ശ്രീവാസുദേവാഷ്ടകം (സ്തോത്രം)
രചന:ശ്രീനാരായണഗുരു (1884)
വൃത്തം: വസന്തതിലകം. അനുപ്രാസസുരഭിലവും സാന്ദ്രവുമായ രചന.
ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിൻ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 1
ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാംഗകമനീയനിജാംഗസംഗ,
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 2
നീലാളികേശ, പരിഭൂഷിതബർഹിബർഹ,
കാളാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 3
ആനന്ദരൂപ, ജനകാനകപൂർവദുന്ദു-
ഭ്യാനന്ദസാഗര, സുധാകരസൗകുമാര്യ,
മാനാപമാനസമമാനസരാജഹംസ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 4
മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധ, സുധാമയ, സാധുരമ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 5
കംസാസുരദ്വിരദകേസരിവീര, ഘോര-
വൈരാകരാമയവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 6
സംസാരസങ്കടവിശങ്കടകങ്കടായ
സർവാർത്ഥദായ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോസ്തു
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 7
ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തംദിവം ഭഗവതേ നദിരസ്മദീയാ
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
No comments:
Post a Comment