ഒരുതരത്തില്‍ നമ്മളെല്ലാം ഭാഗ്യവാന്മാരാണ്..നമ്മള്‍ വസിക്കുന്ന ഈ നീലഗ്രഹത്തിന്റെ സുന്ദരമായഫോട്ടോ കാണാനും...ഭൂമിയുടെ യഥാര്‍ത്ഥ രൂപം അറിയാനും ...നമുക്ക് സാഹചര്യം ഉണ്ടായി..
സൂര്യന്‍ എന്ന നക്ഷത്രത്തെ വലം വൈക്കുന്ന ഭൂമിക്ക് ഒപ്പം മറ്റു പല ഗ്രഹമ്ങ്ങളും സൂര്യനെ ചുറ്റുന്നു എന്നും നമ്മള്‍ മനസ്സിലാക്കി....
നമ്മള്‍ ഈ വിവരംങ്ങള്‍ എല്ലാം നേടിയത് പ്രകൃതിയെ അറിയാനുള്ള അടങ്ങാത്ത ആഗ്രഹംകൊണ്ടും...ശാസ്ത്ര മനോഭാവംകൊണ്ടുമാണ്
കെട്ടുകഥകളിലെ പ്രപഞ്ചവീക്ഷണത്തെ തള്ളിക്കൊണ്ടും ,സംശയപ്പെട്ടുമാണ് നാം ഓരോ വിവരംങ്ങളും നേടിയത്..
നമുക്ക് മുന്പ് ..ഭൂമി പരന്നതാണെന്നും സൂര്യന്‍ ഭൂമിയെ ചുറ്റി നടക്കുന്നതിനാല്‍ രാവും പകലും ഉണ്ടാകുന്നു എന്നും കരുതി അനേക മനുഷ്യര്‍ ജീവിച്ചു മരിച്ചു........
ഭൂമി പരന്നതല്ല എന്ന് പറയുന്നത് പോലും മഹാ അപരാധമായി കണ്ടിരുന്ന ഒരു കാലത്തുനിന്നു നമ്മള്‍ ഇവിടം വരെ എത്തി....
അന്വേഷണ ത്വരകൊണ്ടും ശാസ്ത്ര മുന്നെറ്റംകൊണ്ടുംമാത്രം......
ആയിരക്കണക്കിന് വര്‍ഷം മുന്‍പേ ആകാശ യാത്ര നടത്തി എന്നും,
പ്രപഞ്ചത്തിന്റെ അറ്റതുപോയി ദൈവത്തെ കണ്ടു എന്നും ഗീര്‍വാണം വിട്ട അവതാര/ പ്രവാചക വൃന്ദങ്ങളെല്ലാം ഭൂമിയുടെ യഥാര്‍ത്ഥ രൂപം പോലും അറിയാത്തവരും സൌരയൂഥത്തെ കുറിച്ച് അറിവില്ലതെയുമാണ് മരിച്ചു പോയത്.........
പ്രപഞ്ചത്തിന്റെ അറ്റം വരെ സഞ്ചരിച്ച അവര്‍ക്കാര്‍ക്കും നമ്മുടെ നീല ഗ്രഹത്തിന്റെ സുന്ദര ആകാശ ദ്രിശ്യതെ കുറിച്ചോ......
സോരയൂധാതെ കുറിച്ചോ....നമുക്കൊപ്പം സൂര്യനെ വലംവൈക്കുന്ന അയല്‍ ഗ്രഹമ്ങ്ങളെ കുറിച്ചോ ഒരു വിവരം പോലും മാനവ രാശിക്ക് നല്‍കാന്‍ കഴിയാതെ പോയത് വല്ലാത്ത നഷ്ടം തന്നെ.... :)
No comments:
Post a Comment