By Dr Kamaljith Abhinav
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്നാ സിനിമ വാചകത്തെ ഓര്മിാപ്പിക്കും വിധം ശങ്കരന്റെ ശൂദ്ര വിരോധം ചോദ്യം ചെയ്ത എന്നോട് ശങ്കരന്റെ മഹത്വം വാതോരാതെ വിവരിച്ച എല്ലാ സുഹൃത്തുകള്ക്കുംയ ശങ്കരന്റെ അദ്വൈതം പൊള്ളയാണെന്ന് തെളിയിക്കാന്‍ വേണ്ടി ശങ്കരന്‍ വ്യാഖ്യാനിച്ച ബ്രഹ്മ സൂത്രത്തിലെ ഏതാനും ഭാഗങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു .
ശങ്കരന്‍ ബ്രാഹ്മണനായി , ജനിച്ചു ജീവിച്ചു. പുസ്തകങ്ങളില്‍ നിന്നും വാദങ്ങളില്‍ നിന്നും അദ്ദേഹം മനസിലാക്കാതെ പോയ അദ്വൈതം ഒരു ചന്ടാളന്‍ പകര്ന്നു കൊടുത്തു. മനീഷപഞ്ചക രചന അതിനു ശേഷം നടന്നതായി വേണം അനുമാനിക്കാന്‍ . ഗീതയിലെ ചാതുര്വചര്ണ്യംം മയാ സൃഷ്ടം എന്നാ വ്യാഖ്യാനവും , ആബസ്തംഭ സൂത്രത്തിലെ “ജന്മത ശ്രേയ” എന്ന വാചകവും ജാതീയതയെ ദൈവവല്കരിച്ചു. അതിനു ഏറ്റവും മികച്ച സംഭാവനയാണ് തന്റെ ബ്രഹ്മസൂത്ര വ്യാഖ്യാനത്തിലൂടെ ശങ്കരന്‍ നല്കി യത്.
“ശുചം ആദ്രവതി ഇതി ശൂദ്ര” (വ്യസനത്തിന്റെ പിന്നാലെ പായുന്നവന്‍ ആണ്ശൂദ്രന്‍) എന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു chandogyopanishathil രയിക്യ മുനി ജന്ശ്രുതി രാജാവിനെ വിളിക്കുന്നു ശൂദ്രന്‍ എന്ന് , ഇവിടെ രാജാവ് ക്ഷത്രിയന്‍ എന്നറിയാഞ്ഞല്ല, മറിച്ചു ദുഖര്തനായി തന്റെ സമീപം എത്തിയത് കൊണ്ടാണ് രൈക്യന്‍ ജന്ശ്രുതിയെ ശൂദ്രന്‍ എന്ന് വിളിച്ചത് എന്നാണ് വ്യാഖ്യാനം.എന്നാല്‍ ശങ്കര വ്യാഖ്യാനത്തില്‍ ജാതി ശൂദ്രന്‍ എന്നത് വ്യക്തമാണ്.
“ സംസ്കരപാമര്ശാതടാഭാവഭിലാപച്ച” എന്ന് തുടങ്ങുന്ന സൂത്രത്തില്‍ ഉപനയനം തുടങ്ങിയ സ്മസ്കാരങ്ങള്‍ അനുവധിചിട്ടില്ലാത്ത ജാതി ശൂരനു വേദ വിധ്യക്കധികാരം ഇല്ല എന്ന് വ്യക്തം ആക്കുന്നു .“ തെഷമെവൈതാം ബ്രഹ്മവിധ്യാം വാടാതെ ശിരോവൃതം വിധിവല്‍ യിസ്തു ചീര്ണ്ണം ”.
“ തടഭാവനിര്ധാരനെ ച പ്രവൃതെ “ എന്നാ സൂത്രം കൊണ്ട് പ്രവര്ത്തി്യില്‍ നിന്നും ജാതി ശൂദ്രന് വേദാധ്യായത്തിനു അധികാരമില്ല എന്ന് ശങ്കരന്‍ സമര്ധിക്കുന്നു . ചന്ടോക്യോപനിശത്തിലെ തന്നെ മറ്റൊരു കഥയില്‍ സത്യകാമന് ബ്രാഹ്മണന്‍ ആയതിനാല്‍ മാത്രം ഉപനയിപ്പിക്കുന്ന ഗൌതമന്റെ കഥയും ജാതി മലിനതയെ സൂചിപ്പിക്കുന്നു.
