Mohana Kumar Padmanabhan
ഗുരുദേവനെക്കുറിച്ചുള്ള “ഗുരുദേവമാഹാത്മ്യം” കഥകളി തൃപ്പയാര്‍ ക്ഷേത്രസന്നിധിയില്‍ നടത്താന്‍ ആവില്ല എന്ന ക്ഷേത്രം തന്ത്രിയുടെ വിലക്കിനെ ആസ്പദമാക്കി തീര്‍ഥാ ജയകുമാറിന്‍റെ പോസ്റ്റ് ആണ് എന്‍റെ ഈ ലേഖനത്തിനു ആധാരമായത്.
“സാമൂഹ്യ പരിഷ്‌കർത്താവായ ശ്രീനാരായണ ഗുരുദേവനെ കുറിച്ചുള്ള കഥകളി ക്ഷേത്രത്തിൽ നടത്തുന്നത് ശരിയല്ലെന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരി പറഞ്ഞു. ഏകാദശിയോടനുബന്ധിച്ച് ദൈവികമായ പരിപാടികൾ മാത്രമാണ് ക്ഷേത്രത്തിൽ അരങ്ങേറുന്നത്. അരുവിപ്പുറം പ്രതിഷ്ഠയും മറ്റും ഉൾക്കൊള്ളുന്ന കഥകളി അവതരിപ്പിക്കുമ്പോൾ ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും കണക്കിലെടുക്കണം. ഇക്കാര്യത്തിൽ തന്ത്രിസമാജം ഭാരവാഹികളുമായി കൂടിയാലാചിച്ചശേഷം പ്രതികരിക്കാമെന്ന് തന്ത്രി സമാജം സംസ്ഥാന പ്രസിഡണ്ട് വേഴേപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് പറഞ്ഞു." ഇത്തരം വിഗ്രഹങ്ങളെയാണ് എറിഞ്ഞുടക്കേണ്ടത്, അല്ലാതെ നമ്മള്‍ ജാതി വളര്‍ത്താന്‍ നിന്നാല്‍ തന്ത്രിയെയും പ്രസിഡന്റിനെയും പോലുള്ള ഇത്തരം വിഗ്രഹങ്ങള്‍ വളരാനേ ഉപകരിക്കൂ. എന്നിട്ട് നമ്മള്‍ അവിടെപ്പോയി കുമ്പിട്ടുകിടക്കുകയും ആകാശത്തുകൂടി ഒഴിച്ചുതരുന്ന, അവനെയൊക്കെകൂടി കഴുകിയിറക്കുന്ന (ദേവബിംബത്തില്‍ ചേര്‍ന്ന് നിന്നാണല്ലോ ഈ ശ്രേഷ്ടന്മാരുടെ കുളിയും നനച്ചുകഴുകലും ഒക്കെ) വെള്ളം വാങ്ങി അടിമത്തമനോഭാവത്തോടെ വാങ്ങിക്കുടിക്കുകയും, എറിഞ്ഞു പിടിപ്പിക്കുന്ന ചന്ദനം സായുജ്യത്തോടെ നെറ്റിയില്‍ അണിയുകയും ചെയ്യുന്ന നമ്മളാണ് പമ്പരവിഡ്ഢികള്‍.
ഇന്ന് ഈ വിശ്വാസം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഗുരുദേവന്‍ നമുക്ക് നേടിത്തന്ന ദൈവത്തെ പൂജിക്കാനുള്ള അവകാശം പിന്തുടര്‍ന്ന് സ്ഥാപിതമായ പല "പിന്നോക്ക"ക്കാരന്‍റെ ക്ഷേത്രങ്ങളില്‍പ്പോലും ഈ "വരേണ്യവര്‍ഗക്കാര്‍" വെള്ളം ഒഴിച്ചുകൊടുത്താലേ ദേവനും ദേവിയും പ്രസാദിക്കൂ എന്ന മണ്ടന്‍ചിന്തയിലാണ് നമ്മളില്‍ ഭൂരിഭാഗവും. പുതുതായി ഉണ്ടാകുന്ന കുടുംബക്ഷേത്രങ്ങളില്‍പ്പോലും ഇവരെത്തന്നെ പൂജാരിയാക്കണമെന്നു ഉപദേശം കൊടുക്കുന്ന "പിന്നോക്ക തന്ത്രി"മാരാണ് നമുക്കുള്ളത്.
ദൈവത്തെ പൂജിക്കാന്‍ ഇടനിലക്കാരായ പൂണൂല്‍ധാരികളുടെ ആവശ്യമില്ല. ബ്രാഹ്മണ്യം അറിവിലൂടെയും കര്‍മ്മത്തിലൂടെയുമാണ് നേടേണ്ടത്, അല്ലാതെ ജന്മത്തിലൂടെയല്ല. ഭരണക്കാരുടെ സഹായത്തോടെ പുരോഹിതവര്‍ഗത്തിന്‍റെ കാര്‍മ്മികത്തില്‍ നമ്മളില്‍ വച്ചുതന്ന ഈ അടിമത്തഭാവം എന്ന നുകം നമ്മുടെ മനസ്സില്‍ ഉള്ളിടത്തോളം ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ഒന്നുകില്‍ എന്നും മാനസികമായി ദൈവത്തിന്‍റെ ഇടനിലക്കാരായ ഇവരെത്തന്നെ സഹിച്ചു ജീവിതം നീക്കുക, അല്ലെങ്കില്‍ ഇവരെക്കുറിച്ചുള്ള, ദൈവസങ്കല്‍പ്പത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ പൊളിച്ചടുക്കി പുറത്തു വരുക.
