Shyam Mohan Mullassery
ശങ്കരം കുമാരത്ത് (ചങ്ങരം കുമാരത്ത് )തറവാട്ടിൽ പൂർവികനായ പാറന്റെ(ചങ്ങരം കുമാരത്ത് അച്ഛൻ ) മരണത്തിനു ശേഷം കൊല്ല വർഷം പത്താം നൂറ്റാണ്ടിന്റെ ആദ്യ പകുതി ആയപ്പോൾ സന്താനങ്ങൾ ഇല്ലാതായി തറവാട് അന്യം നിന്ന് പോകും എന്നാ സ്ഥിതിയിൽ ആയി .ഈ ഖട്ടത്തിൽ ചങ്ങരം കുമാരതു കാരുടെ ബന്ധു കുടുംബവും മറ്റൊരു തിയ്യ തറവാടുമായ കുന്നത്തുള്ളി പണിക്കന്മാരുടെ കുടുംബത് നിന്ന് പാറൻ എന്ന് പേരുള്ള ഒരു കുട്ടിയെ ദത്തെടുത്തു .ഈ പാറന്റെ മക്കൾ ആണു ചങ്ങരം കുമാരത്ത് ശങ്കരനും കുഞ്ഞയ്യപ്പനും .കൊല്ലവര്ഷം 1 0 0 5 ഇൽ കാലധർമം പ്രാപിച്ച കുഞ്ഞയ്യപനെ കുറിച്ച് ചങ്ങരംകുമാരത് കുടുംബ ചരിത്രത്തിൽ ഇങ്ങനെ രേഖപെടുതിയിരിക്കുന്നു "പൊന്നിന്റെ നിറവും ഇടിവെട്ടുന്ന ശബ്ദവും ഒത്ത ഉയരവും തടിയും ഉള്ള തേജോ മയൻ .ഇണപാവ് മുണ്ടും മേല്മുണ്ടും ഉടുത് നാഭിയിൽ സ്വര്ണം കെട്ടിയ എഴുത്താണി പിച്ചാത്തി തിരുകിയും മുറുക്കാൻ ഒരാൾ ചുരുട്ടി കൊടുത്തും മരണം വരെ സസുഖം കഴിഞ്ഞു കൂടി "
പ്രസ്തുത കുഞ്ഞയ്യപ്പന്റെ ജ്യേഷ്ടൻ ശങ്കരനെ കുറിച്ചും തറവാട്ടു രേഖകളിൽ പരാമര്ശം ഉണ്ട്.അത് ഇപ്രകാരം ആണു."ശങ്കര മുതപ്പാൻ വലിയ പ്രയത്ന ശാലിയും ഉൽസാഹിയും ആയിരുന്നു.തറവാടിന്റെ ധനാഭിവൃധിക്ക് വേണ്ടി വളരെ കഷ്ടപെട്ടിടുണ്ട് .ശങ്കര മുത്തപ്പൻ മരിക്കാ റാ വുംപോഴേക്കും കൈകോട്ടു എടുത്തു കിളച്ചത് മൂലം അദ്ദേഹത്തിന്റെ കൈവിരൽ നിവർതാൻ സാധികാതെ വന്നു എന്നാ അവസ്ഥ ആയിരുന്നു.
