Shyam Mohan Mullassery Kannampulakkal
കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി കൊടുങ്ങല്ലൂർ അഴി മുതൽ പൊന്നാനി അഴി വരെ നീണ്ടു കിടക്കുന്ന പ്രദേശം ക്രിസ്ത്വബ്ദതിന്റെ ആരഭം മുതൽ ബ്രിട്ടീഷ് ആധിപത്യം കേരളത്തില സ്ഥാപിക്കുനത് വരെയുള്ള കേരള ചരിത്രത്തില വളരെ പ്രധാനപെട്ടതാണൂ .തിരുവനന്തപുരം വരെ വടകര വരെ വഞ്ചി യാത്രയ്ക്ക് സൗകര്യം നല്കിയിരുന്ന പൊന്നാനി പുഴ അഥവാ കനോലി കനാൽ ആണു ഈ പ്രദേശത്തിന്റെ കിഴക്കേ അതിര് .ജനങ്ങൾ തിങ്ങി പാർക്കുനതും തെങ്ങ് കൃഷി പ്രധാന ധനാഗമ മാര്ഗവും ആയിരുന്ന ഈ പ്രദേശത്ത് വെച്ചാണ് സാമൂതിരിയും കൊച്ചി രാജാവും തമ്മിൽ യുദ്ധങ്ങൾ നടന്നിട്ടുള്ളത് .പ്രസ്തുത സ്ഥലത്തെയും അതിനോട് തൊട്ടായി കനോലി കനാലിന്റെ കിഴക്ക് വശത്ത് പെരിങ്ങോട്ടുകര ,എനംമാവ് ഭാഗത്തെയും ജനങ്ങളിൽ ഭൂരിഭാഗവും തിയ്യ സമുദായത്തിൽ പെട്ടവർ ആയിരുന്നു.പ്രസിദ്ധവും സമ്പന്നവുമായ പല തിയ്യ തറവാടുകളും ഈ പ്രദേശത്തായിരുന്നു .
തെരുവിൽ ,അരയം പറമ്പിൽ ,വാഴൂര് ,ചേര്തെടത് ,പൂവതും കടവിൽ ,വാലി പറമ്പിൽ ,തച്ചപള്ളി ,തണ്ടാശ്ശേരി ,പൊക്കാ ഞ്ചേരി ,കാരാട്ട് പറമ്പിൽ ,ചെറായി ,ശങ്കരം കുമാരത്ത് എന്നിവാ ആണു അവയില പ്രസിദ്ധം .ഇവർ അന്യോന്യം വിവാഹ ബന്ധങ്ങളിലും എർപെട്ടിരുന്നു .ഒറ്റ പടവായി 1 0 0 ഏക്കർ വരെയുള്ള ഭൂസ്വത്തുക്കൾ ഇവരിൽ പല തിയ്യർക്കും ഉണ്ടായിരുന്നു .വാലിപ്പരംബിൽ ചോലയിൽ മാമി വൈദ്യര് ,കാക്കനാട്ട് മാമ വൈദ്യര്,കാരാട്ട് പറമ്പിൽ കോരു വൈദ്യര് ,പൊക്കാഞ്ചെരി ചന്തു വൈദ്യര് എന്നിവര് പുകൾ പെറ്റ നാട്ടു വൈദ്യന്മാർ ആയിരുന്നു.ആയുധാഭ്യാസതിലും ഈ പ്രദേശത്തെ തിയ്യര് കേമന്മാർ ആയിരുന്നു.ചെറുവായി പടിഞ്ഞാറേക്കര പണിക്കന്മാരും ശങ്കരം കുമാരത്ത് തണ്ടാന്മാരും ആയിരുന്നു ഇവരിൽ പ്രമുഖർ അന്നത്തെ കാലത്ത് പടപ്പാട്ടുകളിൽ ചെറുവായി പണിക്കന്മാരുടെ ധീര കൃത്യങ്ങൾ വർണിച്ചിട്ടുണ്ട്
പട വെട്ടി കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു സമ്പ്രദായം ആയിരുന്നു ആന്നു കേരളത്തില ഉണ്ടായിരുന്നത് .ഈ പ്രദേശത്തെ ചങ്ങരം കുമാരത്ത് (ശങ്കരം കുമാരത്ത് )എന്നാ അഴകിൽ തെളിഞ്ഞ വീട്ടില് മാകൊതയുടെയും ഉണ്നൂലിയുടെയും മകൻ ആയിട്ടാണ് പാറൻ ജനിക്കുനത്.പാറൻ എന്നുള്ള പേര് ഈ തറവാട്ടുകാർക്കു എത്രയും പ്രിയപ്പെട്ട ഒന്നായിരുന്നു ..7 വയസ്സില എഴുത്തും വായനയും തുടങ്ങിയ പാറൻ 9 വയസ്സില വെങ്കിടങ്ങ് കളരിക്കൽ കളരിയിൽ കച കെട്ടി അഭ്യാസവും തുടങ്ങി.മന്ത്രവാദവും ആയുധ വിദ്യയും പഠിച്ച ഈ യുവാവ് പേരെടുത്ത ഒരു പോരാളി ആയി.പല അങ്കങ്ങളും ജയിച്ചു.