Gss Gurudevasocialsociety Kanoogardenbahrain
നങ്ങേലി
തിരുവിതാംകൂർ രാജഭരണകാലത്തെ അന്യായനികുതികളെ പ്രതിഷേധിച്ച് രക്തസാക്ഷിയായ സ്ത്രീയാണ് നങ്ങേലി. ചേർത്തല താലൂക്കിലെ നിവാസിയായിരുന്ന നങ്ങേലിയുടെ ഭർത്താവ് കണ്ടപ്പൻ ആയിരുന്നു.
വൈദേശികളുടെ സ്വാധീനത്തൊടെയാണ് കേരളത്തിൽ സ്ത്രീകൾ മാറുമറയ്ക്കാൻ തുടങ്ങിയത്. ഇത് ഒരു അവസരമായി കണ്ട് രാജഭരണം താഴ്ന്ന ജാതിക്കാരിലെ സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിന് നികുതി ഏർപ്പെടുത്തി.മുലക്കരം എന്നാണ് ഈ നികുതി അറിയപ്പെട്ടത്. താഴ്ന്ന ജാതിയിൽ പെട്ട പുരുഷന്മാരുടെ മേൽ ചുമത്തപ്പെട്ട നികുതിക്ക് തലക്കരം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നങ്ങേലി മുലക്കരം ഒടുക്കിയില്ല. ഇത് പിരിക്കാനെത്തിയ രാജകിങ്കരനോട് അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽ വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും രക്തസാക്ഷിയായി. ഈ സംഭവത്തിനു ശേഷവും മുലക്കരം പിരിക്കുന്നത് തുടർന്നു. ഒടുവിൽ മലയാള വർഷം 986-ൽ ശ്രീമൂലം തിരുനാൾ ആണ് മുലക്കരം നിർത്തലാക്കിയത്. നങ്ങേലി മരിച്ച സ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടു.
No comments:
Post a Comment