Lalu Natarajan
ഹിന്ദു ദര്‍ശനം വളരെ ലളിതം ആണ്.
അതായത് മനുഷ്യശരീരത്തില്‍എട്ട് അടിസ്ഥാന ഘടകങ്ങള്‍ ഉണ്ട്.
കണ്ണ് ചെവി മൂക്ക് നാക്ക് ത്വക്ക് എന്നീ ജ്ഞാന ഇന്ദ്രിയങ്ങള്‍.
പിന്നെ മനസ്, ബുദ്ധി, അഹങ്കാരം.
ഇതെല്ലാം എല്ലാവര്‍ക്കും ഉണ്ട്. സ്ത്രീകള്‍ ഉള്‍പ്പടെ. സായിപ്പും കാപ്പിരിയും ചൈനാക്കാരനും പാകിസ്ഥാനിയും ഒക്കെ ഉള്‍പ്പടെ.
ഇവിടെ 'അഹങ്കാരം' എന്നാല്‍ 'അമ്പട ഞാനേ' എന്ന ഭാവം അല്ല. അത് അഹങ്കാരത്തിനു കയ്യും കാലും വയ്ക്കുമ്പോള്‍ ആണ്. ശരീരബോധത്തെ ആണ് അഹങ്കാരം എന്ന് പറയുന്നത്. അതും എല്ലവര്‍ക്കും ഉണ്ട്. സ്ത്രീകള്‍ക് പ്രത്യേകിച്ചും. ഈ ശരീരബോധത്തില്‍ ലജ്ജിക്കരുത് എന്നാണ് ശ്രീകൃഷ്ണന്റെ ഗോപികമാരുടെ വസ്ത്രാപഹരണത്തിന്റെ അര്‍ഥം. അത് കഥ വേറെ.
അഹങ്കാരം ഇല്ലാത്ത അവസ്ഥ ആണ് ശുദ്ധബോധം. അവിടെ വേര്‍തിരിവുകള്‍ ഇല്ല. എല്ലാത്തിന്റെയും അടിസ്ഥാന മായ ബോധ സ്വരൂപം ആണ് താന്‍ എന്ന് സ്വയം തിരിച്ചറിയുന്ന അവസ്ഥ. അതിനു ബോധോദയം എന്ന് പറയും.
ബോധോദയം ഉണ്ടാവുന്നത് വരെ താന്‍ ശരീരം ആണ് എന്ന ബോധത്തില്‍ ചുറ്റിക്കറങ്ങി ആവും എല്ലാവരുടെയും ജീവിതം. അത് ഒരു രസം അല്ല മൊത്തം ദുരിതം ആണ് എന്ന് പറയുന്നില്ല. പക്ഷെ ഒടുവില്‍ ബന്ധം മുറിക്കാന്‍ വയ്യാതെ പെട്ട് പോകുന്നവര്‍ ആയിരിക്കും കൂടുതല്‍. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആണ് മതങ്ങളുടെ മറവില്‍ സ്വയം രക്ഷപെടാന്‍ തന്നെ അറിയാത്ത പുരോഹിതര്‍ പല വിധ ഉപായങ്ങള്‍ പറയുന്നത്. ഒരു കരിഞ്ഞ ഉഡായിപ്പിന്റെ മണം കിട്ടിയോ?
മറ്റു മതങ്ങളെ തല്ക്കാലം വിടാം. അവര്‍ക്ക് ബോധോദയം എന്താണെന്നു കൂടി അറിയില്ല. പാവങ്ങള്‍. വയറ്റുപിഴപ്പിനു വേഷം കെട്ടുന്നു. അതിനു അവര്‍ക്ക് കിട്ടിക്കോളും. പോട്ടെ.
പറഞ്ഞു വന്നത്..മനുഷ്യശരീരത്തില്‍എട്ട് അടിസ്ഥാന ഘടകങ്ങള്‍ ഉണ്ട്.
കണ്ണ് ചെവി മൂക്ക് നാക്ക് ത്വക്ക് എന്നീ ജ്ഞാന ഇന്ദ്രിയങ്ങള്‍. പിന്നെ മനസ്, ബുദ്ധി, അഹങ്കാരം..
പക്ഷികള്‍ മൃഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഇതെല്ലാം ഉണ്ടാവില്ല. അത് കൊണ്ട് അവയെ താണ ജാതികളായി കണക്കാക്കപ്പെടുന്നു. ഏറ്റവും താഴെ കീടങ്ങള്‍ ആണ്. ഇന്ദ്രിയങ്ങള്‍ പോലും വളരെ താഴ്ന്ന നിലവാരത്തില്‍ ആണ് അവയ്ക്ക്. ഏറ്റവും താണ തലത്തില്‍ സ്പര്‍ശനം മാത്രമേ അറിയൂ.
അതാണ് താഴ്ന്ന ജാതി ജീവജാലങ്ങള്‍. മനുഷ്യര്‍ എല്ലാം ഒരു ജാതി ആണ്. (സ്പീഷീസ്).
ഇത് ചുമ്മാ ഒരു താരതമ്യ പഠനം മാത്രം ആണ്. എല്ലാ ജീവജാലങ്ങളും സ്രഷ്ടാവിനു ഒരു പോലെ ആണ്. കൊതുക് = ആന. കല്ല് = സ്വര്‍ണം. അതാണ് അവിടത്തെ ന്യായം. നമ്മള്‍ അവിടെ വരെ ആകുമ്പോള്‍ അത് മനസ്സിലാകും. അതിനു മുന്‍പേ അങ്ങനെ തുടങ്ങിയാല്‍ വട്ടാണെന്ന് പറയും. അറിയാമല്ലോ.
