ഉണ്ണിയാര്‍ച്ച സവര്‍ണ്ണ സ്ത്രീയല്ല
ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായുള്ള കേരളത്തിലെ ആധുനിക സാഹിത്യകാരന്മാരുടേയും സിനിമ പ്രവര്‍ത്തകരുടേയും വിവരക്കേടിന്റെ ഭാഗമായി ഉണ്ണിയാര്‍ച്ച ഒരു നായര്‍ സ്ത്രീയാണെന്ന ധാരണയാണ് ഇന്നു ചില മലയാളികള്‍ക്കെങ്കിലുമുള്ളത്. നല്ലതെല്ലം നായരും ബ്രാഹ്മണജന്യവുമാണെന്ന ധാരണ പ്രചരിപ്പിക്കുന്ന ബ്രാഹ്മണ്യസാംസ്കാരിക അടിയൊഴുക്ക് കാരണമാണ് ഈ തെറ്റിദ്ധാരണ. കേരള ചരിത്രത്തില്‍ ഉണ്ണിയാര്‍ച്ചയോളം മികച്ചതും,അഭിമാനകരവുമായ ഒരു മാതൃകാവനിതയെ കാണാനാകില്ല. ഉത്തര കേരളത്തിലെ തിയ്യ ചേകവസ്ത്രീയായ ഉണ്ണിയാര്‍ച്ചയുടെ ധീര കഥകള്‍ പഴയകാലത്ത് കേരളത്തിലെ എല്ലാ ജാതിയില്‍ പെട്ട സ്ത്രീകളും (സവര്‍ണ്ണ-അവര്‍ണ്ണ)പാടിനടന്നിരുന്നത് ആവേശത്തോടെയും,അഭിമാനത്തോടെയുമായിരുന്നു. 16 ആം നൂറ്റാണ്ടില്‍ എഴുതപ്പെട്ടെന്നു കരുതുന്ന വടക്കന്‍ പാട്ടുകളിലൂടെ മലയാളിക്കു സുപരിചിതരായ ആരോമല്‍ ചേകവരും,അവരുടെ സഹോദരി ഉണ്ണിയാര്‍ച്ചയും, ആര്‍ച്ചയുടെ ഭര്‍ത്താവ് കുഞ്ഞിരാമനും, ആരോമലിനെ ചതിക്കാന്‍ കൂട്ടുനിന്ന ചന്തുവും ഈഴവരാണെങ്കിലും, കേരളത്തിലെ പ്രമുഖ നായര്‍ പുരാണ-സാഹിത്യ രചയിതാവായ എം.ടി. വാസുദേവന്‍ നായര്‍ തന്റെ വടക്കന്‍ വീര ഗാഥകള്‍ എന്ന സിനിമയിലൂടെ ഉണ്ണിയാര്‍ച്ചയെ കേവലം ഒരു നായര്‍ സ്ത്രീയുടെ നിലവാരത്തിലേക്ക് ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നതുകാണാം. (നൂറ്റാണ്ടുകളായി ബ്രാഹ്മണ്യത്തിന്റെ ചോറുണ്ട് ശീലിച്ചതിനാല്‍ നായരുടെ വാലിന്റെ വളവ് ഇന്നും പഴയതുപോലെ തന്നെ തുടരുന്നു എന്ന് സാരം)
കേരളത്തിലെ സ്ത്രീകളെ വീടുകളില്‍ നിന്നും പിടികൂടി ബാഗ്ദാദുപോലുള്ള വിദേശ പട്ടണണങ്ങളിലേക്ക് അടിമയായി കപ്പലില്‍കയറ്റി കൊണ്ടുപോയിരുന്ന കാലത്താണ് ഉണ്ണിയാര്‍ച്ച ആയുധാഭ്യാസിയായി സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചത് എന്ന് ഓര്‍ക്കണം.
Source: http://muthapan.blogspot.com/

No comments:
Post a Comment