“ദൈവം” എല്ലാപേര്‍ക്കും സമാനനാണ്, നമുക്കേവര്‍ക്കും പ്രാപ്യനാണ്, കാരണം “അഹം ബ്രഹ്മാസ്മി” എന്നത് തന്നെ. ഗുരുദേവന്‍ പറഞ്ഞു തന്നപോലെ “അവനവനാത്മസുഖത്തിനായ് ചെയ്യുന്നത് അപരന്‍റെ കൂടി സുഖ”ത്തിനു വേണ്ടിയാകണം എന്ന തരത്തിലുള്ള കര്‍മ്മങ്ങളിലൂടെ. അതാണ് ശരിയായ ദൈവപൂജ, അല്ലാതെ തെറ്റുകള്‍ മാത്രം ചെയ്തിട്ട് തന്ത്രിമാരുടെ ഉപദേശപ്രകാരമോ അല്ലാതയോ പാപപരിഹാരമായി സ്വര്‍ണവും വെള്ളിയും പണക്കിഴികളും പച്ചനോട്ടുകളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ചതുകൊണ്ടു പൂജാകേന്ദ്രങ്ങളെ വ്യവസായ കേന്ദ്രങ്ങളായി മാറ്റാനും നടത്തിപ്പുകാര്‍ക്കും പരികര്‍മ്മികള്‍ക്കും കൈയിട്ടുവാരാന്‍ അവസരമുണ്ടാക്കുമെന്നതില്‍ നിന്ന് ഒരു നേട്ടവും ഭക്തര്‍ക്ക് ഉണ്ടാകാന്‍ പോകുന്നില്ല.
ഇങ്ങനെ പറയുന്ന എന്നോട് തന്നെ ഇപ്പോള്‍ പലര്‍ക്കും ദ്വേഷ്യം തോന്നുന്നുണ്ടാകും, കാരണം നമ്മളില്‍ ഈ അടിമത്വ ചിന്ത അത്രക്കും ആഴത്തില്‍ ഊട്ടിയുറപ്പിക്കാന്‍ വരേണ്യവര്‍ഗത്തിനും പിന്നീട് അവരുടെ തന്നെ പാത പിന്തുടര്‍ന്ന പിന്നോക്ക തിരുമേനി / തന്ത്രിമാരിലും കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ്.
ഈ വിജയദശമി നാളില്‍ എനിക്ക് പറയുവാനുള്ളത്, അന്ധകാരത്തില്‍ നിന്നും അറിവ് / വിദ്യയെന്ന പ്രകാശത്തിലേക്ക് വരുക, അത് അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു സംഘടിച്ചു പ്രവര്‍ത്തിക്കാനായാല്‍ ഈ മിഥ്യാധാരണകള്‍ ഒക്കെ മാറും, നിലവിലെ ചട്ടങ്ങള്‍ നമുക്ക് പൊളിച്ചെഴുതുവാനും ആകും. ഇന്ന് സമുദായ നേതൃത്വങ്ങള്‍ ഗുരുദേവന്‍റെ പ്രസിദ്ധമായ “സംഘടിച്ചു ശക്തരാകുവാന്‍” ഉള്ള ആഹ്വാനം തെറ്റായി വ്യാഖ്യാനിച്ചു ജാതിചിന്ത വളര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ഒരു ജാതിയോ മതമോ അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ മറ്റു മത-ജാതിക്കാരും അങ്ങിനെ ചിന്തിച്ചു പോകും. ഒരു കാലത്ത് മതസൌഹാര്‍ദ്ദത്തിന്‍റെ വിളനിലമായിരുന്ന മലയാള നാടിന്‍റെ ഇന്നത്തെ അവസ്ഥാന്തരം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം....ഒടുവില്‍ ജാതിയും മതവും പുറത്ത് കാണിക്കാന്‍ വിവിധതരം വേഷങ്ങളിലും യൂണിഫോറങ്ങളിലും പേരിനോട് ചേര്‍ക്കുന്ന വാലുകളിലും (ഒരു കാലത്ത് ജാതി തിരിച്ചറിയാതിരിക്കാന്‍ പേരിലെ വാലുകള്‍ വെട്ടി മുറിച്ച നേതാക്കള്‍ ഉണ്ടായിരുന്ന നാടാണ് ഇത്, ഉദാ: മന്നത്ത് പദ്മനാഭന്‍, എകെജി, കേളപ്പന്‍, കെപിആര്‍ ഗോപാലന്‍ എന്നിങ്ങനെ നിരവധിപേര്‍) എത്തി നില്‍ക്കുന്ന അവസ്ഥയല്ലേ നമ്മുടെ നാട്ടിലും, എന്തിനു ഇവിടെ ജാതി-മത രഹിത മാനവീയതക്ക് വേണ്ടി നിലകൊണ്ട ഗുരുദേവന്‍റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഗ്രൂപ്പുകളില്‍പ്പോലും? ഗുരുദേവന്‍ ഒരു പ്രത്യേക ജാതിയേയോ സമൂഹത്തെയോ അല്ല അദ്ദേഹത്തിന്‍റെ ആഹ്വാനത്തിലൂടെ ഉദ്ദേശിച്ചിരുന്നത്, അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ സമൂഹം ഒന്നിച്ചുള്ള ഉണര്‍വിനെയാണ് അദ്ദേഹം കണ്ടിരുന്നത്. അതുവഴി മാനവരാശിയുടെ ഉന്നമനവും. അത് നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തെറ്റായ രീതിയില്‍, മറ്റു പല ആഹ്വാനങ്ങളും പോലെ ഇതും മനപൂര്‍വമോ അല്ലാതെയോ തമസ്കരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.............”വെളിച്ചമേ നയിച്ചാലും”!

No comments:
Post a Comment