ഏറ്റവും ചെറിയ കൊതുകിനു വരെ നല്ല ബുദ്ധി ഉണ്ട്. ശരിയല്ലേ ?
ഇനി തെരുവിലെ ഭിക്ഷക്കാരന്റെ കുഞ്ഞിനെ എടുക്കുക. പൊക്കി എടുക്കാന്‍ അല്ല. ഉദാഹരണമായി എടുക്കുക. അതിനു വേണ്ട സൌകര്യങ്ങള്‍ കൊടുത്താല്‍ അത് പഠിച്ചു ഇവിടം വരെ എത്തും എന്നതിന് വല്ല പരിധിയും ഉണ്ടോ ?
ജനിക്കുമ്പോള്‍ പോയ ജീവിതങ്ങളിലെ അറിവും കൊണ്ടാണ് ജനിക്കുന്നത്. തലേവര, വിധി എന്നൊക്കെ പറയും. മൃഗങ്ങള്‍ക്ക് ചോദനകള്‍ക്കപ്പുറം പോവാന്‍ പറ്റില്ല. മനുഷ്യന് പറ്റും. അഹങ്കാരം ഇല്ലാത്ത മനുഷ്യന്റെ വളര്‍ച്ചയ്ക്ക് പരിധി ഇല്ല.
ചുരുക്കി പറഞ്ഞാല്‍ ആര്‍ക്കും വളര്‍ന്നു ദൈവത്തോളം ഉയരാം. ബോധോദയത്തില്‍ എത്താം. ആകെ വേണ്ടത് അഹങ്കാരം ഇല്ലായ്മ ആണ്. ഓഷോ പറഞ്ഞത് നിങ്ങള്‍ ഒരു ബുദ്ധന്‍ ആവുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം കുഴപ്പം ആണ് എന്നാണ്.
ബോധോദയം, ശരീരം പഞ്ചേന്ദ്രിയങ്ങള്‍ മനസ്, ബുദ്ധി, അഹങ്കാരം കര്‍മ ചക്രം എന്നൊക്കെ അറിയാവുന്ന ഹിന്ദു പുരോഹിതരുടെ കണ്ണടച്ചിരുട്ടാക്കല്‍ ആണ് അസഹ്യം. അവര്‍ പറഞ്ഞത് കേള്‍ക്കുക.
താഴ്ന്ന ജാതിയില്‍ ജനിക്കുന്നത് ദൈവനിശ്ചയപ്രകാരം ഉള്ള കര്‍മപഥം ആണ്. അതു കൊണ്ട് തന്നെ താഴ്ന്നജാതിക്കാരുടെ ദുരിതങ്ങള്‍ മനപൂര്‍വം കൂട്ടുന്നത് ദൈവത്തിനെ പ്രീതിപ്പെടുത്തും ! അതുകൊണ്ട് താഴ്ന്ന ജാതികളെ ഉപദ്രവിക്കാം !
പഷ്ട് ദൈവ സങ്കല്‍പം തന്നെ. സാഡിസ്റ്റ് ദൈവം ! ഇവരുടെ സങ്കല്‍പം ആണ് ഇതൊക്കെ.
ദൈവം ഇത്രയും ആണ് പറയാന്‍ സാധ്യത.
"കര്‍മങ്ങള്‍ അനുസരിച്ചാണ് വീണ്ടും ശരീരം എടുക്കേണ്ടി വരുന്നത് എന്നത് ശരി തന്നെ. പക്ഷെ അതിന്റെ അര്‍ഥം എന്നും ആ കര്‍മപഥത്തില്‍ കിടന്നു കറങ്ങിക്കോളണം എന്നാണോ ? എങ്ങിനെ ആണ് ബോധോദയത്തില്‍ എത്തേണ്ടതെന്നു പല ഗുരുക്കളിലൂടെ അറിഞ്ഞതല്ലേ ? അപ്പോള്‍ കര്‍മങ്ങള്‍ യഥാവിധി ചെയ്തു ബോധോദയത്തിന് ശ്രമിക്കുക എന്നതെ മനുഷ്യജന്മത്തില്‍ ചെയ്യാന്‍ ഉള്ളു."
ജാതിവ്യവസ്ഥ മനുഷരുടെ അഹങ്കാരം കൊണ്ട് ഉണ്ടായ ഒരു സാമൂഹ്യ രോഗം ആണ്. അങ്ങനെ ഒരാളുടെ മുകളിലോ താഴെയോ ആരും ഇല്ല. എല്ലാം ഒരേ കൈപ്പത്തിയിലെ വിരലുകള്‍ മാത്രം.
സാഹചര്യം കിട്ടിയാല്‍ എല്ലാവരും വളര്‍ന്നു ബുദ്ധന്മാര്‍ ആകും. ആ വളര്‍ച്ച തടയാന്‍ ആണ് ജാതിവ്യവസ്ഥ കൊണ്ടുവന്നത്. ഞാനും എന്റെ കെട്ട്യോളും നമ്മുടെ കുട്ട്യോളും വളര്‍ന്നാല്‍ മതി എന്ന ഒരു സൈഡ് ദര്‍ശനം.
അസൂയ, കുശുമ്പ്, കണ്ണുകടി എന്നൊക്കെയും പറയും.

No comments:
Post a Comment