Shyam Mohan in FB Group http://www.facebook.com/groups/thiyya.ezhava/
മലയാള മാസം 1 0 5 7 .സ്ഥലം കായംകുളത്തിനടുത്തുള്ള പുതുപള്ളിയിലെ വാരണപള്ളി തറവാട് .സ്വാമിക്ക് അതിസാരം വളരെ കലശലായി വരുകയായിരുന്നു.അന്ന് ഗുരുദേവന്റെ നാമധേയം നാണു എന്നായിരുന്നു .സ്വാമിയുടെ വീട്ടുകാരെ അസുഖ വിവരം അറിയിച്ചു .വാരണപള്ളിയിലെ കുഞ്ഞു കുഞ്ഞു പണിക്കര് സ്വാമിയുടെ ഇഷ്ട തോഴനായിരുന്നു മനസില്ലാ മനസ്സോടെ സ്വാമിയേ തരികെ വീടിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു .പോകുന്നതിനു മുൻപ് വാരണപള്ളി ഗോവിന്ദ പണിക്കരോട് സ്വാമി ഒരു ചെമ്പ് കുടം ചോദിച്ചു. താൻ ഒരു മഹാ സമുദ്രത്തില മുങ്ങാൻ പോകുകയാണ് എന്നും തിരികെ വരുമ്പോൾ ലഭിക്കുനത്തിൽ നിന്ന് ഒരു പങ്കു മറ്റുള്ളവര്ക്ക് നല്കാൻ വേണ്ടിയാണ് കുടം എന്ന് സ്വാമി പറഞ്ഞു .സമാധി ആകുന്നത് വരെ പിന്നെ സ്വാമി വാരണപല്ലിയിൽ ചെന്നിട്ടില്ല .യാത്ര ചോദിക്കുമ്പോൾ കണ്ണ് നിറയാത്ത ഒരു അംഗം പോലും അന്ന് ആ തറവാട്ടിൽ ഉണ്ടായിരുന്നില്ല.പോയതിനു ശേഷവും വാരനപള്ളി തറവാട്ടിലെ അംഗങ്ങളോട് സ്വാമിക്ക് അതിയായ വാത്സല്യം ഉണ്ടായിരുന്നു .ഒരിക്കൽ വര്കലയിലെ വിദ്യാലയത്തിനു വേണ്ടി പണം സ്വരൂപിക്കാൻ സ്വാമികൾ കായംകുളത് ചെല്ലുകയുണ്ടായി .അന്ന് ആരോ ഗുരുവിനോട് ചോദിച്ചു വാരണപള്ളിയിൽ ചെല്ലുന്നില്ലേ എന്ന്.അപ്പോൾ സ്വാമികൾ പറഞ്ഞത് ഇപ്രകാരം ആണു,"വാരണപള്ളിയിൽ നിന്ന് വേണ്ടതൊക്കെ പണ്ടേ തന്നെ ലഭിച്ചതാണ് എന്ന്. "
No comments:
Post a Comment