കേരളത്തിലെ "ജന്മി കുടിയായ്മ" നിര്‍ത്തലാക്കി നിയമം ആദ്യമായി പാസാക്കിയത് ഒരു വിപ്ലവ പാര്‍ട്ടിയുമല്ല. അതാദ്യം ചെയ്തത് ശ്രീനാരായണ ഗുരുദേവന്‍റെ ഗൃഹസ്ഥശിഷ്യനും വക്കീലുമായ “മിതവാദി സി കൃഷ്ണന്‍” ആണ്.
11.06.1867-ല്‍ തൃശ്ശൂരിലെ അതിസമ്പന്ന ജന്മി കുടുംബങ്ങളില്‍ ഒന്നായ “ചങ്ങരം കുമരത്ത്” തറവാട്ടില്‍ ജനിച്ച സി കൃഷ്ണന്‍ മദ്രാസില്‍ വക്കീല്‍ പഠനത്തിനു ശേഷം കോഴിക്കോട് ജില്ലാ കോടതിയില്‍ വക്കീലായി പ്രവര്‍ത്തനം തുടങ്ങി. 1926-ല്‍ അദ്ദേഹത്തിന്‍റെയും കൂട്ടരുടെയും ശ്രമഫലമായി മലയാള ചരിത്രത്തില്‍ ആദ്യമായി “കുടിയായ്മ” ബില്‍ പാസ് ആയി. ഒരു ജന്മികൂടിയായ അദ്ദേഹം കുടിയാന്മാരുടെ കാര്യത്തില്‍ താത്പര്യമെടുത്തതിനെ ചോദ്യം ചെയ്ത ഗവര്‍ണ്ണര്‍ സര്‍ കെ.പി റെഡ്ഡിയോട് അദ്ദേഹം ഇങ്ങിനെ പറഞ്ഞു.
“മലബാറില്‍ വെറും പട്ടകുടിയാന്മാരില്‍ മുക്കാല്‍ ഭാഗവും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന തിയ്യ സമുദായത്തില്‍ പ്പെട്ടവരാണ്. അവരും അവരെപ്പോലുള്ളവരും ജന്മികളുടെ ദാസന്മാരായിരിക്കാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഒരു ജന്മിയാനെന്ന നിലയില്‍ അവരുടെ കുതിരകയറാനും ഇഷ്ടപ്പെടുന്നില്ല. അവരെല്ലാം നീണ്ടു നിവര്‍ന്നു നടക്കുന്നത് കാണുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്”
പിന്നെ ഒരു കാര്യം കൂടി മഹാത്മാഗാന്ധി, രാജേന്ദ്ര പ്രസാദ്, ബിപിന്‍ ചന്ദ്രപാല്‍, പണ്ഡിറ്റ് മാളവ്യ, ആനിബസന്റ്റ്, സി പി രാമസ്വാമി അയ്യര്‍, ഇ വി രാമസ്വാമി നായ്ക്കര്‍, ശ്രീനിവാസ അയ്യങ്കാര്‍, ടി കെ മാധവന്‍, കുമാരനാശാന്‍, ഉള്ളൂര്‍ എന്നീ പ്രതിഭാ ശാലികള്‍ കോഴിക്കോട്ടു വന്നു പൊതുയോഗങ്ങള്‍ കൂടിയിട്ടുള്ളത് “പാറല്‍ സ്ക്വയര്‍”-ല്‍ വച്ചായിരുന്നു. ഈ പാറല്‍ സ്ക്വയര്‍ മിതവാദി സി കൃഷ്ണന്‍റെ തറവാടായ “ലക്ഷ്മി വിലാസം” ഭവനത്തിന്‍റെ വിശാലമായ മുറ്റമായിരുന്നു എന്നറിയുമ്പോള്‍ മനസ്സിലാകും ആ തറവാടിന് അന്നുണ്ടായിരുന്ന പ്രാമുഖ്യം
No comments:
Post a Comment