Amjith Thazhayappadath
അന്തരിച്ച ഷൈൻ ചേട്ടന്റെ ഒരു പോസ്റ്റ് കോപ്പി ചെയ്യുന്നു . ( അദ്ദേഹം തന്റെ ഈഴവ പവർ സെന്റർ എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് . അവിടം ഇപ്പോൾ ആളൊഴിഞ്ഞ ഒരു പൂരപ്പറമ്പ് ആണ് .)
ഈഴവനായിരിക്കുന്നതിന്റെ സുഖം.
പലപ്പോഴും ഞാന് ആലോചിക്കാറുണ്ട് ഈഴവനായത് എത്ര ഭാഗ്യമാണെന്ന്.........ഈഴവനായി ജീവിക്കുന്നത് എത്ര സുഖകരമാണ്.......കാരണങ്ങള് പറയാം.
1.അമ്പലത്തിലോ പള്ളിയിലോ പോകാന് ആരും നിര്ബന്ധിക്കില്ല.
2."ഞാനാടാ പാറായി "എന്ന മനോഭാവക്കാര് ആയതിനാല് ആരും വഴക്കിനു വരില്ല.
3. ഏതു ജാതി പെണ്ണിനെ പ്രേമിചാലും സ്വന്തം ജാതിയില് നിന്ന് വലിയ എതിര്പ്പ് ഉണ്ടാകില്ല.(പെണ്ണ് പണക്കാരി ആയാല് നല്ലത്!)
4. പിന്നാക്ക സംവരണം കിട്ടുന്നു.എന്നാല് ഒരു ഈഴവന് പോലും കരുതുന്നില്ല തങ്ങള് പിന്നാക്കമാണെന്ന്.(അപകര് ഷത തൊട്ടു തീണ്ടിയിട്ടില്ലാത്ത സമുദായം.)
5. പ്രത്യയ ശാസ്ത്ര വംശീയ ചിന്തകള് വളരെ കുറവായതുകൊണ്ട് ആരോടും കൂട്ടുകൂടും.ആത്മാര്ഥത സ്വന്തം സമുദായക്കാരോട് കാനിച്ചില്ലേന്ഗില് പോലും മറ്റുള്ളവരോട് കാണിക്കും.
6.നൂറ്റാണ്ടുകള് ജാതി വിവേചനം കാണിച്ച സവര്ണരോട് പോലും സഹതാപം കാണിക്കുന്ന പൊതു മനോഭാവം.
7. സ്വന്തം വീടിലെ പട്ടിണി യേക്കാള് ഉഗാണ്ടയിലെ പട്ടിനിയോട് സഹതാപം.(വിശാല ചിന്ത)നല്ലതോ ദോഷമോ എന്നത് രണ്ടാമത്തെ കാര്യം.
8.ജാതി മത സ്വാര്തത തീരെയില്ല.ഉണ്ടെങ്കില് സാമ്പത്തിക സ്വാര്തത മാത്രം.
9.പൊതുവേ സഹജീവികളോട് സഹതാപാര്ദ്രമായ മനോഭാവം.
10. റിസ്ക് എടുത്തും ഉയരുവാനുള്ള മനോഭാവം.പുതുമകളെ പെട്ടെന്ന് ഉള്ക്കൊള്ളാനുള്ള വാസന.
No comments:
Post a Comment