Syam Kumar
ശ്രീ നാരായണ ഗദ്യ പ്രാര്‍ത്ഥന :
***********************
കാണപ്പെടുന്നതോക്കെയും സ്ഥൂലം, സൂക്ഷ്മം , കാരണം എന്നീ മൂന്ന് രൂപങ്ങളോടു കൂടിയതും പരമാത്മാവില്‍ നിന്ന് മുണ്ടായി അതില്‍ തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നശിപ്പിക്കുന്ന വറുത്ത്‌കളയുന്ന പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിച്ചു നല്ല വഴിയേ കൊണ്ട് പോകുമോ , ധ്യാനികേണ്ടാതായ പരമാത്മാവിന്റെ ആ ദിവ്യ രൂപത്തെ ഞാന്‍ ധ്യാനിക്കുന്നു . അല്ലയോ പരമാത്മാവേ ഇപ്രകാരം ഇട വിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ. അല്ലയോ ദൈവമേ കണ്ണ് കൊണ്ട് കാണുന്നതൊന്നും നിത്യമല്ല. ശരിരവും നീര്‍കുമിള പോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്ന തുല്യമെന്നല്ലാതെ ഒന്നും പറയാനില്ല . നാം ശരിരമല്ല അറിവകുന്നു. ശരിരമുണ്ടാകുന്നതിനു മുന്‍പിലും അറിവായ നാം ഉണ്ടായിരുന്നു . ഇനി ഇതൊക്കെ ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും . ജനനം, മരണം , ദാരിദ്ര്യം, രോഗം , ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരു വാക്കുകളെയും, ഈ തിരു വാക്കുകളുടെ ഉപദേഷ്‌ടാവായ പരമത്മവിനെയും ഞാന്‍ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കു മാറകേണമേ. നീയെന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തു കൊണ്ടു എനിക്ക് നിന്റെ പരമാനന്ദം നല്‍കേണമേ. എന്റെ ലോക വാസം കഷ്ടപ്പാട് കൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവില്‍ നിന്‍റെ പരമപദം പ്രാപിക്കുന്നതിനും നിന്‍റെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ .......
No comments:
Post a Comment