Rajendran Ck
"ഗുരുചരണം ശരണം"
ഗുരുദേവന്‍ നമ്മുടെ വഴികളിലെ കൂര്‍ത്തു മൂര്‍ത്ത കല്ലുകളും മുള്ളുകളും നീക്കി എന്നുമാത്രമല്ല, അന്ധകാര ജടിലമായി കിടന്നിരുന്ന നമ്മുടെ വഴികളിലെ ഘോരാന്ധകാരങ്ങളെല്ലാം നീക്കി പ്രകാശമാന മാക്കി തന്നു. നാമിന്നാവഴികളിലൂടെ സുഗമമായി സദാ വിഹരിക്കുന്നു. നമ്മുടെ മാര്‍ഗദീപമായ ആ ഗുരുവിനെ നമുക്ക് സദാ സ്മരിക്കാം.
നമുക്കേവര്‍ക്കും തീര്‍ത്തും അന്യമായിക്കിടന്ന മറ്റൊരു ശാശ്വദ ശാദ്വല ഭൂമി നമുക്കായി ഗുരുദേവന്‍ തുറന്നു തന്നതിനെ നാമത്ര ഗൌരവത്തോടെ വീക്ഷിക്കുന്നുവോ എന്ന് നാം വീണ്ടും വീണ്ടും ചിന്തി ക്കേണ്ടിയിരിക്കുന്നുന്ന് തോന്നുന്നു. അക്ഷരങ്ങളെ നമ്മില്‍നിന്നും അകറ്റിനിര്‍ത്തപ്പെട്ടിരുന്നതിനാല്‍, വേദ വേദാന്ത വനങ്ങള്‍ നമുക്ക് അന്യമായിത്തന്നെ നിന്നിരുന്നു. ബ്രഹ്മ സംവാദം എന്നല്ല ഇതര സംവാദ ങ്ങള്‍ പോലും നമുക്കനുവദനീയമോ, അനുസന്ധാനസാധ്യമോ ആയിരു ന്നില്ല. ഘോരകാന്താരമായി നമുക്കനുഭവപ്പെട്ടിരുന്ന വേദാന്തവനങ്ങളെ, വേദാന്ത വനസഞ്ചാരകേസരിയായ ഭഗവാന്‍ ശ്രീനാരായണന്‍ നമുക്ക് നല്ല ആരാമസമാമാക്കിത്തന്നു. ആ ആരാമത്തിലെ അമൃതുതുളുംപുന്ന മലരു കളിലെ അമൃതു പാനംചെയ്യാനും, ആ മലരുകളെ യെധേഷ്ടം നുള്ളി മാലകള്‍ കോര്‍ത്ത് അവകള്‍ സ്വയം അണിഞ്ഞാനന്ദിക്കാനും മറ്റുള്ള
വരെ അണിയിച്ചാനന്ദിപ്പിക്കാനും നമ്മെ പ്രാപ്തരാക്കി ഗുരുദേവന്‍. എന്നതു നാമെന്നും സ്മരിക്കണം മനനം ചെയ്യണം.
അതീവ ദുര്‍ഗ്രാഹ്യങ്ങളായി, നമുക്കന്യമായി കിടന്നിരുന്ന
വേദവേദാന്ത സത്യങ്ങളെ സ്വന്തം കൃതികളില്‍ കൂടി നമുക്ക് സുഗ്രാഹ്യ
മാക്കി തന്നിരിക്കുന്നു ഗുരുദേവന്‍.; അവകളെ അവകള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടുകൂടി സമീപിക്കാനും,സത്യങ്ങള്‍ ഗ്രഹിക്കാനും, സത്യ
സാക്ഷാത്ക്കാരം നേടാനും നമ്മില്‍ ഏറെ ആളുകളും അമാന്തിക്കുന്നു എന്ന നഗ്നസത്യം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. ആ, ജ്ഞാനാമൃതം പാനം ചെയ്യാന്‍ എളിയ ഉദ്യമങ്ങള്‍ എങ്കിലും ചെയ്യുക എന്നതു ഏറ്റം കരണീയമല്ലേ? നാം നിരന്തരം കണ്ടും കേട്ടും, പ്രവര്‍ത്തിച്ചും, അനുഭവി ച്ചും സ്വായത്തമാക്കുന്ന അറിവുകളെ അതിക്രമിച്ചുനില്‍ക്കുന്ന അറിവി നെപ്പറ്റി ഗുരുദേവന്‍ പറഞ്ഞു തരുന്നു. എല്ലാറ്റിനെയുമതിക്രമിച്ചു നില്‍ക്കുന്ന അറിവുനെടാന്‍ ഗുരുനമ്മേ ഉപദേശിച്ചപ്രകാരം, ആ,
കരുവിനെ = സാക്ഷാല്‍ ഗുരുദേവനെ= നമുക്ക് നിരന്തരം വീണു വണങ്ങിടാം.
"ശിവപ്രസാദ പഞ്ചകം"
ശിവ,ശങ്കര,ശര്‍വ,ശരണ്യ,വിഭോ,
ഭവസങ്കടനാശന,പാഹി,ശിവ,
കവിസന്തതി സന്തതവും തൊഴുമെന്‍-
ഭവ നാടകമാടുമരുമ്പൊരുളേ !
മംഗളസ്വരൂപിയായ ഭഗവന്‍, തന്‍റെ സ്വകൃത സ്വരൂപമായ മംഗളം മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്കുക എന്നകര്‍മ്മത്തില്‍ വ്യാപൃതനായ ഭഗവന്‍, സംഹാരമൂര്‍ത്തിയായ ഭഗവന്‍, ആര്‍ക്കും ശരണം അഥവാ അഭയം നല്‍കുന്ന ഭഗവന്‍, നിഗ്രഹാനുഗ്രഹശക്തിയുള്ള ഭഗവന്‍, ജനന മരണ സംസാരക്ലേശങ്ങള്‍ അഥവാ ദു:ഖങ്ങള്‍ എല്ലാംതന്നെ തീര്‍ത്തു തരാന്‍ കഴിവുള്ള ഭഗവന്‍, കവിസന്തതി= സത്യാന്വേഷികളും ക്രാന്ത ദര്‍ശികളും വിവേകികളുമായ ജനങ്ങള്‍ സദാ കുമ്പിടുന്ന ഭഗവന്‍, സംസാരനാടകം സദാ നടിച്ചുകൊണ്ടിരിക്കുന്ന ശുദ്ധബോധസ്വരൂപനായ ഭഗവന്‍, എന്‍റെ ഇഷ്ടദേവനായ ഭഗവന്‍, എന്നെരക്ഷിച്ചാലും ഭഗവന്‍,..
"സത്ഗുരവേ നമ:"

No comments:
Post a Comment