ഒരിക്കൽ മൈലാപുരം എന്നാ സ്ഥലത്ത് വെച്ച് നടന്ന അങ്കത്തിനു ശേഷം മടങ്ങുമ്പോൾ മുല്ലശ്ശേരി ഗ്രാമത്തിനു അടുത്ത് പുളിക്കൽ കടവിൽ വഞ്ചി ഇറങ്ങിയപ്പോൾ ശത്രുക്കളിൽ ആരോ,ഒരു മുസ്ലിം ആണെന്നു പറഞ്ഞു വരുന്നു ,അദ്ദേഹതിന്റെ കാലിൽ വേദി വെച്ച്.അവിടെ കിടന്നാണ് ചങ്ങരംകുമാരത് പാറൻ അന്ത്യ ശ്വാസം വലിക്കുനത്.മരണ സമയത്ത് അദ്ദേഹത്തിന് വെള്ളം നല്കിയത് അവിടെ വെച്ച് വസ്ത്രം അലക്കിയിരുന്ന ഒരു മണ്ണാത്തി ആയിരുന്നു.ആ മണ്ണാത്തി യുടെ വീട്ടുകാർക്കാണ് ഇന്നും ചങ്ങരം കുമാരതു അച്ഛന് കളം വരയ്ക്കുമ്പോൾ പാട്ട് പാടാനുള്ള അവകാശം
സ്ഥലത്തെ പ്രധാന നായർ തറവാടായിരുന്ന വെള്ളാമങ്ങതുകാർ ആയിരുന്നു മുല്ലശേരിയിലെ നാടുവാഴികൾ.അവരുടെ പ്രധാന സഹായി ആയിരുന്നു ശങ്കരം കുമാരത്തെ പാറൻ .പാറൻ ജീവിചിരിക്കുനിടത്തോളം നാടുവാഴികൾ അജയ്യർ ആയിരിക്കും എന്ന് അറിയാവുന്ന ചില ശത്രുക്കൾ അദ്ദേഹത്തെ ചതിച്ചു കൊള്ളുക ആയിരുന്നു.എന്ന് കരുതി ആ പ്രദേശത്തെ എല്ലാ മുസ്ലിങ്ങളും പാറന്റെ ശത്രുക്കൾ ആയിരുന്നു എന്ന് ധരിക്കരുത് മുസ്ലിം സമുദായത്തിൽ പെട്ട കുട്ടി ഹസ്സൻ എന്നാ പോരാളി പാറന്റെ ഉറ്റ ചങ്ങാതി ആയിരുന്നു എന്ന് ഒരു കേട്ടു കേൾവി ഉണ്ട്.
പാറന്റെ മൃതദേഹം മറവു ചെയ്തതിനെ ശേഷം തറവാട്ടുകാർ അദ്ദേഹത്തെ ചങ്ങരം കുമാരത്ത് അച്ഛൻ ആയി കുടിയിരുത്തി .മിക്ക തിയ്യ തറവാടുകൾക്കും ഉള്ളതു പോലെ ഭഗവതി ക്ഷേത്രത്തിനു പുറമേ ആണു ചങ്ങരം കുമാരത് കാര്ക്ക് അച്ഛന്റെ അമ്പലം കൂടെ ഉള്ളത് .ഈ അമ്പലം പണിയുന്നതിനായി വെള്ളാ മങ്ങത്ത് കൈമൾമാരും വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തിരുന്നു .ഇന്നും മുല്ലശേരിയിൽ ചങ്ങരം കുമാരത്ത് അച്ഛന്റെ അമ്പലം ഉണ്ട്.നാട്ടിലെ പല പ്രശ്ന പരിഹാരങ്ങൾക്കും ചങ്ങരം കുമാരത്ത് അഛനു കളം വരപ്പിക്കൽ ഒരു പ്രധാന വഴിപാടാണ് .
തിരുവിതാംകൂറിൽ ടി കെ മാധവൻ,ഡോക്ടർ പൽപ്പു ,കുമാരൻ ആശാൻ എന്നിവര് പോലെ മലബാറിൽ മൂർകൊത് കുമാരനും ചങ്ങരം കുമാരത്ത് കൃഷ്ണനും (പ്രസിദ്ധനായ മിതവാദി സി കൃഷ്ണൻ )ആയിരുന്നു ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യരിൽ പ്രമുഖര.മിതവാദി യുടെ കോഴികോട്ടു ഉള്ള മറ്റൊരു വീട് ഇന്നും ഉണ്ട് .ബുദ്ധ മതത്തിന്റെ പ്രചാരകരിൽ പ്രമുഖൻ ആയിരുന്നു ഇദ്ദ്ദേഹം .ഇന്നും കോഴികൊട്ടെ ബുദ്ധ വിഹാരം ഉണ്ട്.കൊഴികൊട്ടെ പല പ്രമുഖ തിയ്യരും ബുദ്ധ പൂർണിമയും മറ്റും അവിടെ വെച്ച് ആഘോഷിക്കാരും ഉണ്ട്. നാരായണ ഗുരുദേവന്റെ സന്ദർശനത്തിനു ശേഷം ആണു ചങ്ങരം കുമാരത്ത് അച്ഛന്റെ അമ്പലത്തില കോഴി വെട്ട് നിർത്തൽ ആക്കിയത് ."ഇവിടെ ഹിംസ ഉണ്ടോ എന്നായിരുന്നു ആണ് ഗുരു ചോദിച്ച ചോദ്യം .തൃശ്ശൂരിലെ പല തിയ്യ തറവാടുകളിലും ജന്തു ഹിംസ നിർത്തൽ ആക്കിയത് ഗുരു സ്വാമി ആയിരുന്നു .
No comments:
Post a Comment