“ശ്രവനാധ്യാനാര്ധപ്രതിശേധാല്‍ സ്മ്രുതെശ്ച്ച” എന്നാ സൂത്രത്തില്‍ വേദത്തില്‍ ശൂദ്രന് വേദത്തിന്റെ ശ്രവണവും, അധ്യയനവും, അര്ദ്ധതചിന്തനവും പ്രതിഷേധിചിട്ടുള്ളത് കൊണ്ടും സ്മൃതിയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളത് കൊണ്ടും ജാതി ശൂദ്രന് വേദ വിദ്യക്ക് അധികാരമില്ല എന്ന് ശങ്കരന്‍ സമര്ധിക്കുന്നു
ശ്രുതിയില്‍ ശൂദ്രന് വേദ ശ്രവണവും vedaadhyayanavum, vedaartha നിഷേധിച്ചിട്ടുണ്ട് . “ ഇതേല്‍ ശ്മശാനം യാല്‍ ശൂദ്ര തസ്മാല്‍ ശൂദ്രസ്യ സമീപേ നാധ്യെതവ്യം” അര്ഥംി: ശൂദ്രന്‍ ശ്മശാനത്തിന് തുല്യം ആശുദ്ധം അതിനാല്‍ ശൂദ്രന്റെ സമീപതിരുന്നു vedaadhyanam ചെയ്യരുത്.
പരശുരാമ സ്മൃതി ഇങ്ങനെ പറയുന്നു ,“ വേദക്ഷര വിച്ചരേന ശൂദ്ര പത്തി തല്ക്ഷശനാല്‍” വേദാക്ഷര വിചാരം കൊണ്ട് ശൂദ്രന്‍ അധപതിക്കും പോലും.
ചുരുക്കി പറഞ്ഞാല്‍ ഉണ്ടോ ഇല്ലയോ എന്നറിയാത്ത ദേവന് വേദഅധികാരം ഉണ്ടെന്നും ശൂദ്രന് അത് നിഷിധം ആണെന്നും ശങ്കരന്‍ വ്യാഖ്യാനിക്കുന്നു,
അഹം ബ്രഹ്മാസ്മി എന്നത് ബ്രാഹ്മണന് മാത്രം ആകും ചേരുക എന്ന് തോന്നും ഇത് വായിച്ചാല്‍. ശങ്കരന്റെ ഈ വ്യാഖ്യാനം അടിസ്ഥാനം ആക്കി ആണ് കേരളനചാരം വരെ രചിക്കപെട്ടത്. ഫലം ലക്ഷകണക്കിന് ജനങ്ങള്‍ നൂറ്റാണ്ടുകളോളം പുഴുക്കളെക്കാളും നരകിച്ച ജീവിതം നയിക്കേണ്ടി വന്നു. ആ അവസ്ഥ ദാര്ശിനികമായി മാറ്റിയത് ഗുരുദേവനും, സാമൂഹികമായി മാറ്റിയത് ബ്രിട്ടീഷ് ഭരണവും ആണ്. നമുക്ക് സന്യാസം തന്നത് ബ്രിടിഷുകാര്‍ ആണ് എന്ന് ഗുരു പറഞ്ഞത് ഈ അവസരത്തില്‍ ഓര്ക്കു്ക.
ഇന്നത്തെ ചില ബുദ്ധിമാന്മാര്‍ ഇതെല്ലം മറക്കുന്നു. പണ്ടേ പുഴുവല്ല, രാജവെമ്പാല തന്നെ ആയിരുന്നു എന്ന് സ്മര്ധിക്കുന്നു. വിപ്രന്റെ കാല്‍ കഴുകിയ വെള്ളം അമൃതായി കരുതുന്നു. ശങ്കര സ്തുതികള്‍ ആലപിക്കുന്നു. പഴയ സംസ്കാരം വന്നാല്‍ വീണ്ടും ഓടയില്‍ പുഴുവായി മാരും എന്നത് മറന്നു കൊണ്ട് ശ്രുതികളെയും , സ്മൃതികളെയും പുകഴ്ത്തുന്നു. ലജ്ജാവഹം
No comments:
Post a Comment