What all things we need basically when we start a business....courtsey @Suresh Babu Madhavnji acharya of Sree Narayana Njana Sameeksha group.
By Aravind Janardhanan
ആദ്യം വേണ്ടത് സത്യസന്ധതയാണ്. അത് ഇന്ന് ഈ സമൂഹത്തില്‍ ഉണ്ടോ?
രണ്ടാമതായി മേടിച്ചാല്‍ കൊടുക്കാന്‍ പഠിക്കണം. പണമിടപാടില്‍ സത്യസന്ധത പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു വ്യവസായവും വ്യാപാരവും പച്ചപിടിക്കില്ല. ഇന്ന് ഈ സത്യസന്ധത ഈ സമൂഹത്തിന് നഷ്ടമായിരിക്കുന്നു.
മൂന്നാമതായി വിനയം അനിവാര്യമാണ്. അത് ഇന്ന് ഉണ്ടോ എന്ന് ചിന്തിക്കുക. അംഗീകരിക്കേണ്ടവരെ അംഗീകരിക്കുക, പരസ്‌പരം സഹവര്‍ത്തിത്വം പുലര്‍ത്തുക ഇവ ഈ സമൂഹത്തില്‍ ഇനിയും ഉണ്ടോ എന്ന് നാം പരിശോധിക്കണം.
നാലാമതായി ഉറച്ച ലക്ഷ്യബോധമാണ്. ആരംഭശൂരത്വം ആണ് ഈ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.
അഞ്ചാമതായി പരസ്‌പരം മല്ലടിക്കാനുള്ള പ്രവണത അവസാനിപ്പിക്കലാണ്. ഈഴവന് ഈഴവന്‍ കാലന്‍ എന്ന പ്രമാണം ഇന്നും അന്വര്‍ത്ഥമായി തുടരുന്നു.
ആറാമതായി ഈഴവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ വ്യവസായങ്ങളെ വളര്‍ത്തുന്നതിന് ആവശ്യമായ പ്രോത്സാഹനങ്ങള്‍ ചെയ്യുകയും അതിന് അടിസ്ഥാനകാര്യങ്ങള്‍ ചെയ്‌തുകൊടുക്കാനും മുന്നോട്ടുവരുകയാണ്. ഓരുരുത്തരുടേയും അഭിരുചി അറിഞ്ഞ് ആയതിന് സര്‍ക്കാരില്‍നിന്നും മറ്റും ലഭിക്കേണ്ട സഹായങ്ങളും മറ്റും മേടിച്ചുകൊടുക്കാന്‍ ഈ സംഘടനാപ്രവര്‍ത്തനത്തിലൂടെ സാധിക്കും. അത് ചെയ്യേണ്ടതാണ്.
ഇത്തരം പ്രാഥമീകമായ കാര്യങ്ങള്‍ ചെയ്യുന്നതോടുകൂടി ഈഴവരുടെ ഇടയില്‍ വ്യവസായ-വ്യാപാര കാര്യങ്ങള്‍ക്ക് അടിസ്ഥാനമിടാന്‍ സാധിക്കും. എന്നാല്‍ അതിന് നാം ഇനിയും എത്രയോ നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടവരും. അതാണ് പ്രശ്‌നം
No comments:
Post a Comment