Pradeen Kumar
മെഡിക്കല്‍ സ്കൂളിലേക്ക് വിദ്യാര്ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷയുടെ പരസ്യം സര്ക്കാര്‍ ഗസറ്റില്‍ കണ്ടാണ് യുവാവായ പല്പ്പു അപേക്ഷ അയച്ചത്. ഇംഗ്ലീഷില്‍ ഒന്നാമതും, ബാക്കി പരീക്ഷയില്‍ രണ്ടാമതും മൊത്തത്തില്‍ തിരുവിതാങ്കൂരില്‍ ഒന്നാമതും ആയിവന്നു. ദേഹ പരീക്ഷയും പാസ്സായി.
ഒടുവില്‍ ആ ദിവസം വന്നു. മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം ലഭിച്ച കുട്ടികളുടെ ലിസ്റ്റ് പുറത്തു വന്നു. ഒന്നാമന്‍റെ പേര് ലിസ്റ്റില്‍ ഇല്ല. അതെ പല്പ്പുവിന്‍റെ പേര് ലിസ്റ്റില്‍ ഇല്ല. കാരണം അന്വഷിച്ചപ്പോള്‍ ഉത്തരം കിട്ടിയത് പ്രായം കുറഞ്ഞുപോയി എന്നാണ്. പല്പ്പു തന്‍റെ ജാതകം കാണിച്ചുകൊടുത്തു. തനിക്ക് യോഗ്യത ഉണ്ട് എന്ന് കാണിക്കാന്‍. പക്ഷെ ജാതിക്കോമരങ്ങള്‍ കനിഞ്ഞില്ല. പിന്നെയാണ് ജാതകവും, വയസ്സുമല്ല പ്രശ്നം ജാതി ആണ് പ്രശനം എന്ന് മനസ്സിലായത്.
എങ്ങിനെയാണ് ഒന്നാം റാങ്കുകാരന്‍റെ പേര് ലിസ്റ്റില്‍നിന്നും പോയതെന്നല്ലേ? ഹൃദയത്തിനു വികാസം സിദ്ധിക്കാതിരുന്ന ഒരു കൂട്ടം ജാതിക്കോമരങ്ങളുടെ കണ്ണുകള്‍ അന്ന്തുറന്നു. ഛെ!!! ഇവന്‍ പാസായാല്‍ ഇവന്‍ തൊട്ട മരുന്നല്ലേ നമ്മള്‍ കഴിക്കേണ്ടത്. മ്ലെച്ചം, ഇതെങ്ങിനെ അന്ഗീകരിക്കും. ധര്മ്മരാജാവിന്‍റെ നാട്ടില്‍ ഇങ്ങിനെയൊരു ധര്‍മ്മച്യുതിയോ? ഹോ കഷ്ടം.
ഈ സംഭവം നമ്മുടെ പ്രിയ ഡോക്ടറെ പൌരുഷവും ആത്മവിശ്വാസവുമുള്ള ഒരു പുതിയ മനുഷ്യനാക്കി മാറി. മദിരാശി മെഡിക്കല്‍ കോളേജില്നിന്ന് പഠിച്ചു പാസായി.
ആ മഹാനായ മനുഷ്യസ്നേഹിയായ നമ്മുടെ പ്രിയപ്പെട്ട ഡോക്ടറുടെ 150മത് ജന്മ വാര്ഷി്കം ആണ് ഈ വരുന്ന 02.11.2013ന്.
ഡോക്ടര്‍ പല്പ്പു് – ജീവചരിത്രം. (പെരിങ്ങോട്ടുകര ശ്രീധരന്‍)

No comments:
Post a Comment