by Sreejiraj Eluvangal
ഈഴവരും RSS ഭയവും
ഇവിടെ നടക്കുന്ന ചര്ച്ച കണ്ടപ്പോൾ തോന്നിയതാണ് -- പല ഈഴവര്ക്കും, പ്രത്യേകിച്ച് ഈഴവരിലെ 'ചിന്തകര്ക്ക്', RSSനെയും അത് പോക്കിപ്പിടിക്കുന്ന ബ്രാഹ്മണ ഹിന്ദു മതത്തേയും പേടിയാണ്.
എന്തുകൊണ്ടാണ് ഈ പേടി?
സവർണർ നേതൃത്വം നല്കുന്ന സംഘടന ആയതുകൊണ്ടാണോ? അല്ല എന്ന് വേണം കരുതാൻ, കാരണം സവർണർ നേതൃത്വം നല്കുന്ന ഇടതു പര്ട്ടികളോട് ഇവര്ക്ക് ഇത്രയ്ക്കു ഭയമോ ശത്രുതയോ ഇല്ല.
അപ്പോൾ നേതൃത്വം അല്ല പ്രശ്നം. പിന്നെ എന്താണ്?
എന്റെ സ്വന്തം അനുഭവത്തിൽനിന്നും പറയുകയാണെങ്കിൽ ഇതിന്റെ കാരണങ്ങൾ ഇങ്ങിനെ ആണ് -
1)ഹിന്ദു മത ഓർമ്മകൾ/ചരിത്രം - RSSസും ഹിന്ദു മതവും അവിഭാജ്യമാണ്, RSS പ്രചരിക്കുമ്പോൾ ഹിന്ദു മതം ശക്തപ്പെടുന്നു, മറിച്ചും. കൂടാതെ പണ്ടത്തെ ഹിന്ദുക്കൾ (ഇന്നത്തെ സവർണർ) ആണ് RSS മിക്ക ഇടങ്ങളിലും (കേരളത്തിൽ ഉൾപെടെ) കെട്ടി പൊക്കിയത്. ഈഴവർക്ക്, പ്രത്യേകിച്ച് സ്വന്തം ചരിത്രം അറിയുന്ന ഈഴവർക്ക് ഹിന്ദു മതം എന്ന് കേട്ടാൽ സഞ്ചാര സ്വതന്ത്ര നിഷേധം, മാറ് മറക്കാൻ പറ്റായ്മ, വൈക്കം സത്യാഗ്രഹതിലെ നരബലി, അടിമകളെ പോലെ ഉള്ള ജീവിതം ഇവയൊക്കെ ആണ് ഓര്മ വരുന്നത്. അപ്പോൾ വേദ സംസ്കാരവും രാമ രാജ്യവും ഉയർത്തിപ്പിടിച്ചു വരുന്ന 'സംഘികളെ' കാണുമ്പോൾ ഇവകൊണ്ട് കഷ്ടത അനുഭവിച്ച, ആ കഷ്ടതകളെകുറിച്ച് ഓര്മ വരിക സഹജം ആണ്.
2)ഈഴവരുടെ ശുദ്ധഗതി - മിക്ക അടിസ്ഥാന വര്ഗക്കാരുടേയും പോലെ ഈഴവർ കൂടുതലും ശുദ്ധർ ആണ്, കുരുട്ടു ബുദ്ധി കുറവാണ്, അവരെ എന്തെങ്കിലും ആദര്ശം പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ്. സിദ്ധാന്തങ്ങളിലും സംഘടനകളിലും അടിയുറച്ചു വിശ്വസിക്കുന്നവർ ആണ്. അതിനു മുൻപിൽ സ്വന്തം അസ്ഥിത്വം മറക്കുന്നവർ ആണ്. അതെ സമയം മറ്റു പല പ്രഭല സമുദായത്തിലെ ആളുകൾ ആദര്ശത്തിന്റെ മുൻപിൽ എല്ലാം മറക്കുന്നവർ അല്ല. അവർ ആദര്ശം പ്രസങ്ങിക്കുമ്പോൾ തന്നെ ഒരു ഭാഗത്ത് അവര്ക്ക് സ്വന്തം സമുദായതിനെക്കുറിച്ചും അതിൽ പെട്ടവരുടെ താത്പര്യങ്ങളെക്കുറിച്ചും ഒര്മയുണ്ടാകും
ഇങ്ങിനെ ഉള്ള അവസരത്തിൽ ഈ സംഘടനകളിൽ ഈഴവർ സിദ്ധാന്തത്തിന്റെ പേരില് പരസ്പരം സഹായിക്കാതിരിക്കുകയും, മറ്റുള്ള സമുദായക്കാർ രഹസ്യമായി പരസ്പരം സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പലപ്പോഴും ഈഴവർ ഇത്തരം സംഘടനകളിൽ പിന്തള്ളപ്പെടുന്നു. നേത്രിത്വത്തിൽ കൂടുതലും അനിഴവർ കയറിപ്പറ്റുന്നു. അഥവാ ഈഴവർ കയറിയാൽ തന്നെ ജാതി ഉപേക്ഷിച്ച ഈഴവർ മാത്രം ആണ് കയറിപ്പറ്റുന്നത്. ഇങ്ങിനെ ഉള്ള അവസ്ഥയിൽ ഈഴവർ മണ്ടന്മാർ ആക്കപ്പെടുന്നു, അവർ ചൂഷണം ചെയ്യപ്പെടുന്നു.
