കരിക്കപ്പെട്ടു. ശങ്കരാചാര്യരാണ് ഇത് നടപ്പിലാക്കിയതെന്ന് അഭിപ്രായമുണ്ട്. നമ്പൂതിരിമാർ തങ്ങളുടെ നിത്യജീവിതവൃത്തികളിലും മറ്റു ജാതികളുമായുള്ള ബന്ധങ്ങളിലും പാലിക്കേണ്ട പെരുമാറ്റസംഹിതകളാണ് ഈ ആചാരങ്ങൾ. ഇവ 64 ആചാരങ്ങൾ എന്ന് അറിയപ്പെടുന്നു. അതിന്റെ ഭാഗമായാണ് തീണ്ടൽ തുടങ്ങിയ അരുതായ്മകൾ ചിട്ടപ്പെടുത്തിയത്. ബ്രാഹ്മണനും നായരും തമ്മിൽ അയിത്തമുണ്ടായിരുന്നു. നായർ നമ്പൂതിരിയിൽ നിന്ന് 16 അടി മാറിനില്ക്കണം.
ജാതികൾ തമ്മിൽ ഐക്യം ഉണ്ടാവുകയും അത് തങ്ങളുടെ ഭാവിക്ക് അപകടം സൃഷ്ടിക്കുവാൻ ഇടയാവുകയും ചെയ്യാതിരിക്കാൻ ജാതികൾ താഴ്‌ന്ന ജാതിക്കാരോട് തൊടൽ തീണ്ടൽ എന്നീ അതിർ വരമ്പുകൾ സൃഷ്ടിച്ചു. എല്ലാ ജാതിക്കാർക്കും ഇത് താഴ്‌ന്ന ജാതിക്കാരോട് പ്രയോഗിച്ച് ചാരിതാർത്ഥ്യം അടയാൻ പറ്റുന്ന ഒരു അഭിമാനപ്രശ്നമാക്കി മാറ്റി. ഇത് സംഘടിത ശക്തി ചെറുക്കാനുള്ള ജന്മി മേധാവിത്യത്തിന്റെ വജ്രായുധമായിരുന്നു
സ്വാർത്ഥത മറ്റു വിഭാഗത്തിൽ പെട്ടവരുടെ ഉയർച്ചയിൽ ഉള്ള അസൂയ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിൽ കിട്ടുന്ന saddist സംതൃപ്തി എന്നിവ ആയിരുന്നു മേല്ജാതിക്കാർ എന്ന് സ്വയം പറയുന്നവരുടെ പ്രവർത്തനത്തിൽ ചരിത്രത്തിൽ ഉടനീളം കാണാൻ കഴിയുക . ദൈവത്തിന്റെയും കാടൻ ആരാധനയുടെയും ആചാരങ്ങളുടെയും പേര് പറഞ്ഞു ഇന്ന് പോലും ആൾക്കാരെ പറ്റിക്കാൻ എളുപ്പമാണ് അപ്പോൾ പിന്നെ പണ്ടത്തെ കാര്യം പറയേണ്ടതില്ലല്ലോ ?
വഴിയാത്രക്കാര്‍ക്ക് മോരിന്‍ വെള്ളം (സംഭാരം) അയിത്തമാകാതെ
വിതരണം ചെയ്യാനുള്ള വഴിയമ്പലം
ബ്രാഹ്മണര്‍ എന്നത് താൻ എന്തോ വലിയവൻ ആണെന്ന് സ്വയമേ വിചാരിക്കുന്ന മറ്റുള്ളവരെകാൽ ഉയർന്നവൻ ആണെന്ന് കരുതുന്ന ജന വിഭാഗത്തെ ആന്നു മാത്രം ഉദ്ദേശിച്ചു ആണ്, നമ്പൂതിരിമാർ എന്നത് കേരളത്തിൽ ഉണ്ടായിരുന്ന ജനവിഭാഗത്തിൽ നിന്നും ഉയർന്നു വന്നു ബ്രാഹ്മണരുമായി ചേർന്ന് ഇവിടുത്തെ ജനങ്ങളെ ചൂഷണം ചെയ്ത വിഭാഗത്തെയും ആന്നു അർത്ഥമാക്കിയത് . 8 -12 നൂറ്റാണ്ട് കാലത്തെ അർത്ഥമേ ഈ വാക്കുകൾക്ക് ഉള്ളു . അല്ലാതെ ഇതൊരു ജാതിയെ പ്രത്യേകം ഉദേശിച്ചുള്ള വാക്കുകൾ അല്ല . ഇന്നത്തെ ജാതികൾ തന്നെ ആണോ ഇതെന്നുള്ളത് എന്റെ ലേഖനത്തിൻറെ വിഷയം അല്ല അന്നത്തെ ഒരു ജന വിഭാഗം ആയിട്ടെ ഞാൻ അർതമക്കിയിട്ടുല്ലു ദയവായി ഇതൊരു ജാതി വിവേചനം കാണിക്കുന്ന വാക്കുകൾ ആയി മനസിലാക്കരുത് . ചരിത്രത്തിൽ എങ്ങനെ ആന്നു ചിലർ വലിയവരും ചിലർ ചെറിയവരും ആയതു എന്നത് മനസിലാക്കുവാൻ വേണ്ടി ആന്നു ഇത് എഴുതിയത് . ഹിന്ദുക്കൾ വളരെ അദികം ചൂഷണം ചെയ്യപ്പെടുന്ന കാലമാണ് ഇതെന്നും എനിക്കറിയാം . എന്നാലും പലരും പറയാൻ മടിക്കുന്ന മനപൂർവം ഒഴിവാക്കിയ ചരിത്രത്തിലെ ഒരേട് ഞാൻ എന്റെ സഹോദരങ്ങൾക്ക് വേണ്ടി പറയുന്നു അത്രേം മാത്രം . എന്റെ നിഗമനങ്ങൾ എഴുതപ്പെട്ട ചില പുസ്ടകങ്ങളുടെയും ലേകനങ്ങളുടെയും ബ്ലോഗ്‌കളുടെയും ഭലമായി ഉണ്ടായതാണ് . വിമർശനങ്ങളും തിരുത്തുകളും നിങ്ങൾക്ക് നിർദേശിക്കം
Great analysis......
ReplyDeleteVery interesting analysis. Few studied on how land went to nambuthiris, who reached kerala only during 6th cent
ReplyDeleteVery informative
ReplyDelete