ശങ്കരം കുമാരത് കുഞ്ഞയ്യപ്പൻ ആണു പടിഞ്ഞാറയിലെ വലിയ നാലുകെട്ട് പുര പണി കഴിപിച്ചത് .എട്ടുകെട്ടായിട്ടു തന്നെ ആണു ആദ്യം കുട്ടി തറ പ്പിച്ചത് .ആ അവസരത്തിൽ കുഞ്ഞയ്യപ്പൻ മുത്തപന്റെ മകൻ പാറകുട്ടി മുതപ്പാൻ കാൽക്കൽ വീണു അപേക്ഷിച്ചു ,"ഒരു കാലത്ത് ഞങ്ങളെ കൊണ്ട് കെട്ടി മേയാൻ സാധിക്കാത്ത വിധം വലുതാകരുത് എന്ന്."അങ്ങനെ ആണ് അത് നാല് കെട്ടാക്കിയത് .വായനക്കാരുടെ ശ്രദ്ധയ്ക്ക് ,ഞാൻ ഈ പറഞ്ഞ നാലുകെട്ടല്ല ചിത്രത്തിൽ കാണിചിരിക്കുനത് .ചിത്രത്തിൽ കാണുന്നത് ശങ്കരം കുമാരത്തെ മറ്റൊരു എട്ടുകെട്ട് മാളിക തന്നെയാണ്
കുഞ്ഞയ്യപ്പൻ മുത്തപ്പന്റെ മരണ ശേഷം ചങ്ങരം കുമാരര്തെ കാരണവർ അദ്ദേഹത്തിന്റെ മകൻ പാറ കുട്ടി മുത്തപ്പൻ ആയിരുന്നു.ഈ പാറ കുട്ടി മുത്തപ്പൻ ആണു മിതവാദി കൃഷ്ണൻ വക്കീലിന്റെ മുത്തച്ഛൻ ..പാറ കുട്ടി മുത്തപ്പൻ ഉൽസാഹിയും ബുദ്ധിമാനും ആയിരുന്നു.അദ്ദേഹം ആണു കർകിടക മാസത്തില സാധുകൾകു സൗജന്യ കഞ്ഞിയും മറ്റും കൊടുക്കാൻ തുടങ്ങി വെച്ചത്.അന്നത്തെ കാലത്ത് ആ പ്രദേശത്തെ തിയ്യ തറവാടുകളിൽ ഒന്നും തന്നെ ഇങ്ങനെ ഒരു രീതി ഇല്ലായിരുന്നു .ഇന്നും എത്ര തിയ്യ കുടുംബങ്ങളിൽ ഇങ്ങനെ ഒരു പതിവുണ്ട് ?പാറ കുട്ടി മുത്തപ്പൻ സൌമ്യനും കഠിനാധ്വാനിയും ആയിരുന്നു.അദ്ദേഹം മക്കളെ വരെ എടോ എന്നല്ലാതെ എടാ എന്ന് വിളിച്ചിരുന്നില്ല .മരണം വരെ മുത്തപ്പന് ഉച്ചയുറക്കം എന്നാ ഒരു പതിവേ ഇല്ലായിരുന്നു.സദാ ഉത്സാഹി.ഒരു കാര്യം നിശ്ചയിച്ചാൽ അത് നേടാൻ വേണ്ടി ഊണ് പോലും വേണ്ടെന്നു വെച്ച് ഇറങ്ങി പുറപ്പെടും..പാറകുട്ടി മുത്തപ്പൻ ആണു കണ്ണെത്താത്ത ദൂരത്തോളം എക്കരുകണക്കിനു കവുങ്ങിൻ തോട്ടം ചങ്ങരം കുമാരതു തറവാടിനു ഉണ്ടാക്കി എടുത്തത് ..അത് പോലെ മാവ് പിലാവ് തെങ്ങ് എന്നിങ്ങനെ എല്ലാ കൃഷിയും ഉണ്ടായിരുന്നു
.മുത്തപ്പന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ പറ കുട്ടി ഭാര്യ ആയ പൂവതും കടവിൽ ഉണ്ണൂലി തിയ്യത്തിയോടു ഒപ്പം ആലിയതാ കായിൽ (ഇവിടെ ആണു ശങ്കരം കുമാരത്തെ ഭഗവതി ക്ഷേത്രം ഉള്ളത് ). ഒരു മാളിക പണിതു അങ്ങോട്ട് മാറി .ഇവരുടെ മകൻ ആണ് ശ്രീ നാരായണ ഗുരുശി ഷ്യരിൽ പ്രമുഖനും ബുദ്ധ മത പ്രചാരകനും ആയ മിതവാദി കൃഷ്ണൻ വക്കീൽ .
No comments:
Post a Comment