3)മാനസിക അടിമത്വം - ഇത് ഒന്നാമത്തെ പോയിന്റുമായി ബന്ധപ്പെട്ടു കിടക്കുന്നു. കേരളത്തിന്റെ ഒരു ശതമാനം പോലും ഇല്ലാതിരുന്ന ഒരു സമുദായം മറ്റുള്ളവരെ 100 കണക്കിന് വർഷങ്ങൾ അടക്കി വാണു - എങ്ങിനെ? കായികശക്തി ഉപയോഗിച്ചാണോ? അല്ല, ബുദ്ധി ഉപയോഗിച്ച്. അല്പംകൂടി കൃത്യമായി പറഞ്ഞാൽ സാങ്കല്പ്പിക ശക്തി ഉപയോഗിച്ച്. ചരിത്രം തിരുത്തി എഴുതി, പുതിയ കഥകൾ മിനഞ്ഞ്, ഐതിഹ്യങ്ങൾ നിര്മിച്ച്, അന്ധ വിശ്വാസങ്ങൾ പടർത്തി ഒരു വീര ജനതയെ സ്വന്തം അസ്തിത്വത്തിൽ തന്നെ ലജ്ജിക്കാൻ പഠിപ്പിച്ചു. ഈ ചരിത്രവും കെട്ടുകഥകളും വിശ്വസിച്ച ഈഴവർ സ്വന്തം ചരിത്രത്തിൽ, അസ്തിത്വത്തിൽ (identityയിൽ) ലജ്ജിക്കുന്നവർ ആയി മാറി. അവരെ കീഴ്പെടുത്താൻ അവരുടെ നൂറിൽ ഒന്നുല്ല ഒരു ജനതയ്ക്ക് സാധിച്ചു, അടിമത്വത്തിൽ നിലനിർത്താനും. ഈ കീഴ്പെടുത്തലിനു അവരെ സഹായിച്ചത് വാളും പരിചയും ഒന്നും അല്ല - വെറും കഥകൾ ആണ്. ഈ കഥകൾ തെറ്റാണ് എന്ന് തെളിയിച്ചവരിൽ ഏറ്റവും വലിയ വ്യക്തിത്വം ശ്രീ നാരായണ ഗുരുവിന്റേതാണ് - അതുകൊണ്ടാണ് ഒരു വാളോ തോക്കോ കൈകൊണ്ടു തോടാഞ്ഞ ഗുരുവിനെ ഇന്ന് ഈഴവർ തങ്ങൾക്കു സ്വതന്ത്രം തന്ന ദൈവമായി കാണുന്നത്. ഈഴവരുടെ അടിമത്വം മാനസികമായിരുന്നു, മനസ്സിന്റെ ചങ്ങലകൾ ആണ് അവരെ ബന്ധിചിരുന്നത്, അല്ലാതെ ഇത്ര വലിയ ഒരു ജനവിഭാഗത്തിനെ ഒരിക്കലും മറ്റൊരു സമുദായത്തിന് കീഴ്പെടുത്താൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് അവരുടെ സ്വന്തന്ത്രവും മനസംസ്കരണത്തിലൂടെ ആണ് നേടി എടുത്തത് - ഹിന്ദുക്കൾ പറഞ്ഞു പിടിപിച്ച ജാതി വർണ വ്യവസ്ഥ അര്തശൂന്യമാണ് എന്ന് തെളിയിച്ചുകൊണ്ടാണ് ഗുരുദേവൻ അവരെ സ്വതന്ത്രമാക്കിയത്. ഇന്നിപ്പോൾ പണ്ട് നമ്മുടെ ആത്മവിശ്വാസം കഥകൾകൊണ്ട് തകർത്ത ആളുകളുടെ പിൻതലമുറക്കാർ പുതിയ കഥകളും കൊണ്ട് ഇറങ്ങിയിരിക്കുകയാണ് - മുസ്ലീമുകൾ ആണ് നമ്മുടെ പ്രധാന ശത്രുക്കൾ, കുറെ കഴിയുമ്പോൾ നമുക്ക് വംശനാശം സംഭവിക്കും, അതുകൊണ്ട് ഞങ്ങളുടെ കൂടെ കൂടിക്കൊള്ളൂ എന്നൊക്കെ.. ഈ പറഞ്ഞ കഥ സത്യമാണോ അല്ലയോ എന്ന് ഞാൻ ഇവിടെ തര്ക്കിക്കുന്നില്ല - അത് ഓരോര്തര്ക്കും സ്വന്തം യുക്തി ഉപയോഗിച്ച് കണ്ടുപിടിക്കാം. പക്ഷെ ഇങ്ങിനെ ഒരു കഥയുമായി ഇറങ്ങുമ്പോൾ എന്തുകൊണ്ടാണ് ചരിത്രത്തെപ്പറ്റി അവബോധമുള്ള ചില ഈഴവരെങ്കിലും 'ശ്രദ്ധിക്കണം - അവരെ വിശ്വസിക്കാൻ കൊള്ളില്ല' എന്ന് പറയുന്നത് എന്ന് നിങ്ങള്ക്ക് ആലോചിച്ചാൽ മനസ്സിലാകും. കാരണം ഏറ്റവും വലിയ അടിമത്വം മാനസിക അടിമത്വം ആണ് - ഏറ്റവും ശക്തമായ ആയുധം വിശ്വാസം ആണ് - ഏറ്റവും ശക്തമായ ചങ്ങല മനസ്സിനെ ബന്ധിക്കുന്നതാണ്. അതുകൊണ്ട് നമുക്ക് എല്ലാവര്ക്കും ഒരുമിച്ചു ഐക്യത്തോടെ മുന്നേറാം, തമ്മിൽ അടി നിരത്താം.

No comments:
Post a Comment