നോയ്ഡ സെക്ടര്‍ 15-ലെ ഹരിതാഭവും വിശാലമായ അംബേദ്കര്‍ പാര്‍ക്കില്‍ ശ്രീ നാരായണ ഗുരുവിന്റെ വെങ്കലശില്‍പ്പം

എട്ടടിയോളം ഉയരമുള്ള പ്ലാറ്റ് ഫോമില്‍ മുണ്ടുടുത്ത് ഷാള്‍ പുതച്ചു വടിയൂന്നി നില്‍ക്കുന്ന രീതിയില്‍ ആണ് ഗുരുദേവ പ്രതിമ. 18 അടി ഉയരം ഉണ്ട് പ്രതിമയ്ക്ക്. ഏകദേശം നാല് ടണ്‍ വെങ്കലം ഉപയോഗിച്ചു. 45 ലക്ഷം രൂപയാണ് ചെലവ് . പാര്‍ലമെന്റിന് മുന്‍പിലെ ഗാന്ധി പ്രതിമയുടെ ശില്പി ആയ റാം സുതാര്‍ ആണ് ശില്പി. 3 കൊല്ലം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തി ആയത് . സാഹിബബാദിലെ സ്റ്റുഡിയോയില്‍ ഫൈബര്‍ അച്ചില്‍ നാല് ഭാഗങ്ങള്‍ ആയി പ്രതിമ നിര്‍മിച്ചു പാര്‍ക്കില്‍ കൊണ്ട് വന്നു കൂട്ടി യോജിപ്പിക്കുക ആയിരുന്നു.
Source:http://gurudevacharithram.blogspot.com/
No comments:
Post a Comment