Krishna Chaithanya
ക്ഷേത്രങ്ങള് വൃത്തിയായി സൂക്ഷിക്കണം. അവിടെ ചെല്ലുന്നവ൪ കുളിച്ചു വൃത്തിയായി വരും. അവിടെ ചെല്ലുംബോല് നല്ല വിചാരം ഉണ്ടാവും. നല്ല കാര്യങ്ങല് സംസാരിക്കും. ഈശ്വരസ്മരണയുണ്ടാവും. ശുദ്ധവായു ശ്വസിക്കാം. ചില൪ ക്ഷേത്രത്തില് ചെന്നു നിരാഹാരവ്രതവും മറ്റും നടത്തി ദേഹത്തിനും മനസ്സിനും ഗുണം വരുത്തുന്നു. ചില൪ക്ക് വിശ്വാസംമൂലം രോഗം മാറുന്നു. ചില൪ക്ക് ആഗ്രഹസിദ്ധിയുണ്ടാകുന്നു. അതെല്ലാം വിശ്വാസംപോലെ ഇരിക്കും. ഇതൊന്നും ഗുണമല്ലെ? ക്ഷേത്രവും ആവശ്യമാണ്.
ക്ഷേത്രത്തില് ചെല്ലുംബോല് ബിംബത്തെപറ്റി സ്മരണയില്ല. ഈശ്വരനെപറ്റിയാണ് അവ൪ വിചാരിക്കുന്നത്. നിങ്ങളെ പ്പോലെയുള്ളവ൪ പറഞ്ഞു കൊടുത്താലേ അവ൪ ബിംബത്തെ ഓ൪ക്കുന്നുള്ളു. പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുത്. എല്ലാവരും ഈശ്വരനെയാണ് ആരാധിക്കുന്നത്, ബിംബത്തെയല്ല.
ക്ഷേത്രത്തിന്റെ നാലു പുറവും ഒരു പൂന്തോട്ടം ഉണ്ടാക്കണം. നല്ല വൃക്ഷങ്ങള് വെച്ചുപിടിപ്പിച്ച് അതിനു ചുറ്റും തറകള് കെട്ടണം. അപ്പോള് ജനങ്ങള്ക്കുവന്നിരുന്നു കാറ്റു കൊള്ളാം. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകള് ഉണ്ടായിരിക്കണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ചു പഠിപ്പിക്കണം. ക്ഷേത്രം ഒരറ്റത്ത് അവിടെ നിന്നുകൊള്ളട്ടെ. ഭംഗിയും വൃത്തിയുമുള്ള സ്ഥലമായാല് ജനങ്ങള് വരും. നല്ല വിചാരങ്ങള് ഉണ്ടാവും. ആരോഗ്യം വ൪ദ്ധിക്കും. ക്ഷേത്രം ആവശ്യമാണ്. വേണ്ടവിധത്തില് കൊണ്ടുപോകണം. ശിവഗിരിയില് തന്നെ എത്ര ജനങ്ങള് വന്നു താമസിച്ചു രോഗം മാറിപ്പോകുന്നു. കുളിച്ചു വൃത്തിയായി ഈശ്വരധ്യാനം ചെയ്യുകയും നല്ല കാറ്റു ശ്വസിക്കുകയും ചെയ്യതാല് തന്നെ രോഗങ്ങള് മാറുമല്ലോ. എല്ലാവ൪ക്കും ക്ഷേത്രമുണ്ടല്ലോ. ആ൪ക്കാണ് ഇല്ലാത്തത്.
- ധ൪മ്മം മാസിക
ക്ഷേത്രങ്ങള് പഴയ സംബ്രദായത്തില് വളരെ പണം ചെലവു ചെയ്തു ഉണ്ടാക്കേണ്ട ആവശ്യമില്ല. ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവഴിക്കരുത്. ക്ഷേത്രത്തില് ജനങ്ങള്ക്കു സുഖമായി വന്നിരിക്കാനും പ്രസംഗിക്കാനും ഉപയുക്തമായ രീതിയിലുള്ള വിശാലമായ മുറികളാണു വേണ്ടത്. എല്ലാ ക്ഷേത്രങ്ങളോടും സംബന്ധിച്ചു വിദ്യാലയങ്ങളും ഉണ്ടായിരിക്കണം. കുട്ടികളെ പലതരം വ്യവസായങ്ങള് ശീലിപ്പിക്കാനുള്ള ഏ൪പ്പാടുകളും ക്ഷേത്രത്തോടു സംബന്ധിച്ച് ഉണ്ടാകേണ്ടതാണ്. ജനങ്ങളില് നിന്നു വഴിപാടായി ക്ഷേത്രങ്ങളില് കിട്ടുന്ന ധനം സാധുജനങ്ങള്ക്കു പ്രയോജനപ്പെടത്തക്കവണ്ണം ചെലവഴിക്കയാണു വേണ്ടത്. ക്ഷേത്രങ്ങളില് വരുന്നവ൪ക്കു കുളിക്കാ൯വേണ്ടി കുളങ്ങളുണ്ടാക്കുന്നതു നന്നല്ല. കുളങ്ങല് എപ്പോഴും ശുദ്ധമായി സൂക്ഷിക്കാ൯ സാധിക്കുന്നതല്ലല്ലോ. അതുകൊണ്ടു തലയ്ക്കു മീതെ വെള്ളം വന്നു വീഴത്തക്കവിധം ചെറുതരം കുഴലുകള് ഇണക്കീട്ടുള്ള കുളിമുറികള് കുറെയധികം ക്ഷേത്രത്തിനടുത്ത് ഉണ്ടാക്കുകയാണു വേണ്ടത്.
- ശ്രീനാരായണ പരമഹംസ൯, കെ.കെ.പണിക്ക൪
ഇനി ക്ഷേത്രനി൪മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില് ജനങ്ങള്ക്കു വിശ്വാസം കുറഞ്ഞു വരികയാണ്. അംബലം പണിയുവാ൯ പണം ചെലവിട്ടതു ദു൪വ്യയമായി എന്നു ദുഃഖിക്കാ൯ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തത്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാല് ജനങ്ങള് കേള്ക്കുകയില്ല. നി൪ബന്ധമാണെങ്കില് ചെറിയ ക്ഷേത്രങ്ങള് വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു വിദ്യാലയങ്ങള് ഉണ്ടാക്കുവാനാ൯ ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കുവാ൯ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചു ചേ൪ക്കുവാ൯ ക്ഷേത്രങ്ങള് വഴി കഴിയുമെന്നു കരുതിയിരുന്നു. അനുഭവം നേരേ മറിച്ചാണ്. ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങള്ക്കു വിദ്യാഭ്യാസം കൊടുക്കാ൯ ശ്രമിക്കണം. അവ൪ക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്.
- 1917-ല് ഗുരുദേവ൯ പുറപ്പെടുവിച്ച സന്ദേശം.
No comments:
Post a Comment