Siju Raj
കുറെ നാളുകൾക്ക് മുൻപ് ഒരു മാസ ചതയത്തിൽ ഒരു അമ്മ ശാഖയിൽ വന്നു പറഞ്ഞു മോനെ ഒരു ''കുർബാന'' ഞങൾ പറഞ്ഞു അമ്മേ അത് ഇവിടെ അല്ല അത് കുരുശുപള്ളിയിൽ ആണ് കിട്ടുന്നതെന്ന് ........... അവര് ചമ്മിയ മുഖത്തോടുകൂടി 'അയ്യോ അതിന്റെ പേര് മറന്നു പോയല്ലോ എന്താണോ ' ഞങ്ങൾ ചോദിച്ചു '' ഗുരുപൂജ '' ആണോ എന്ന് ? ആ അത് തന്നെയെന്നു അവർ പറഞ്ഞു .ഗുരുപൂജ ആര്ക്കോ വേണ്ടികഴിപ്പിക്കുന്നത് പോലെ കഴിപ്പിച്ചു അവർ അവിടെ നിന്ന് ഇറങ്ങി ,,,,,,,,, ഈ ഇറങ്ങിയ ആ അമ്മയുടെ ഭർത്താവു ഏകദേശം ശാഖ ഉണ്ടായപ്പോൾ തൊട്ടു 12 വര്ഷത്തോളം ശാഖ കമ്മറ്റി അംഗം ആയി ഇരുന്ന ആളാണ് .സ്വന്തം വീട്ടുകാര്ക്ക് വിശ്വാസം വരുത്താൻ കഴിയാത്തവർ ആണ് ,ഒരു ശാഖയുടെ ഭരണ സമതിയിൽ നാട്ടുകാരെ ഗുരുധര്മ്മം പ്രചരിപ്പിക്കാൻ നടന്നത് .അല്ലെങ്ങിൽ അവർ 'കുര്ബനയുടെ ' പേര് ശെരിയായി പറയുകയും ''ഗുരുപൂജയുടെ'' പേര് മറന്നു പോകുകയും ചെയ്യുമായിരുന്നോ ? ------------- ഇങ്ങനെ ഇരിക്കുന്ന കുറെ ശാഖകൾ നമുക്കിടയിൽ തന്നെയുണ്ട് .ആദ്യം തന്നെ ഗുരുവിൽ വിശ്വാസം ഉള്ളവരെ മാത്രം ഭരണ സമതിയിൽ ഉല്പെടുതാവൂ.ഗുരുദേവൻ എഴുതിയ ''ദൈവദശകം '' എങ്കിലും കാണാതെ അറിഞ്ഞിരിക്കുകയും വേണം ......................നല്ല ഗുരു ഭക്തർ ഉള്ളടത് വികസനവും തന്നെ ഉണ്ടായി കൊളളും.'' ഈശ്വര കാര്യർധമായി പോകുന്നവരെ ഈശ്വരൻ തന്നെ രെക്ഷിക്കാതിരിക്കില്ല''
No comments:
Post a Comment