“സ്വയം വഞ്ചിക്കുന്ന ഹിന്ദുമതവും, ശ്രീരാമന്‍റെ കോവിലിലെ മന്ധരമാരും”
സനാതനധര്മ്മം എന്ന പേര്, ദൈവം സര്‍വമയം, സകലചരാചരങ്ങളിലും ദൈവം ഉണ്ട് എന്ന് പറയുകയും അതെ സമയം തന്നെ മനുഷ്യനെ താഴ്ന്നജാതി, ഉന്നതജാതി, ജാതിഇല്ലാത്തവന്‍ എന്നൊക്കെ രണ്ടും മൂന്നും നാലും ആയി തരംതിരിച്ചു കാണുകയും ചെയ്യുമ്പോള്‍ ഹിന്ദുമതം സ്വയം വഞ്ചിക്കപെടുന്നു.
അഹം ബ്രഹ്മാസ്മി, തത്വമസി, പ്രജ്ഞാനം ബ്രഹ്മ. അയതാത്മ ബ്രഹ്മ എന്ന് പറയുകയും പക്ഷെ പ്രവര്ത്തിയില്‍ വരുമ്പോള്‍ തിരഞ്ഞെടുത്ത ചിലരെ മാത്രം ശ്രേഷ്ഠജാതിയായി കാണുകയും മറ്റുള്ളവരെ അടിമകളായും തൊട്ടുകൂടാത്തവരുമായി കാണുന്ന വഞ്ചന ഹിന്ദുമതത്തില്‍ മാത്രമേ കാണൂ.
ലോകാസമസ്ഥാസുഖിനോഭവന്തു എന്നു പറയുകയും അതിനൊപ്പം ദളിതനും ബ്രാഹ്മണനും വേറെ വേറെ സുഖസൌകര്യങ്ങള്‍ ഒരുക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. പറയുന്നതിന് നേരെ വിപരീതം ചെയ്യുക, വേറെ ഏതു മതത്തില്‍ ഇത്രയും പ്രത്യക്ഷമായി സ്വയം വഞ്ചന കാണുവാന്‍ കഴിയും.
വസുദൈവകുടുംബകം എന്ന് പറയുകയും ഒപ്പം താഴ്ന്നജാതി കുടുംബവും ഉന്നതജാതി കുടുംബവും ഉണ്ടെന്നു പറയുകയും ചെയ്യുന്ന സ്വയംവഞ്ചകരുടെ മതം.
ഈ സ്വയംവഞ്ചനയും, വിശ്വാസങ്ങളലുടെയും ആചാരങ്ങളുടെയും പരസ്പര വിരുദ്ധതയും കണ്ട് പലരും ഹിന്ദു മതത്തെ കളിയാക്കിയും, തള്ളിപ്പറഞ്ഞും, പലരും മതം വിട്ട് പുറത്തേക്കു പോയി. ശ്രേഷ്ഠരെന്നു നടിച്ച പല പണ്ഡിതന്മാരും ഒന്നും ചെയ്യാതെ തെക്കുവടക്ക് നടന്നപ്പോള്‍ ആദ്യമായി ഈ സ്വയംവഞ്ചനയുടെ മതത്തിലെ അനീതികളെ മനുഷ്യത്വത്തോടെ ചോദ്യംചെയ്തു അതിനെ മാറ്റിമറിച്ചു തിരുത്തി എഴുതുവാന്‍ ആദ്യമായി ശ്രമിച്ചത് ശ്രീനാരായണ ഗുരുദേവന്‍ ആണ്.
ഹിന്ദു മതത്തില്‍ നിലനിന്നിരുന്ന ഓരോ തെറ്റുകളും ഗുരുദേവന്‍ തുറന്നു കാട്ടി. അവയെ കാലത്തിനു അനുസരണമായ തലത്തിലേക്ക് മാറ്റി എഴുതി. ദര്‍ശനങ്ങളുടെയും ആചാരങ്ങളുടെയും പരസ്പര വിരുദ്ധത തുറന്നു കാട്ടി അവയെ തിരുത്തിച്ചു. പറയുക മാത്രമല്ല അവയൊക്കെ സ്വയം ജീവിതത്തില്‍ പകര്ത്തി മനുഷ്യര്ക്ക് കാണിച്ചുകൊടുത്തു. ഒരു നല്ല മനുഷ്യനും മാനസീകമായോ ശാരീരികമായോ ഒരു വിധത്തിലും ക്ലേശം ഉണ്ടാക്കാതെ വിശ്വാസങ്ങളെ ജാതി/മത തലത്തില്‍ നിന്നും മനുഷ്യത്വത്തിന്റെി തലത്തിലേക്ക് ഉയര്ത്തി കൊണ്ടുവന്നു.
ശുദ്ധമായ അദ്വൈത ദര്ശനം, സൃഷ്ടിയും, സൃഷ്ടാവും, സൃഷ്ടിജാലവും, സൃഷ്ടിക്കുള്ള സാമഗ്രിയും എല്ലാംതന്നെ ഒന്നെന്ന പരമസത്യം വളരെ ലളിതമായ ഭാഷയില്‍, വാക്കുകളിലൂടെ ശ്രീനാരായണ ഗുരുദേവന്‍ ലോകത്തിനു മനസ്സിലാക്കി കൊടുത്തു. എന്തൊക്കെ ദോഷങ്ങള്‍ ഉണ്ടെന്നു പറഞ്ഞാലും ഗുരുദേവന്‍ ഒരിക്കിലും ഹിന്ദു മതത്തെ വെറുത്തുമില്ല. സ്വയംവഞ്ചനകളും, പരസ്പര വിരുദ്ധതയും തുറന്നുകാട്ടി മതത്തെ പുനരുദ്ധാരണം ചെയ്യുകയാണ് ഗുരുദേവന്‍ ചെയ്തത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നിനെ മാത്രമേ ഒരാള് നന്നാക്കുവാനും നന്നയിരിക്കുവാനും ആഗ്രഹിക്കൂ.
ആ സര്‍വശ്രേഷ്ഠ മനുഷ്യ ജന്മത്തെ അയിത്തം കല്പ്പി്ച്ച് മാറ്റി നിര്ത്തു വാന്‍ ഇന്നിതാ അസുരന്മാര്‍ വീണ്ടും പിറക്കുന്നു. ശ്രീരാമന്‍റെ കോവിലില്‍. ആ അസുരന്മാര്‍ ആണ് ഇന്ന് ശ്രീരാമ സംരക്ഷകര്‍. നന്മയുടെയും മനുഷ്യത്വത്തിന്‍റെയും അവതാരമായ ശ്രീനാരായണ ഗുരുദേവന്‍റെ വരവ് തടയാന്‍ അവതരിച്ച ഈ നവയുഗ മന്ധരമാരെ തിരിച്ചറിയുക. ഇവരേക്കാള്‍ എത്രയോ ശ്രേഷ്ഠം ആയിരുന്നു ഇവരുടെ തന്നെ ഗോത്രത്തിലെ ശ്രേഷ്ഠബ്രാഹ്മണന്‍ ആയ രാവണന്‍.

No comments:
Post a Comment